Activate your premium subscription today
ശബരിമല ∙ പുതുവർഷം ഐശ്വര്യ സമൃദ്ധിയുടേതാകണമെന്ന പ്രാർഥനയുമായെത്തിയ പതിനായിരങ്ങൾ അയ്യപ്പ സ്വാമിയെ വിഷുക്കണി കണ്ട് സുകൃതം നേടി. കണിവെള്ളരിയും കൊന്നപ്പൂക്കളും പഴങ്ങളും ധാന്യങ്ങളും പുണ്യം ചാർത്തിയ വിഷുക്കണിയായിരുന്നു ഭക്തർക്ക്. പുലർച്ചെ നട തുറന്ന് വിളക്കു കൊളുത്തി ആദ്യം അയ്യപ്പ സ്വാമിയെ കണി കാണിച്ചു. പിന്നെ ഭക്തരെയും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. വിഷു ദർശനത്തിന് സന്നിധാനത്ത് വലിയ തിരക്ക് അനുഭവപ്പെട്ടു.
എരുമേലി ∙ നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു സംസ്ഥാന സർക്കാരിന്റെ ഭരണാനുമതിയായി. ഇതോടെ റവന്യു വകുപ്പ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്കു കടക്കും. റവന്യു നിയമത്തിലെ ഭൂമി ഏറ്റെടുക്കാനുള്ള 8(2) ചട്ടപ്രകാരമാണ് അനുമതി. ഏതാനും ദിവസത്തിനുള്ളിൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള 11 (1) വിജ്ഞാപനം ഇറക്കാനാണു റവന്യു വകുപ്പിന്റെ നീക്കം.
ശബരിമല തീർഥാടകർക്ക് വിരിവയ്ക്കാൻ ഇനി ആധുനിക സൗകര്യങ്ങൾ. ഇടത്താവളങ്ങളുടെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. എരുമേലി, നിലയ്ക്കൽ, ചെങ്ങന്നൂർ, കഴക്കൂട്ടം, ആറ്റിങ്ങൽ തുടങ്ങിയ പ്രദേശങ്ങളിലെ ഇടത്താവളങ്ങൾക്കായി കിഫ്ബി 146 കോടി രൂപ അനുവദിച്ചിരുന്നു.
ശബരിമല ∙ഉത്സവബലി, ശ്രീഭൂതബലി എന്നിവയിലൂടെ നേടിയ ചൈതന്യ നിറവിൽ നാളെ അയ്യപ്പ സ്വാമിക്കു പള്ളിവേട്ട. ശ്രീഭൂതബലി വിളക്കെഴുന്നള്ളിപ്പ് പൂർത്തിയാക്കിയാണ് പള്ളിവേട്ടയ്ക്കു പുറപ്പെടുക. ശരംകുത്തിയിൽ പ്രത്യേകം തയാർ ചെയ്യുന്ന കുട്ടിവനത്തിലാണു പള്ളിവേട്ട. ആനപ്പുറത്താണ് ദേവനെ എഴുന്നള്ളിക്കുന്നത്. വാളും
ശബരിമല ∙ ഉത്സവത്തിന് അയ്യപ്പ സ്വാമിയുടെ തിടമ്പേറ്റാനുള്ള ഭാഗ്യവുമായി വെളിനല്ലൂർ മണികണ്ഠൻ ആന മലകയറി സന്നിധാനത്ത് എത്തി. ഇത് ആറാം തവണയാണ് മണികണ്ഠന് അയ്യപ്പന്റെ തിടമ്പേറ്റാൻ ഭാഗ്യം കിട്ടുന്നത്. ഭക്തിയുടെ ഇരുമുടിക്കെട്ടുമായാണു മലകയറിയത്. ആനയുടെ ശാന്ത സ്വഭാവമാണ് എല്ലാവരെയും ആകർഷിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ വെളിനല്ലൂർ ശ്രീരാമ ക്ഷേത്രത്തിലെ കൊമ്പനാണ് മണികണ്ഠൻ.
ശബരിമല ∙ ഉത്സവം–വിഷു പൂജകൾക്കായി ക്ഷേത്രനട തുറന്നു. ഉത്സവത്തിന് ഇന്ന് രാവിലെ 9.45നും 10.45നും മധ്യേ കൊടിയേറും. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാർമികത്വം വഹിക്കും. 3 മുതൽ 10 വരെ ദിവസവും ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും വൈകിട്ട് ശ്രീഭൂതബലിയും ഉണ്ടാകും. അഞ്ചാം ഉത്സവമായ 6 മുതൽ 10 വരെ രാത്രി
പത്തനംതിട്ട∙ ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട തുറന്നു. ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ടരര് രാജീവര്, കണ്ടരര് ബ്രഹ്മ ദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു
ശബരിമല ∙ ഉത്സവത്തിനും വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 4 മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ഏപ്രിൽ രണ്ടിന് രാവിലെ 9.45 നും 10.45നും മധ്യേ ഉത്സവത്തിനു കൊടിയേറും.
പത്തനംതിട്ട∙ നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസുകാരന് കാരണം കാണിക്കൽ നോട്ടിസ്. തിരുവല്ല ഡിവൈഎസ്പിയാണ് തിരുവല്ല എസ്എച്ച്ഒ ആയിരുന്ന ബി.സുനിൽ കൃഷ്ണനോട് വിശദീകരണം തേടിയത്. ശബരിമല കയറിയതിന്റെ പിറ്റേന്ന് എസ്എച്ച്ഒയെ സ്ഥലം മാറ്റിയിരുന്നു.
ശബരിമല ∙ പത്ത് ദിവസത്തെ ഉത്സവത്തിന് ശബരിമലയിൽ ഏപ്രിൽ 2ന് കൊടിയേറ്റ്. രാവിലെ 9.45നും 10.45നും മധ്യേ തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറും. ഏപ്രിൽ 3 മുതൽ 10 വരെ ദിവസവും ഉച്ചപൂജയ്ക്കു ശേഷം ഉത്സവബലിയും വൈകിട്ട് ശ്രീഭൂതബലിയും ഉണ്ടാകും. പടിപൂജ, മുളപൂജ
Results 1-10 of 689