മലയാള മനോരമയുടെ ലീഡർ റൈറ്റർ ഹരികൃഷ്ണൻ മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ എഴുതുന്ന കോളം. ആദ്യ സിനിമയായ ‘കുട്ടിസ്രാങ്കിന്റെ’ തിരക്കഥയിലൂടെ ദേശീയ അവാർഡായ രജതകമലം നേടിയ എഴുത്തുകാരനാണ് ഹരികൃഷ്ണൻ. ‘ഒടിയൻ’ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതി വാണിജ്യസിനിമയിലും ശ്രദ്ധേയനായി. പുസ്തകങ്ങൾ: ഒ. വി. വിജയൻ: ഇതിഹാസത്തിലെ കയ്യൊപ്പ്, രചനയുടെ നടവഴികൾ, വഴികളേ എന്നെ കൊണ്ടുപോവതെങ്ങ്?, പ്രണയത്തിര. റിപ്പോർട്ടിങ്ങിനും മുഖപ്രസംഗത്തിനുമായി മൂന്നു തവണ കേരള മീഡിയ അക്കാദമി അവാർഡും മുഖപ്രസംഗത്തിനുള്ള സഹോദരൻ മാധ്യമ പുരസ്കാരവും പാമ്പൻ മാധവൻ സ്മാരക പുരസ്കാരവും കാമ്പിശ്ശേരി കരുണാകരൻ പുരസ്കാരവും ലഭിച്ചു. കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷക ഫെലോഷിപ്പിന് അർഹനായിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശി.