Activate your premium subscription today
മക്ക ∙ ഈ വർഷത്തെ ഹജ് സീസണിൽ ഹജ് ഇതര വീസക്കാർ മക്കയിൽ താമസിക്കുന്നതിന് വിലക്കേർപ്പെടുത്തി.
ഉംറ നിർവഹിക്കാൻ നാട്ടിൽ നിന്നും എത്തിയ മലയാളി തീർഥാടകൻ മക്കയിൽ അന്തരിച്ചു. തൃശൂർ, വട്ടപ്പള്ളി സ്വദേശി മുഹമ്മദ് രായം മരക്കാർ (81) ആണ് മരിച്ചത്.
മക്ക ∙ ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ അനധികൃത കേന്ദ്രങ്ങളെ സമീപിക്കരുതെന്ന് ഹജ്, ഉംറ മന്ത്രാലയം ഓർമിപ്പിച്ചു. ഔദ്യോഗിക കേന്ദ്രങ്ങളിലൂടെ മാത്രമേ ഹജ്ജിന് അപേക്ഷ നൽകാവൂ. അതിനായി 80 രാജ്യങ്ങളിലുള്ള ഹജ് അഫയേഴ്സ് ഓഫിസിനെ ബന്ധപ്പെടാം. 126 രാജ്യങ്ങളിൽ നിന്നുള്ളവർക്കു നുസുക് ഹജ് പ്ലാറ്റ്ഫോം വഴിയും ഹജ്ജിനു
മക്ക ∙ ഉംറ തീർഥാടകർ ഈ മാസം 29നകം രാജ്യം വിടണമെന്ന് ഹജ്, ഉംറ മന്ത്രാലയം. ഹജ് തീർഥാടനത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായാണ് നടപടി. ഇതിനകം ഉംറ വീസ ലഭിച്ചവർ ഈ മാസം 13നകം രാജ്യത്തു പ്രവേശിച്ച് 29നകം മടങ്ങണമെന്നും നിർദേശിക്കുന്നു.
മക്ക ∙ ഇരുപത്തിയേഴാം രാവിന്റെ സുകൃതത്തിൽ അലിഞ്ഞ് 34 ലക്ഷം വിശ്വാസികൾ മക്ക ഹറം പള്ളിയെ ഭക്തിസാന്ദ്രമാക്കി.
റമസാനിലെ ഇരുപത്തിയേഴാം രാവ്, പ്രാർഥനയിൽ മുഴുകി ജനലക്ഷങ്ങൾ.
മക്ക/മദീന ∙ പങ്കുവയ്ക്കലിന്റെ പുണ്യവുമായി മക്ക, മദീന ഹറം പള്ളികളിലെ സമൂഹ നോമ്പുതുറയിൽ പങ്കെടുത്തത് ലക്ഷക്കണക്കിന് ആളുകൾ.
സൗദി റെഡ് ക്രസന്റ് അതോറിറ്റി മക്കയിലെ മസ്ജിദുൽ ഹറമിൽ പുതുതായി നിർമിച്ച ഹെലിപാഡിൽ എമർജൻസി എയർ ആംബുലൻസിന്റെ പരീക്ഷണ ലാൻഡിങ് വിജയകരം.
റമസാനിൽ മക്ക ഹറമിൽ ജനറൽ പ്രസിഡൻസി അവതരിപ്പിച്ച മുടി മുറിക്കൽ സേവനം 1.5 ലക്ഷം ഉംറ തീർഥാടകർക്ക് പ്രയോജനം ചെയ്തു.
റമസാനിലെ അവസാന ദിവസങ്ങളിലെ ഗതാഗത നിയന്ത്രണം സംബന്ധിച്ച് ജനറൽ സിൻഡിക്കേറ്റ് ഓഫ് കാർസ് പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചു. ഉംറ തീർഥാടകരല്ലാത്തവരെ ബസുകളിൽ ഹറമിലേക്ക് കൊണ്ടുപോകുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തി.
Results 1-10 of 302