Activate your premium subscription today
കേരളത്തിൽ കോളറ ബാധിച്ച് ഒരാൾ മരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിലാണ്. പെട്ടെന്നുണ്ടാകുന്ന വയറിളക്കമാണു കോളറയുടെ പ്രധാന ലക്ഷണം. പലപ്പോഴും രോഗി അറിയാതെ വയറ്റിൽനിന്നു പോയ്ക്കൊണ്ടിരിക്കും. രോഗിക്കു പനിയോ വയറുവേദനയോ ഒന്നും ഉണ്ടാവണമെന്നില്ല. പലപ്പോഴും 30–40 പ്രാവശ്യംവരെ ശുചിമുറിയിൽ പോകേണ്ടിവരും. രോഗാണുക്കളെ വഹിക്കുന്ന ആളുകൾ ധാരാളമുള്ളതിനാൽ കോളറ ഭൂമിയിൽനിന്നു തുടച്ചുമാറ്റുക പ്രയാസം. കോളറ വരാതിരിക്കാൻ എന്തെല്ലാം സുരക്ഷാമാർഗങ്ങളാണു സ്വീകരിക്കേണ്ടത്? കോളറയ്ക്കുള്ള ചികിത്സയെന്ത്? അറിയാം വിശദമായി...
മാസേ– തിരമാലകൾ തഴുകുന്ന മെഡിറ്ററേനിയൻ തീരത്തോടു ചേർന്ന പ്രാചീന നഗരം. ഫ്രാന്‍സിലെ ഏറ്റവും പഴക്കമുള്ള നഗരമാണിത്. അതിമനോഹരമാണു കാഴ്ചകള്‍. അതിൽത്തന്നെ ഓഗസ്റ്റിലെ വേനൽ കാഴ്ചകൾക്ക് പറഞ്ഞറിയിക്കാനാകാത്ത സൗന്ദര്യമാണ്. ആകാശ നീലിമയും വേനൽക്കാറ്റിന്റെ മൃദുലതയും കടലിന്റെ ശീതളിമയും നിറഞ്ഞ ഈ നഗരത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സഞ്ചാരികൾ ഒഴുകിക്കൊണ്ടേയിരിക്കും. ഇവിടുത്തെ നിരത്തുകളിലൂടെ നടന്നാൽ കടലിന്റെ മൃദുസഞ്ചാരത്തിൽ ജീവിതം പുതുതലത്തിലേക്ക് മാറുന്നതുപോലെ തോന്നും. മാസേയിലെ (Marseille) അത്തരമൊരു വേനൽക്കാലത്തിലെ മനോഹരമായ സായംസന്ധ്യയിലാണ് സുന്ദരിയായ കോറിൻ റിച്ചഡും സുമുഖനായ അലൈൻ പർപലൈക്സും ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയിൽതന്നെ ഇരുവരും അഗാധ പ്രണയത്തിലേക്ക് വീണുപോയി. മുനിഞ്ഞു കത്തുന്ന നിരത്തുവിളക്കുകൾ കാവൽ നിൽക്കുന്ന, പ്രണയത്തിരകൾ അലതല്ലുന്ന മാസേയിലെ ഇടവഴികളിലൂടെ അവർ കൈകോർത്ത് നടന്നു. മെല്ലെമെല്ലെ അവരുടെ ബന്ധം ആഴത്തിൽ വളർന്നു. അലൈന്‍ ആ സമയത്ത് 25 വയസ്സായിരുന്നു, കോറിന് 23 ഉം. ജീവിതം അതിന്റെ വിചിത്ര വഴികളിലൂടെ മുന്നോട്ടുപോകുന്നതിനിടെ
ജപ്പാനിലെയും കോസ്റ്റ റിക്കയിലെയും ഗ്രാമപ്രദേശങ്ങളിൽ 100 വയസ്സു പിന്നിട്ട അപ്പൂപ്പൻമാരും അമ്മൂമ്മമാരും ചെറുപ്പക്കാരെപ്പോലെ ‘യോ യോ’ വൈബിൽ ജീവിക്കുന്നതിനെക്കുറിച്ചു കേട്ടിട്ടില്ലേ? എന്തായിരിക്കും അവരുടെ ആരോഗ്യ രഹസ്യം? പ്രായം 30 കഴിയുമ്പോഴേക്കും തല നരച്ചും, 40 കഴിയുമ്പോഴേക്കും നടുവും കൈകാൽമുട്ടുകളും വേദനിച്ചുഴിഞ്ഞും, 50 കഴിയുമ്പോഴേക്കും ജീവിതശൈലീ രോഗങ്ങൾക്കു മരുന്നു കഴിച്ചും, 60 കഴിയുമ്പോഴേക്കും ആശുപത്രിവാസം പതിവാക്കിയും ജീവിക്കുന്നവരാണു ഭൂരിപക്ഷം മലയാളികളും. നമുക്കുൾപ്പെടെ ആർക്കും പിടികിട്ടാത്തതാണ് ജപ്പാനിലെയും കോസ്റ്റ റിക്കയിലെയും ആയുർദൈർഘ്യത്തിന്റെ രഹസ്യം. ലോകം മുഴുവനുമുള്ള ആരോഗ്യ ഗവേഷകർ ഇതേപ്പറ്റി അന്വേഷണം തുടങ്ങിയിട്ടു കുറച്ചധികമായി. അതിനുള്ള മറുപടിയെന്നോണമാണ് ഇപ്പോൾ പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് സജീവ ചർച്ചയാകുന്നത്. കീറ്റോ ഡയറ്റ്, വീഗൻ ഡയറ്റ്, മെഡിറ്ററേനിയൻ ഡയറ്റ് എന്നിങ്ങനെ ഡയറ്റുകൾ പലതും മാറിമാറി പയറ്റിയിട്ടും ഫലം കിട്ടാത്തവർക്കു പ്ലാനറ്ററി ഡയറ്റ് പ്രയോജനപ്പെടുമെന്നാണ് ആരോഗ്യ ഗവേഷകർ അഭിപ്രായപ്പെടുന്നത്. 14 വർഷം തുടർച്ചയായി 11,000ത്തിൽ അധികം മുതിർന്ന പൗരന്മാരെ നിരീക്ഷിച്ചും പഠിച്ചുമാണു ഗവേഷകർ ഈ ഡയറ്റ് വികസിപ്പിച്ചെടുത്തത്. പിഎച്ച്ഡി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് അകാലമരണത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം
‘‘ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിനു പതിനാലുകാരനായ മകൻ ഉറങ്ങിക്കിടന്ന മാതാവിനെ കുത്തിപ്പരുക്കേൽപിച്ചു.’’ 2024 ഡിസംബറിൽ കോഴിക്കോടുണ്ടായ സംഭവമാണിത്. ഇതൊരു ഒറ്റപ്പെട്ട കേസല്ലെന്ന് ഇതിനു മുൻപും ശേഷവും ഉണ്ടായ സമാനമായ സംഭവങ്ങൾ വ്യക്തമാക്കുന്നു. ഫോൺ കിട്ടിയില്ലെങ്കിൽ അക്രമാസക്തരാകുന്ന കുട്ടികളെ കുറിച്ചുള്ള വാർത്തകൾ ദിനംപ്രതിയെന്നോണം നമ്മൾ കേട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്ന നമുക്ക് ഫോൺ ഒഴിവാക്കിയുള്ള ജീവിതം അത്ര പ്രായോഗികമാണോ? അല്ലെന്ന് നമുക്കറിയാം. പഠനത്തിനും വിനോദത്തിനും ആശയവിനിമയത്തിനും എല്ലാം മൊബൈൽ ഫോൺ കൂടിയേ തീരൂ. പ്രത്യേകിച്ച് കോവിഡ്കാലത്തിനു ശേഷം. പക്ഷേ ഫോൺ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായപ്പോൾ കുട്ടികളുടെ അമിത ഫോൺ ഉപയോഗമെന്ന മറ്റൊരു വെല്ലുവിളി കൂടി നമുക്ക് മുന്നിലെത്തി. ആരോടും മിണ്ടാട്ടമില്ലാതെ, പഠനത്തിൽ ശ്രദ്ധയില്ലാതെ, അടച്ചിട്ട മുറിയിൽ മൊബൈലുമായി രാപകൽ കഴിയുന്ന കുട്ടികളെക്കുറിച്ചുള്ള ആവലാതികളുമായി കൗൺസലിങ് മുറിക്ക് മുന്നിൽ കാത്തിരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി. പണ്ടുകാലത്ത് ‘നീയൊന്ന് വീട്ടിൽ കയറ്’ എന്നു പറഞ്ഞ മാതാപിതാക്കൾ ഇന്നത്തെ കുട്ടികളോട് ‘നീയൊന്ന് പുറത്തിറങ്ങ്’ എന്നു പറയുന്ന തമാശകൾ ജനിച്ചു. ഈ മൊബൈൽ ഫോൺ ആസക്തിയെ നമ്മളും നമ്മുടെ കുട്ടികളും എങ്ങനെ മറികടക്കും? അതിനെന്തെങ്കിലും പോംവഴിയുണ്ടോ? ഫോൺ ഡയറ്റിങ്ങിലൂടെ ഈ പ്രശ്നം പരിഹരിക്കാനാകുമെന്ന് വിദഗ്ധർ പറയുന്നു. എന്താണീ ഫോൺ ഡയറ്റിങ്?
‘എല്ലാവർക്കും കൂടുതൽ സ്നേഹം കുഞ്ഞിനോട്... കൊന്നു’ – എന്റെ വീട് അപ്പൂന്റെയും എന്ന സിനിമയെ അനുസ്മരിപ്പിക്കും വിധമായിരുന്നു കണ്ണൂരിൽ പന്ത്രണ്ടു വയസ്സുകാരി നാലു മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നത്. സിനിമയിൽ കണ്ടതുപോലെ, ഇളയ കുഞ്ഞ് വരുമ്പോൾ മൂത്തകുട്ടിക്കുണ്ടായ ഒറ്റപ്പെടലാണു ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. എങ്ങനെയാണ് നിഷ്കളങ്കമായ മനസ്സിൽ ഇത്രയും വൈരാഗ്യം നിറയുന്നത്? ഇത്തരത്തിലുള്ള സ്വഭാവമാറ്റത്തിൽ മാതാപിതാക്കളുടെ പങ്കെന്താണ്? പ്രശസ്ത കൗൺസലറും പാരന്റിങ് കോച്ചുമായ ലക്ഷ്മി ഗിരിഷ് കുറുപ്പ് മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംസാരിക്കുന്നു. ‘‘ഏതൊരു കുടുംബത്തിലും ആദ്യ കുഞ്ഞിന് ലഭിക്കുന്നത് ഗംഭീര വരവേൽപായിരിക്കും. മാതാപിതാക്കൾക്കും ഇത് എക്സ്പിരിമെന്റൽ പിരിയഡ് ആണ്. കുഞ്ഞിന്റെ ഓരോ അനക്കങ്ങള്‍ പകർത്താനും ശ്രദ്ധപുലർത്താനുമെല്ലാം അവർ ഉത്സാഹം കാണിക്കുന്നു. അങ്ങനെ ആദ്യത്തെ കുഞ്ഞ് ഒരു രാജാവോ രാജ്ഞിയോ ആയി ജീവിക്കുന്നതിനിടെയാണ് രണ്ടാമത്തെയാള്‍ എത്തുന്നത്. ഇവിടെ ആദ്യത്തെ കുഞ്ഞിന് കിട്ടിയ അത്ര പരിഗണനപോലും രണ്ടാമത്തെ കുഞ്ഞിന് ലഭിക്കാറില്ല. ആദ്യത്തെ കുഞ്ഞിന്റെ ഓരോ വളർച്ചയും വിഡിയോയാക്കാൻ കാണിച്ച ആവേശം രണ്ടാമത്തെയാളുടെ കാര്യത്തിൽ പലപ്പോഴും ഉണ്ടാകാറില്ല. ആ കുട്ടിക്ക് അഡാപ്റ്റിങ് കപ്പാസിറ്റി കൂടുതലാണ്. എവിടെ എങ്ങനെ നിൽക്കണമെന്ന് കണ്ടുപഠിക്കുന്നു. എന്നാൽ ഒന്നാമത്തെ കുട്ടി നിഷ്കളങ്കരായിരിക്കും, സെൻസിറ്റീവ് ആയിരിക്കും. അവരെ ലാളിച്ചും കൊഞ്ചിച്ചുമാണ് വളർത്തിയത്. പെട്ടെന്ന് അവർക്ക്
സിറിഞ്ച് പങ്കിട്ട് ഉപയോഗിച്ച് ലഹരി കുത്തിവച്ച സംഘത്തിലെ 10 യുവാക്കൾക്കു സംസ്ഥാനത്ത് എച്ച്ഐവി സ്ഥിരീകരിച്ച വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ലഹരിയുണ്ടാക്കുന്ന മറ്റൊരു വൻവിപത്താണ് അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും 2015 മുതലേ റിപ്പോർട്ട് ചെയ്തിട്ടുള്ള ഇത്തരം കൂട്ട എച്ച്ഐവി ബാധ (ക്ലസ്റ്റർ ഫോർമേഷൻ). മാരകമായ രോഗാണുക്കളാണ് സിറിഞ്ചും സൂചിയും കൈമാറി ലഹരിമരുന്നുകൾ കുത്തിവയ്ക്കുന്നതിലൂടെ പകരുന്നത്. ഇത്തരം ലഹരിസിറിഞ്ച് ഉപയോഗിക്കുന്നവരിൽ മരണസാധ്യത 22 മടങ്ങുവരെ കൂടുതലുമാണ്. ലഹരി ഉപയോഗിക്കാത്തവരിലേക്കും രോഗാണുക്കൾ പകരാമെന്നതാണ് ഇത്തരം സംഭവങ്ങളുടെ മറ്റൊരു നിർഭാഗ്യ വസ്തുത. ഇവരുമായി അടുത്തിടപഴകുന്നവരിലേക്കും കുടുംബാംഗങ്ങളിലേക്കും ഹെപ്പറ്റൈറ്റിസ് ബി ഉൾപ്പെടെയുള്ള രോഗങ്ങൾ പടരാം. നാം നിയന്ത്രണവിധേയമാക്കിക്കൊണ്ടിരിക്കുന്ന എച്ച്ഐവി, ക്ഷയം പോലെയുള്ള രോഗങ്ങളുടെ ശക്തമായ തിരിച്ചുവരവിനും സാധ്യതയുണ്ട്. നാഷനൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ പഠനപ്രകാരം ഇന്ത്യയിലെ എച്ച്ഐവി ബാധയുടെ പ്രധാന കാരണങ്ങളിലൊന്ന് സിറിഞ്ചുവഴിയുള്ള ലഹരി ഉപയോഗമാണ്.
ആരോഗ്യമേഖലയിലെ നേട്ടങ്ങൾക്കിടയിലും കേരളത്തിനു നാണക്കേടാകുകയാണു വീടുകളിലെ പ്രസവങ്ങളും അതേത്തുടർന്നുണ്ടാകുന്ന മരണങ്ങളും വിവാദങ്ങളും. മലപ്പുറത്തു നിന്നാണ് ഒടുവിൽ ഇത്തരമൊരു സംഭവമുണ്ടായത്. പ്രസവം പ്രകൃതി നിയമമാണ്, എവിടെ പ്രസവിക്കണം എന്ന് ഗർഭം ധരിക്കുന്നയാൾക്കു തീരുമാനിക്കാം. പിറക്കാനിരിക്കുന്ന കുഞ്ഞിനും ചില അവകാശങ്ങളുണ്ട് എന്ന യാഥാർഥ്യത്തെയും വിസ്മരിക്കാനാകില്ല. പക്ഷേ, ഗാർഹിക പ്രസവം നടത്തുന്നതിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവനു ഭീഷണിയാകുന്ന പലവിധ സാഹചര്യങ്ങളും ഉണ്ടായേക്കാമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. അടുത്തിടെ, വീട്ടിൽ പ്രസവിച്ച് ആഴ്ചകൾ പിന്നിട്ട ശേഷം കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു ദമ്പതികൾ അധികൃതരെ സമീപിച്ചതു വാർത്തയായിരുന്നു. മരുന്നുകൾ കഴിക്കാറില്ലെന്നും അക്യുപങ്ചറിങ് പഠിച്ചതുകൊണ്ടു പ്രസവം ‘കൂൾ’ ആയി കൈകാര്യം ചെയ്യാൻ സാധിച്ചുവെന്നുമുള്ള അവരുടെ അവകാശവാദങ്ങൾ വലിയ ചർച്ചകളിലേക്കും വഴിവെട്ടി. ഇക്കഴിഞ്ഞ ദിവസം മലപ്പുറത്തു പ്രസവ വേദനയെത്തുടർന്ന് അലറിക്കരഞ്ഞിട്ടും ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ യുവതിക്ക് വീട്ടിൽ പ്രസവിക്കേണ്ടി വന്നതും ഞെട്ടലോടെയാണു കേരളം കേട്ടത്. അമിതരക്തസ്രാവം സംഭവിച്ച് യുവതി മരിക്കുകയും ചെയ്തു. ഗാർഹിക പ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നവർക്ക്, പ്രസവം സങ്കീർണത നിറഞ്ഞ പ്രക്രിയ ആണെന്ന ബോധ്യമില്ല എന്നതാണു യാഥാർഥ്യം. അക്യുപങ്ചറിങ് ചികിത്സയ്ക്കു പ്രസവവുമായി ബന്ധമുണ്ടോ? ഗാർഹിക പ്രസവങ്ങൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ എന്തെല്ലാമാണ്? ആശുപത്രികളെ ആളുകൾ പേടിക്കുന്നത് എന്തിനാണ്? ഡോ.റെജി ദിവാകർ, ഡോ.സെറീന ജാസ്മിൻ എന്നിവർ സംസാരിക്കുന്നു.
അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസന് ഏവരെയും അതിശയിപ്പിക്കുന്ന ഒരു സ്വപ്നമുണ്ട് - മരണമില്ലാത്ത ജീവിതം. മരണം തൊടാൻ പോലും മടിക്കും വിധം എന്നെന്നും യൗവനത്തോടെ ജീവിച്ചിരിക്കാൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ബ്രയാൻ ചെലവഴിച്ചത് കോടിക്കണക്കിനു ഡോളറാണ്. ഇതിനു വേണ്ടി നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– എഐ) സഹായത്തോടെ ഒരു പ്രത്യേക ജീവിതശൈലിതന്നെ അദ്ദേഹം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. വൈദ്യശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പിന്തുണയോടെയുള്ള തന്റെ ഈ സ്വപ്നത്തിലേക്ക് മറ്റുള്ളവരും വരണമെന്നാണ് ബ്രയാന്റെ ആഗ്രഹം. ബ്രയാന്റെ ഒരു ദിവസം ആരംഭിക്കുന്നത് പുലർച്ചെ 4.30നാണ്. രാത്രി 8.30ന് ഉറങ്ങാൻ പോകും. ദിവസവും നൂറിലധികം സപ്ലിമെന്റുകളും മൂന്നു തവണ ‘വീഗൻ’ ഭക്ഷണവും കഴിക്കും. മീൽ 1, മീൽ 2, മീൽ 3 എന്നിങ്ങനെയാണ് വീഗൻ ഭക്ഷണത്തെ തരംതിരിച്ചിക്കുന്നത്. പാലും മുട്ടയും പോലും ഇതിലില്ല. അതിനിടെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കും. പതിവായി വ്യായാമം ചെയ്യും. പതിനായിരക്കണക്കിന് ബയോ മാർക്കറുകൾ, നൂറിലേറെ തരം ഗുളികകൾ, പ്രത്യേക തരം ഭക്ഷണക്രമം, അത്യാധുനിക ചികിത്സകൾ... ശരിക്കും ഒരു പരീക്ഷണശാലയാണിന്ന് ബ്രയാന്റെ ശരീരം. എങ്ങനെയാണ്, എന്തുകൊണ്ടാണ് ഇത്തരമൊരു ജീവിതശൈലിയിലേക്ക് ബ്രയാൻ മാറിയത്?
എന്റെ പ്രീഡിഗ്രി പഠനകാലത്തായിരുന്നു കുഞ്ഞുമോൻചേട്ടന്റെ മരണം. അമ്മയുടെ ചാന്നാനിക്കാട്ടുള്ള ചേച്ചി അമ്മുപ്പേരമ്മയുടെ മകനായിരുന്നു കുഞ്ഞുമോൻചേട്ടൻ. ഇടയ്ക്കൊക്കെ വീട്ടിൽ വന്നു താമസിച്ചിരുന്ന ചേട്ടനെ അമ്മയ്ക്കും വലിയ ഇഷ്ടമായിരുന്നു. ചേട്ടന്റെ 27–ാം വയസ്സിലെ മരണം അമ്മയുടെ സന്തോഷം കെടുത്തിക്കളഞ്ഞു. കുഞ്ഞുമോൻ ചേട്ടൻ മരിച്ചിട്ട് 35 വർഷം കഴിഞ്ഞെങ്കിലും ഇതെഴുതുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നു. ലുക്കീമിയ അഥവാ രക്താർബുദം എന്ന രോഗമായിരുന്നു ചേട്ടന്. ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ (രോഗപ്രതിരോധത്തിന് ആവശ്യമായ വെളുത്ത രക്താണുക്കളായ ബി കോശങ്ങളുടെ അസാധാരണ വളർച്ച കാണപ്പെടുന്ന കാൻസർ) എന്ന രോഗവകഭേദമാണു കുഞ്ഞുമോൻചേട്ടന്റെ ജീവനെടുത്തത്. ഈ വകഭേദത്തിന്റെ കൃത്യമായ കാരണം
സന്തോഷവും ദുഃഖവും സമ്മിശ്രമായതാണ് ജീവിതം എന്നാണ് പൊതുവേ പറയാറുള്ളത്. മാറി മാറി വരുന്ന ഈ രണ്ടു വികാരങ്ങളും നിയന്ത്രിക്കുവാനും നമുക്കു കഴിയാറുണ്ട്. എന്നാൽ ചിലരിലെങ്കിലും ഇതിങ്ങനെയാവില്ല. ആ വ്യക്തിയുടെ മനോഭാവം അത്യന്തം ഉയര്‍ന്ന ഉന്മാദത്തിനും അതിരൂക്ഷമായ വിഷാദത്തിനും ഇടയില്‍ മാറി മറിയുന്ന അവസ്ഥയിലാവും. തീവ്രമായ രണ്ടറ്റങ്ങളുള്ള ൡ മാനസികാരോഗ്യാവസ്ഥയാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍. ഈ രണ്ടു തലത്തിലും എത്തപ്പെട്ടവരാണ് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗണത്തില്‍പ്പെടുന്നത്. മനസ്സിന്റെ സന്തുലിതാവസ്ഥയെയാണല്ലോ നമ്മള് ‘നോര്‍മല്‍’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പലരിലും കാണുന്ന ആഹ്ലാദവും ദുഃഖവും സ്വാഭാവികമാണെന്ന് തോന്നാം. എന്നാല്‍ ചിലര്‍ക്ക് ചില നേരങ്ങളില്‍ അതിരുകടന്ന, നിയന്ത്രിക്കാനാകാത്ത ഒരു വികാര തീവ്രതയായി വിഷാദ - ഉന്മാദാവസ്ഥകള്‍ മാറാറുണ്ട്. അത്തരം സമയങ്ങളില്‍ അവര്‍ അനുഭവിക്കുന്നത് സാധാരണ മനമറിഞ്ഞുള്ള വികാരമല്ല, മറിച്ച് ബൈ പോളാര്‍ ഡിസോര്‍ഡര്‍ എന്ന ഗൗരവതരമായ മാനസികാരോഗ്യ പ്രശ്നമാണ്. ശരിയായ ചികില്‍സയും കരുതലും കിട്ടിയില്ലെങ്കില്‍ സാധാരണ ജീവിത രീതികളെ തകര്‍ക്കാവുന്ന വിധം ഇതിന്റെ തീവ്രത വര്ധിക്കുവാനും ഇടയുണ്ട്.
Results 1-10 of 99