Activate your premium subscription today
അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ നിർമിച്ച രാം ദർബാറിന്റെ പ്രാണ പ്രതിഷ്ഠ ഇന്ന്. 101 ആചാര്യന്മാരുടെ സാന്നിധ്യത്തിലാണു ചടങ്ങുകൾ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കുന്നുണ്ട്. രാജാവായ ശ്രീരാമന്റെ രൂപമാണ് ഇന്നു പ്രതിഷ്ഠിക്കുന്നത്. രാംലല്ല പ്രതിഷ്ഠയുള്ള ശ്രീകോവിലിന്റെ മുകൾനിലയിലാണ് രാം ദർബാർ. 14 ഉപക്ഷേത്രങ്ങളുടെ പ്രതിഷ്ഠയും നടക്കും.
അയോധ്യ∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി, ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ എന്നിവരുടെ ‘ആത്മീയ യാത്ര’ തുടരുന്നു. ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ആത്മീയ ഗുരുവായ ഉത്തര്‍പ്രദേശിലുള്ള മഥുരയിലെ പ്രേമാനന്ദ് ജി മഹാരാജിനെ സന്ദർശിച്ച് അനുഗ്രഹം തേടിയ കോലിയും അനുഷ്കയും, ഇന്ന്
ന്യൂഡൽഹി ∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണ പൂർത്തീകരണവും രാം ദർബാറിന്റെ സമർപ്പണവും ജൂൺ 5നു നടക്കും. ക്ഷേത്ര സമുച്ചയത്തിൽ 30നു ശിവലിംഗ പ്രതിഷ്ഠ നടക്കുന്നതോടെ ആഘോഷ പരിപാടികൾക്കു തുടക്കമാകും. ജൂൺ 3 മുതൽ വിപുലമായ ആഘോഷ പരിപാടികൾ നടക്കുമെന്നും രാമജന്മഭൂമി നിർമാണ കമ്മിറ്റി ചെയർമാൻ നൃപേഷ് മിശ്ര പറഞ്ഞു.
അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയെ. ഇതിനിടെ ഇന്ത്യ പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടിൽ ശ്രീരാമന്റെയും അയോധ്യ രാമക്ഷേത്രത്തിന്റെയും ചിത്രം അച്ചടിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലക്നൗ∙ അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്രദാസ് (85) അന്തരിച്ചു. ലക്നൗവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മാസം മൂന്നിനാണ് പക്ഷാഘാതത്തെ തുടര്‍ന്ന് ആചാര്യ സത്യേന്ദ്രദാസിനെ ലക്നൗവിലെ എസ്ജിപിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു.
അയോധ്യ രാമക്ഷേത്ര നിർമാണത്തിന് ആദ്യ കല്ലിട്ട ‘കർസേവക്’ കാമേശ്വർ ചൗപാൽ (69) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്നായിരുന്നു. ഡൽഹിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആർഎസ്എസ് നേതാവും രാമജന്മഭൂമി പ്രസ്ഥാന നേതാവുമായ കാമേശ്വർ ചൗപാൽ, ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അംഗമായിരുന്നു.
ഇൻഡോർ ∙ അയോധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ദിനത്തിലാണ് ഇന്ത്യയ്ക്ക് ശരിയായ സ്വാതന്ത്ര്യം ലഭിച്ചതെന്ന വിവാദ പ്രസ്താവനയുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. പ്രാണപ്രതിഷ്ഠ നടത്തിയ തീയതി ‘പ്രതിഷ്ഠ ദ്വാദശി’ എന്ന പേരിൽ ആഘോഷിക്കണം. വിദേശ ആധിപത്യത്തിനുമേൽ ഭാരതത്തിന്റെ പരമാധികാരം വിജയം നേടിയതിന്റെ പ്രതീകമാണിതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ഉത്തർപ്രദേശിലെ ഏറ്റവും ആകർഷകമായതും ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നതുമായ സ്ഥലം ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ - താജ്മഹൽ. എന്നാൽ, ഉത്തർ പ്രദേശിലെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയ സ്ഥലമായ താജ്മഹലിനെ പിന്തള്ളി 2024 ൽ അയോധ്യയിലെ രാമക്ഷേത്രം ഒന്നാമതെത്തിയെന്നാണ് റിപ്പോട്ടുകൾ.
ന്യൂഡൽഹി∙ വിവിധയിടങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. വിവിധ മതവിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണമെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
ന്യൂഡൽഹി ∙ അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടായതിനെത്തുടർന്ന് സ്ഥലം സന്ദർശിച്ച ക്ഷേത്രനിർമാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര അടിയന്തര അറ്റകുറ്റപ്പണികൾക്കു നിർദേശം നൽകി. വയറിങ്ങിനുവേണ്ടി സ്ഥാപിച്ച പൈപ്പ് വഴി മഴവെള്ളം ഇറങ്ങിയതാണെന്നും ചോർച്ചയല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ക്ഷേത്രത്തിന്റെ ഒന്നാംനിലയുടെ പണി അടുത്തമാസത്തോടെ പൂർത്തിയാകുമ്പോൾ പ്രശ്നം തീരുമെന്നും അദ്ദേഹം പറഞ്ഞു.
Results 1-10 of 286