Activate your premium subscription today
ചെന്നൈ ∙ പൊങ്കലിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ജല്ലിക്കെട്ട്, മഞ്ചുവിരട്ട് മത്സരങ്ങൾക്കിടെ കാളയുടെ ആക്രമണത്തിൽ 6 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരുക്കേറ്റു. ഇന്നലെ മധുര അളങ്കാനല്ലൂരിൽ നടന്ന ജല്ലിക്കെട്ടിൽ തേനി സ്വദേശി മരിച്ചു.വീരന്മാർക്കു (കാളയെ പിടികൂടുന്നവർ) പിടികൊടുക്കാതെ പാഞ്ഞ കാള
മധുര ∙ ആയിരങ്ങൾ ആർത്തിരമ്പുന്ന ഗാലറി. വാടിവാസലിനു മുന്നിൽ മസിലും പെരുപ്പിച്ച് കാളക്കൂറ്റന്മാരെ കാത്തിരിക്കുന്ന വീരന്മാർ. നാലുപേർ കയർ കെട്ടി നിയന്ത്രിക്കുന്ന കാള, മത്സരത്തിനു തയാർ. മുതുകിൽ പിടിത്തമിടാൻ ശ്രമിച്ച 3 പേരെ വായുവിലേക്കു പായിച്ച് കാള പാഞ്ഞതോടെ ആവേശം ഇരട്ടിയാക്കി ജനം. തമിഴകത്തിന്റെ
ചെന്നൈ ∙ പൊങ്കലിനോടനുബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തമിഴ്നാട്ടിലെ ടാസ്മാക് മദ്യക്കടകൾ വഴി വിറ്റഴിച്ചത് 454.11 കോടി രൂപയുടെ മദ്യം. 450 കോടിയുടെ മദ്യവിൽപനയായിരുന്നു കഴിഞ്ഞ വർഷം. ബോഗി പൊങ്കൽ ദിനമായ 13ന് 185.65 കോടിയുടെ മദ്യവും തൈപ്പൊങ്കൽ ദിനമായ 14ന് 268.46 കോടിയുടെ മദ്യവുമാണു വിറ്റത്.
മൂന്നാർ ∙ പൊങ്കൽ അവധി ആഘോഷത്തിനായി മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്ക്. തമിഴ്നാട് സ്വദേശികളാണ് സന്ദർശകരിൽ ഭൂരിഭാഗവും പൊങ്കലിനോടനുബന്ധിച്ച് തമിഴ്നാട്ടിൽ ഒരാഴ്ചത്തെ അവധിയാണ് സർക്കാർ നൽകിയിരിക്കുന്നത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള, ടോപ് സ്റ്റേഷൻ, ഫ്ലവർ ഗാർഡൻ, ബോട്ടാണിക്കൽ ഗാർഡൻ, ബ്ലോസം പാർക്ക് എന്നിവിടങ്ങളിൽ കനത്ത തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ഹോട്ടലുകൾ, ഹോംസ്റ്റേ, റിസോർട്ടുകൾ എന്നിവിടങ്ങളിലെ ഭൂരിഭാഗം മുറികളിലും സഞ്ചാരികളുടെ തിരക്കുണ്ട്. സഞ്ചാരികളുടെ തിരക്ക് വർധിച്ചതോടെ ടൗൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഗതാഗതക്കുരുക്കും പതിവാണ്.
കാണും പൊങ്കലിനായി കൂട്ടത്തോടെ എത്തുന്ന ജനത്തെ വരവേൽക്കാൻ നഗരം ഒരുങ്ങി. കുടുംബാംഗങ്ങൾക്കൊപ്പം ബീച്ചുകൾ, മൃഗശാല അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിക്കുന്ന കാണും പൊങ്കൽ ദിനത്തിൽ മുൻ വർഷങ്ങളിൽ കനത്ത തിരക്ക് അനുഭവപ്പെട്ടതു കണക്കിലെടുത്ത് ഇത്തവണ സുരക്ഷ കർശനമാക്കി. നഗരത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു.
കോയമ്പത്തൂർ∙ കാർഷിക വിളകളെ സൂര്യദേവന് അർപ്പിച്ച് ലോകമെങ്ങുമുള്ള തമിഴ് ജനത തൈപ്പൊങ്കൽ ആഘോഷിച്ചു. വസന്തത്തിനു മുൻപായി വിളഞ്ഞ കാർഷികവിളകൾ പ്രകൃതിയുടെ ദേവനായ സൂര്യന് പുലർച്ചെ തന്നെ അർപ്പിച്ച് അനുഗ്രഹം കൈകൊണ്ടു. നഗരങ്ങളിൽ നിന്ന് സ്വഗ്രാമങ്ങളിലേക്ക് ആഘോഷിക്കാനായി മടങ്ങിയ ലക്ഷങ്ങളും ആഘോഷങ്ങളിൽ
ചിറ്റൂർ ∙ ശുഭപ്രതീക്ഷകളുമായി തൈപ്പൊങ്കൽ ആഘോഷിച്ച് അതിർത്തിയിലെ തമിഴ് ജനത. പുതുവസ്ത്രങ്ങൾ ധരിച്ച് വീട്ടമ്മമാരും പെൺകുട്ടികളും അതിരാവിലെ പ്രത്യേകം തയാറാക്കിയ അടുപ്പിൽ അലങ്കരിച്ച മൺപാത്രങ്ങളിൽ പാലും വെള്ളവും പുന്നെല്ലരിയും ഇട്ട് നിവേദ്യം ഉണ്ടാക്കി. മൺകലത്തിൽ നിന്നു വെള്ളം തിളച്ചു പൊങ്ങിയതോടെ പൊങ്കലോ
ന്യൂഡൽഹി ∙ നാളെ നടത്താൻ നിശ്ചയിച്ചിരുന്ന യുജിസി-നെറ്റ് പരീക്ഷ പൊങ്കൽ, മകരസംക്രാന്തി ഉത്സവങ്ങൾ കാരണം മാറ്റിവച്ചതായി നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്. 16 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയ്ക്ക് മാറ്റമില്ല. പൊങ്കൽ നടക്കുന്നതിനാൽ പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട്
ന്യൂഡൽഹി∙ ജനുവരി 15ന് നടക്കാനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചതായി നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
തിരുവനന്തപുരം ∙ തൈപ്പൊങ്കൽ പ്രമാണിച്ച്, തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന 6 ജില്ലകൾക്ക് ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകൾക്കാണ് അവധി. സ്കൂൾ, കോളജ് എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കുമാണ് അവധി. ഇൗ ജില്ലകളിലെ വൈദ്യുതി ഓഫിസുകൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. എന്നാൽ, ഓൺലൈനായി പണമടയ്ക്കാം.
Results 1-10 of 38