Activate your premium subscription today
ചെങ്ങന്നൂർ ∙ ആയിരക്കണക്കിനു ശബരിമല തീർഥാടകരെത്തുന്ന മിത്രപ്പുഴക്കടവിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇന്നലെ ചെന്നൈ സ്വദേശി വി.ഗണേഷ് ഇവിടെ മുങ്ങിമരിച്ചു. കുളിക്കാനിറങ്ങുന്നവർ അപകടത്തിൽപെടുന്നത് ഒഴിവാക്കാൻ സ്റ്റീൽ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജലനിരപ്പ് ഉയർന്നു
പത്തനംതിട്ട നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിൽ നാട്ടുകാര്‍ക്കും ശബരിമല തീർഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് 9 കോടി രൂപയോളം ചെലവഴിച്ച് സ്പെഷ്യാലിറ്റി ആശുപത്രി നിർമിക്കുന്നത്.
ശബരിമല ∙ തെലങ്കാനയിൽ നിന്നുള്ള തീർഥാടക നീലിമലയിൽ ഷോക്കേറ്റ് മരിച്ചത് സമീപത്തെ വഴിവിളക്കിന്റെ കണ്ടക്ടർ (വൈദ്യുതി ചാലകം) ഉരുകി വൈദ്യുതി തൂണിലേക്കും തുടർന്ന് ശുദ്ധജല കിയോസ്കിലെ ടാപ്പിലേക്കും വൈദ്യുതി പ്രവഹിച്ചാണെന്നു കണ്ടെത്തി.ജല അതോറിറ്റി സ്ഥാപിച്ച കിയോസ്ക് ഉറപ്പിക്കാനായി വഴിവിളക്കിന്റെ ഇരുമ്പു തൂണിലേക്ക് കേബിൾ ഉപയോഗിച്ചു വലിച്ചു കെട്ടിയിരുന്നു. വഴിവിളക്കിന്റെ തൂണിൽ നിന്ന് ഈ കേബിൾ വഴി ശുദ്ധജല ടാപ്പിലേക്കു വൈദ്യുതിയെത്തിയെത്തിയെന്നാണു വിലയിരുത്തൽ.
ശബരിമല ∙ സഹസ്രകലശാഭിഷേകത്തിന്റെ ചൈതന്യ നിറവിൽ ഇടവമാസ പൂജ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട അടച്ചു. തന്ത്രി പൂജിച്ച് ചൈതന്യം നിറച്ച സഹസ്രകലശം ഇന്നലെ ഉച്ചപൂജയുടെ സ്നാന കാലത്താണ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായാണ് ബ്രഹ്മകലശവും ഖണ്ഡബ്രഹ്മകലശവും ശ്രീകോവിലിൽ
തിരുവനന്തപുരം∙ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ കേരള സന്ദര്‍ശനം ഒഴിവാക്കി. ശബരിമല ദര്‍ശനത്തിനായി ഈ ആഴ്ച കേരളത്തില്‍ എത്തുമെന്നാണ് ആദ്യഘട്ടത്തില്‍ അറിയിപ്പു ലഭിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉള്‍പ്പെടെ ഒരുക്കങ്ങള്‍ പുരോഗിക്കുകയും ചെയ്തിരുന്നു.
ശബരിമല ∙ ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്രനട 14ന് തുറക്കും. 19 വരെ പൂജയുണ്ട്. വൈകിട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരിയാണു നട തുറക്കുക. ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം എന്നിവ വിശേഷാൽ വഴിപാടായി ഉണ്ട്. രാഷ്ട്രപതിയുടെ സന്ദർശനം ഒഴിവാക്കിയതിനാൽ 18നും 19നും തീർഥാടകർക്കു ദർശനത്തിനുള്ള വെർച്വൽക്യു ബുക്കിങ് അനുവദിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനം റദ്ദാക്കിയതായി സൂചന. ഈ മാസം 18ന് രാഷ്ട്രപതി കോട്ടയത്ത് എത്തുമെന്നും 19ന് ശബരിമലയിൽ ദർശനം നടത്തുമെന്നുമായിരുന്നു അറിയിപ്പ്. എന്നാൽ അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കെ സ്വകാര്യ ചടങ്ങുകൾ ഒഴിവാക്കാൻ രാഷ്ട്രപതി തീരുമാനിച്ചെന്നാണ് വിവരം. എന്നാൽ സന്ദർശനം റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
കോട്ടയം∙ എരുമേലിക്ക് സമീപം പമ്പാവാലി കണമലയിൽ ബസ് മറിഞ്ഞ് അപകടം. ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസാണ് മറിഞ്ഞത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. തീർഥാടകർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ശബരിമല ∙ അയ്യപ്പ ദർശനത്തിനായി നടൻ മോഹൻലാൽ ശബരിമലയിലെത്തി. മോഹൻലാൽ പ്രധാന വേഷം അവതരിപ്പിക്കുന്ന എമ്പുരാൻ സിനിമയുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് താരത്തിന്റെ ശബരിമല സന്ദർശനം. പമ്പയിലെത്തിയ മോഹൻലാൽ ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്. പടിപൂജ അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കും. നാളെ പുലർച്ചെ നട തുറന്ന ശേഷമാകും മലയിറങ്ങുക.
ശബരിമല ∙ കൂടുതൽ സമയം അയ്യപ്പനെ കാണാൻ കഴിഞ്ഞെന്നു തീർഥാടകർക്ക് സംതൃപ്തി, പുതിയ രീതി വിജയമെന്ന് ദേവസ്വം ബോർഡ്, പഠിക്കുമെന്ന് പൊലീസും. ശബരിമലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പുതിയ ദർശനരീതിയെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് ഇങ്ങനെ. പുതിയ രീതിയിൽ വിജയവും പരാജയവും ഉണ്ടെന്നാണ് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത്. തിരക്കു കൂടിയാൽ സന്നിധാനത്ത് പുതിയ രീതി ഉൾപ്പെടുന്ന ‘ഹൈബ്രിഡ്’ രീതി പരീക്ഷിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. പുതിയ ദർശന രീതി എങ്ങനെ?. തീർഥാടകർ, ദേവസ്വം ബോർഡ് അധികൃതർ, പൊലീസ്, എന്നിവരുടെ വിലയിരുത്തലുകൾ നോക്കാം.
Results 1-10 of 403