Activate your premium subscription today
വാഷിങ്ടൻ ∙ യുഎസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡന്റിന്റെ വിശിഷ്ട ഫ്രീഡം മെഡൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക്. 20ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ ആണ് വിശിഷ്ട മെഡൽ സമ്മാനിക്കുന്നത്. ലോകമെങ്ങുമുള്ള പാവപ്പെട്ടവരെ സാഹായിക്കുന്നതിനു മാർപാപ്പ നടത്തുന്ന സവിശേഷ ശ്രമത്തെ ബൈഡൻ പ്രകീർത്തിച്ചു. ഈയാഴ്ച ഇറ്റലി സന്ദർശിക്കാനും മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താനുമിരുന്ന ബൈഡൻ കലിഫോർണിയയിലെ കാട്ടുതീ ദുരന്തത്തെത്തുടർന്ന് യാത്ര റദ്ദാക്കിയിരുന്നു. മാർപാപ്പയെ ഫോണിൽ വിളിച്ച് ബൈഡൻ യാത്ര റദ്ദാക്കുന്നതിലെ ഖേദം അറിയിച്ചു.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു.
വാഷിങ്ടൻ ആർച്ച് ബിഷപായി കർദിനാൾ മക്എൽറോയിയെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. കർദിനാൾ വിൽട്ടൺ ഗ്രിഗറിക്ക് (77) പകരമായാണ് മക്എൽറോയിയുടെ (70) നിയമനം.
വത്തിക്കാൻ സിറ്റി ∙ കത്തോലിക്കാ സഭയിൽ സന്യസ്തർക്കായുള്ള തിരുസംഘത്തെ നയിക്കാൻ ഇറ്റലിക്കാരിയായ സിസ്റ്റർ സിമോണ ബ്രാംബിലയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ഇതാദ്യമായാണ് കത്തോലിക്കാ സഭ ഭരണകേന്ദ്രത്തിൽ ഏതെങ്കിലും വകുപ്പിന്റെ അധ്യക്ഷസ്ഥാനത്ത് വനിതയെ നിയമിക്കുന്നത്. വിവിധ വകുപ്പുകളിൽ രണ്ടാം സ്ഥാനത്ത് വനിതകളെ ഫ്രാൻസിസ് മാർപാപ്പ നേരത്തെ നിയോഗിച്ചിരുന്നു.
റോം ∙ ഗർഭാവസ്ഥ മുതൽ മരണം വരെ ജീവനെ ആദരിക്കാനും സംരക്ഷിക്കാനും സന്നദ്ധരാകണമെന്ന് ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ, വിശ്വാസികളോടു ഗർഭഛിദ്രം നിരസിക്കാനും ആവശ്യപ്പെട്ടു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പുതുവർഷ ശുശ്രൂഷകൾക്കു മാർപാപ്പ നേതൃത്വം നൽകി. ‘ജീവിതം ഏറ്റവും വിലപ്പെട്ട സമ്മാനമാണ്. ഗർഭം മുതൽ സ്വാഭാവിക മരണം വരെയുള്ള മനുഷ്യജീവന്റെ അന്തസ്സിനെ ആദരിക്കുമെന്ന ഉറച്ച പ്രതിജ്ഞ നാമെടുക്കണം. ഇതു പ്രത്യാശയോടെ ഭാവിയിലേക്കു ഉറ്റുനോക്കി ജീവിതം പരിപോഷിപ്പിക്കുന്നതിനു നമ്മെ സഹായിക്കും’– മാർപാപ്പ പറഞ്ഞു.
വത്തിക്കാന്‍സിറ്റി ∙ വിശ്വാസികളോടു ഗർഭഛിദ്രം നിരസിക്കാൻ ആവശ്യപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ. ഗർഭാവസ്ഥ മുതൽ മരണം വരെ ജീവനെ ആദരിക്കാനും സംരക്ഷിക്കാനും സന്നദ്ധരാകണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. ‘ജീവിതം ഏറ്റവും വിലപ്പെട്ട സമ്മാനമാണ്. ഗർഭം മുതൽ സ്വാഭാവിക മരണം വരെയുള്ള മനുഷ്യജീവന്റെ അന്തസ്സിനെ
റോം ∙ കത്തോലിക്കാ സഭയുടെ മഹാജൂബിലി വിശുദ്ധവർഷാഘോഷങ്ങളുടെ ഭാഗമായി ഫ്രാൻസിസ് മാർപാപ്പ റോമിലെ റെബിബിയ ജയിലിൽ മറ്റൊരു ‘വിശുദ്ധ വാതിൽ’ കൂടി തുറന്നു. ഇറ്റലിയിലെ ഏറ്റവും വലിയ ജയിലുകളിലൊന്നായ റെബീബിയയിലെ ചാപ്പലിന്റെ ഭാഗമായ വാതിലാണു തുറന്നത്. ക്രിസ്മസ് ദിവസം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ മാർപാപ്പ തുറന്നിരുന്നു. വിശുദ്ധ വർഷത്തിൽ 5 വിശുദ്ധ വാതിലുകളാണു തുറക്കുന്നത്.
ജൂബിലി വര്‍ഷം ഉദ്ഘാടനം ചെയ്ത ഫ്രാന്‍സിസ് മാർപാപ്പ ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്ക് 12 മണിക്ക് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ 'റോമാ നഗരത്തിനും ലോകത്തിനും' എന്നര്‍ഥം വരുന്ന 'ഊര്‍ബി ഏത്ത് ഓര്‍ബി' സന്ദേശവും ആശീര്‍വാദവും നൽകി.
ഉണ്ണിയേശുവിന്റെ ജനനനിമിഷത്തെ ആഹ്ലാദത്തോടെയും പ്രാർഥനയോടെയും വരവേറ്റ് ലോകം. ആരാധനാലയങ്ങളിൽ തിരുപ്പിറവിയുടെ പ്രത്യേക ശുശ്രൂഷകൾ, പാതിരാ കുർബാന, പ്രദക്ഷിണം എന്നിവ നടന്നു. കസാഖ്സ്ഥാനിൽ അസർബൈജാൻ യാത്രാവിമാനം തകർന്നുവീണ് ഒട്ടേറെപ്പേർ മരിച്ചു. 62 യാത്രക്കാരും 5 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ക്രിസ്മസ് കുർബാനമധ്യേ ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ തുറന്നതോടെ കത്തോലിക്കാ സഭയുടെ മഹാജൂബിലി വിശുദ്ധവർഷാഘോഷങ്ങൾക്ക് തുടക്കമായി. 2026 ജനുവരി 6 വരെ നീളുന്ന വിശുദ്ധ വർഷാചരണത്തിൽ ഇവിടേക്ക് വിശ്വാസികൾക്ക് തീർഥാടനം നടത്താം.
Results 1-10 of 360