Activate your premium subscription today
തിരുവനന്തപുരം ∙ തൃശൂർ പൂരം കലങ്ങിയതിൽ എഡിജിപി എം.ആർ.അജിത്കുമാറിന്റെ വാദങ്ങൾ ഖണ്ഡിച്ച് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ട്. പൂരം കലങ്ങിയതിൽ പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്നു കാട്ടി അഭ്യന്തര വകുപ്പിന് അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചു. പൊലീസിനു ക്ലീൻ ചിറ്റ് നൽകിയും പൂരം കലങ്ങിയതിൽ തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്തു നിർത്തിയും അജിത്കുമാർ മുൻപ് സമർപ്പിച്ച റിപ്പോർട്ടിനു വിരുദ്ധമാണിത്.
തിരുവനന്തപുരം∙ തൃശൂര്‍ പൂരം നടത്തിപ്പില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാമിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. വിവിധ വകുപ്പുകളും ദേവസ്വങ്ങളും തമ്മിലുള്ള ഏകോപനത്തിന് പ്രത്യേക സംവിധാനം വേണം.
തൃശൂർ∙ പാറമേക്കാവിൽ നാളെ വെടിക്കെട്ടോടെ വേല ആഘോഷം നടക്കും. ആചാര വെടിക്കെട്ടിന് എഡിഎം അനുമതി നൽകി. 100 കിലോഗ്രാം വെടിമരുന്ന് വരെ ഉപയോഗിക്കാമെന്നും പെസോ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്നുമുള്ള നിർദേശത്തോടെയാണ് എഡിഎം വെടിക്കെട്ടിന് അനുമതി നൽകിയത്.
കോട്ടയം ∙ മലയാള മനോരമയിലെ പത്രപ്രവർത്തന മികവിനുള്ള 2024 ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോർട്ടർ ജോജി സൈമണ്‍ ലഭിച്ചു. സ്വർണമെഡലും 50,000 രൂപയും അടങ്ങുന്ന പുരസ്കാരം പുതുവത്സര ദിനത്തിൽ ചീഫ് എഡിറ്റർ മാമ്മൻ മാത്യു സമ്മാനിച്ചു.
കൊച്ചി ∙ തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്കു വേല ഉത്സവത്തിന്റെ ഭാഗമായി തേക്കിൻകാട് മൈതാനത്തു വെടിക്കെട്ട് നടത്താൻ അനുമതി നൽകുന്ന കാര്യത്തിൽ ഇന്നുതന്നെ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം നൽകി. വേല ഉത്സവം നാളെയും അഞ്ചിനും നടക്കുന്നതിനാലാണിത്. അപേക്ഷ ലഭിച്ചാലുടൻ വേഗം തീരുമാനമെടുക്കാനാണു എഡിഎമ്മിനു ഹൈ ക്കോടതി നിർദേശം നൽകിയത്.
തൃശൂർ ∙വെടിക്കെട്ട് നടത്തിപ്പിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര വ്യവസായ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിച്ചു.സ്ഫോടകവസ്തു നിയമത്തിൽ അനുശാസിക്കുന്ന നിർദേശങ്ങൾക്കു വിരുദ്ധമാണു പുതിയ വിജ്ഞാപനം എന്നതു കണക്കിലെടുത്ത്
തൃശൂർ ∙ പാറമേക്കാവ്, തിരുവമ്പാടി വേല എഴുന്നള്ളിപ്പുകളോട് അനുബന്ധിച്ചു നടത്തുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം. വെടിക്കെട്ടിന് അനുമതി തേടി ഇരു ദേവസ്വങ്ങളും നൽകിയ അപേക്ഷകളാണ് എഡിഎം തള്ളിയത്. പൊലീസ്, ഫയർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് എഡിഎം വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരിക്കുന്നത്.
തൃശൂർ ∙ പൂരം അലങ്കോലമാക്കിയതിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ചു ചർച്ചകൾ മുറുകുമ്പോഴും ഇതിനു വഴിയൊരുക്കിയ പൊലീസ് ഇടപെടലുകൾ അന്വേഷണത്തിൽനിന്നു പുറത്ത്. പൊലീസിന്റെ ഭാഗത്തുനിന്നു തുടർച്ചയായുണ്ടായ പ്രകോപനങ്ങളാണു പൂരം നിർത്തിവയ്ക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നു പൂരനാൾ മുതൽ ദേവസ്വങ്ങളും കമ്മിറ്റിക്കാരും ആവർത്തിക്കുന്നുണ്ടെങ്കിലും പൊലീസ് നിയമപരമായാണു പ്രവർത്തിച്ചതെന്ന് എഡിജിപിയുടെ റിപ്പോർട്ടിലടക്കം സാക്ഷ്യപ്പെടുത്തുന്നു.
തിരുവനന്തപുരം ∙ ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണനും തൃശൂർ പൂരം കലങ്ങിയ ദിവസം തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ടിരുന്നുവെന്നു ദേവസ്വം ജോയിന്റ് സെക്രട്ടറി പി.ശശിധരന്റെ മൊഴി. കഴിഞ്ഞ പൂരത്തിൽ മാത്രമാണു പതിവില്ലാതെ വൽസൻ തില്ലങ്കേരിയുടെ സാന്നിധ്യം ശ്രദ്ധിച്ചത്.
തിരുവനന്തപുരം ∙ തൃശൂർ പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടെന്ന്, പൂരം കലക്കൽ അന്വേഷിച്ച എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ പേരെടുത്തു കുറ്റപ്പെടുത്തുന്ന റിപ്പോർട്ടിൽ, പക്ഷേ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത് ഏതു രാഷ്ട്രീയ പാർട്ടിയാണെന്ന വെളിപ്പെടുത്തലില്ല. അതേസമയം, ബിജെപിയുടെ ഒരു സംസ്ഥാന വൈസ് പ്രസിഡന്റ്, ആർഎസ്എസിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവ് എന്നിവരുടെ പേരുകൾ മൊഴിയുടെ രൂപത്തിൽ അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Results 1-10 of 403