Activate your premium subscription today
ഗുരുവായൂർ ∙ ക്ഷേത്രം തെക്കേ നടയിലെ മരങ്ങളിൽ കൂടു കൂട്ടിയിരുന്ന നീർക്കാക്കകൾ (എരണ്ട പക്ഷികൾ) കൂടൊഴിഞ്ഞു പോയി. ഈ തക്കത്തിന് മരങ്ങളിൽ വല വിരിച്ച് പക്ഷികൾ ഇനിയും വരാതിരിക്കാൻ മുൻ കരുതൽ ഒരുക്കുകയാണ് ദേവസ്വം. നാലു വർഷത്തോളമായി തെക്കേ നടയിലെ മാവ്, പുളി തുടങ്ങിയ മരങ്ങളിൽ നീർക്കാക്കകൾ കൂട്ടത്തോടെ കൂടു
കൊച്ചി ∙ ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശി ദിവസത്തിനു പകരം മറ്റൊരു ദിവസം ഉദയാസ്തമനപൂജ നടത്താനുള്ള ദേവസ്വം ഭരണസമിതി തീരുമാനത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. ഇക്കാര്യത്തിൽ തന്ത്രിയുടെ തീരുമാനം അന്തിമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുെട ദേവസ്വം ബെഞ്ച് പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങൾ സമർപ്പിച്ച ഹര്ജി തള്ളിയത്.
ഗുരുവായൂർ ∙ദേവസ്വത്തിലും അനുബന്ധ സ്ഥാപനങ്ങളിലുമുള്ള 439 തസ്തികകളിലേക്ക് സുപ്രീംകോടതി വിധിയെ തുടർന്ന് സ്ഥിരനിയമനം വരുന്നു. ദേവസ്വത്തിൽ ഈ തസ്തികകളിൽ വർഷങ്ങളായി ജോലി ചെയ്തു വരുന്ന താൽക്കാലിക ജീവനക്കാർക്ക് ഇതോടെ ജോലി നഷ്ടപ്പെടും. സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഇവർക്ക് സ്ഥിര നിയമനത്തിൽ പ്രത്യേക
തൃശൂർ∙ ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായുള്ളത് 1084.76 കിലോ സ്വർണം. വിവരാവകാശ പ്രവർത്തകന് ലഭിച്ച രേഖയിലാണ് ദേവസ്വത്തിന് സ്വന്തമായുള്ള സ്വർണത്തിന്റെ കണക്ക് പുറത്തുവന്നത്. ഇതിൽ എസ്ബിഐയുടെ നിക്ഷേപക പദ്ധതിയിൽ 869 കിലോ സ്വർണം, നിക്ഷേപിച്ചിരിക്കുകയാണ്. ഇതുവഴി 7 കോടിയോളം രൂപ പലിശ ഇനത്തിൽ ദേവസ്വത്തിന് എല്ലാ വർഷവും ലഭിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കൊച്ചി ∙ ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലിൽ വിവാഹച്ചടങ്ങുകൾക്കും മറ്റ് മതപരമായ അനുഷ്ഠാനങ്ങൾക്കുമല്ലാതെയുള്ള വിഡിയോ ചിത്രീകരണം ഹൈക്കോടതി തടഞ്ഞു. സെലിബ്രിറ്റികളെ അനുഗമിച്ചു വ്ലോഗർമാർ വിഡിയോയെടുക്കുന്നതും നടപ്പന്തലിൽ അനുവദിക്കരുതെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ
ഗുരുവായൂർ ∙ അഷ്ടമിരോഹിണിക്ക് ഗുരുവായൂർ ക്ഷേത്രത്തിലെത്തിയതു പതിനായിരങ്ങൾ. ഞായറാഴ്ച രാത്രി ആരംഭിച്ച തിരക്ക് ഇന്നലെ രാത്രിയും തുടർന്നു. ഇന്നലെ പുലർച്ചെ മൂന്നിനുള്ള നിർമാല്യ ദർശനത്തിനായി 9 മണിക്കൂർ മുൻപേ ക്യൂ ആരംഭിച്ചു. പിറന്നാൾ സദ്യയിൽ 42,000 പേർ പങ്കെടുത്തു. രാവിലെ 9ന് ആരംഭിച്ച സദ്യ അവസാനിച്ചത്
ഗുരുവായൂർ ∙ ചിങ്ങം പിറന്നതോടെ ഗുരുവായൂരിൽ ആഘോഷത്തിന്റെയും തിരക്കിന്റെയും വിവാഹങ്ങളുടെയും ദിനങ്ങളായി. ഇന്ന് ചിങ്ങം രണ്ടിന് ക്ഷേത്രത്തിൽ ഇല്ലംനിറയാണ്. പുതുതായി കൊയ്തെടുത്ത കതിർക്കറ്റകൾ ഭഗവാനു സമർപ്പിച്ച് പൂജ ചെയ്യുന്ന ചടങ്ങാണ് ഇല്ലംനിറ. രണ്ടായിരത്തോളം കതിർക്കറ്റകൾ ഇതിനായി എത്തിക്കഴിഞ്ഞു. ഞായറാഴ്ച
കൊച്ചി ∙ ഗുരുവായൂർ ഇല്ലംനിറ പൂജ ഇത്തവണ കൊടിമരച്ചുവട്ടിൽ നടത്തും. ഇതുമായി ബന്ധപ്പെട്ട് ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നാളെയാണ് ഗുരുവായൂർ ഇല്ലംനിറ. നമസ്കാര മണ്ഡപത്തിൽ തന്നെഇല്ലംനിറ പൂജ തുടരണമെന്ന് ആവശ്യപ്പെട്ട് പുഴക്കര ചേന്നാസ് മനയിലെ
ദുബായ് ∙ ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ സ്ഥാപിച്ച മുഖമണ്ഡപത്തിന്റെയും നടപ്പന്തലിന്റെയും സമർപ്പണം ജൂലൈ 7ന് രാവിലെ 7ന് നടക്കും. പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്നേശ് വിജയകുമാർ മേനോനാണ് വഴിപാടായി മുഖമണ്ഡപവും നടപ്പുരയും നിർമ്മിച്ചത്.
ഗുരുവായൂർ ∙ ദേവസ്വം ഗെസ്റ്റ്ഹൗസ് പാഞ്ചജന്യത്തിന്റെ മുകൾഭാഗം സോളർ പാനൽ കൊണ്ടു നിറഞ്ഞു. പാഞ്ചജന്യത്തിന്റെയും ദേവസ്വം ഓഫിസ് കെട്ടിടമായ ശ്രീപത്മത്തിന്റെയും ടെറസിലാണ് സോളർ പാനൽ സ്ഥാപിക്കുന്നത്. പാഞ്ചജന്യം കെട്ടിടത്തിൽനിന്ന് 175 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കും.
Results 1-10 of 52