Activate your premium subscription today
കൊച്ചി ∙ എറണാകുളം–അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾ സംബന്ധിച്ചു മെത്രാപ്പൊലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയും അതിരൂപതയിൽ സമരം നടത്തിയ 21 വൈദികരും തമ്മിൽ ചർച്ച നടത്തി. വരും ദിവസങ്ങളിൽ ഇരുപക്ഷത്തുമുള്ള അൽമായ സംഘടനകളുമായും ചർച്ചയുണ്ടാവും. ചർച്ച ആശാവഹമായിരുന്നുവെന്ന് ചർച്ചയ്ക്കു ശേഷം വൈദികർ പറഞ്ഞു. ആദ്യ ചർച്ചയിലെ ധാരണപ്രകാരം ആർച്ച് ബിഷപ് ഹൗസിൽ നിന്നു പൊലീസിനെ ഒഴിവാക്കിയത് നന്നായെന്നു വൈദികർ അറിയിച്ചു.
ഫിലഡല്‍ഫിയ ∙ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ അനുഗ്രഹദര്‍ശനങ്ങളാല്‍ ധന്യമായ സി എം ഐ മൂവാറ്റുപുഴ കാര്‍മ്മല്‍ പ്രോവിന്സിനുവേണ്ടി ഡീക്കന്‍ ജെസ്റ്റിന് കൈമലയില്‍ വാഴക്കുളം കര്‍മ്മല ആശ്രമദേവാലയത്തില് വച്ച് മെല്‍ബോണ്‍ സിറോമലബാര്‍ രൂപതാബിഷപ് മാര്‍ ജോണ്‍ പനംതോട്ടത്തില്‍ പിതാവില്‍നിന്നും ചാവറ
എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്തു വൈദികർ നടത്തിവന്ന പ്രതിഷേധ സമരം അവസാനിപ്പിച്ചു. അപ്പോസ്തലിക് വികാരി മാർ ജോസഫ് പാംപ്ലാനിയുമായി പുലർച്ചെ രണ്ടു വരെ നീണ്ട ചർച്ചയ്ക്കൊടുവിലാണു തീരുമാനം. വൈദികർക്കെതിരായ ശിക്ഷാനടപടികളിൽ തുടർനടപടികള്‍ ഉണ്ടാവുന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിക്കും.
കൊച്ചി ∙ വൈദികരെ ബലപ്രയോഗത്തിലൂടെ ബിഷപ്സ് ഹൗസിൽ നിന്നു പുറത്താക്കിയതിനെത്തുടർന്ന് എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്തിനു മുന്നിൽ മണിക്കൂറുകളോളം സംഘർഷം. ബിഷപ്സ് ഹൗസിൽ നിന്നു വൈദികരെ പൊലീസ് വലിച്ചിഴച്ചുവെന്നും ഉടുപ്പു വലിച്ചുകീറിയെന്നും വിശ്വാസികൾ ആരോപിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കൂടി പുറത്തുവന്നതോടെ ബിഷപ്സ് ഹൗസിനു മുന്നിലേക്കു വൈദികരും നൂറുകണക്കിനു വിശ്വാസികളും എത്തിയതോടെ സംഘർഷ സാധ്യത രൂക്ഷമായി.
കൊച്ചി ∙ കുർബാന തർക്കം സംഘർഷത്തിലേക്ക് വരെ എത്തിച്ച എറണാകുളം – അങ്കമാലി അതിരൂപതയിൽ ഭരണമാറ്റം. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൽ അതിരൂപതയ്ക്കു വേണ്ടിയുള്ള തന്റെ വികാരിയായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ നിയമിച്ചു. അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവി അവസാനിപ്പിക്കുകയും ഈ പദവിയിലുണ്ടായിരുന്ന മാർ ബോസ്കോ പുത്തൂരിന്റെ രാജി ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിക്കുകയും ചെയ്തു.
കൊച്ചി ∙ എറണാകുളം–അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രാര്‍ഥനായജ്ഞം നടത്തിയിരുന്ന വൈദികരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കി. ബലപ്രയോഗത്തിൽ ഒരു വൈദികന്റെ കയ്യൊടിയുകയും ഒട്ടേറെ പേർക്കു പരുക്കേൽക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വിശ്വാസികളും പൊലീസും തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളും നടന്നു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥയുണ്ട്.
അഹമദി ഔവർ ലേഡി ഓഫ് അറേബ്യ ചർച്ചിൽ ഇന്ന് വി. ചാവറ കുര്യാക്കോസ് ഏലിയാസിന്റെ തിരുനാൾ ആചരിക്കും.
ന്യൂയോർക്ക് ∙ കഴിഞ്ഞദിവസം അന്തരിച്ച സിറോ മലബാർ സഭയിലെ സീനിയർ വൈദികനും, ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ഇടവകയുടെ സ്ഥാപക വികാരിയുമായ റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ പൊതുദർശനം 2025 ജനുവരി 2, 3 (വ്യാഴം, വെള്ളി), ദിവസങ്ങളിലും, സംസ്കാര ശുശ്രുഷകൾ ജനുവരി 4ന് ശനിയാഴ്ച യും നടക്കും.
വത്തിക്കാൻ സിറ്റി ∙ സിറോ മലബാർ സഭയ്ക്കു ലഭിച്ച പുതിയ ‘രാജകുമാരനെ’ അത്യന്തം സ്നേഹവായ്പോടെയാണു സഭ സ്വീകരിച്ചത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാനയ്ക്കു ശേഷം ഉച്ചകഴിഞ്ഞാണു സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന്റെ നേതൃത്വത്തിൽ കർദിനാൾ കൂവക്കാടിനു സ്വീകരണമൊരുക്കിയത്. ഇതിനു മുന്നോടിയായി സാന്റാ അനസ്താസിയ ബസിലിക്കയിൽ സിറോ മലബാർ ക്രമത്തിലുള്ള കുർബാന നടന്നു.
വത്തിക്കാൻ സിറ്റി ∙ സിറോ മലബാർ സഭയുടെ തനിമയ്ക്കും പാരമ്പര്യത്തിനും സാക്ഷ്യം വഹിച്ച് വത്തിക്കാൻ. കത്തോലിക്കാ സഭയുടെ രാജകുമാരൻമാരുടെ പട്ടികയിലേക്കു മാർ ജോർജ് ജേക്കബ് കൂവക്കാട് ഉയർത്തപ്പെട്ടതിനു സാക്ഷിയാകാനും പുതിയ കർദിനാളിന് ആശംസയർപ്പിക്കാനും ഒത്തുചേർന്ന സിറോ മലബാർ സഭാംഗങ്ങൾ, കുർബാനയിൽ പങ്കുചേർന്നും സ്വീകരണങ്ങൾ ഒരുക്കിയും മാർത്തോമ്മാ നസ്രാണി പൈതൃകത്തിന്റെ ആഘോഷമാണു വത്തിക്കാനിൽ നടത്തിയത്.
Results 1-10 of 276