Activate your premium subscription today
കാശിനാഥനെ കാണാൻ വാരാണസിയിലേക്ക് പോയിട്ടുള്ളവർക്ക് അറിയാം അവിടെയുള്ള ഇടുങ്ങിയ ഗലികളിലെ തിരക്ക്. വാരാണസി റെയിൽവേ സ്റ്റേഷനിൽനിന്ന് കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കു നടന്നോ സൈക്കിൾ റിക്ഷയിലോ എത്താൻ ഏകദേശം ഒരു മണിക്കൂറെടുക്കും. ഇടുങ്ങിയ വഴികളിലൂടെ ഓട്ടോറിക്ഷയിലോ കാറിലോ എത്താൻ അതിലേറെ സമയമെടുക്കുമെന്നു മാത്രമല്ല, ചിലപ്പോൾ വൻകുരുക്കിൽപെടുകയും ചെയ്യും. എന്നാൽ 2025 ഓഗസ്റ്റിൽ അവിടെ എത്തുന്നവർക്ക് വൻ ടവറുകളിൽ
അദ്ഭുതങ്ങളുടെ കടലിൽനിന്ന് അഭിമാനത്തിന്റെ കരയിലേക്കു സാഹസികതയുടെ പായ്വഞ്ചിയേറിയെത്തിയ രണ്ടു പെൺകുട്ടികൾ! കോഴിക്കോട് പറമ്പിൽക്കടവ് സ്വദേശി കെ.ദിൽന, പുതുച്ചേരിയിൽനിന്നുള്ള കെ.രൂപ. ഇരുവരും നാവികസേനയിലെ ലഫ്റ്റനന്റ് കമാൻഡർമാർ. പായ്വഞ്ചിയിൽ സമുദ്രപരിക്രമണം പൂർത്തിയാക്കുന്ന രാജ്യത്തെ ആദ്യ വനിതാ ജോടി. 238 ദിവസങ്ങൾ, 47450 കിലോമീറ്ററുകൾ, മൂന്നു സമുദ്രങ്ങൾ, എത്രയോ കാലാവസ്ഥാ മേഖലകൾ. ഐഎൻഎസ്വി തരിണി എന്ന പായ്വഞ്ചിയിൽ ലോകത്തെ ചുറ്റി വീണ്ടും ഇന്ത്യൻ മണ്ണിൽ കാലുകുത്തുമ്പോൾ ഉള്ളം നിറഞ്ഞുകവിയുന്ന പ്രകൃതിപാഠം അവർ ഒറ്റ വരിയിൽ ചുരുക്കുന്നു, ‘കടൽ ഞങ്ങളെ
ഡിസംബര്‍ അവസാനത്തിലും ജനുവരി ആദ്യത്തിലും ഞാന്‍ കശ്മീരിലായിരുന്നു. മഞ്ഞില്‍ ആറാടിയ ദിവസങ്ങള്‍. ശ്രീനഗറില്‍ ചെന്നിറങ്ങിയതിന്റെ പിറ്റേന്ന് മഞ്ഞു പെയ്തു. അതു കൊണ്ടു നടന്ന ഒരു മധ്യാഹ്നം യാത്രകളിലെ ഏറ്റവും ഉന്മാദം നിറച്ച നേരമായിരുന്നു. എല്ലായിടത്തും സഞ്ചാരികള്‍. അതുമായി ബന്ധപ്പെട്ട ജീവിതായോധനത്തിന്റെ ഉല്‍സാഹം. ഹോട്ടലുകളില്‍ മുറികള്‍ കിട്ടാനുണ്ടായിരുന്നില്ല. വിമാനത്താവളത്തിലും ശ്രീനഗര്‍ റെയില്‍വേസ്റ്റേഷനിലും ഹൈവേകളിലും എല്ലായിടത്തും വലിയ തോതില്‍ സഞ്ചാരികളുടെ കൂട്ടം. പലരും പുതുവല്‍സരം കശ്മീരില്‍ ആഘോഷിക്കാന്‍ വന്നവര്‍. സ്ത്രീകളും കുട്ടികളും പ്രായമുള്ളവരും യുവാക്കളും എല്ലാം ചേര്‍ന്നുള്ള സംഘങ്ങള്‍. അവര്‍ കശ്മീരിന്റെ ഭംഗി കണ്ട് വാ പൊളിച്ചു നില്‍ക്കുന്നത് എല്ലായിടത്തും ഞാന്‍ കണ്ടു. സഞ്ചാരികള്‍ക്ക് കശ്മീരിന് നല്‍കാനുള്ള വാഗ്ദാനം ആ പ്രകൃതി തന്നെയാണ്. കശ്മീരിനു പുറത്തു കഴിയുന്ന ഓരോരുത്തരും ഈ സ്ഥലം ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കുന്നു. സ്കൂള്‍ പാഠപുസ്തകങ്ങള്‍ മുതല്‍ നാം ആ സൗന്ദര്യത്തിന്റെ വിവിധ ദൃശ്യങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നു. ദാല്‍ തടാകത്തിലെ ഷിക്കാരകള്‍, ഒഴുകുന്ന പോസ്റ്റാഫീസും പച്ചക്കറിച്ചന്തയും, പഹല്‍ഗാമിലെ കുതിര സവാരി, ഗുല്‍മാര്‍ഗിലെ ഗൊണ്ടോല, ശ്രീനഗറിലെ വിവിധ ബസാറുകള്‍ അങ്ങിനെ ടൂറിസ്റ്റുകള്‍ സ്ഥിരമായി എത്തുന്ന സ്ഥലങ്ങളില്‍ കൊടും തണുപ്പിലും വലിയ തിരക്കായിരുന്നു. മഞ്ഞില്‍ ഉരുണ്ട് മറിഞ്ഞ് കശ്മീരിന്റെ സൗന്ദര്യം സ്വന്തം ശരീരത്തിലും ടാറ്റു കുത്തുന്ന മനുഷ്യരെ എല്ലായിടത്തും ഞാന്‍ നോക്കി നിന്നു.
പിന്നിയിട്ട മുടിയിൽ മുല്ലപ്പൂ ചൂടി, ഭർത്താവായ സായിപ്പിനെയും പിന്നിലിരുത്തി സ്കൂട്ടറിൽ പോകുന്ന തമിഴ് സ്ത്രീ. പാവാടയും ഉടുപ്പുമിട്ട തമിഴ് പെൺകുട്ടിക്കൊപ്പം കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന വിദേശികളായ രക്ഷിതാക്കൾ. കറൻസിയും കോടതിയും പൊലീസ് സ്റ്റേഷനുമില്ലാത്ത, കിലോമീറ്ററുകളോളം മൺപാതകളും ഇടവഴികളുമുള്ള പച്ചപ്പിന്റെ പറുദീസ.– ഒരു സിനിമാക്കാഴ്ചപോലെ ഓറോവിൽ! ആദ്യ കാഴ്ചയിൽത്തന്നെ മായികത നിറയ്ക്കുന്ന വശ്യഭൂമിക. ഓരോ അണുവിലും സൂക്ഷ്മമായി നോക്കിയാൽ ആധ്യാത്മികതയുടെയും മാനവികതയുടെയും അനേകം അടരുകളുള്ള ലോകം. ചെന്നൈയിൽ നിന്ന് 150 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലും അതിനോടു ചേർന്നു കിടക്കുന്ന കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി എന്ന പഴയ പോണ്ടിച്ചേരിയിലുമായാണ് ഓറോവിൽ. 3900 ഏക്കറിലേറെ വരുന്ന സ്വപ്നലോകം. പുതുച്ചേരി നഗരത്തിൽനിന്ന് ഓറോവിലിലേക്ക് 10 കിലോമീറ്റർ മാത്രം. ദക്ഷിണേന്ത്യ കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായ പോണ്ടിയിലെ ഓറോവിൽ അമ്പരപ്പിക്കുന്ന അദ്ഭുതമാണ്. കാഴ്ചയിലേക്ക് വണ്ടി പിടിച്ചെത്തുന്നവരെ ഒട്ടും അപരിചിതത്വം തോന്നാതെ സ്വീകരിക്കാനുള്ള ഓറോവിലിന്റെ കഴിവ് നമ്മളെ ഞെട്ടിക്കും.
ഒരു മലമുകളിൽ മുഴുവൻ മാർബിളിൽ കൊത്തിയെടുത്ത ജൈനക്ഷേത്രങ്ങളുള്ള സ്ഥലമാണു ഗുജറാത്തിലെ പാലിത്താന. വർഷം മുഴുവൻ തീർഥാടകരെത്തുന്ന കേന്ദ്രം. യാത്രയുടെ ഭാഗമായി അവിടെ എത്തിയതാണ് ഞങ്ങൾ. സ്ഥലത്തെ പ്രത്യേകതകളൊക്കെ കണ്ട്, അവിടത്തെ പ്രശസ്തമായ ഭക്ഷണം കഴിക്കണം എന്നതാണ് ഉദ്ദേശ്യം. നോക്കിയപ്പോൾ എല്ലാ കെട്ടിടങ്ങളുടെയും മുറ്റത്ത് അരികിലായി ചുവന്നനിറത്തിൽ കുറച്ചുഭാഗം; കോലമിട്ടതാണോയെന്നു സംശയം തോന്നി. സൂക്ഷിച്ചുനോക്കിയപ്പോഴാണ് ആളുകൾ പാൻ ചവച്ചുതുപ്പിയതാണെന്നു മനസ്സിലായത്. ആചാരമാണോ എന്നു ചോദിച്ച് ഇടി വാങ്ങാൻ നിൽക്കാതെ സ്ഥലം കാലിയാക്കി. ഇനി ഭക്ഷണമാവാം. ഏറ്റവും പ്രശസ്തമായ പൂരിക്കടയിൽത്തന്നെ ചെന്നു. കുറെനേരം കാത്തിരുന്നിട്ടും ആരും വരുന്ന ലക്ഷണം കാണാതെ അൽപം ഉറക്കെ ചോദിച്ചു: ‘ഭയ്യാ, ഖാനേ കോ ക്യാ മിലേഗാ.’ വിശപ്പിത്തിരി ശക്തമായിരുന്നതുകൊണ്ടു ഖാനാ പുല്ലിംഗ് ആണോ സ്ത്രീലിംഗ് ആണോ എന്നാലോചിക്കാൻ പറ്റിയില്ല.
എല്ലാ പാതകളും ഒന്നിക്കുന്ന ഇടം. മാനെബൻജ്യാങ് എന്ന നേപ്പാളി വാക്കിന്റെ അർഥം ഇതാണ്. എന്നാൽ പൈൻ മരങ്ങളും കോടമഞ്ഞും ചെങ്കുത്തായ മലമ്പാതകളുമുള്ള ഇന്ത്യ- നേപ്പാൾ അതിർത്തിയിലെ മാനെബൻജ്യാങ് എന്ന ചെറുപട്ടണത്തിലെ ജനങ്ങളെ ഏഴു പതിറ്റാണ്ടിലേറെയായി ഒന്നിപ്പിക്കുന്നത് ഒരു വാഹനമാണ്- ഇംഗ്ലണ്ടിലെ റോവർ കമ്പനി 1940 അവസാനത്തിലും 50കളിലും പുറത്തിറക്കിയ ലാൻഡ് റോവർ സീരീസ് 1 വാഹനങ്ങൾ. ദുർഘടമായ കിഴക്കൻ ഹിമാലയൻ ഗ്രാമങ്ങളിലെ ജീവിതം ഈ വിന്റേജ് വാഹനവുമായി ഇഴചേർന്നിരിക്കുന്നു. 42 വിന്റേജ് ലാൻഡ് റോവറുകളാണ് മാനെബൻജ്യാങ്ങിൽ നിന്നു ആളുകളെയും ചരക്കുകളും കയറ്റി വിദൂരഗ്രാമങ്ങളിലേക്ക് ഇന്നും സർവീസ് നടത്തുന്നത്. ഇത്രയധികം വിന്റേജ് ലാൻഡ് റോവറുകൾ ടാക്സികളായി സർവീസ് നടത്തുന്ന മറ്റൊരിടം ലോകത്ത് തന്നെ ഉണ്ടാവാൻ സാധ്യതയില്ല. കടൽ കടന്നെത്തിയ വാഹനങ്ങളെ ഏഴു പതിറ്റാണ്ടായി കാത്തുപോരുന്ന മാനെബൻജ്യാങ്ങിനെ ആദരിക്കാൻ ലാൻഡ് റോവർ കമ്പനി തന്നെ ഇവിടെയെത്തിയിരുന്നു. ലാൻഡ് ഓഫ് ലാൻഡ് റോവേഴ്സ് എന്നാണ് കേവലം ആറായിരം പേർ മാത്രം താമസിക്കുന്ന മാനെബൻജ്യാങ് ഇപ്പോൾ അറിയപ്പെടുന്നത്.
ആലപ്പുഴയിലെത്തിയാല്‍ എന്തു ചെയ്യും? നമുക്ക് കുറച്ച് കൊഞ്ചും കരിമീനും കഴിക്കാം, പിന്നെ ഹൗസ് ബോട്ടിലൊന്നു കറങ്ങാം. ടൂറിസത്തിലെ ഈ ‘പരമ്പരാഗത’ ചിന്തയെത്തന്നെ മാറ്റിമറിക്കുകയാണ് ഒരു കൂട്ടം വനിതകൾ. ആ കൂട്ടായ്മയ്ക്ക് അവർ ഒരു പേരുമിട്ടു– ആലപ്പി റൂട്ട്സ്. തദ്ദേശീയരായ സ്ത്രീ സംരംഭകരെയും സഞ്ചാരികളെയും ബന്ധിപ്പിച്ച് വില്ലേജ് ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് ‘ആലപ്പി റൂട്ട്സ്’. തനതു തൊഴിലുകൾ ചെയ്തുകൊണ്ടുതന്നെ തദ്ദേശീയരായ സ്ത്രീകൾക്കു വരുമാനം ഉറപ്പാക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. ഹൗസ് ബോട്ടുകളിൽ യാത്ര ചെയ്യുന്നതിന് അപ്പുറത്തേക്ക് കുട്ടനാടൻ ജീവിതരീതി അറിയാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഒരുക്കുകയാണ് ‘ആലപ്പി റൂട്ട്സ്’. പരിസ്ഥിതി സൗഹാർദ്ദ വിനോദസഞ്ചാരത്തിനാണ് പദ്ധതി ഊന്നൽ നൽകുന്നത്. കുടുംബശ്രീ പരീക്ഷണാടിസ്ഥാനത്തിൽ 2024 ഫെബ്രുവരി ഒന്നിന് ആരംഭിച്ച പദ്ധതി ഒരുമാസം പിന്നിട്ടു ജൈത്രയാത്ര തുടരുകയാണ്. ഇതിനോടകംതന്നെ വിദേശികൾ ഉൾപ്പെടെയുള്ള പത്തോളം സംഘങ്ങളെ കുട്ടനാടിന്റെ ഉൾനാടൻ കാഴ്ചകളിലേക്കു കൊണ്ടുപോകാൻ ‘ആലപ്പി റൂട്സി’നു കഴിഞ്ഞു. ജർമനി, ഫ്രാൻസ്, ഇറ്റലി, ന്യൂസീലൻഡ് തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്നും ആന്ധ്രപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുമുള്ള സഞ്ചാരികൾക്കാണ് ‘ആലപ്പി റൂട്സ്’ ആതിഥേയത്വം വഹിച്ചത്. വിദേശത്തു താമസിക്കുന്ന മലയാളികളും തങ്ങളുടെ
ജന്തുവും സസ്യവും തമ്മിലുള്ള ഹൃദ്യമായ ഒരു പ്രണയകഥയാണ് പവിഴപ്പുറ്റുകളുടേത്. ജന്തു തന്റെയുള്ളിൽ ജീവിക്കാൻ സസ്യത്തോട് അഭ്യർഥിക്കുകയാണ്. സൂഷാൻന്തലെ (Zooxanthellae) എന്ന ഏകകോശ സസ്യം മുഖാന്തിരം പ്രകാശസംശ്ലേഷണം നടത്തുകയും അവർ ഒരുമിച്ചു മനോഹരങ്ങളായ പവിഴപ്പുറ്റുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. പിന്നീട് കാലാവസ്ഥാ മാറ്റം വരുമ്പോൾ ജന്തുവിനെ ഉപേക്ഷിച്ച് സസ്യം യാത്രയാകുന്നു. സസ്യം പോയതിനാൽ ജന്തു വിളറിവെളുത്ത് ‘മരിച്ചുപോകുന്നു’. നിരാശാജനകമായ പവിഴപ്പുറ്റുകളുടെ ആ കഥയാണ് കടലിന്റെ അടിത്തട്ടുകളിലിപ്പോൾ സംഭവിക്കുന്നത്. ഭംഗിയേറിയ നിറങ്ങളുള്ള പവിഴപ്പുറ്റുകളെല്ലാം വിളറിവെളുത്തതു പോലെ ‘ബ്ലീച്ച്’ ചെയ്യപ്പെടുന്നു. അപ്പോഴും, ഇനിയും മരിക്കാത്ത പ്രണയകഥയുടെ ബാക്കിപത്രംപോലെ ഇപ്പോഴും പല വർണങ്ങളിലുള്ള പവിഴപ്പുറ്റുകൾ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളുടെ ചുറ്റുമുള്ള കടലിലുണ്ട്. സ്നോർകലിങ്, കടലിനടിയിലൂടെയുള്ള നടത്തം, സ്കൂബ ഡൈവിങ് തുടങ്ങിയവയിലൂടെ നമുക്ക് ഇവയെ ഇപ്പോഴും അടുത്ത് കാണാം. കടലിന്നടിയിലേക്ക് ഊളിയിട്ട് കണ്ണു തുറക്കുമ്പോൾ അതിമനോഹരമായ ഒരു ലോകമാണ് നമ്മുടെ മുൻപിൽ തുറന്നു വിരിയുന്നത്. ഇതുവരെയും കാണാത്ത, ആസ്വദിക്കാത്ത
മലയാളത്തിലെ സമീപകാല ഹിറ്റ് സിനിമകളിലൊന്നായ ‘കുമ്പളങ്ങി നൈറ്റ്സ്’ കണ്ടവരുടെ മനസ്സിലെല്ലാം ഇടംപിടിച്ചൊരു അതിശയമായിരുന്നു ‘കവര്‍’. ഷെയ്ൻ നിഗം അവതരിപ്പിച്ച ബോബി എന്ന കഥാപാത്രം സഹോദരനോടു പറയുന്നുണ്ട്, ‘കവരടിച്ച് കിടക്കണേണ്ട്, കൊണ്ടോയി കാണിക്കാൻ പാടില്ലേ’ എന്ന്. സഹോദരന്റെ കാമുകി വിദേശിയാണ്. അവർക്ക് അദ്ഭുതമാകുന്ന വെള്ളത്തിലെ കവരിന്റെ ആ നീലവെളിച്ചക്കാഴ്ച കാണിച്ചുകൊടുക്കാനാണ് ബോബി പറയുന്നത്. സിനിമ ഇറങ്ങിയശേഷം കുമ്പളങ്ങിയിലെ തീരപ്രദേശങ്ങളിൽ ഈ കവര്‍ കാണാൻ രാത്രികാലത്ത് സഞ്ചാരികൾ ഒഴുകിയെത്തിയിരുന്നു. കവര്‍ പോലെ ലോകത്ത് ഒട്ടേറെ രാജ്യങ്ങളിൽ രാത്രിയെ മനോഹരിയാക്കുന്ന ഇത്തരം ഒട്ടേറെ അപൂർവ പ്രതിഭാസങ്ങളുണ്ട്. ഉദാഹരണത്തിന് ഗ്രീൻലാൻഡിലെ നോർത്തേൺ ലൈറ്റ്സ്, നമീബിയയിലെ സാൻഡ് ഡ്യൂൺസ് തുടങ്ങിയവ. ഇവയെല്ലാം കാണാൻ വിദേശ സഞ്ചാരികൾ പോലും പറന്നെത്തുകയാണ്.
‘നടവയൽ രാജ’ ചങ്ങനാശേരിയിലേക്കു യാത്ര തുടങ്ങുമ്പോൾ ‘നടവയൽ റാണി’ ചങ്ങനാശേരിയിൽനിന്നു തിരികെ നടവയലിലേക്ക് യാത്ര തിരിക്കും. ദിവസവും ഇരുവരും തമ്മിൽ കാണുന്നത് റോഡിൽ വച്ചാകും. ഒരു നിമിഷം അഭിവാദ്യം ചെയ്തു യാത്ര തുടരും. രാജാവും റാണിയും എതിർദിശയിലാണ് യാത്ര ചെയ്യുന്നതെങ്കിലും കുടുംബത്തിന് എന്നും ഒരു മനസ്സാണ്. അതിനു കാരണമുണ്ട്. ഡബിൾ ബെല്ലടിച്ച് ചങ്ങനാശേരി സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട ആ കെഎസ്ആർടിസി ബസിനൊപ്പം പുറപ്പെട്ടത് യാത്രക്കാർ മാത്രമായിരുന്നില്ല. ഒരു നാട് കൂടിയായിരുന്നു. അവരുടെ വിശ്വാസമായിരുന്നു. അവരുടെ ജീവിതമായിരുന്നു. ചങ്ങനാശേരി ഡിപ്പോയിൽ നിന്നാരംഭിക്കുന്ന നടവയൽ സർവീസിനെ കുറിച്ചാണ് പറയുന്നത്. ഹിറ്റിൽ നിന്നും സൂപ്പർഹിറ്റിലേക്കും പിന്നീട് ബ്ലോക്ക്ബസ്റ്ററിലേക്കും കുതിക്കുന്ന സൂപ്പർതാരത്തിന്റെ പടം പോലെ നീളുന്നതാണ് നടവയൽ സർവീസ്. മധ്യതിരുവിതാംകൂറിന്റെ മലബാറിലേക്കുള്ള കുടിയേറ്റത്തിന്റെയും നടവയൽ തീർഥാടനത്തിന്റെയും ചരിത്രം പേറുന്ന റൂട്ടുകളിലേക്ക് 41 വർഷമായി ഡബിൾ ബെല്ലടിച്ച് പാഞ്ഞ കഥയാണ് ഈ ആനവണ്ടിക്ക് പറയാനുള്ളത്. കൂടാതെ ഈ ആനവണ്ടിയെ നെഞ്ചോട് ചേർത്തു വച്ച ഒരുപിടി യാത്രക്കാരുമുണ്ട്.
Results 1-10 of 40