Activate your premium subscription today
മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്കാ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നോർഡിക് റീജനിൽ ആദ്യമായി ദുഃഖവെള്ളി, ഈസ്റ്റർ ശുശ്രൂഷകൾ നടത്തപ്പെട്ടു.
ഹെമൽ ഹെംസ്റ്റഡ് ∙ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. ഇടവക വികാരി റവ. ഫാ. അനൂപ് മലയിൽ എബ്രഹാമിന്റെ കാർമ്മികത്വത്തിൽ ഓശാന ഞായർ ആചരണം ഭക്തിസാന്ദ്രമായി. നോമ്പുകാലത്തിന്റെ അവസാന ഞായറാഴ്ചയും, വിശുദ്ധവാരത്തിന്റെ ആരംഭവുമായ ഓശാന ഞായർ തിരുക്കർമ്മങ്ങളിലും
കൊച്ചി ∙ എളിമയുടെയും സഹനത്തിന്റെയും ആത്മവിശുദ്ധിയുടെയും ദേവൻ കഴുതപ്പുറമേറി ജറുസലം നഗരത്തിലേക്ക് എഴുന്നള്ളിയതിന്റെ സ്മരണകളിൽ ക്രൈസ്തവർ ഇന്ന് ഓശാനപ്പെരുന്നാൾ ആഘോഷിക്കുന്നു. യേശുദേവനെ ഒലിവ് മരച്ചില്ലകൾ വീശി ജറുസലേമിൽ ജനസമൂഹം വരവേറ്റതിന്റെ ഓർമ പുതുക്കുന്ന കുരുത്തോലപ്പെരുന്നാൾ ദിനത്തിൽ വിവിധ ക്രിസ്തീയ ദേവാലയങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകൾ നടക്കുകയാണ്.
മെൽബൺ ബെന്റിഗോയിലെ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ചെന്നൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പീലക്സിനോസ് സന്ദർശിച്ചു.
കുന്നന്താനം (പത്തനംതിട്ട) ∙ മലങ്കര സഭയുടെ പള്ളികൾ ഭാഗിച്ചു മറ്റൊരു സഭയാക്കാനാവില്ലെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മലങ്കര സഭ ഒന്നേയുള്ളൂവെന്ന് 2017ലെ സുപ്രീംകോടതി വിധി ആവർത്തിച്ചുറപ്പിച്ചതാണ്. ഒന്നായി നിൽക്കാൻ മാത്രമേ സഭയ്ക്ക് കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. മൈലമൺ സെന്റ് ജോർജ് പള്ളിയിൽ നടന്ന കാതോലിക്കാദിന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ചരിത്ര മുഹൂർത്തങ്ങൾ ഉൾക്കൊള്ളിച്ച് നിർമിച്ച ഡോക്യുമെന്ററി "സുവർണ്ണ പടവുകൾ" പ്രകാശനം ചെയ്തു. ഫാ. ഗീവർഗീസ് അരൂപ്പാല കോർ എപ്പിസ്കോപ്പ സിഡിയുടെ പകർപ്പ് ഡോക്യുമെന്ററി കമ്മിറ്റി ചെയർമാൻ കോശി പി ജോണിൽ നിന്നും സ്വീകരിച്ച് പ്രകാശന കർമ്മം നിർവഹിച്ചു.
മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/ യൂത്ത് കോൺഫറൻസ് റജിസ്ട്രേഷൻ കിക്ക്-ഓഫിന് ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ഇടവക വേദിയായി.
പാമ്പാടി ∙ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 60–ാം ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന പ്രദക്ഷിണം ഭക്തിസാന്ദ്രമായി. പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രലിൽ നിന്നു പാമ്പാടി ദയറയിലേക്കു നടന്ന പ്രദക്ഷിണത്തിൽ വിശ്വാസിസമൂഹം പ്രാർഥനാപൂർവം അണിചേർന്നു.60–ാം ഓർമപ്പെരുന്നാളിനെ അനുസ്മരിച്ച് 60 വീതം മരക്കുരിശുകളും പതാകകളുമായി സൺഡേസ്കൂൾ അധ്യാപകരും 60 മെഴുകുതിരികളേന്തി ശുശ്രൂഷകരും പ്രദക്ഷിണത്തിൽ പങ്കുചേർന്നു. വിവിധ മേഖലകളിൽനിന്നെത്തിയ തീർഥാടകരും പ്രദക്ഷിണത്തിൽ പങ്കാളികളായി.
പാമ്പാടി ∙ പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 60–ാം ഓർമപ്പെരുന്നാളിനായി തീർഥാടകരെ വരവേൽക്കാൻ പാമ്പാടി മാർ കുര്യാക്കോസ് ദയറയിൽ ഒരുക്കങ്ങൾ പൂർത്തിയായി. 4,5 തീയതികളിലാണു പ്രധാന പെരുന്നാൾ.നാളെ വൈകിട്ട് 6.30നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ സർവമതസമ്മേളനവും യുവജനസംഗമവും നടക്കും. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സ്വാമി ശിവരാത്രി ദേശികേന്ദ്ര, സ്വാമി സച്ചിദാനന്ദ എന്നിവർ പങ്കെടുക്കും.
സിൽവർ സ്പ്രിങിലെ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ വടക്കുകിഴക്കൻ അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് പരിപാടി നടന്നു.
Results 1-10 of 419