Activate your premium subscription today
'സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം' എന്നാണല്ലോ ശിവപുരാണത്തിൽ പറയുന്നത്. കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലുമായി ഒരു മാസം രണ്ട് പ്രദോഷം ഉണ്ട്. രണ്ട് പ്രദോഷത്തിലും ഭക്തർ വ്രതം അനുഷ്ഠിക്കാറുണ്ട്. 2025 മേയ് 24 ശനിയാഴ്ച കറുത്തപക്ഷ പ്രദോഷം വരുന്നു. അന്നേദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം
ഭാരതത്തിൽ നിലവിലുള്ള ജ്യോതിർലിംഗങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. ആത്മീയ മോക്ഷം നേടുമ്പോൾ ഈ ലിംഗങ്ങൾ അഗ്നിസ്തംഭങ്ങൾ പോലെ പ്രത്യക്ഷപ്പെടുമെന്ന് ആളുകൾ വിശ്വസിക്കുന്നു. തെക്കേ അറ്റത്ത് രാമേശ്വരം ക്ഷേത്രവും വടക്കേ അറ്റത്തെ കേദാര്‍നാഥ് ക്ഷേത്രത്തിനും ഇടയിലായാണ് ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
ശിവാരാധനയിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ശിവരാത്രി. ചാന്ദ്രരീതി പ്രകാരമുള്ള മാഘമാസത്തിലെ കറുത്ത പക്ഷ ചതുർദശി അർധരാത്രി വരുന്ന ദിവസമാണ് ശിവരാത്രി ആചരിക്കുന്നത്. ഇക്കൊല്ലത്തെ ശിവരാത്രി 2025 ഫെബ്രുവരി 26 ബുധനാഴ്ചയാണ്.
ശിവക്ഷേത്രങ്ങളില്‍ ശിവരാത്രി ദിനത്തിൽ നടത്തുന്ന യാമപൂജ വളരെ സവിശേഷപ്പെട്ടതാണ്. വ്രതം അനുഷ്ഠിക്കുന്നവർ അഖണ്ഡനാമജപത്തോടെ ക്ഷേത്രത്തിൽ ഇരുന്നു ഉറക്കമിളക്കുകയാണ് പതിവ് .ശിവരാത്രി ദിനത്തിൽ മാത്രം രാത്രിയിൽ അഞ്ചു യാമ പൂജകൾ ആണുള്ളത് .
ശിവരാത്രി ദിനത്തിൽ ക്ഷേത്രദർശനത്തോടൊപ്പം വഴിപാടുകൾ സമർപ്പിച്ച് പ്രാർഥിക്കുന്നത് അതീവഫലദായകമാണ്. നാം നമ്മെത്തന്നെ ഭഗവാന് സമർപ്പിക്കുന്നതിന് പ്രതീകമാണ് വഴിപാടുകൾ. ഭഗവാന് ഏറ്റവും പ്രധാനമായ മൂന്ന് വഴിപാടുകളാണ് ജലധാര, കൂവളമാല, പിൻവിളക്ക്. രോഗദുരിത ശാന്തിയാണ് ജലധാര വഴിപാടായി സമർപ്പിച്ചാലുള്ള ഫലം.
ശിവരാത്രി എന്നാൽ ശിവന്റെ രാത്രി എന്നു മാത്രമല്ല, ശിവമായ രാത്രി എന്നു കൂടി അർഥമുണ്ട്. ശിവം എന്നാൽ മംഗളം എന്നർഥം. അതുകൊണ്ട് ശിവരാത്രി എന്നാൽ മംഗളരാത്രി എന്നർഥം.
ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന ഏറ്റവും പ്രധാനമായ വ്രതാനുഷ്ഠാനമാണ് ശിവരാത്രി വ്രതം. ഉറക്കമിളച്ചു അനുഷ്ഠിക്കേണ്ട വ്രതം എന്ന പ്രത്യേകതയും ഉണ്ട്. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ്. സകലപാപങ്ങളെയും ഇല്ലാതാക്കുന്ന ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് വിശ്വാസം.
ത്രിമൂർത്തികളിൽ പരമശിവന് പ്രാധാന്യമുള്ള ദിനരാത്രങ്ങളാണ് ധനുമാസത്തിലെ തിരുവാതിരയും കുംഭമാസത്തിലെ ശിവരാത്രിയും. ഓരോ മാസത്തിലും രണ്ടു തവണ വരുന്ന പ്രദോഷസന്ധ്യയും മഹാദേവന് വളരെ വിശേഷമാണ്. ശിവരാത്രിയെ സംബന്ധിച്ച് മൂന്ന് ഐതിഹ്യങ്ങളുണ്ട്. ബ്രഹ്മാവും വിഷ്ണുവും തമ്മിൽ തർക്കമുണ്ടായപ്പോൾ ഉപസംഹരിച്ചത്
തുളസി കൊണ്ടു മഹാവിഷ്ണുവിനെ അർച്ചിക്കുന്നതു പോലെ പുണ്യദായകമാണു കൂവളം കൊണ്ടു പരമശിവനെ ആരാധിക്കുന്നത്. അതുകൊണ്ടുതന്നെ കൂവളം വീട്ടുവളപ്പില്‍ നട്ടുവളർത്തുകയെന്നതും കൂവളത്തില കൊണ്ടു ശിവനെ പൂജിക്കുക എന്നതും ആചാരമായിത്തന്നെ ശിവഭക്തർ ശീലമാക്കിയിരുന്നു.
ക്ഷിപ്രകോപിയും ഭക്തരിൽ ക്ഷിപ്രപ്രസാദിയുമാണ് മഹാദേവൻ. അതിനാൽ ശിവക്ഷേത്ര ദർശനം നടത്തുമ്പോൾ വളരെയധികം ശ്രദ്ധയും ചിട്ടയും പാലിക്കണം. ഹൈന്ദവ വിശ്വാസപ്രകാരം പൂർണതയുടെ ദേവനാണ് മഹാദേവൻ. അതിനാൽ ഭഗവാനു പൂർണ പ്രദക്ഷിണം പാടില്ല എന്നാണ് വിശ്വാസം.
Results 1-10 of 101