Activate your premium subscription today
പൊലീസിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു തീർഥാടക പ്രവാഹം. പതിനെട്ടാംപടി കയറാൻ എട്ടു മണിക്കൂറിൽ കൂടിയ കാത്തുനിൽപ്പ് അനുഭവപ്പെട്ടു. തിരക്ക് നിയന്ത്രിക്കാൻ സ്പോട് ബുക്കിങ് കൗണ്ടർ നിലയ്ക്കലിലും തുറക്കുന്നു. പമ്പയിലെ ഏഴു കൗണ്ടറിൽ മൂന്ന് എണ്ണമാണ് നിലയ്ക്കലിലേക്കും മാറ്റുന്നത്.
ശബരിമല ∙ സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട വലിയ തിരക്ക് കുറഞ്ഞു. പതിനെട്ടാംപടി കയറാനുള്ള നിര യു ടേണിനും ശരംകുത്തിക്കും മധ്യേവരെ മാത്രമേ ഉള്ളു. അതിനാൽ പതിനെട്ടാംപടി കയറാനുള്ള കാത്തുനിൽപ്പ് മൂന്നര മണിക്കൂറായി കുറഞ്ഞു. പമ്പയിലും നിലയ്ക്കലിലും തിരക്ക് കുറഞ്ഞിട്ടുണ്ട്.
ശബരിമല ∙ അയ്യപ്പ വിഗ്രഹത്തിൽ മണ്ഡലപൂജയ്ക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു പുറപ്പെട്ടു. ആനക്കൊട്ടിലിൽ തങ്ക അങ്കി ദർശനം നടന്നു. പ്രത്യേകം തയാറാക്കിയ രഥത്തിൽ പൊലീസിന്റെ സുരക്ഷാ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയിൽ നിന്നായിരുന്നു ഘോഷയാത്രയ്ക്ക് തുടക്കം.
വൃശ്ചികപ്പുലരിയിൽ മഞ്ഞണിഞ്ഞ പ്രഭാതങ്ങള്, ഇടവേളകളിൽ അനുഗ്രഹ വർഷമായി പൊഴിയുന്ന തുലാമഴയിൽ കുളിച്ചു തോർത്തി നിൽക്കുന്ന വൃക്ഷത്തലപ്പുകൾ. പമ്പയിൽ മുങ്ങിനിവരുന്ന തീർഥാടകർ കറുപ്പണിഞ്ഞ് വരിവരിയായി ശരണം വിളിച്ച് മലകയറി ഒരുമനസ്സോടെ വരികയാണ്, അയ്യപ്പ ദർശനത്തിന്. നാടിന്റെ നാനാദിക്കിൽ നിന്നും വലുപ്പചെറുപ്പമില്ലാതെ നഗ്നപാദരായി മലകയറുന്ന എല്ലാവർക്കും ലക്ഷ്യം ഒന്നുമാത്രമാണ്; പതിനെട്ടാം പടികയറിയുള്ള സുഖദർശനം. സന്നിധാനത്ത് എത്തുന്നവരുടെ കണ്ണുകളിൽ അയ്യനെ കാണാനുള്ള വെമ്പലാണെങ്കിൽ കണ്ടുകഴിഞ്ഞു മടങ്ങാൻ ഒരുങ്ങുന്നവർക്ക് കാത്തിരുന്ന പുണ്യദര്ശനം ലഭിച്ച ആനന്ദം. ശബരിമലയിലെ ശബരീശ ശരണമന്ത്രങ്ങൾനിറഞ്ഞ അന്തരീക്ഷത്തിലെ ഭക്തിനിറഞ്ഞ കാഴ്ചകൾ പ്രീമിയം വായനക്കാർക്കായി പങ്കുവയ്ക്കുകയാണ് മലയാള മനോരമ ഫൊട്ടോഗ്രാഫർ എസ്.എസ്. ഹരിലാൽ.
ചെന്നൈ ∙ ചലച്ചിത്ര സംവിധായകൻ പാ.രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിൽ അയ്യപ്പനെ അവഹേളിച്ചു ‘അയാം സോറി അയ്യപ്പ’ എന്ന ഗാനം ആലപിച്ചെന്ന പരാതിയിൽ, നിയമവിദഗ്ധരുമായി ആലോചിച്ചു നടപടിയെടുക്കുമെന്നു ദേവസ്വം മന്ത്രി പി.കെ.ശേഖർബാബു പറഞ്ഞു.
ശബരിമല∙ ശബരിമലയിൽ ഇന്ന് പതിനെട്ടാം പടി കയറി ദർശനം നടത്തിയത് 63,242 പേർ. അതിൽ 10124 പേർ സ്പോട് ബുക്കിങ് വഴിയാണ് എത്തിയത്. രാത്രിയോടെ തിരക്ക് കുറഞ്ഞു.
കെന്റിലെ അയ്യപ്പ ക്ഷേത്രം ഹിന്ദു സമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അയ്യപ്പ പൂജ നവംബർ 30ന് നടക്കും. വൈകിട്ട് നാല് മുതൽ രാത്രി പതിനൊന്ന് വരെ ബ്രോപ്റ്റൺ വെസ്റ്റ്ബ്റൂക് പ്രൈമറി സ്കൂളിൽ വച്ചാണ് അയ്യപ്പ പൂജ.
ചലച്ചിത്ര സംവിധായകൻ പാ.രഞ്ജിത്ത് സംഘടിപ്പിച്ച പരിപാടിയിൽ അയ്യപ്പനെ അവഹേളിച്ച് ഗാനം ആലപിച്ചെന്നു പരാതി. വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പാ.രഞ്ജിത്തിനും ഗായിക ഗാന ഇസൈവാണിക്കും എതിരെ അയ്യപ്പ ഭക്തരുടെ കൂട്ടായ്മയാണു മേട്ടുപ്പാളയം പൊലീസിൽ പരാതി നൽകിയത്.
അയ്യപ്പദർശന പുണ്യംതേടി ശബരിമലയിലേക്കു തീർഥാടകപ്രവാഹം തുടങ്ങിക്കഴിഞ്ഞു. യാത്രാക്ലേശവും നീളുന്ന കാത്തുനിൽപിന്റെ കഷ്ടപ്പാടുമെല്ലാം തീർഥാടകർ മറക്കുന്നത് അയ്യപ്പദർശനത്തിലാണ്. അതുകൊണ്ടുതന്നെ, ഭക്തലക്ഷങ്ങൾക്കു സുഗമദർശനം ഉറപ്പുവരുത്തുന്നതിൽ ഒരു കുറവും വന്നുകൂടാ.
കോട്ടയം ∙ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് തീർഥാടകരുടെ വാഹനങ്ങൾ അപകടങ്ങളിൽ പെടുന്നതു തടയുന്നതിനു മുന്നറിയിപ്പ് വിഡിയോ തയാറാക്കി പൊലീസ്. പ്രത്യേക ക്യുആർ കോഡ് സ്കാൻ ചെയ്താൽ ജില്ലാ അതിർത്തിയായ കണമല വരെയുള്ള ശബരിമല പാതയിലെ അപകടസാധ്യതാ മേഖലകൾ വിഡിയോ രൂപത്തിൽ കാണാൻ സാധിക്കും. ശബരിമലപാതയിലെ പൊലീസ് പരിശോധനാ
Results 1-10 of 45