Activate your premium subscription today
ചിറക്കൽ ∙ വലിയ വട്ടളം ഗുരുതി തർപ്പണത്തോടെ ചാമുണ്ഡിക്കോട്ടം മഹാകളിയാട്ടം സമാപിച്ചു. തിരുവർകാട്ട് ഭഗവതിയുടെ തിരുമുടിയും സ്വരൂപദേവതയായ ചുഴലി ഭഗവതി, വീരചാമുണ്ഡി, എടലാപുരത്ത് ചാമുണ്ഡി എന്നീ തെയ്യങ്ങളുടെ തിരുമുടിക്കും ശേഷമാണ് തിങ്കളാഴ്ച രാത്രി കോലസ്വരൂപത്തിങ്കൽ തായ്പരദേവതയ്ക്ക് ഗുരുതി തർപ്പണം നടത്തിയത്.
തൃക്കരിപ്പൂർ ∙ ഒന്നിനു പിറകെ ഒന്നായി തെയ്യങ്ങൾ. നാടാകെ ഉണർത്തി, വിവിധ നാട്ടുവഴികളും പ്രധാന പാതകളും പിന്നിട്ടെത്തിയ കലവറ നിറയ്ക്കൽ ഘോഷയാത്രകൾ. അനുഷ്ഠാന പൂർണമായ ചടങ്ങുകൾ. മേലും കീഴും പൊള്ളിക്കരിയുന്ന കൊടും വെയിലിലും എല്ലാവഴികളും തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ട ഭൂമികയിലേക്കൊഴുകി.
തൃക്കരിപ്പൂർ ∙ ചമയവും ചന്തവും ചാർത്തി തെയ്യങ്ങളുടെ നടനം. അതീവ വിശുദ്ധിയോടെ കലവറയൊരുക്കം. കലവറ നിറയ്ക്കൽ ഘോഷയാത്രകൾ, വനിതകളുടെ കൂടിച്ചേരലുമായി വനിതാ സംഗമം, പ്രവാസി സംഗമം, കലാ സാംസ്കാരിക പരിപാടികൾ... തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിൽ നാലാം കളിയാട്ടത്തിൽ വൈവിധ്യവും ആഘോഷപൂർണവുമായി
നീലേശ്വരം ∙ പള്ളിക്കര കേണമംഗലം കഴകം പെരുങ്കളിയാട്ടം അവസാനിക്കാൻ 2 ദിനം ബാക്കി നിൽക്കെ ക്ഷേത്ര നഗരിയിലേക്ക് വിദേശികളും സ്വദേശികളുമായ തെയ്യപ്രേമികളുടെ ഒഴുക്ക് തുടരുകയാണ്. നാലാം കളിയാട്ട ദിവസം പുല്ലൂർ കണ്ണൻ, രക്തചാമുണ്ഡി, ചേരളത്ത് ഭഗവതി, പുല്ലൂർ കാളി, പാടാർകുളങ്ങര ഭഗവതി, ഗുളികൻ, വിഷ്ണുമൂർത്തി
തൃക്കരിപ്പൂർ ∙ തൃക്കരിപ്പൂർ രാമവില്യം കഴകം പെരുങ്കളിയാട്ടത്തിൽ മൂന്നാം ദിനമായ ഇന്നലെ വിവിധ തെയ്യക്കോലങ്ങൾ കഴകമുറ്റത്ത് നർത്തനം ചെയ്തു. പരിചിത തെയ്യങ്ങൾക്കൊപ്പം വടിയൻ ദൈവം, വരടിയൻ ദൈവം, കയറൻ ദൈവം, മണാളൻ ദൈവം, മണികണ്ഠൻ ദൈവം, കാള പുലിയൻ ദൈവം, വട്ടിഭൂതം തുടങ്ങിയ തെയ്യങ്ങളും അരങ്ങിൽ വന്നു. 8
തൃക്കരിപ്പൂർ∙ കാൽനൂറ്റാണ്ടിനു ശേഷം തൃക്കരിപ്പൂർ രാമവില്യം കഴകം തോറ്റം പാടിയുണർന്നു. 8 നാൾ നീളുന്ന പെരുങ്കളിയാട്ടത്തിനു അനുഷ്ഠാന സമ്പന്നവും പൊലിമയേറിയതുമായ തുടക്കം.പള്ളിയറയ്ക്കുള്ളിലെ തിരുവായുധങ്ങൾ അന്തിത്തിരിയൻമാർ പുറത്തേക്ക് എഴുന്നള്ളിച്ച ശേഷം ജന്മ കൊല്ലന്മാർ തിരുവായുധങ്ങൾ കടഞ്ഞെടുത്തു. ഇവ ശുദ്ധി
ബാലിക്കടക്കോൻ ജന്മി പരിവാരങ്ങൾക്കൊപ്പം കിഴക്കുകൂലോത്തേക്കു പോകുമ്പോഴാണു വഴിയരികിൽ ഒരു അന്യനാട്ടുകാരനെ കാണുന്നത്. ചോദിച്ചപ്പോൾ ഉള്ളാളിൽനിന്നുള്ള ഇച്ച (മുസ്ലിം) യാണെന്നു പറഞ്ഞു. ആരോഗ്യവാനാണെങ്കിലും മുഖത്തു ക്ഷീണം പ്രതിഫലിച്ചിരുന്നു. ‘‘ മാലോം കൂലേത്തേക്ക് എന്തേ വന്നൂ?’’– കാരണവർ ചോദിച്ചു. അധ്വാനിക്കാൻ മടിയില്ലാത്ത തനിക്കൊരു പണി തരണമെന്നായി ചെറുപ്പക്കാരൻ പോക്കർ. ആരോഗ്യം കണ്ടപ്പോൾതന്നെ കാരണവർക്ക് ആളെ ബോധിച്ചിരുന്നു. ‘‘ ഞാൻ കിഴക്കൻകൂലോത്തേക്കു പോക്വാണ്. വരാൻ നാളുകളെടുക്കും. ഞാൻ തരുന്ന അടയാളം കൂലോത്തേൽപ്പിക്കുക. കാര്യസ്ഥൻ എല്ലാം ചെയ്തോളും’’– കാരണവർ കൈവശമുള്ള കത്തിയും താക്കോലും പോക്കറെ ഏൽപിച്ചു. പോക്കർ അടയാളങ്ങളുമായി തറവാട്ടിലെത്തി കാര്യസ്ഥനെ കണ്ടു. അടയാളം കണ്ടപ്പോൾ കാര്യസ്ഥന് എല്ലാം മനസ്സിലായി. പാടത്തു ജോലി ചെയ്യുന്നവർക്കൊപ്പം കൂടാൻ പറഞ്ഞ കാര്യസ്ഥൻ അയാൾക്കു താമസിക്കാൻ ഇടവും ഭക്ഷണവും നൽകി. കാരണവർ തിരിച്ചുവന്നപ്പോൾ പോക്കറെ അന്വേഷിച്ചു. എല്ലുമുറിയെ പണിയെടുക്കുന്ന ഇച്ചയെക്കുറിച്ചു കാര്യസ്ഥനു നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. അധികകാലം വേണ്ടിവന്നില്ല, പോക്കർ കാരണവരുടെ ഇഷ്ടപ്പെട്ട ജോലിക്കാരനായി. അതിരില്ലാതെ കിടക്കുന്ന വയലും പറമ്പും. നെല്ലും പുനംകൃഷിയും. പതുക്കെ പതുക്കെ എല്ലാറ്റിന്റെയും ചുമതല കാരണവർ പോക്കറെ ഏൽപിച്ചു. കൃഷികാര്യങ്ങളൊക്കെ പോക്കറോടു ചോദിച്ചേ ചെയ്യൂ എന്ന സ്ഥിതിയായി.
ചാല ∙ മാക്കം ഭഗവതിയും മക്കൾ തെയ്യങ്ങളും നിറപ്പന്തത്തിന്റെ പ്രഭയിൽ ഉറഞ്ഞാടിയപ്പോൾ പതിവ്രതയും നിഷ്കളങ്കയുമായ സ്ത്രീയെ ഇല്ലാതാക്കിയ ദുഷ്ടശക്തികളോടുള്ള സ്ത്രീത്വത്തിന്റെ പോരാട്ട വിജയം ഭക്തിയായി പെയ്തിറങ്ങി.ചാല കടവാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം തിറ ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ പുലർച്ചെ 5.30ന് ആണ്
തൃക്കരിപ്പൂർ (കാസർകോട്) ∙ പെരുങ്കളിയാട്ടം നടക്കുന്ന തൃക്കരിപ്പൂർ രാമവില്യം കഴകത്തിലേക്കുള്ള റോഡിലെ സിപിഎം പ്രവർത്തകരുടെ എഴുത്തുകൾ തിരുത്തിയെഴുതി പൊലീസ്. കഴിഞ്ഞദിവസം രാത്രി പ്രവർത്തകർ റോഡിൽ CPIM എന്ന് ഇംഗ്ലിഷിൽ എഴുതിയതാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് NO CRIME (നോ ക്രൈം) ആക്കിയത്. ഡിവൈഎഫ്ഐ എന്ന് എഴുതിയത് പെയ്ന്റ് ഉപയോഗിച്ച് മായ്ച്ച പൊലീസ്, സിപിഐഎമ്മിലെ അക്ഷരങ്ങൾ തട്ടിക്കൂട്ടിയാണ് ക്രൈം എന്ന വാക്ക് രൂപപ്പെടുത്തിയത്. തൊട്ടുമുകളിലായി നോ എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.
തിരൂർ∙ വൈരങ്കോട് വലിയ തീയാട്ടുത്സവത്തിന്റെ ഭാഗമായി പ്രദേശത്തു ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്ന് ഉച്ചയ്ക്കു രണ്ടു മുതലാണു നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്. പട്ടർനടക്കാവ് വഴി തിരുനാവായ – പുത്തനത്താണി പാതയിലും മുക്കിലപ്പീടിക – പട്ടർനടക്കാവ് പാതയിലും വാഹനങ്ങൾക്കു പ്രവേശനം ഉണ്ടായിരിക്കില്ല. കോലൂപ്പാലം
Results 1-10 of 44