Activate your premium subscription today
പാലാ ∙ ഭരണഘടനയോടു ബഹുമാനമുള്ള രാജ്യസ്നേഹികളായി യുവജനങ്ങൾ വളരണമെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പാലാ രൂപത പ്ലാറ്റിനം ജൂബിലി ആഘോഷ ഭാഗമായി സെന്റ് തോമസ് കോളജ് മൈതാനത്തു നടത്തിയ യുവജന സംഗമം ‘എൽ റോയ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു കർദിനാൾ. ദൈവസ്നേഹത്തിൽ അധിഷ്ഠിതമായ പരസ്നേഹ പ്രവർത്തനങ്ങൾക്കു ലോകത്ത്
ചങ്ങനാശേരി ∙ കർദിനാൾമാർ സഭയുടെ രാജകുമാരന്മാർ എന്നാണ് അറിയപ്പെടുന്നത്. മാർ ജോർജ് കൂവക്കാടിന്റെ പുതിയ സ്ഥാനലബ്ധിയോടെ ചങ്ങനാശേരി അതിരൂപതയ്ക്കു ലഭിച്ചിരിക്കുന്നത് മൂന്നാമത്തെ രാജകുമാരനെയാണ്. കർദിനാൾ മാർ ആന്റണി പടിയറ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് മാർ ജോർജ് കൂവക്കാടിനു മുൻപേ കർദിനാൾ പദവിയിലെത്തിയ അതിരൂപതാംഗങ്ങൾ. വിശ്വാസികളുടെ എണ്ണത്തിലും ഭൂവിസ്തൃതിയിലും മുന്നിലുള്ള അതിരൂപതയ്ക്ക് ലഭിച്ച മറ്റൊരു നേട്ടം .
ഏഴ് കൃപാസന മരിയൻ ഭക്തിഗാനങ്ങൾ ഏഴ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നതിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശീര്‍വാദം നൽകി.
ആലപ്പുഴ ∙ മുനമ്പം പ്രശ്നത്തിൽ രാഷ്ട്രീയപാർട്ടികൾ സത്യത്തിന്റെയും നീതിയുടെയും പക്ഷത്തല്ലെന്നു മേജർ ആർച്ച് ബിഷപ് ഇമെരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കത്തോലിക്കാ കോൺഗ്രസിന്റെ ആലപ്പുഴ ഫൊറോന സമിതി സംഘടിപ്പിച്ച നസ്രാണി സംഗമവും, മുനമ്പം ഐക്യദാർഢ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മാർ ആലഞ്ചേരി.
കൊച്ചി∙ മുല്ലപ്പെരിയാർ വിഷയം രാജ്യാന്തര സമിതി പഠിക്കണമെന്നും അതിനായി കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി. യുഎൻ അടക്കമുള്ള വേദികളിൽ വിഷയം അവതരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ അണക്കെട്ട് ഡികമ്മിഷൻ ചെയ്യണമെന്നും 40 ലക്ഷത്തിലധികം ജീവനുകൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ ജനസംരക്ഷണസമിതി സംഘടിപ്പിച്ച കൂട്ട ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാലാ∙ സീറോമലബാർസഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയിൽ ഫ്രാൻസിസ് മാർപാപ്പായുടെ ആശംസകളുമായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറെല്ലി. അസംബ്ലിയുടെ ഔദ്യോഗിക ഉദ്ഘാടനസന്ദേശത്തിലാണ് മാർപാപ്പായുടെ പ്രാർത്ഥനാശംസകൾ ഇന്ത്യയിലെ അപ്പസ്തോലിക്ക് ന്യൂൺഷോ അസംബ്ലി അംഗങ്ങളെ
കൊച്ചി∙ മതേതരത്വമാണ് ഈ നാടിന്റെ പ്രത്യേകതയെന്നും അങ്ങനെയുള്ള നാടിന്റെ സർക്കാരും അപ്രകാരമാകണമെന്നും സിറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ.
കൊച്ചി ∙ സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് ആയി ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിലിനെ (67) സിനഡ് തിരഞ്ഞെടുത്തു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഡിസംബർ 7നു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നു പുതിയ മേജർ ആർച്ച്ബിഷപ്പിനെ കണ്ടെത്താൻ ചേർന്ന സിനഡ് യോഗത്തിന്റെ രണ്ടാം ദിവസം തന്നെ തിരഞ്ഞെടുപ്പു പൂർത്തിയാക്കി.
കൊച്ചി∙ സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തു. രഹസ്യ ബാലറ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. ഇതിന്റെ വിശദാംശങ്ങൾ സഭാ സിനഡ് വത്തിക്കാനു കൈമാറി.
കൊച്ചി∙ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് തിരഞ്ഞെടുപ്പ് ജനുവരിയിൽ. ജനുവരി 8 മുതല്‍ 13 വരെ നടക്കുന്ന സിനഡ് സമ്മേളനത്തിൽ ഇതിനുള്ള നടപടി തുടങ്ങും. മാർപാപ്പയുടെ അംഗീകാരം ലഭിച്ച ശേഷമാകും പ്രഖ്യാപനവും സ്ഥാനാരോഹണവും. അനുയോജ്യനായ വ്യക്തിക്കുവേണ്ടി എല്ലാവരും പ്രാർഥിക്കണമെന്ന് നിലവിൽ അഡ്മിനിസ്ട്രേറ്റർ ചുമതല വഹിക്കുന്ന കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ആവശ്യപ്പെട്ടു.
Results 1-10 of 70