Activate your premium subscription today
ബെൽഫാസ്റ്റ് ∙ നോർത്തേൺ അയർലൻഡിലെ സിറോ മലബാർ കാത്തലിക് സമൂഹം ഒന്നാകെ ഏറ്റെടുത്ത കലയുടെ പകൽപ്പൂരമായ ബൈബിൾ ഫെസ്റ്റ് മാർച്ച് 8 ന് ബെൽഫാസ്റ്റിലെ ഓൾ സെയിന്റ്സ് കോളജിൽ വച്ചു നടത്തപ്പെട്ടു.
ചങ്ങനാശേരി ∙ എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ഐക്യം ഉറപ്പാക്കുകയും ചെയ്യുന്ന സമൂഹത്തിലാണു താൻ ജനിച്ചതെന്നും അതിനാൽ മതാന്തര സംവാദങ്ങൾ ഇന്ത്യൻ ആത്മീയതയുടെ ഭാഗമാണെന്നും കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്. മതാന്തര സംവാദത്തിനായുള്ള തിരുസംഘത്തിന്റെ മേധാവിയായി നിയമിക്കപ്പെട്ടശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി ∙ വൈദികരെ ബലപ്രയോഗത്തിലൂടെ ബിഷപ്സ് ഹൗസിൽ നിന്നു പുറത്താക്കിയതിനെത്തുടർന്ന് എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്തിനു മുന്നിൽ മണിക്കൂറുകളോളം സംഘർഷം. ബിഷപ്സ് ഹൗസിൽ നിന്നു വൈദികരെ പൊലീസ് വലിച്ചിഴച്ചുവെന്നും ഉടുപ്പു വലിച്ചുകീറിയെന്നും വിശ്വാസികൾ ആരോപിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ ബിഷപ്സ് ഹൗസിനു മുന്നിലേക്കു വൈദികരും നൂറുകണക്കിനു വിശ്വാസികളും എത്തിയതോടെ സംഘർഷ സാധ്യത രൂക്ഷമായി.
കൊച്ചി∙ സഭയുടെ നന്മമാത്രം ലക്ഷ്യമാക്കി അനുരഞ്ജനത്തിൽ ഒന്നായി മുന്നേറാൻ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ആഹ്വാനം ചെയ്തു. സിറോ മലബാർ സഭാ സിനഡിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങൾക്കു നടുവിലും സാഹോദര്യവും കൂട്ടായ്മയും നഷ്ടപ്പെടുത്താതെ 'സിനഡാലിറ്റി'യുടെ ചൈതന്യത്തിൽ ഒരുമിച്ചു നടക്കാൻ സാധിക്കട്ടെയെന്നു മേജർ ആർച്ച്ബിഷപ് പ്രത്യാശ പ്രകടിപ്പിച്ചു.
ചങ്ങനാശേരി ∙ കർദിനാൾമാർ സഭയുടെ രാജകുമാരന്മാർ എന്നാണ് അറിയപ്പെടുന്നത്. മാർ ജോർജ് കൂവക്കാടിന്റെ പുതിയ സ്ഥാനലബ്ധിയോടെ ചങ്ങനാശേരി അതിരൂപതയ്ക്കു ലഭിച്ചിരിക്കുന്നത് മൂന്നാമത്തെ രാജകുമാരനെയാണ്. കർദിനാൾ മാർ ആന്റണി പടിയറ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരാണ് മാർ ജോർജ് കൂവക്കാടിനു മുൻപേ കർദിനാൾ പദവിയിലെത്തിയ അതിരൂപതാംഗങ്ങൾ. വിശ്വാസികളുടെ എണ്ണത്തിലും ഭൂവിസ്തൃതിയിലും മുന്നിലുള്ള അതിരൂപതയ്ക്ക് ലഭിച്ച മറ്റൊരു നേട്ടം .
വത്തിക്കാൻ∙ ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്നു നടക്കും. വൈദികനായിരിക്കെ നേരിട്ടു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ഇന്ത്യയിൽനിന്നുള്ള ആദ്യ പുരോഹിതനാണു ചങ്ങനാശേരി അതിരൂപതാംഗമായ മാർ ജോർജ് ജേക്കബ് കൂവക്കാട് (51). സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വത്തിക്കാൻ സമയം
സെന്റ് പീറ്റേഴ്സ് ബസിലിക്ക ക്രിസ്മസിന്റെ ആഹ്ലാദം ഏറ്റുവാങ്ങാൻ ഒരുങ്ങുകയാണ്. ക്രിസ്മസ് ട്രീ ഉയർന്നുകഴിഞ്ഞു; പുൽക്കൂട് സജ്ജമാകുന്നു. ഭാരത കത്തോലിക്കാ സഭയിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണം ഇന്നു നടക്കും.
കത്തോലിക്കാ സഭയിൽ അപൂർവനേട്ടത്തിലാണ് ചങ്ങനാശേരി അതിരൂപത. മാർ കൂവക്കാട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നതോടെ പാരമ്പര്യത്തിലും വിസ്തൃതിയിലും കേരള കത്തോലിക്കാ സഭയിൽ മുൻനിരയിൽ നിൽക്കുന്ന ചങ്ങനാശേരി അതിരൂപത ഇപ്പോൾ മറ്റൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്; കത്തോലിക്കാ സഭയ്ക്കു 3 കർദിനാൾമാരെ സമ്മാനിച്ച അതിരൂപതയെന്ന അപൂർവഭാഗ്യം. പൗരസ്ത്യസഭകൾ അപൂർവമായി മാത്രം കൈവരിക്കുന്ന നേട്ടമെന്നും ഇതിനെ വിലയിരുത്താം. ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് ഡിസംബർ 7നു കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ചങ്ങനാശേരിയും കത്തോലിക്കാ സഭയിൽ അഭിമാനഗോപുരമായി തലയുയർത്തി നിൽക്കും. അതിരൂപതയിൽനിന്നു കർദിനാൾ പദവിയിലേക്ക് എത്തുന്ന മൂന്നാമത്തെയാളാണു മാർ കൂവക്കാട്. മാർ ആന്റണി പടിയറ, മാർ ജോർജ് ആലഞ്ചേരി എന്നിവരാണു ചങ്ങനാശേരിയിൽനിന്നുള്ള മറ്റു കർദിനാൾമാർ. കർദിനാൾ പദവിയിലേക്കു നേരിട്ട് ഉയർത്തപ്പെടുന്ന ആദ്യ ഇന്ത്യൻ വൈദികനെന്ന ഖ്യാതി മാർ കൂവക്കാടിനു സ്വന്തം. 214 ഇടവകകളിലെ 80,000 കുടുംബങ്ങളിൽ പെട്ട 4,60,000 വിശ്വാസികളുടെ സമൂഹമാണു ചങ്ങനാശേരി അതിരൂപത. സിറോ മലബാർ സഭയിലാകെ 35 രൂപതകളിലായി 45 ലക്ഷം വിശ്വാസികളുള്ളതിൽ, അതിന്റെ പത്തിലൊന്നും ചങ്ങനാശേരി അതിരൂപതയിലെ അംഗങ്ങളാണ്.
കൊച്ചി ∙ സിറോ മലബാർ സഭയുടെ ഷംഷാബാദ് രൂപതാധ്യക്ഷനായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ അഭിഷിക്തനായി. രൂപത ആസ്ഥാനമായ വിശുദ്ധ അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ശുശ്രൂഷകൾക്കു സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിച്ചു.
ചങ്ങനാശേരി ∙ സിറോ മലബാർ സഭാംഗവും ചങ്ങനാശേരി അതിരൂപതയിൽനിന്നുള്ള മോൺസിഞ്ഞോറുമായ ജോർജ് ജേക്കബ് കൂവക്കാടിനെ നിസിബിസ് കൽദായ രൂപതയുടെ സ്ഥാനിക മെത്രാപ്പൊലീത്തയായി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. ഇന്ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് വത്തിക്കാനിലും ചങ്ങനാശേരിയിലും ഒരേസമയമായിരുന്നു പ്രഖ്യാപനം, ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ മാർ ജോസഫ് പെരുന്തോട്ടമാണ് പ്രഖ്യാപനം നടത്തിയത്.
Results 1-10 of 25