Activate your premium subscription today
തിരുവനന്തപുരം∙ മകരവിളക്കു ദിവസം ശബരമല ക്ഷേത്ര നടയിൽ നിൽക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി.എൻ.വാസവൻ. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ഇത്തവണ യാതൊരു പ്രശ്നവുമില്ലാതെ തീർഥാടനകാലം മനോഹരമായി കടന്നുപോയത് സഹിക്കാനാവാത്തവരാണ് വിവാദത്തിനു പിന്നിലെന്നും മന്ത്രി ‘മനോരമ ഓൺലൈനി’നോടു പറഞ്ഞു.
പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശിച്ചും കാനനവാസനെ തൊഴുതും ഭക്തർ മലയിറങ്ങി വീടുകളിലേക്കു മടങ്ങുന്നു. അയ്യപ്പ സ്വാമിയുടെ എഴുന്നള്ളത്തിനു സന്നിധാനത്തു തുടക്കം. അത്താഴപൂജയ്ക്കു ശേഷം തിരുവാഭരണപ്പെട്ടിയിൽ കൊണ്ടുവന്ന അയ്യപ്പന്റെ തിടമ്പ് മണിമണ്ഡപത്തിൽനിന്നു ജീവതയിലേക്കു മാറ്റി.
ദക്ഷിണായനത്തിൽ നിന്ന് ഉത്തരായണത്തിലേക്കുള്ള സൂര്യന്റെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്.മകര മാസത്തിന്റെ തുടക്കത്തിലായിരുന്ന് ഉത്തരായനം ആരംഭിച്ചിരുന്നത്. ഇതിനാൽ ഭാരതത്തിലുടനീളം ജനുവരി 14നോ അല്ലെങ്കിൽ 15നോ മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നു. എന്നാൽ ഭൂമിയുടെ അയനം
എരുമേലി∙ മകരവിളക്ക് ദർശനം കഴിഞ്ഞു വരുന്ന തീർഥാടക വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ മോട്ടർ വാഹന വകുപ്പും പൊലീസും നടപടികൾ ശക്തമാക്കി. ഇന്നു വൈകിട്ടാണ് മകരവിളക്ക്. സുരക്ഷ ഒരുക്കുന്നതിനു മോട്ടർ വാഹന വകുപ്പ് കൂടുതൽ പട്രോളിങ് സംഘങ്ങളെ നിയോഗിച്ചു. നിലവിലുള്ള 4 സേഫ് സോൺ പട്രോളിങ് സംഘങ്ങൾക്കു പുറമേ ജില്ലയിലെ
∙ ഭക്തലക്ഷങ്ങൾ ദർശനപുണ്യം കൊതിക്കുന്ന മകരവിളക്ക് ഇന്ന്.പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദർശിക്കാം. ഇവിടങ്ങളിലെല്ലാം ഒരുക്കം പൂർത്തിയായി. സുരക്ഷയ്ക്ക് 1,200 പൊലീസ്ഉദ്യോഗസ്ഥർ ∙ 8 ഡിവൈഎസ്പിമാർ, 19 ഇൻസ്പെക്ടർമാർ ഉൾപ്പെടെ 1,200 പൊലീസ് ഉദ്യോഗസ്ഥരെയാണു സുരക്ഷയ്ക്കായി
ശബരിമല ∙ ഗുരുസ്വാമിയായി വി.കെ.ശ്രീകണ്ഠൻ എംപി ശരണംവിളിച്ചു മുന്നിൽ. കന്നി സ്വാമിയായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പിന്നാലെ. ജ്യോതിസ്വരൂപന്റെ അനുഗ്രഹത്തിനായുള്ള പ്രാർഥനയുമായി കർപ്പൂര ഗന്ധമുള്ള തിരുസന്നിധിയിലേക്ക് ഇരുവരും ഇന്നലെ രാവിലെയാണു മലചവിട്ടിയത്. പമ്പാ ഗണപതി കോവിലിലായിരുന്നു കെട്ടുമുറുക്ക്.
തൊടുപുഴ ∙ ഭക്തലക്ഷങ്ങൾ ദർശനപുണ്യം കൊതിക്കുന്ന മകരവിളക്ക് ഇന്ന്. ഇടുക്കി ജില്ലയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലാണു മകരജ്യോതി ദർശിക്കാൻ കഴിയുക. ഇവിടങ്ങളിലെല്ലാം ഒരുക്കങ്ങൾ പൂർത്തിയായി.കലക്ടർ വി.വിഘ്നേശ്വരി, ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ്, സബ്കലക്ടർ അനൂപ് ഗാർഗ്, എഡിഎം
ശബരിമല∙ അയ്യപ്പന്റെ പൂങ്കാവനമാകെ തീർഥാടകരാണ്. അവരുടെ നാവിൽ നിന്നുയരുന്ന ശരണകീർത്തനങ്ങളാൽ സംഗീത സാഗരമാണ് അയ്യപ്പ സ്വാമിയുടെ പൂങ്കാവനം. മകരജ്യോതി ദർശനത്തിനായുള്ള കാനനത്തിൽ പർണശാല കെട്ടിയാണ് തീർഥാടകർ കാത്തിരിക്കുന്നത്. സന്നിധാനത്തും പമ്പയിലും മാത്രമല്ല പൂങ്കാവനത്തിലെ 18 മലകളിൽ അയ്യപ്പന്മാരുടെ
ശബരിമല ∙ തിരുവാഭരണം ചാർത്തി അയ്യപ്പ സ്വാമിയെ കൺകുളിർക്കെ കണ്ട് മകരജ്യോതിയും ദർശിച്ച് സായൂജ്യമണയാൻ രണ്ടു ലക്ഷത്തോളം ഭക്തരാണ് ശബരിമലയിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത്. തിരുവാഭരണ ഘോഷയാത്ര അൽപസമയത്തിനകം സന്നിധാനത്ത് എത്തിച്ചേരും. കനത്ത സുരക്ഷയാണ് ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. മകര ജ്യോതി ദർശനത്തിനുള്ള പ്രധാന വ്യൂ പോയിന്റായ ഹിൽടോപ്പിൽ തീർഥാടകരുടെ വൻ പ്രവാഹമാണ്.
ശബരിമല ∙ ശരണമന്ത്രങ്ങൾ നിറയുന്ന അന്തരീക്ഷത്തിൽ ശബരീശന് ഇന്ന് മകരവിളക്ക്. പൊന്നമ്പലവാസന്റെ മണ്ണിലും വിണ്ണിലും മകര ജ്യോതിയുടെ പുണ്യം വിതറുന്ന ധന്യനിമിഷത്തിനായുള്ള കാത്തിരിപ്പിലാണു ഭക്തർ. രാവിലെ 8.55നാണു മകരസംക്രമപൂജ. ഇതിനായി കവടിയാർ കൊട്ടാരത്തിൽനിന്ന് അയ്യപ്പ മുദ്രയുമായി പ്രത്യേക ദൂതൻ സന്നിധാനത്തെത്തി.
Results 1-10 of 115