Activate your premium subscription today
ഇസ്ലാമാബാദ് ∙ ഇന്ത്യൻ നാവികസേനാ മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിനെ ഇറാനിൽനിന്നു തട്ടിക്കൊണ്ടുപോകാൻ പാക്ക് ചാരസംഘടന ഐഎസ്ഐയെ സഹായിച്ചെന്നു കരുതപ്പെടുന്ന മതപണ്ഡിതൻ മുഫ്തി ഷാ മിർ വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി ബലൂചിസ്ഥാൻ പ്രവിശ്യയിൽ തുർബത്തിലെ ഒരു പള്ളിയിൽ നിന്ന് രാത്രി പ്രാർഥന കഴിഞ്ഞ് മടങ്ങവേ ബൈക്കിലെത്തിയ അജ്ഞാതർ പലവട്ടം വെടിയുതിർക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുൻപും മുഫ്തി ഷാ മിറിനു നേരെ ആക്രമണം ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പുളിക്കൽ(മലപ്പുറം). കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻ്റും കെഎൻഎം മർകസുദ്ദഅവ സംസ്ഥാന അഡ്വൈസറി ബോർഡ് വൈസ് ചെയർമാനും മുതിർന്ന മുജാഹിദ് നേതാവുമായ പുളിക്കൽ കെ.അബൂബക്കർ മൗലവി (86) അന്തരിച്ചു. ദീർഘകാലം പുളിക്കൻ വലിയപറമ്പ് സലഫി മസ്ജിദിലെ ഖത്തീബായിരുന്നു. കൊട്ടപ്പുറം, മേലങ്ങാടി സ്കൂളുകളിലെ അധ്യാപകനായിരുന്നു.
`വടകര ∙ മുസ്ലിം ലീഗിന്റെ കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്ന തലത്തിൽ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും എത്തി നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് ഇത്തരം കാര്യങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. ഭൂരിപക്ഷം വരുന്ന സുന്നി വിഭാഗം ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പാലക്കാട് യുഡിഎഫ് ജയിച്ചപ്പോൾ ആദ്യം ആഘോഷിച്ചത് എസ്ഡിപിഐയാണ്. പിഎഫ്ഐയുമായി ഒരു ബന്ധവുമില്ലാത്തവരാണോ എസ്ഡിപിഐ?. വർഗീയതയായാലും വോട്ട് കിട്ടട്ടെ എന്നതാണ് ഇപ്പോൾ പ്രധാനം എന്ന നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോഴിക്കോട്∙ കോൺഗ്രസ് സഖ്യത്തിനു ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കിട്ടിയിട്ടുണ്ടെന്നു കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. 2016ലെ തിരഞ്ഞെടുപ്പിൽ തനിക്കും പിന്തുണ കിട്ടിയതായി മുരളീധരൻ പറഞ്ഞു. കുമ്മനം രാജശേഖരൻ എതിർ സ്ഥാനാർഥിയായി മത്സരിച്ചപ്പോഴാണ് പിന്തുണ കിട്ടിയത്. 2019ൽ വെൽഫെയർ പാർട്ടിയെടുത്ത തീരുമാനം ദേശീയതലത്തിൽ ഇന്ത്യാസഖ്യത്തെ പിന്തുണയ്ക്കാനാണ്. സ്വാഭാവികമായും അതിന്റെ ഗുണം സിപിഎമ്മിനും കിട്ടിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം∙ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തിരഞ്ഞെടുപ്പ് ജയത്തിനു പിന്നിൽ സഖ്യകക്ഷിയെന്ന രീതിയിലുള്ള ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും വോട്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും സഖ്യകക്ഷിയാണ് കോൺഗ്രസ്. ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ചാൽ അത് മുസ്ലിം സമുദായത്തെ വിമർശിക്കലാകില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. മുസ്ലിം വർഗീയചേരിയുടെ പിന്തുണ നേടിയാണു രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിൽനിന്നു പാർലമെന്റിലെത്തിയതെന്ന പി.ബി.അംഗം വിജയരാഘവന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പാർട്ടി സെക്രട്ടറി.
ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമി നേതൃത്വത്തെ നേരില്‍ക്കണ്ട് വോട്ടുതേടിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ജമാഅത്തെ ഇസ്ലാമി നേതാവ് എം.ഐ.അബ്ദുൽ അസീസുമായി മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. പിണറായി വിജയൻ നേരിട്ട് പാർട്ടിക്കുവേണ്ടി
തൃശൂർ ∙ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ നേടിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും എത്ര പ്രചരിപ്പിക്കാൻ ശ്രമിച്ചാലും ഉണ്ട് എന്നതു യാഥാർഥ്യമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്വി. തലയിൽ മുണ്ടിട്ടു പോയിട്ടൊന്നുമല്ല ചർച്ചകൾ നടത്തിയത്. കൃത്യമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനും ജമാഅത്തെ ഇസ്ലാമി നേതൃത്വവും ഒന്നിച്ചെടുത്ത ധാരണയുടെ പുറത്താണ് എൽഡിഎഫിനു വോട്ടു കൊടുത്തതും അവർ അതു സ്വീകരിച്ചതും. ഇന്നവർ തള്ളിപ്പറയുന്നതു വേറെ രാഷ്ട്രീയത്തിന്റെ പേരിലാണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ∙ ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും വർഗീയതയുടെ പേരിൽ സിപിഎം കുറ്റപ്പെടുത്തുമ്പോൾ മുൻകാലങ്ങളിൽ ഇവരുമായുള്ള ബന്ധത്തിന്റെ വിവരങ്ങൾ പുറത്തുവരുന്നതു പാർട്ടിക്കു തിരിച്ചടിയാകുന്നു. ഈ സംഘടനകളുമായി ബന്ധപ്പെടുത്തി മുസ്ലിം ലീഗിനെയും യുഡിഎഫിനെയും അധിക്ഷേപിക്കുമ്പോൾ മുൻകാലങ്ങളിലെ സിപിഎം നിലപാടുകളാണു ചർച്ചയാകുന്നത്.
കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയൻ ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് ന്യൂനപക്ഷ പ്രീണനമായിരുന്നു എങ്കിൽ ഇപ്പോൾ ഓന്തിന്റെ നിറം മാറുന്നതു പോലെ ഭൂരിപക്ഷ പ്രീണനവുമായി മുന്നോട്ടു പോകുകയാണ് പിണറായിയെന്നും അതിന്റെ ഭാഗമായാണ് മതേതരത്വത്തിന്റെ പ്രതീകമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ വീണ്ടും ആക്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ∙ സിപിഎമ്മിനെ നേരിടാൻ കോലീബി സഖ്യമുണ്ടാക്കിയ കാലത്തുപോലും കൂടെക്കൂട്ടാത്ത ജമാ അത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ഇപ്പോൾ കൂടെ കൂട്ടാൻ തയാറായതാണു മുസ്ലിം ലീഗിൽ ഉണ്ടായ മാറ്റമെന്നും അതാണു താൻ ചൂണ്ടിക്കാട്ടിയതെന്നും അത് ആവർത്തിച്ചു പറയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സൗത്ത് ഏരിയ കമ്മിറ്റി ഓഫിസായ നായനാർ ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Results 1-10 of 26