Activate your premium subscription today
വത്തിക്കാൻ സിറ്റി ∙ കടുത്ത ന്യുമോണിയ ബാധിച്ചതോടെ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണമായി. മാർപാപ്പയുടെ 2 ശ്വാസകോശങ്ങളിലും ന്യുമോണിയ (ഡബിൾ ന്യുമോണിയ) ബാധിച്ചതായി വത്തിക്കാൻ അറിയിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ ന്യുമോണിയയെ അതിജീവിക്കാൻ സാധ്യതയില്ലെന്നു ഫ്രാൻസിസ് മാർപാപ്പ അടുത്ത സഹായികളോട് പറഞ്ഞതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് 88കാരനായ മാർപാപ്പ ചികിത്സയിലുള്ളത്.
വത്തിക്കാൻ സിറ്റി ∙ ക്രിസ്മസ് കുർബാനമധ്യേ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ തുറന്നതോടെ കത്തോലിക്കാ സഭയുടെ മഹാജൂബിലി വിശുദ്ധവർഷാഘോഷങ്ങൾക്ക് തുടക്കമായി. 2026 ജനുവരി 6 വരെ നീളുന്ന വിശുദ്ധ വർഷാചരണത്തിൽ ഇവിടേക്ക് വിശ്വാസികൾക്ക് തീർഥാടനം നടത്താം. പൂർണ ദണ്ഡവിമോചനം (പാപമുക്തി) ലഭിക്കുന്ന തീർഥാടനമാണിത്.
കൊച്ചി ∙ മുൻവിധികളില്ലാതെ സഹോദരങ്ങളെപ്പോലെ ചർച്ചയ്ക്കു ഓർത്തഡോക്സ് സഭ തയാറാണെങ്കിൽ സഹകരിക്കാമെന്നു യാക്കോബായ സഭാ നിയുക്ത ശ്രേഷ്ഠ കാതോലിക്കാ ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്തമാക്കി.
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ തിരുബാല സഖ്യം "ലഞ്ച് വിത്ത് സാന്റാ" എന്ന ക്രിസ്മസ് ആഘോഷ പരിപാടി സംഘടിപ്പിച്ചു.
കത്തോലിക്കാ സഭയിൽ അപൂർവനേട്ടത്തിലാണ് ചങ്ങനാശേരി അതിരൂപത. മാർ കൂവക്കാട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നതോടെ പാരമ്പര്യത്തിലും വിസ്തൃതിയിലും കേരള കത്തോലിക്കാ സഭയിൽ മുൻനിരയിൽ നിൽക്കുന്ന ചങ്ങനാശേരി അതിരൂപത ഇപ്പോൾ മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്; കത്തോലിക്കാ സഭയ്ക്കു 3 കർദിനാൾമാരെ സമ്മാനിച്ച അതിരൂപതയെന്ന അപൂർവഭാഗ്യം. പൗരസ്ത്യസഭകൾ അപൂർവമായി മാത്രം കൈവരിക്കുന്ന നേട്ടമെന്നും ഇതിനെ വിലയിരുത്താം. ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് ഡിസംബർ 7നു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ചങ്ങനാശേരിയും കത്തോലിക്കാ സഭയിൽ അഭിമാനഗോപുരമായി തലയുയർത്തി നിൽക്കും. അതിരൂപതയിൽനിന്നു കർദിനാൾ പദവിയിലേക്ക് എത്തുന്ന മൂന്നാമത്തെയാളാണു മാർ കൂവക്കാട്. മാർ ആന്റണി പടിയറ, മാർ ജോർജ് ആലഞ്ചേരി എന്നിവരാണു ചങ്ങനാശേരിയിൽനിന്നുള്ള മറ്റു കർദിനാൾമാർ. കർദിനാൾ പദവിയിലേക്കു നേരിട്ട് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികനെന്ന ഖ്യാതി മാർ കൂവക്കാടിനു സ്വന്തം. 214 ഇടവകകളിലെ 80,000 കുടുംബങ്ങളിൽ പെട്ട 4,60,000 വിശ്വാസികളുടെ സമൂഹമാണു ചങ്ങനാശേരി അതിരൂപത. സിറോ മലബാർ സഭയിലാകെ 35 രൂപതകളിലായി 45 ലക്ഷം വിശ്വാസികളുള്ളതിൽ, അതിന്റെ പത്തിലൊന്നും ചങ്ങനാശേരി അതിരൂപതയിലെ അംഗങ്ങളാണ്.
റോം ∙ കത്തോലിക്കാ സഭയുടെ 2025 ജൂബിലിവർഷത്തിനായുള്ള ഔദ്യോഗിക ചിഹ്നം വത്തിക്കാൻ പുറത്തിറക്കി. ഇറ്റാലിയൻ ഭാഷയിൽ ‘വെളിച്ചം’ എന്നർഥമുള്ള ‘ലൂചെ’എന്നാണ് ഔദ്യോഗിക ചിഹ്നത്തിനു പേരിട്ടിരിക്കുന്നത്.
ഏപ്രിലില്‍ കാര്‍ലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. 2025 ഏപ്രില്‍ 25 മുതല്‍ 27 വരെയുള്ള റോമിൽ നടക്കുന്ന കൗമാരക്കാരുടെ ജൂബിലി ആഘോഷത്തിലായിരിക്കും പ്രഖ്യാപനം.
അമേരിക്കയിലെ ഷിക്കാഗോ രൂപതയുടെ കീഴിൽ, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ സ്റ്റാറ്റൻ ഐലൻഡിലെ ബ്ലെസ്ഡ് കുഞ്ഞച്ചൻ സിറോ മലബാർ കത്തോലിക്കാ മിഷനിൽ 27ന് ആഘോഷിക്കുന്നു. ഞായറാഴ്ച വൈകിട്ട് നലുമണിക്ക് കുർബാന ആരംഭിക്കും. തിരുന്നാളിനു മിഷൻ ഡയറക്ടറും, വികാരിയുമായ ഫാ.സോജു വർഗ്ഗീസ് നേതൃത്വം വഹിക്കും. തിരുന്നാൾ കുർബാനയിൽ ഫാ. ജേക്കബ് കിഴക്കേപള്ളിവാതുക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. സിന്റോ കരോട്ടുമലയിൽ തിരുനാൾ സന്ദേശം നൽകും.
ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡൽഫിയ (ഐഎസിഎ) ഇന്ത്യന്‍ കാത്തലിക് ഹെറിറ്റേജ് ദിനം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
സെന്റ് ജോസഫ് സിറോ മലബാർ കാത്തലിക് പാരിഷിന്റെ ധനശേഖരണാർഥം നവംബർ 9ന് സ്നേഹസംഗമം നടക്കും.
Results 1-10 of 64