Activate your premium subscription today
പന്തളം ∙ മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനായി ആഘോഷപൂർവം കൊണ്ടുപോയ തിരുവാഭരണങ്ങൾ പന്തളം കൊട്ടാരത്തിൽ തിരിച്ചെത്തിച്ചു. കൊട്ടാരം നിർവാഹകസംഘം, ക്ഷേത്ര ഉപദേശകസമിതി, ദേവസ്വം ബോർഡ്, ക്ഷേത്ര ഭരണസമിതികൾ, അയ്യപ്പനഗർ റസിഡന്റ്സ് അസോസിയേഷൻ, അയ്യപ്പസേവാസംഘം, മറ്റു സംഘടനകൾ തുടങ്ങിയവ പാതയോരങ്ങളിൽ സ്വീകരണമൊരുക്കി.
ഭക്തലക്ഷങ്ങൾക്ക് ആത്മനിർവൃതിയേകി ശബരിമലയിൽ മറ്റൊരു തീർഥാടനകാലംകൂടി കടന്നുപോവുകയാണ്. കഠിനവ്രതത്തിന്റെയും പൂർണസമർപ്പണത്തിന്റെയും മണ്ഡല– മകരവിളക്ക് തീർഥാടനം ഇത്തവണ പൊതുവേ പരാതിരഹിതമായതിൽ ബന്ധപ്പെട്ടവർക്കെല്ലാം അഭിമാനിക്കാം. കഴിഞ്ഞ തീർഥാടനകാലത്തെ പോരായ്മകൾ മനസ്സിലാക്കി, കൃത്യമായി ഒരുക്കങ്ങൾ നടത്തിയതിന്റെയും ദേവസ്വം ബോർഡും പൊലീസും സർക്കാരിന്റെ വിവിധ വകുപ്പുകളും കൈകോർത്തു പ്രവർത്തനങ്ങൾ നടത്തിയതിന്റെയും വിജയമാണിത്.
ശബരിമല ∙ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനു സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായി മടക്ക ഘോഷയാത്ര തുടങ്ങി. രാവിലെ നട തുറന്നു നിർമാല്യത്തിനു ശേഷം രാജപ്രതിനിധിയുടെ ദർശനത്തിനായി അയ്യപ്പനെ ഒരുക്കി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമവും നടന്നു.
ശബരിമല ∙ഭക്തലക്ഷങ്ങൾക്ക് ആത്മനിർവൃതിയുടെ പൊൻപ്രഭയേകി മണ്ഡല–മകരവിളക്കു തീർഥാടനകാലത്തെ ദർശനം പൂർത്തിയായി. തീർഥാടനത്തിനു സമാപനംകുറിച്ചു മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുൻപിൽ ഗുരുതി നടന്നു. ക്ഷേത്രനട ഇന്ന് അടയ്ക്കും. രാത്രി അത്താഴ പൂജയോടെ ദർശനം പൂർത്തിയായി. തുടർന്നു മകരവിളക്ക് ഉത്സവംമൂലം ദേവന്റെ ചൈതന്യത്തിനു സംഭവിച്ച കുറവിനു പരിഹാരമായും മലദൈവങ്ങളുടെ പ്രീതിക്കുമായി ഗുരുതി പൂജയും ഗുരുതിയും നടന്നു. അത്താഴപൂജ കഴിഞ്ഞു ഹരിവരാസനം ചൊല്ലി നട അടച്ചശേഷം പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയും പരിവാരങ്ങളുമെത്തി.
ശബരിമല ∙ ആചാര അനുഷ്ഠാനങ്ങളോടെ നടന്ന അമ്പലപ്പുഴ സംഘത്തിന്റെ ശീവേലി, ആലങ്ങാട് സംഘത്തിലെ താലം എഴുന്നള്ളത്തുകൾ സന്നിധാനത്ത് ഭക്തിയുടെ നിറമാല ചാർത്തി. മാളികപ്പുറം മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാംപടിക്കലേക്കായിരുന്നു എഴുന്നള്ളത്ത്. സമൂഹപെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു ആദ്യം അമ്പലപ്പുഴ
പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശിച്ചും കാനനവാസനെ തൊഴുതും ഭക്തർ മലയിറങ്ങി വീടുകളിലേക്കു മടങ്ങുന്നു. അയ്യപ്പ സ്വാമിയുടെ എഴുന്നള്ളത്തിനു സന്നിധാനത്തു തുടക്കം. അത്താഴപൂജയ്ക്കു ശേഷം തിരുവാഭരണപ്പെട്ടിയിൽ കൊണ്ടുവന്ന അയ്യപ്പന്റെ തിടമ്പ് മണിമണ്ഡപത്തിൽനിന്നു ജീവതയിലേക്കു മാറ്റി.
പമ്പ ∙ ശബരിമല തീർഥാടകർക്ക് സംഭാര വിതരണവുമായി ജലസേചന വകുപ്പ്. ഇറിഗേഷൻ സൗത്ത് സർക്കിൾ സൂപ്രണ്ടിങ് എൻജിനീയർ എസ്.ബിന്ദു ഉദ്ഘാടനം ചെയ്തു. സൂപ്രണ്ടിങ് എൻജിനീയർ സുനിൽ രാജ്, എക്സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ജോസ്, അസിസ്റ്റന്റ് എൻജിനീയർ ഫെലിക്സ് പനച്ചക്കൽ,
സീതത്തോട്∙മലമടക്കുകൾക്കകലെ മകരജ്യോതി തെളിഞ്ഞതോടെ പഞ്ഞിപ്പാറ മല ക്ഷേത്രവും പരിസരവും ശരണം വിളികളാൽ ഭക്തിസാന്ദ്രമായി. മണിക്കൂറുകൾ കാത്തിരുന്നു ലഭിച്ച പുണ്യദർശനം തൊഴുകൈകളോടെ കൺകുളിർക്കെ കണ്ട് നൂറു കണക്കിനു അയ്യപ്പ ഭക്തർ പഞ്ഞിപ്പാറ മലയിറങ്ങി. രാവിലെ മുതൽ ആങ്ങമൂഴി ഇടത്താവളത്തിൽ നിന്നു പഞ്ഞിപ്പാറ
ശബരിമല∙ ശരണവഴികളെ ഭക്തിസാന്ദ്രമാക്കിയാണു തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തേക്ക് കടന്നുവന്നത്. തിങ്ങിനിറഞ്ഞുനിന്ന തീർഥാടകർ ശരണാർച്ചനയോടെ ഘോഷയാത്രയെ വരവേറ്റു. ളാഹ ഫോറസ്റ്റ് സത്രത്തിൽ നിന്നു രാത്രി 2ന് ഘോഷയാത്ര പുറപ്പെട്ടു. വാഹനത്തിൽ വെളിച്ചം ക്രമീകരിച്ചായിരുന്നു പൂങ്കാവനത്തിലൂടെ നടന്നു നീങ്ങിയത്.
ശബരിമല ∙ ഭക്തലക്ഷങ്ങൾക്കു ജന്മസാക്ഷാത്കാരമായി പൊന്നമ്പലമേട്ടിൽ മകരജ്യോതി ദർശനം. ശരണം വിളിച്ചു കാത്തിരുന്ന അയ്യപ്പഭക്തർക്കു മുന്നിൽ കിഴക്കൻ ചക്രവാളത്തിൽ മകര നക്ഷത്രം മിന്നിനിന്നു. തിരുവാഭരണം ചാർത്തി ശ്രീഭൂതനാഥന്റെ ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞതോടെ മഞ്ഞല നീക്കി പൊന്നമ്പലമേട്ടിൽ ജ്യോതി തെളിഞ്ഞു. ഭക്ത
Results 1-10 of 249