Activate your premium subscription today
ന്യൂഡൽഹി ∙ തങ്ങളുടെ കൈവശമുള്ള സെമിത്തേരിയിൽ തികച്ചും വ്യത്യസ്ത വിശ്വാസവും ആചാരവും പിന്തുടരുന്ന യാക്കോബായ പുരോഹിതൻ സംസ്കാരശുശ്രൂഷ നിർവഹിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഓർത്തഡോക്സ് സഭ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. ഇതു കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും സമാധാനാന്തരീക്ഷം തകർക്കുകയും ചെയ്യുമെന്നാണ് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നൽകിയ അധിക സത്യവാങ്മൂലത്തിലുള്ളത്.
ന്യൂഡൽഹി ∙ റഷ്യയിൽ ജോലിക്കായി പോയി മടങ്ങിവരാൻ സാധിക്കാത്ത തൃശൂർ കൂർക്കഞ്ചേരി സ്വദേശികൾ ജെയിനിന്റെയും ബിനിലിന്റെയും മോചനത്തിന് എത്രയും വേഗം നടപടിയെടുക്കണമെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്ത്യയിലെ റഷ്യൻ സ്ഥാനപതി ഡെനിസ് അലിപ്പോവിനോട്
ന്യൂഡൽഹി ∙ റഷ്യയിൽ ജോലിക്കായി പോയി മടങ്ങിവരാൻ സാധിക്കാത്ത തൃശൂർ കൂർക്കഞ്ചേരി സ്വദേശികൾ ജെയിനിന്റെയും ബിനിലിന്റെയും മോചനത്തിന് എത്രയും വേഗം നടപടിയെടുക്കണമെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഇന്ത്യയിലെ റഷ്യൻ സ്ഥാനപതി ഡെനിസ് അലിപ്പോവിനോട് അഭ്യർഥിച്ചു.
കോട്ടയം ∙ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുന്നാൾ ഇന്ന് സമാപിക്കും. രാവിലെ 7.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തില് കുർബാന നടക്കും.
ന്യൂഡൽഹി ∙ ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്കു റഷ്യൻ പ്രസിഡന്റിന്റെ ഉന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്’ ലഭിച്ചു. ആധ്യാത്മിക മേഖലയിൽ നടത്തിയ ഇടപെടലുകളും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങളും പരിഗണിച്ചാണ് അംഗീകാരം. ഡിസംബർ 12നു ഡൽഹിയിലെ റഷ്യൻ എംബസിയിൽ നടക്കുന്ന ചടങ്ങിൽ ബഹുമതി സമ്മാനിക്കും.
പരുമല ∙ സമൂഹത്തിന് സ്നേഹം പകർന്ന് വിദ്വേഷമകറ്റുന്ന ആചാര്യ ശ്രേഷ്ഠനാണ് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയെന്ന് മാർത്തോമ്മാ സഭാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ സഭയുടെ ‘ദ ഓർഡർ ഓഫ് ഗ്ലോറി ആൻഡ് ഹോണർ’ ബഹുമതി സമർപ്പിക്കുന്നതിനോട് അനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം ∙ രാഷ്ട്രീയലാഭത്തിനു സഭാതർക്കം നിലനിർത്തേണ്ടതു ചിലരുടെ ആവശ്യമാണെന്നും സർക്കാർ നേരിടുന്ന പ്രശ്നങ്ങളെ മറയ്ക്കാൻ സഭാതർക്കത്തെ ഉപയോഗിക്കുന്നതായും ഓർത്തഡോക്സ് സഭ. സർക്കാർ, ശൈലി തിരുത്തണമെന്നും സഭയ്ക്ക് അവകാശപ്പെട്ടതു നൽകണമെന്നും ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോറെപ്പിസ്കോപ്പ എന്നിവർ ആവശ്യപ്പെട്ടു.
നോർത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ അമേരിക്ക, ആഫ്രിക്ക, ഇന്ത്യ മുതലായ രാജ്യങ്ങളിലെ അധസ്ഥിതരുടെ ഉന്നമനത്തിനായ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ സഹോദരൻ ഐഎൻസി എന്ന പേരിൽ സംരംഭം ആരംഭിക്കുന്നു.
കോട്ടയം ∙ ഓർത്തഡോക്സ് സഭ ‘ഗുരുരത്നം’ ഫാ.ഡോ. ടി.ജെ. ജോഷ്വയുടെ സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടത്തി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു. സഭയിലെ ഇതര ബിഷപ്പുമാർ സഹകാർമികരായിരുന്നു.
കോട്ടയം ∙ ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികനും വേദശാസ്ത്ര പണ്ഡിതനും അരനൂറ്റാണ്ടിലധികം വൈദിക സെമിനാരി അധ്യാപകനുമായിരുന്ന ഫാ.ഡോ.ടി.ജെ. ജോഷ്വയുടെ സംസ്കാരം ഇന്നു രാവിലെ 11.30ന് പള്ളം സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും ബിഷപ്പുമാരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
Results 1-10 of 36