Activate your premium subscription today
കൊട്ടിയൂർ∙ പെരുമാളെ തേടിയെത്തുന്നവർ പെരുവഴിയിൽ കിടക്കേണ്ടി വരുന്നത് ആറും ഏഴും മണിക്കൂറുകൾ. മുൻവർഷങ്ങളിലും കൊട്ടിയൂരിൽ ഗതാഗതക്കുരുക്കുണ്ടാകാറുണ്ടെങ്കിലും മരണം വരെ സംഭവിക്കുന്ന തരത്തിലേക്കു കാര്യങ്ങൾ കൈവിട്ടുപോയത് ഇക്കൊല്ലമാണ്. ഓരോ വർഷം കഴിയുന്തോറും കൊട്ടിയൂരിലേക്കെത്തുന്ന വിശ്വാസികളുടെ എണ്ണം വർധിക്കുകയാണ്. തെക്കൻ ജില്ലകളിൽനിന്ന് കൊട്ടിയൂരിലേക്കു പ്രത്യേക ടൂർ പാക്കേജ് തന്നെ ആരംഭിച്ചു.
മഴക്കാലത്തെ ഉത്സവമെന്നും മഴയുടെ ഉത്സവമെന്നും അറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖ ഉത്സവത്തിന് ഭക്തരുടെ പ്രവാഹമാണ്. ക്ഷേത്രമില്ലാ ക്ഷേത്രമെന്നും ദക്ഷിണ കാശി, തൃച്ചെറുമന്ന് എന്നുമൊക്കെ വിളിക്കപ്പെടുന്ന ഇവിടേക്ക് കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിനാളുകളാണ് നിത്യേനയെത്തുന്നത്. വൈശാഖ ഭൂമി മഴയിൽ കുളിച്ച് ഉത്സവത്തിലാണ്. ആ വിശ്വാസമഴയിൽ കുതിരാനും പ്രകൃതിയോടു ചേർന്നുനിന്ന് പ്രാർഥനയിൽ അലിയാനും ഭക്തരെത്തുമ്പോൾ അക്കരെ കൊട്ടിയൂർ വിശ്വാസസാഗരമാകുന്നു. എല്ലാം പരിസ്ഥിതിക്ക് അനുയോജ്യമായിരിക്കണമെന്ന ചിന്ത ഏറിവരുന്ന ഇക്കാലത്ത് ഏറ്റവും പരിസ്ഥിതി ബന്ധം പുലർത്തുന്ന ഉത്സവവും ഇതായിരിക്കും. പൂജകളും ആചാരങ്ങളും പാരമ്പര്യങ്ങളുമെല്ലാം പരമ്പരാഗത രീതിയിൽ തുടരുന്നു. മറ്റു ക്ഷേത്രങ്ങളുടേതുപോലെ തലയെടുപ്പുള്ള കെട്ടിടമോ കൊത്തുപണികളുള്ള ചുറ്റമ്പലമോ ഒന്നുമില്ല. പ്രകൃതി തന്നെയാണ് ഇവിടെ ഈശ്വര സാന്നിധ്യം. കാടിനു നടുവിലുള്ള
ക്ഷേത്രത്തിനു സമീപം ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ഹോസ്ദുർഗ് സ്വദേശി അഭിജിത്തിന്റെ (28) മൃതദേഹമാണ് മണത്തണ ഓടംതോടിനു സമീപം കണ്ടെത്തിയത്. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ (40) മൃതദേഹം ഇന്നലെ മണത്തണയിൽ നിന്ന് കണ്ടെത്തിയിരുന്നു.
കൊട്ടിയൂർ ∙ ബ്രഹ്മഗിരി മലനിരകളിൽ കാർമേഘങ്ങൾ പെരുമ്പറ കൊട്ടി പെയ്തിറങ്ങുമ്പോൾ താഴ്വാരത്ത് കൊട്ടിയൂരിൽ പുരാതന കാലത്തു തുടങ്ങിവച്ച ചടങ്ങുകൾക്ക് സാക്ഷികളായി ആയിരങ്ങൾ അണിനിരന്നു. കുത്തിയൊഴുകുന്ന ബാവലിപ്പുഴയിലെ തെളിനീരിൽ മുങ്ങിനിവർന്ന് ഈറനോടെ മഴ നനഞ്ഞ് വിശ്വാസികൾ വൈശാഖോത്സവത്തിന്റെ പ്രധാന ചടങ്ങായ ഇളനീർവയ്പ്പിന് സാക്ഷ്യം വഹിച്ചു. മഴയുടെ അകമ്പടിയാണ് കൊട്ടിയൂർ ഉത്സവത്തിന്റെ മാറ്റ് കൂട്ടുന്നത്. ഇത്തവണത്തെ ഇളനീർവയ്പ്പിന് നിർലോഭം മഴ പെയ്തുകൊണ്ടേയിരുന്നു.
കൊട്ടിയൂർ ∙ ക്ഷേത്രത്തിൽ ദർശനത്തിനെത്തി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ (40) മൃതദേഹമാണിതെന്നാണ് പ്രാഥമിക വിവരം. ഞായാറാഴ്ച വൈകിട്ടാണ് ഇയാളെ പുഴയിൽ കുളിക്കുന്നതിനിടെ കാണാതായത്.
വൈശാഖോത്സവത്തിലെ ഇളനീർവയ്പ് ഇന്ന്. പ്രക്കൂഴം മുതൽ വ്രതം തുടങ്ങി വിവിധ കഞ്ഞിപ്പുരകളിൽ താമസിച്ചു കഞ്ഞിപ്പാർച്ചയും മുക്കിച്ചെനയും നടത്തി വരികയായിരുന്ന തണ്ടയാൻമാർ ഇളനീർ കാവുകളായി കെട്ടി ചുമലിലേറ്റി കൊട്ടിയൂരിലേക്കു പ്രയാണം തുടങ്ങി.
കൊട്ടിയൂർ ∙ കഴിഞ്ഞ രണ്ട് ദിവസം ഭക്തജനപ്രവാഹം കൊണ്ട് വീർപ്പുമുട്ടിയ കൊട്ടിയൂർ ശാന്തം. തിങ്കളാഴ്ച ദർശനത്തിന് വളരെ കുറച്ച് ആളുകൾ മാത്രമാണ് എത്തിയത്. വൈശാഖോത്സവത്തിന്റെ പ്രധാന ദിവസമായ ഇളനീർ വയ്പ് നാളെയാണ്. ഇതിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. നെയ്യാട്ട നാൾ മുതൽ പലയിടങ്ങളിലുള്ള കഞ്ഞിപ്പുരകളിൽ വ്രതത്തിൽ കഴിയുന്ന തണ്ടയൻമാർ വ്രതക്കാർ ചൊവ്വാഴ്ച സന്ധ്യയോടെ ഇളനീർ കാവുകളുമായി കൊട്ടിയൂരിലെത്തും. രാത്രി കാര്യത്ത് കൈക്കോളൻ തിരുവൻ ചിറയിലെ തട്ടും പോളയും വിരിക്കുകയും കുടിപതി കാരണവർ വെള്ളി ക്ടാരം വച്ച് രാശി വിളിക്കുകയും ചെയ്താൽ ഇളനീർ വയ്പ്പ് ആരംഭിക്കും. രാത്രി ഒൻപത് മണിയോടെയായിരിക്കും ചടങ്ങുകൾ ആരംഭിക്കുന്നത്. അഭിഷേകത്തിനുള്ള ഇളനീരുകൾ കാവുകളാക്കി വ്രതക്കാർ കൊട്ടിയൂരിലേക്ക് പ്രയാണം തുടങ്ങി.
കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ 2 പേരേ കാണാതായി. കോഴിക്കോട് അത്തോളി സ്വദേശി നിഷാദ് (40), കാസർകോട് ഹോസ്ദുർഗ് സ്വദേശി അഭിജിത്ത് (28) എന്നിവരെയാണ് കാണാതായത്. ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാൻ വിളിച്ചപ്പോൾ ആണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്.
തിരുവോണം നാളിലെ ആരാധനാ പൂജ നടത്തി. നാളെ കൊട്ടിയൂരിൽ ഇളനീർ വയ്പ്. വൈശാഖോത്സവകാലത്തെ ആദ്യ ആരാധനാ പൂജയും ചടങ്ങുകളുമാണ് ഇന്നലെ നടത്തിയത്. മത്തവിലാസം കൂത്തും ഭണ്ഡാര അറയ്ക്കു മുന്നിൽ വച്ചുള്ള അലങ്കാര വാദ്യങ്ങളും ഇന്നലെ തുടങ്ങി. ആരാധനാ സദ്യ നടത്തി. സന്ധ്യയ്ക്ക് മണിത്തറയിലെ സ്വയംഭൂവിൽ പാലമൃത്
കൊട്ടിയൂർ ∙ തിരുവോണം നാളിലെ ആരാധനാ പൂജ നടത്തി. നാളെ കൊട്ടിയൂരിൽ ഇളനീർ വയ്പ്. വൈശാഖോത്സവകാലത്തെ ആദ്യ ആരാധനാ പൂജയും ചടങ്ങുകളുമാണ് ഇന്നലെ നടത്തിയത്. മത്തവിലാസം കൂത്തും ഭണ്ഡാര അറയ്ക്കു മുന്നിൽ വച്ചുള്ള അലങ്കാര വാദ്യങ്ങളും ഇന്നലെ തുടങ്ങി. ആരാധനാ സദ്യ നടത്തി. സന്ധ്യയ്ക്ക് മണിത്തറയിലെ സ്വയംഭൂവിൽ പാലമൃത്
Results 1-10 of 28