Activate your premium subscription today
ലാസ∙ ടിബിറ്റിലെ ആശ്രമത്തിൽ ലോകത്തിന്റെ തിരക്കുകളിൽ നിന്നും മോഹങ്ങളിൽ നിന്നും മുക്തയായി ആത്മീയ പാതയിൽ സഞ്ചരിക്കുന്ന ഒരു ബുദ്ധ സന്യാസിനി മുൻ ബോളിവുഡ് താരമാണ്. ഗ്യാൽട്ടൻ സാംടെൻ എന്ന അറിയപ്പെടുന്ന ഈ സന്യാസിനിക്ക് ഗ്ലാമറിന്റെയും പ്രശസ്തിയുടെയും ലോകത്ത് നിറഞ്ഞ് നിന്ന ഭൂതകാലമുണ്ട്. ബർഖ മദൻ എന്ന
പാലക്കാട് ∙ നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം മലയാളികളായ ബുദ്ധഭിക്ഷുക്കൾ കേരളത്തിൽ ബുദ്ധധർമവും സന്ദേശവും നൽകും. സന്ദേശയാത്ര തുടങ്ങിയ അവർ പാലക്കാട് വണ്ടിത്താവളം കരുണ ബോധിനഗറിലെ സ്വീകരണത്തിനുശേഷം ധർമഭാഷണം നടത്തി.പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കേരളത്തിൽ നിലച്ചുപോയ മലയാളി ഭിക്ഷുപരമ്പരയാണ്
ആയോധന കലകളിലെ ‘ആദ്യ കായിക കല’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ആയോധന മുറയാണ് കുങ് ഫു; അതിന്റെ ഈറ്റില്ലം ചൈനയും. കുങ്ഫു അഭ്യസിപ്പിക്കുന്ന സ്കൂളുകൾക്കെല്ലാം നേതൃത്വം നൽകുന്നത് ചൈനയിലെ വിശ്വപ്രസിദ്ധമായ ഷാവൊലിൻ ടെംപിളാണ്. ആയോധന കളരി കൂടിയായ ഈ ബുദ്ധക്ഷേത്രത്തിലാണ് സെൻ ബുദ്ധമതം ജന്മംകൊണ്ടത്. എഡി 497 ൽ,
സിംഗപ്പൂർ∙ ബുദ്ധമത വിശ്വാസവും ജീവിത ഉപദേശവും പഠിപ്പിക്കുന്ന പാരമ്പര്യേതര ദക്ഷിണ കൊറിയൻ സന്യാസിയായ ന്യൂജീൻസ് നിം എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന യൗൺ സുങ്-ഹോയെ സിംഗപ്പൂരിൽ ഡിജെ പരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് വിലക്കി. ഇന്ന് സിംഗപ്പൂർ ആഭ്യന്തര മന്ത്രിയാണ് സന്യാസിയെ വിലക്കിയ വിവരം അറിയിച്ചത്. യൗൺ
എങ്കിലും തന്റെ പിൻഗാമിയെ കണ്ടെത്താതെ ദലൈ ലാമ കടന്നു പോകുമോ എന്ന് ഭയക്കുന്നവരും സംശയിക്കുന്നവരുമാണ് മിക്ക ടിബറ്റുകാരും. ഇതിനൊരു ഉത്തരം കൂടിയായാണ് പലരും അടുത്തിടെ നടന്ന ഒരു സംഭവത്തെ വിശേഷിപ്പിക്കുന്നത്. ടിബറ്റൻ ബുദ്ധിസത്തിലെ മൂന്നാമത്തെ ഉന്നത പദവിയിലേക്ക് അദ്ദേഹം ഒരു എട്ടു വയസുകാരനെ വാഴിച്ചു. അടുത്ത ദലൈ ലാമയെ കണ്ടെത്തുന്ന കാര്യത്തിൽ നിർണായക പദവിയാണ് പത്താമത്തെ ഈ റിൻപോച്ചെയ്ക്കുള്ളത്. ടിബറ്റിനെ തങ്ങളുടെ ഭാഗമാക്കിയ ചൈനയ്ക്ക് ടിബറ്റൻ ജനതയേയും ടിബറ്റൻ ബുദ്ധിസത്തേയും തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാനുള്ള അവസരത്തിന് തടസമായേക്കാൻ സാധ്യതയുള്ള നീക്കം കൂടിയാണ് ഇത് എന്നതു കൊണ്ട് വരുംനാളുകളിൽ ഏറെ കോളിളക്കങ്ങൾക്കും ഇത് വഴിവച്ചേക്കാം.
ബാങ്കോക്ക് ∙ മ്യാൻമറിലെ ഷാൻ സംസ്ഥാനത്തെ നാൻ നെയ്ന്റ് ബുദ്ധ വിഹാരത്തിൽ 3 ബുദ്ധ സന്യാസിമാർ ഉൾപ്പെടെ 22 പേർ വെടിയേറ്റു മരിച്ചു. കഴിഞ്ഞയാഴ്ച നടന്ന സംഭവം പട്ടാള ഭരണകൂടം നടത്തിയ കൂട്ടക്കൊലയാണെന്ന് പ്രവാസി ദേശീയ സർക്കാർ ആരോപിച്ചു.
ഗയ (ബിഹാർ) ∙ ബുദ്ധമതത്തെ ആസൂത്രിതമായി നശിപ്പിക്കാൻ ചൈന ശ്രമിക്കുകയാണെന്ന് ടിബറ്റൻ ആത്മീയനേതാവ് ദലൈലാമ പറഞ്ഞു. ടിബറ്റിൽ ചൈന കഴിഞ്ഞ വർഷം പത്മസംഭവ ബുദ്ധവിഗ്രഹം തകർത്തതിനെ അദ്ദേഹം പരാമർശിച്ചു. ബുദ്ധവിഹാരങ്ങൾ തകർക്കുകയും ബുദ്ധമതാനുയായികൾക്കു വിഷം കൊടുക്കുകയും ചെയ്യുന്നു.
ഗയ∙ ചൈന ആസൂത്രിതമായി ബുദ്ധമതത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബുദ്ധനിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കാൻ കഴിയില്ലെന്ന് ബുദ്ധമത ആത്മീയ നേതാവ് ദലൈലാമ. കഴിഞ്ഞ മാർച്ചിൽ, പത്മസംഭവ പ്രതിമ ചൈനീസ് സർക്കാർ തകർത്തതിനെ പരാമർശിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പട്ന∙ ബുദ്ധമത ആത്മീയ നേതാവ് ദലൈലാമയുടെ സന്ദർശനത്തിനിടെ ബോധ ഗയയിലെത്തിയ ചൈനീസ് യുവതി അറസ്റ്റിൽ. ചൈനീസ് ചാര വനിതയായ സോങ് സിയാലൻ ആണ് അറസ്റ്റിലായത്. ചാരപ്രവർത്തനത്തിനായി ഇന്ത്യയിലെത്തിയ യുവതി, ദലൈലാമയുടെ വിവരങ്ങൾ ചോർത്താൻ ശ്രമിച്ചെന്നാണ് സൂചന. യുവതിയെ ചൈനയിലേക്ക് തിരിച്ചയച്ചേക്കുമെന്നാണ് വിവരം.
പ്രാചീനമായ ബുദ്ധ ദേവാലയം പാക്കിസ്ഥാനിലെ സ്വാത് താഴ്വരയിൽ നിന്നു കണ്ടെത്തി. ഇറ്റലിയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള പുരാവസ്തുഗവേഷകരുടെ സംയുക്ത സംഘമാണു കണ്ടെത്തലിനു പിന്നിൽ. പഴയകാലത്ത് ബുദ്ധിസ്റ്റ് സ്വാധീനം പ്രബലമായിരുന്ന ഗാന്ധാര മേഖലയിൽപ്പെട്ട സ്ഥലത്തു നിന്നാണ് ദേവാലയത്തിന്റെ ശേഷിപ്പുകൾ
Results 1-10 of 12