Activate your premium subscription today
തിരുവനന്തപുരം ∙ ദേവിയുടെ ഉടവാളിലും മേൽശാന്തിയുടെ കയ്യിലും കെട്ടിയിരുന്ന കാപ്പുകൾ അഴിച്ചതോടെ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പത്തു ദിവസം നീണ്ടുനിന്ന പൊങ്കാല ഉത്സവത്തിന് സമാപനമായി. അടുത്ത ഉത്സവത്തിനായി ഇനി ഒരു വർഷം നീണ്ട കാത്തിരിപ്പ്. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് നടത്തിയ എഴുന്നള്ളത്ത് ഇന്നലെ രാവിലെ
തിരുവനന്തപുരം ∙ പ്രാർഥനകളോടെ പൊങ്കാല അടുപ്പിൽ തീ പകർന്നു ഭക്തർ. ആദിപരാശക്തിയായ അമ്മയ്ക്കു മുന്നിൽ നോവും നിറവുകളും സമർപ്പിച്ച് ആത്മസായൂജ്യമടയുന്ന ആറ്റുകാൽ പൊങ്കാലയ്ക്കു തുടക്കം. ശുദ്ധപുണ്യാഹത്തിനു ശേഷം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകർന്നു.
തിരുവനന്തപുരം∙ ആറ്റുകാൽ ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ടു പൊലീസുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നു ഫോർട്ട് പൊലീസ് എടുത്ത കേസിൽ കൗൺസിലർ ഉണ്ണികൃഷ്ണന് മുൻകൂർ ജാമ്യം.
തിരുവനന്തപുരം∙ ചുട്ടുപൊള്ളുന്ന വെയിലാണ്. ചുറ്റും പൊടിയും വാഹനങ്ങളുടെ പുകയും തിരക്കും. ഇതിനിടയിലും ചാരനിറത്തിലുള്ള യൂണിഫോമും കൈകളിൽ ചൂലുമായി ചുറുചുറക്കോടെ ഓടിനടക്കുന്ന ചിലരെ കാണാം. കോർപറേഷന്റെ വനിതാ ശുചീകരണ തൊഴിലാളികൾ. ആറ്റുകാൽ ഡ്യൂട്ടി കിട്ടിയാൽ ഇവർക്ക് വളരെ ആവേശമാണ്. ക്ഷേത്ര പരിസരത്തെ
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും ഒരു പൊങ്കാലക്കാലം. ‘സ്ത്രീകളുടെ ശബരിമല’ എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഇപ്പോൾ രണ്ടു ഗിന്നസ് റെക്കോർഡുകളുടെ നിറവിലാണ്. മതപരമായ ഒരാചാരത്തിനായി ഏറ്റവും കൂടുതൽ സ്ത്രീകൾ അണിചേരുന്ന ഉത്സവമെന്ന അംഗീകാരം ക്ഷേത്രത്തിനു സ്വന്തം. 2009 ലെ ഗിന്നസ് രേഖകൾ പ്രകാരം 2.5 ദശലക്ഷം
ആശാ വർക്കർമാരുടെ സമരപന്തലിൽ വീണ്ടും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നലെ രാത്രി എത്തി മടങ്ങിയ അദ്ദേഹം ആശാ വർക്കർമാരെ കാണാൻ ഇന്ന് രാവിലെയോടെ വീണ്ടും എത്തുകയായിരുന്നു. മുഖ്യമന്ത്രിയും ധനമന്ത്രി നിർമല സീതാരാമനും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള ചോദ്യത്തിനു അതിനെ കുറിച്ച് ചോദിക്കല്ലേ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
തിരുവനന്തപുരം ∙ ഒരു കണ്ണു കൊണ്ടു ശിക്ഷിക്കുകയും മറുകണ്ണു കൊണ്ട് തോറ്റുകയും (രക്ഷിക്കുകയും) ചെയ്യുന്ന കന്യാവിന്റെ കഥയാണ് ആറ്റുകാലമ്മയുടേത്. 10 ദിവസം നീളുന്ന ആറ്റുകാൽ ഉത്സവം ഈ കഥയുടെ ചുവടുപിടിച്ചാണ് മുന്നോട്ടു നീങ്ങുന്നത്. ഉത്സവദിനങ്ങളിൽ തോറ്റംപാട്ടുകാർ ദേവിക്കു മുന്നിലിരുന്ന് പാടുന്നത്, ധർമം
തിരുവനന്തപുരം∙ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് റെയിൽവേ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. സ്പെഷൽ ട്രെയിനുകൾക്കു പുറമെ സ്ഥിരം ട്രെയിനുകൾക്ക് ചില താൽക്കാലിക സ്റ്റോപ്പുകളും അനുവദിച്ചിട്ടുണ്ട്. ചില ട്രെയിനുകളുടെ സമയവും റെയിൽവേ പുനഃക്രമീകരിച്ചു. മാർച്ച് 13ന് പുലർച്ചെ 1.30ന് എറണാകുളം ജംക്ഷനിൽനിന്നു പുറപ്പെടുന്ന സ്പെഷൽ ട്രെയിൻ (06077) രാവിലെ 6.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തും.
തിരുവനന്തപുരം∙ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിനുള്ളിൽ പ്രവേശനം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥയെ സിപിഎം കൗൺസിലർ ആർ.ഉണ്ണിക്കൃഷ്ണൻ ആക്രമിച്ചെന്ന കേസിൽ പരാതിയുടെ മുനയൊടിച്ച് സിസിടിവി ദൃശ്യം. വഴിമാറാൻ ആവശ്യപ്പെട്ട വനിതാ സിവിൽ പൊലീസ് ഓഫിസറെ കൗൺസിലർ വലതു കൈമുട്ടുമടക്കി നെറ്റിയിൽ ശക്തമായി ഇടിച്ചെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയെ ദേഹോപദ്രവം ചെയ്തെന്നും ആയിരുന്നു കേസ്. ഫോർട്ട് പൊലീസാണ് സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. എന്നാൽ ഇതു കെട്ടിച്ചമച്ച പരാതിയാണെന്ന കൗൺസിലറുടെ വാദം ശരിവയ്ക്കുന്ന തരത്തിലുള്ള ദൃശ്യമാണ് ഇന്നലെ പുറത്തുവന്നത്.
ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനിടെ രണ്ട് വനിതാ പൊലീസുകാരെ ആക്രമിച്ച് പരുക്കേൽപ്പിച്ച സിപിഎം കൗൺസിലർക്കെതിരെ കേസെടുത്ത് പൊലീസ്. ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണിക്കൃഷ്ണനെതിരേയാണ് ഫോർട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
Results 1-10 of 82