Activate your premium subscription today
റഷ്യയിൽ 2003ൽ കണ്ടെത്തിയ കുന്തമുനയെപ്പറ്റി ഞെട്ടിക്കുന്ന ഗവേഷണവിവരങ്ങൾ. ഈ കുന്തമുനയ്ക്ക് 80000 വർഷങ്ങൾ പഴക്കമുണ്ടെന്നാണു കണ്ടെത്തൽ. ഇതോടെ ഒരു കാര്യം തീർച്ചയായി. ഇതു കണ്ടെത്തിയത് ഹോമോ സേപ്പിയൻസ് എന്ന ഇന്നത്തെ മനുഷ്യവംശമല്ല.കാരണം 45000 വർഷങ്ങൾ മുൻപാണ് ആധുനിക മനുഷ്യർ യൂറോപ്പിലേക്ക് എത്തിയത്.അതിനാൽ
ആദിമമനുഷ്യവംശവും പരിണാമവഴിയിൽ ആധുനിക മനുഷ്യരുടെ ബന്ധുക്കളുമായ ഹോമോ നാലെടി തങ്ങളുടെ മൃതദേഹം മറവ് ചെയ്തിരുന്നെന്ന് പുതിയ ഗവേഷണം. നമ്മുടെ തലച്ചോറിന്റെ മൂന്നിലൊന്ന് മാത്രം വലുപ്പമുള്ള തലച്ചോർ ഉള്ള മനുഷ്യവംശമാണ് ഹോമോ നാലെടി. ആധുനിക മനുഷ്യരായ ഹോമോ സേപ്പിയൻസും മറ്റൊരു ആദിമ മനുഷ്യവംശമായ നിയാണ്ടർത്താലുകളും
ഹോമോ ഇറക്ടസ് മനുഷ്യർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ശിലായുധങ്ങളെ അക്യൂലിയൻ ടൂൾസ് എന്നാണു വിളിക്കുന്നത്. കല്ലുകെട്ടിയുണ്ടാക്കിയ കൈക്കോടാലികളും മറ്റുമടങ്ങിയതാണ് ഇവ. മാംസമായിരുന്നു ഇവരുടെ പ്രധാന ആഹാരം. ചത്തുവീഴുന്ന മൃഗങ്ങളെയും പക്ഷികളെയും ശേഖരിച്ചു ഭക്ഷണമാക്കിയിരുന്ന ഇവർ പിന്നീട് വേട്ടയാടാനും സിദ്ധി
രണ്ടു കയ്യും ഒരുപോലെ കൈകാര്യം ചെയ്യാൻ കഴിവുള്ളവർ ചുരുക്കം. നൂറിൽ 90 പേരും വലംകൈ ഉപയോഗിക്കുന്നു; 10 പേർ ഇടംകയ്യും. ന്യൂനപക്ഷമായ ഇടതരിൽ പ്രതിഭാശാലികൾ ഏറെയുണ്ട്. ലിയനാർദോ ഡ വീഞ്ചി, ഐസക് ന്യൂട്ടൻ, ആൽബർട് ഐൻസ്റ്റൈൻ, മേരി ക്യൂറി, മകൾ ഐറിൻ ക്യൂറി, നൊബേൽ ജേതാക്കളായ റീതാ ലെവി മൊൺടാച്ചിനി, ക്രിസ്ത്യാനെ വോൾഹാർട്, ആഡാ യൂനഥ്, ബാർബറ മക്ലിൻ ടോക്, ടുയൂയോ...നിര നീളുന്നു. എങ്ങനെയാണ് ഇടംകൈ സ്വാധീനം ഉരുത്തിരിയുന്നത്? ജനിതക ഭാഷയിൽ മറുപടി പറഞ്ഞാൽ ബീറ്റാ ട്യൂബുലിൻ ജീൻ (TUBB4B) എന്നതാണ് ഉത്തരം. ഇടംകയ്യരിൽ ഇത് 2.7% കൂടുതലാണ്. കോശത്തിന്റെ ഉൾഭാഗം സൂക്ഷ്മ കുഴലുകൾ (MICRO TUBES) എന്ന പ്രോട്ടീൻ തന്തുക്കളാണ്. ആ പ്രോട്ടീൻ നിർമിക്കാൻ നിർദേശം നൽകുന്ന ജീനാണിത്. നമ്മുടെ മസ്തിഷ്കത്തിനു രണ്ട് അർധഗോളങ്ങളുണ്ട്. അവ രണ്ടും ഒരുപോലെയല്ല. ഘടനയിലും പ്രവർത്തനത്തിലും വ്യത്യാസമുണ്ട്. ഇടം മസ്തിഷ്കമാണു വലംകയ്യെ നിയന്ത്രിക്കുന്നത്. ഭാഷാശേഷിയുടെ ആധാരം ഇതാണ്. സ്ഥലങ്ങൾ തിരിച്ചറിയാനുള്ള ദൃശ്യശേഷി കുടികൊള്ളുന്നത് വലത്തേ അർധഗോളത്തിലാണ്. മസ്തിഷ്കാർധ ഗോളങ്ങളുടെ സങ്കീർണമായ അസമത്വമാണ് ഇടം, വലം കൈകളുടെ വ്യത്യാസത്തിനു കാരണം. ചില കുടുംബങ്ങളിൽ കൂടുതൽ ഇടംകയ്യരെ കാണുന്നു. അച്ഛനമ്മമാരിൽ ഒരാൾക്ക് ഇടംകൈ സ്വാധീനമാണുള്ളതെങ്കിൽ കുട്ടിക്കും അതുണ്ടാകാനുള്ള സാധ്യതയുണ്ട്. ഉദാ: മേരി ക്യൂറിയും ഐറിനും. അച്ഛനും അമ്മയും ഇടംകയ്യരാണെങ്കിൽ കുട്ടിക്ക് അതുണ്ടാകാനുള്ള സാധ്യത നാലിലൊന്നായി കൂടുന്നു. പത്തിലൊരാൾക്ക് ഇടംകൈ എന്നാണു പ്രമാണമെങ്കിലും 1994ൽ 32 രാജ്യങ്ങളിൽ 24 ലക്ഷം പേർ പങ്കെടുത്ത സർവേയിൽ 9.3% മുതൽ 18.1% വരെ ഇടതരെ തിരിച്ചറിഞ്ഞു. ഏഷ്യയിലും ആഫ്രിക്കയിലും മധ്യപൗരസ്ത്യ ദേശങ്ങളിലും ഇടതരുടെ എണ്ണം പൊതുവേ കുറവാണ്. ഇവിടങ്ങളിൽ കുട്ടികളെ വലംകയ്യരായി വളർത്തുന്ന പതിവുമുണ്ട്. 5,13,303 പുരുഷന്മാർ പങ്കെടുത്ത അമേരിക്കൻ സർവേയിൽ 12.6% ഇടംകയ്യരുണ്ടായിരുന്നു. 6,64,114 സ്ത്രീകളുടെ സർവേയിൽ അത് 9% ആയിരുന്നു.
അനിമേഷന്റെ കമനീയ സാധ്യതകൾ ഉപയോഗിച്ചും ശക്തമായ കഥയും പശ്ചാത്തവുമൊരുക്കിയും ലോകമെമ്പാടുമുള്ള പ്രേക്ഷക മനസ്സുകളിലേക്ക് കുടിയേറിയ ചലച്ചിത്രങ്ങളാണ് പ്ലാനറ്റ് ഓഫ് ദ ഏപ്സ് സീരീസിലുള്ളത്.പരീക്ഷണങ്ങളിൽ ജനിതകമാറ്റം വരുത്തിയ അതിബുദ്ധിമാൻമാരായ ആൾക്കുരങ്ങുകൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതും അവരുടെ സ്വന്തം
ആധുനിക മനുഷ്യർക്കു(ഹോമോ സാപിയൻസ്) മുൻപേ നിയാണ്ടർത്താലുകൾ തീ കൊളുത്താൻ പഠിച്ചിരുന്നെന്ന് ഗവേഷകർ. ഐബീരിയയിലെ ഗ്രൂട്ട ഡാ ഒളിവീറ ഗുഹയിൽ ജീവിച്ചിരുന്ന നിയാണ്ടർത്താലുകൾ അവശേഷിപ്പിച്ച വസ്തുക്കൾ പരിശോധിച്ചാണ് ഗവേഷകർ
ഇപ്പോൾ ഉപയോഗത്തിലുള്ള ജിപിടി4നേക്കാൾ ആയിരംമടങ്ങ് ശേഷിയുള്ള നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) സാങ്കേതികവിദ്യകളാകും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സൃഷ്ടിക്കപ്പെടുക. ശതകോടികളാണ് എഐ ഗവേഷണമേഖലയിൽ വമ്പൻ ടെക് കമ്പനികൾ മുടക്കിക്കൊണ്ടിരിക്കുന്നത്. മിന്നൽവേഗത്തിലാണു മാറ്റങ്ങളും പുതിയ സാങ്കേതിവിദ്യകളും സൃഷ്ടിക്കപ്പെടുന്നത്. കവിതയെഴുതാനും സ്കൂൾ അസൈൻമെന്റ് ചെയ്യാനും കഴിവുള്ള ചാറ്റ് ജിപിടിയോ നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ ഫോട്ടോയെ സ്വപ്നസമാനമായ മേക്കോവറിലേക്ക് എത്തിക്കുന്ന ഫോട്ടോ ലാബോ പോലെ ഇന്നു നമ്മൾ നിത്യജീവിതത്തിൽ അറിയുന്ന കുറച്ച് സാങ്കേതികവിദ്യകളിൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ സൂക്ഷ്മമായും വിപുലമായും വിവിധ കാര്യങ്ങൾ ചെയ്യാൻ ശേഷിയുള്ള എഐ അധികം താമസിയാതെ ഉണ്ടാകും.
ഏതാണ്ട് 53 ലക്ഷം വര്‍ഷങ്ങള്‍ക്കു മുൻപാണ് മനുഷ്യ പൂര്‍വികര്‍ രണ്ടു കാലില്‍ നിവര്‍ന്നു നിന്നു തുടങ്ങിയതെന്നാണ് നരവംശ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നത്. പുല്‍മേടുകള്‍ പോലുള്ള പ്രദേശങ്ങളില്‍ ദൂരക്കാഴ്ചകള്‍ ലഭിക്കാനും ശത്രുക്കളേയും ഇരകളേയും വേഗത്തില്‍ കാണാനുമായിട്ടായിരുന്നു മനുഷ്യന് ഈ കഴിവ്
നേരത്തെ കരുതിയതിലും 38,000 വര്‍ഷങ്ങള്‍ക്ക് മുൻപേ ആഫ്രിക്കയില്‍ മനുഷ്യര്‍ ജീവിച്ചിരുന്നുവെന്ന് പഠനം. 1960ല്‍ ഇതോപ്യയിലെ ഒമോ നദിക്കരയില്‍ നിന്നും ലഭിച്ച ഒമോ 1 എന്ന പ്രാചീന മനുഷ്യന്റെ ഫോസിലില്‍ നടത്തിയ വിശദ പഠനങ്ങളാണ് പുതിയ വിവരം നല്‍കുന്നത്. നേച്ചുര്‍ ജേണലിലാണ് പഠനം
മനുഷ്യനെ പോലെ രണ്ടു കാലില്‍ നടക്കുകയും കുരങ്ങിനെ പോലെ മരം കയറുകയും ചെയ്തിരുന്ന മനുഷ്യ പൂര്‍വികനെ തിരിച്ചറിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ 20 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുൻപ് ജീവിച്ചിരുന്ന മനുഷ്യപൂര്‍വികനായ ഓസ്ട്രേലോപിതെക്കസ് സെഡിയയുടെ ഭൗതികാവശിഷ്ടങ്ങളാണ് നരവംശശാസ്ത്രജ്ഞര്‍ക്ക് പുതിയ അറിവുകള്‍
Results 1-10 of 12