Activate your premium subscription today
ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനം എന്നു വിശേഷിപ്പിക്കുന്ന സ്ഥലമാണ് മണിമണ്ഡപം. ഇവിടെ വെച്ചാണ് അയപ്പ സ്വാമി ശാസ്താ വിഗ്രഹത്തിലോട്ട് വിലയം പ്രാപിച്ചതെന്നു പറയുന്നു. മണിമണ്ഡപം മാളികപ്പുറത്തമ്മയുടെ ശ്രീ കോവിലിനു പുറകിലായാണ് സ്ഥിതി ചെയ്യുന്നത്. മകരവിളക്കിനോടനുബന്ധിച്ചു നടക്കുന്ന കളമെഴുത്തും പാട്ടും നടക്കുന്നത് മണിമണ്ഡപത്തിലാണ്. റാന്നി കുന്നക്കാട് കുറുപ്പൻമാരാണ് പരമ്പരാഗതമായി ശബരിമലയിൽ കളമെഴുതുന്നത്. മകരം ഒന്നു മുതൽ അഞ്ചു വരെ നടക്കുന്ന കളമെഴുത്തിൽ ബാലകൻ, വില്ലാളിവീരൻ, രാജകുമാരൻ, പുലിവാഹനൻ , തിരുവാഭരണവിഭൂഷിതനായ ശാസതാവ് എന്നീ രൂപങ്ങളാണ് കളമെഴുതുന്നത്.
കൊച്ചി ∙ ആലങ്ങാട് യോഗങ്ങൾക്ക് എരുമേലി പേട്ടതുള്ളൽ തടസ്സമില്ലാതെ നടത്താൻ എല്ലാ സൗകര്യവും ഒരുക്കി നൽകാൻ ഹൈക്കോടതി നിർദേശം നൽകി. ശബരിമല അയ്യപ്പസ്വാമി ടെംപിൾ ആലങ്ങാട് യോഗം,ആലങ്ങാട് യോഗം ശബരിമല സ്വാമി ഭക്ത ജന സംഘം, ശ്രീ ശബരിമല ധർമ ശാസ്ത ആലങ്ങാട് യോഗം, ആലങ്ങാട് യോഗം ട്രസ്റ്റ് എന്നിവയ്ക്കു പേട്ട തുള്ളൽ നടത്താനാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്.
ശബരിമല ∙ കരിമല വഴിയുള്ള പരമ്പരാഗത കാനന പാതയിൽ തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്. വെർച്വൽ ക്യു പാസ് കൈവശമുള്ള തീർഥാടകരെ കരിമല പാതയിലൂടെ കടത്തി വിടും. ഇന്ന് മുതൽ 14 വരെ തിരക്കു നിയന്ത്രണത്തിനായി കരിമല കാനന പാതയിലൂടെ അമ്പലപ്പുഴ, ആലങ്ങാട് സംഘത്തെ അല്ലാതെ ആരെയും കടത്തിവിടില്ലെന്നായിരുന്നു തീരുമാനം. ഇതിനെതിരെ വ്യാപകമായ പരാതി ഉയർന്നതിലാണ് ഇളവ് ഏർപ്പെടുത്തിയത്.
ശബരിമല ∙ കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിൽ നാളെ മുതൽ മകരവിളക്കു ദിവസമായ 14 വരെ തീർഥാടകർക്കു പ്രവേശനമില്ല. എരുമേലി പേട്ടതുള്ളൽ കഴിഞ്ഞു വരുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘത്തിനു മാത്രമാണ് കാനന പാതയിലൂടെ പമ്പയിലേക്ക് പോകാൻ ഈ ദിവസങ്ങളിൽ അനുമതി. തീർഥാടകരെ മുക്കുഴിയിൽ നിന്നു തിരിച്ചയയ്ക്കും. നിലയ്ക്കൽ വഴി മാത്രമേ ഈ ദിവസങ്ങളിൽ പമ്പയിലേക്ക് പോകാൻ അനുവദിക്കൂ.
തിരുവനന്തപുരം ∙ ശബരിമലയുടെ സമഗ്ര വികസനത്തിന് 778.17 കോടി രൂപയുടെ പദ്ധതികൾക്കു മന്ത്രിസഭ അംഗീകാരം നൽകി. സന്നിധാനം, പമ്പ, നടപ്പാത (ട്രെക്ക് റൂട്ട്) എന്നിവയുടെ വികസനത്തിനായി ശബരിമല മാസ്റ്റർ പ്ലാനിന് അനുസൃതമായാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്.
പത്തനംതിട്ട∙ ശബരിമലയിൽ തീർഥാടകരിൽ 4.07 ലക്ഷത്തിന്റെയും വരുമാനത്തിൽ 82.23 കോടി രൂപയുടെയും വർധന. മണ്ഡല കാലത്ത് 32.49 ലക്ഷം തീർഥാടകർ ദർശനം നടത്തി. കഴിഞ്ഞ വർഷം ഇത് 28.42 ലക്ഷമായിരുന്നു. സ്പോട് ബുക്കിങ് വഴി എത്തിയത് 5.66 ലക്ഷം തീർഥാടകർ (കഴിഞ്ഞ വർഷം 4.02 ലക്ഷം). പുല്ലുമേട് കാനന പാതയിലൂടെ ഇത്തവണ 74,774
തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോർഡിലേക്ക്. ഈ ആഴ്ചത്തെ ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച (ഡിസംബർ 23) പ്രതിദിന വരുമാനം 9.22 കോടി രൂപയാണ്. 2023 ഡിസംബർ മാസം 23ന് നേടിയ 9.06 കോടി എന്ന നേട്ടമാണ് ഇപ്പോൾ മറികടന്നത്. ശബരിമല സ്പെഷൽ സർവീസിനൊപ്പം മറ്റു സർവീസുകളും മുടക്കമില്ലാതെ ഓപ്പറേറ്റ് ചെയ്താണ് നേട്ടം ഉണ്ടാക്കിയത്.
ശബരിമല∙ ശബരിമല സന്നിധാനത്തു നാലര ലിറ്റർ വിദേശമദ്യവുമായി ഹോട്ടൽ ജീവനക്കാരൻ പിടിയിലായി. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജു ( 51) ആണു സന്നിധാനം പൊലീസിന്റെ പിടിയിലായത്. ഹോട്ടലിനോട് ചേർന്ന് ഇയാൾ താമസിച്ചിരുന്ന ഷെഡ്ഡിൽ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം കണ്ടെടുത്തത്. മണ്ഡലകാലത്തിന്റെ ആരംഭം മുതൽ ഇയാൾ
ശബരിമല ∙ അയ്യപ്പസന്നിധിയിലെ മണ്ഡലപൂജ ഡിസംബർ 26ന് ഉച്ചയ്ക്കു 12നും 12.30നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും ബോർഡംഗം എ.അജികുമാറും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22നു രാവിലെ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര 25ന് ഉച്ചയ്ക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും.
ശബരിമല ∙ അയ്യപ്പ വിഗ്രഹത്തിൽ മണ്ഡലപൂജയ്ക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നു പുറപ്പെട്ടു. ആനക്കൊട്ടിലിൽ തങ്ക അങ്കി ദർശനം നടന്നു. പ്രത്യേകം തയാറാക്കിയ രഥത്തിൽ പൊലീസിന്റെ സുരക്ഷാ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയിൽ നിന്നായിരുന്നു ഘോഷയാത്രയ്ക്ക് തുടക്കം.
Results 1-10 of 1638