Activate your premium subscription today
ഗുരുവായൂർ ∙ക്ഷേത്രനടയിലെ വ്യാപാര സ്ഥാപനങ്ങളുടെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ ദേവസ്വം നടപടി തുടങ്ങി. ക്ഷേത്ര നടപ്പുരയിലും ദേവസ്വം റോഡിലുമുള്ള സ്ഥാപനങ്ങൾ റോഡിലേക്ക് ഇറക്കിക്കെട്ടി കച്ചവടം ചെയ്യുന്നതിനെതിരെ ഗുരുവായൂർ സ്വദേശി മുരളീധരൻ ഹൈക്കോടതിയിൽ പരാതി നൽകിയിരുന്നു. കയ്യേറ്റം ഒഴിപ്പിക്കണമെന്ന്
ഗുരുവായൂർ ∙ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഇന്നലെ പുലർച്ചെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയതിന്റെ വിഡിയോ ദൃശ്യങ്ങളെ ചൊല്ലി വിവാദം. തെക്കേ നടപ്പുരയിലൂടെ രാജീവ് ചന്ദ്രശേഖറും ബിജെപി നേതാക്കളും ദർശനത്തിനായി നടന്നു നീങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ അദ്ദേഹം തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ഗുരുവായൂർ ∙ ക്ഷേത്രം കിഴക്കേനടയിൽ 3 നിലകളിലായി 60 പശുക്കളെ പരിചരിക്കാൻ നിർമിച്ചത് ഹൈടെക് ഗോശാല. 10,000 ചതുരശ്രയടിയിൽ 6 കോടി രൂപ ചെലവിൽ കെട്ടിടം നിർമിച്ചു സമർപ്പിച്ചത് പുതുക്കോട്ട ശ്രീമാണിക്യം ട്രസ്റ്റാണ്. എപ്പോഴും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം, ലിഫ്റ്റ്, റാംപ്, ചാണകവും മൂത്രവും ശേഖരിക്കാൻ ഓട്ടമറ്റിക് സംവിധാനം, സ്റ്റോർ, ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള മുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിൽ ഉപയോഗിക്കാനുള്ള പാൽ, തൈര്, വെണ്ണ എന്നിവ ഇവിടെ തയാറാക്കാൻ കഴിയും. 60 പശുക്കളെയും ശ്രീമാണിക്യം ട്രസ്റ്റ് നൽകും. ആദ്യഘട്ടമായി 12 പശുക്കൾ എത്തി. ഭക്തർക്ക് ഗോപൂജ നടത്തുന്നതിന് മണ്ഡപവും പണിതിട്ടുണ്ട്.
‘കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകിൽ ചാർത്തി കനകക്കിങ്ങിണി വളകൾ മോതിരം അണിഞ്ഞു കാണേണം ഭഗവാനെ’ പൂന്താനം രചിച്ച സന്ധ്യാ നാമമാണിത്. പൂന്താനത്തിന്റെ ഈ മോഹം മലയാളിയുടെ മനസ്സിലെ വിഷുച്ചിത്രമായി മാറി. കണ്ണന്റെ പൊന്നിൻ കിങ്ങിണിയായി നാടു നീളെ കൊന്നകൾ പൂത്തുലഞ്ഞാർത്തു ശോഭിച്ചു. ഒരു കുസൃതിക്ക് കണ്ണൻ പൊട്ടിച്ചെറിഞ്ഞ പൊന്നിൻ കിങ്ങിണിയാണ് കൊന്നപ്പൂക്കളായതെന്നാണ് കഥ. ഓടക്കുഴലൂതി പീലിത്തിരുമുടി ചാർത്തി കണ്ണൻ വിഷു സങ്കൽപത്തിലേക്ക് എന്നോ കടന്നിരുന്നു. നല്ലതിനൊപ്പം ചേർത്ത് വയ്ക്കാൻ കൃഷ്ണഭാവത്തോളം പോന്ന മറ്റെന്തുണ്ട്. കണിയൊരുക്കുന്ന അമ്മമനസ്സിലെന്നും കിങ്ങിണി ചാർത്തിയൊരു ഉണ്ണിയുണ്ട്. കണ്ണനാമുണ്ണി. മാതൃഭാവം ആ ഉണ്ണിയെ കോരിയെടുത്ത് കണിയുരുളിക്കരികിൽ നിർത്തിയതാകാം. കുസൃതിയും കുറുമ്പുമായി ഓടിനടക്കുന്ന കൈശോരഭാവത്തിനപ്പുറം നിർമലമായ മറ്റെന്തുണ്ട്, കണിക്കൊപ്പം ചേരാൻ. പ്രകൃതിയിലാണ് കണ്ണൻ കളിച്ചാർക്കുന്നത്. പ്രകൃതിയെ തൊട്ടറിയുന്നതാണ് വിഷു.
തൃശൂർ∙ കണ്ണനെ കണികാണാൻ ഗുരുവായൂരിൽ ഭക്തജന തിരക്ക്. ക്ഷേത്രത്തിനു സമീപത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും ബുക്കിങ് ഏതാണ്ട് പൂർത്തിയായി. കേരളത്തിനു പുറത്തുള്ളവരും വിഷുക്കണി ദർശനത്തിനായി ഗുരുവായൂരിൽ എത്തിയിട്ടുണ്ട്. ബുക്ക് ചെയ്യാതെ എത്തിയവർ മുറികൾ കിട്ടാനുള്ള തത്രപാടിലാണ്. ഇനി മുറി കിട്ടില്ലെന്ന് മനസ്സിലാക്കിയവരാകട്ടെ ഡോർമറ്ററികൾ എങ്കിലും ഉണ്ടാകുമോയെന്നാണ് തിരയുന്നത്.
തൃശൂർ∙ മേടപ്പുലരിയിൽ കണ്ണനെ കണികാണാന് ഗുരുവായൂർ അമ്പലനടയിലേക്ക് ഭക്തരുടെ ഒഴുക്ക്. വിഷുപുലരിൽ ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക് പ്രതീക്ഷിക്കുന്നതിനാൽ വലിയ രീതിയിലുള്ള നിയന്ത്രണങ്ങളാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വിഷു– ഈസ്റ്റർ അവധി പ്രമാണിച്ച് 12–ാം തീയതി മുതൽ 20–ാം തീയതി വരെ ക്ഷേത്രത്തിൽ ദർശനത്തിനു നിയന്ത്രണമുണ്ട്. ഏപ്രിൽ 14ന് പുലർച്ചെ 2.45 മുതൽ 3.45 വരെയാണ് ഗുരുവായൂരിലെ വിഷു കണി ദർശനം. ഇന്ന് രാത്രി മുതൽ കണ്ണനെ കാണാൻ ആളുകൾ വരിയിൽ ഇടംപിടിക്കും.
ഗുരുവായൂർ ∙ ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ജസ്ന സലിമിനെതിരെ ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയിൽ ടെംപിൾ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം ക്ഷേത്രത്തിലെ ഉത്സവ സമയത്ത് കിഴക്കേ നടപ്പുരയിലെ ഭണ്ഡാരത്തിനു മുകളിലെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ കടലാസ് മാല അണിയിച്ച് വിഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് കേസ്.
ഗുരുവായൂർ ∙ ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു സമീപത്തെ ഒന്നാം നമ്പർ പ്രധാന ഭണ്ഡാരത്തിനു മുകളിൽ വെൽഡ് ചെയ്യുന്നതിനിടെ തീപ്പൊരി അകത്തു വീണ് നോട്ടുകൾ കത്തിനശിച്ചു. ഭണ്ഡാരത്തിനകത്ത് നിന്നു പുക വരുന്നതു കണ്ട് ജീവനക്കാർ ഉടൻ വെള്ളമൊഴിച്ച് തീയണച്ചു. ഭണ്ഡാരം തുറന്ന് മുഴുവൻ നോട്ടുകളും 130 കുട്ടകങ്ങളിലാക്കി സുരക്ഷിത മുറിയിലേക്ക് മാറ്റി. നനഞ്ഞ നോട്ടുകൾ ഉണക്കുന്നതിനുള്ള സംവിധാനം ചെയ്തു. ക്ഷേത്ര ശ്രീകോവിലിനു സമീപത്തെ ഈ ഒരൊറ്റ ഭണ്ഡാരത്തിൽ നിന്ന് ഒരു മാസം ഒരു കോടിയിലേറെ രൂപ ലഭിക്കാറുണ്ട്.
പയ്യന്നൂർ ∙ ഗുരുവായൂരിൽ പ്രഭാതത്തിൽ ഉണ്ണിക്കണ്ണന് മുഖംനോക്കാൻ കുഞ്ഞിമംഗലം വെങ്കലഗ്രാമത്തിൽ കണ്ണാടിയും അഷ്ടലക്ഷ്മിയും ഉൾപ്പെട്ട വെങ്കല ശിൽപം ഒരുങ്ങി.ശിൽപി പി.വത്സനാണ് ശിൽപം നിർമിച്ചത്. വാസ്തു ശാസ്ത്രവിധിയനുസരിച്ച് 39 യവത്തിൽ 8 ഭാവത്തിലുള്ള ലക്ഷ്മിയും കണ്ണാടിയുമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിക്കാൻ
ഗുരുവായൂർ ∙ ഗംഗയെയും വരുണനെയും ആവാഹിച്ച രുദ്രതീർഥത്തിൽ ഭഗവാന്റെ പഞ്ചലോഹത്തിടമ്പുമായി തന്ത്രിയും ഓതിക്കന്മാരും പരിവാരങ്ങളും മുങ്ങിക്കയറി. പിന്നാലെ ആയിരക്കണക്കിന് ഭക്തർ തീർഥസ്നാനം നടത്തി. ഭഗവതിയുടെ വാതിൽ മാടത്തിൽ ഉച്ചപ്പൂജ കഴിഞ്ഞ് ദേവി എന്ന പിടിയാനപ്പുറത്ത് തിടമ്പു മാത്രമായി 11 ഓട്ട പ്രദക്ഷിണം
Results 1-10 of 354