Activate your premium subscription today
ഭൂമിയില്‍ ജീവന് ഉത്ഭവിച്ചത് മൈക്രോലൈറ്റ്നിങ് (microlightning-ചെറിയ മിന്നല്‍പ്പിണറുകള്‍) മൂലമാകാമെന്ന വാദവുമായി ഒരുകൂട്ടം ഗവേഷകര്‍. അതിശക്തമായി പതിക്കുന്ന വെള്ളച്ചാട്ടങ്ങളും, കൂട്ടിയിടിക്കുന്ന കടല്‍ത്തിരമാലകളും കാരണായിരിക്കാം എന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്. ശക്തമായ തിരമാലകളിലും മറ്റുമുളള
ഭൂമിക്കു തുല്യമായ ഒരു ഗ്രഹത്തിനായുള്ള അന്വേഷണം പുരാതനകാലം മുതലേ മനുഷ്യൻ തുടങ്ങിയിരുന്നു. സൂര്യനു സമാനമായ നക്ഷത്രങ്ങളോടു ചേർന്ന് വാസയോഗ്യമായ മേഖലയിൽ ഭൂമിപോലുള്ള ഗ്രഹങ്ങളെ കണ്ടെത്തുന്നതു ജ്യോതിശാസ്ത്രത്തിൽ വളരെ നിർണായകമായ ചുവടുവയ്പാണ്. ഈ മേഖലയിൽ വലിയൊരു കണ്ടുപിടിത്തം നടന്നിരിക്കുകയാണ്. സൂര്യനു സമാനമായ നക്ഷത്രത്തിന്റെ വാസയോഗ്യമായേക്കാവുന്ന മേഖലയിൽ ഒരു ‘സൂപ്പർ-എർത്ത്’ പരിക്രമണം ചെയ്യുന്നതായി ഓക്സ്ഫഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോ. മൈക്കൽ ക്രെറ്റിഗ്നിയറും സംഘവും സ്ഥിരീകരിച്ചു. അസ്ട്രോണമി ആൻഡ് അസ്ട്രോഫിസിക്സ് ജേണലിന്റെ ജനുവരി ലക്കത്തിൽ ഇവരുടെ പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. എച്ച്ഡി 20794 ഡി (HD 20794 d) എന്നു പേരിട്ടിരിക്കുന്ന പുതിയ ഗ്രഹത്തിനു ഭൂമിയെക്കാൾ ആറിരട്ടി ഭാരമുണ്ട്. ഏകദേശം 20 പ്രകാശവർഷം അകലെയാണ് ഭൂമിയുടെ ഈ ബന്ധു. രണ്ടു വർഷത്തെ ഗവേഷണമാണ് ഗ്രഹത്തെ കണ്ടെത്താൻ സഹായിച്ചത്. ഓക്സ്ഫഡ് സർവകലാശാല, യൂറോപ്പിലെ പ്രമുഖ ബഹിരാകാശ ഏജൻസികൾ, മറ്റു സർവകലാശാലകൾ തുടങ്ങിയവയുൾപ്പെടെ അനേകം
ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിലുള്ള വിറ്റ് വാട്ടർസ്രാൻഡ് സർവകലാശാലയിലെ അനാട്ടമി പ്രഫസർ ആയിരുന്നു റെയ്മണ്ട് എ.ഡാർട്ട്. മനുഷ്യപരിണാമ പഠനങ്ങളിൽ വ്യാപൃതനായിരുന്ന ഡാർട്ടിന് 1924ൽ തന്റെ വിദ്യാർഥിയായ ജോസഫൈൻ സാൽമൺസിൽ നിന്ന് അമൂല്യമായൊരു സമ്മാനം ലഭിച്ചു– ഒരു മനുഷ്യക്കുരങ്ങിന്റെ ഫോസിൽ തലയോട്ടി. ജൊഹാനസ്ബർഗിൽ
അൽസ്ഹൈമേഴ്സിന്റെ തുടക്കകാലത്താണ് അമ്മ വിദേശത്ത് ഞങ്ങൾക്കൊപ്പം മൂന്നു മാസം താമസിക്കാനെത്തിയത്. തനിക്കു മറവിരോഗമുണ്ടെന്ന് ആ സമയത്ത് അമ്മയ്ക്കും അറിയാമായിരുന്നു. ടോയ്ലറ്റ് മാറിപ്പോയി മുറിയിലെങ്ങാനും അറിയാതെ മൂത്രവിസർജനം നടത്തുമോയെന്നായിരുന്നു അമ്മയുടെ അക്കാലത്തെ വലിയപേടി. ഏതു പാതിരാത്രിയിലും ടോയ്ലറ്റിൽ പോകണമെങ്കിൽ അമ്മ വിളിക്കും. ‘മോനെ, ഏതാ ടോയ്ലറ്റിന്റെ വാതിൽ?’. മുറിയുടെയും ശുചിമുറിയുടെയും വാതിലുകളുടെ കൈപ്പിടികൾ ഒരേപോലെ ആയതാണ് അമ്മയ്ക്കു സംശയമുണ്ടാകാൻ കാരണം. ഞാൻ ടോയ്ലറ്റിന്റെ കൈപ്പിടിയിൽ ചുവന്ന റിബൺ കെട്ടിവച്ചു. ഇത് അമ്മയ്ക്കു സഹായകമായിരുന്നു. പിന്നീട് കുറച്ചുനാളുകൾകൂടി കഴിഞ്ഞ് അമ്മയുടെ രോഗം മൂർച്ഛിച്ചു. ബന്ധുക്കളെയും കൊച്ചുമക്കളെയുമൊന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. കൂടെനിന്നു നോക്കിയിരുന്ന എന്റെ സഹോദരി ശ്രീജയെയും സഹോദരീഭർത്താവ് അനിലിനെയുമെല്ലാം അമ്മ മറന്നു. അമ്മ ഒരു കുട്ടിയായി മാറി. കുട്ടിക്കവിതകളും പാടി
തലച്ചോർ കോശങ്ങൾ കാർന്നുതിന്നുന്ന നെഗ്ലേരിയ ഫൗളേരി എന്ന അമീബയുണ്ടാക്കിയ രോഗത്തിൽനിന്നു രക്ഷപ്പെട്ട മലയാളി യുവാവിനെപ്പറ്റി ഈയിടെ വാർത്ത വന്നിരുന്നു. ഈ അമീബയുണ്ടാക്കുന്ന ‘പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്’ രോഗത്തിന്റെ മരണനിരക്ക് 97% ആണ്. മലിനജലത്തിൽനിന്നാണു യുവാവിന്റെ ശരീരത്തിൽ അമീബ പ്രവേശിച്ചത്. നെഗ്ലേരിയ ഫൗളേരി അമീബകളെ പ്രത്യേക വൈറസ് ഉപയോഗിച്ചു ഫലപ്രദമായി നിയന്ത്രിക്കാമെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. ഓസ്ട്രിയയിലെ വിയന്ന സർവകലാശാലയിലെ ശാസ്ത്രജ്ഞരാണു നെഗ്ലേരിയ ഫൗളേരികളെ തിന്നൊടുക്കുന്ന വൈറസുകളെ കണ്ടെത്തിയത്. നെഗ്ലേരിയ വൈറസ് എന്നു പേരിട്ടിരിക്കുന്നതും താരതമ്യേന വലുപ്പമേറിയതുമായ ഇവയെ കണ്ടെത്തിയ വാർത്ത നേച്ചർ കമ്യൂണിക്കേഷൻ ജേണലിൽ പ്രസിദ്ധീകരിച്ചു. ബാക്ടീരിയോഫേജുകൾ എന്നറിയപ്പെടുന്ന വൈറസുകൾ ബാക്ടീരിയ അല്ലെങ്കിൽ അമീബ കോശങ്ങളിൽ കടന്നു രോഗബാധയുണ്ടാക്കുകയും അവയെ കൊല്ലുകയും ചെയ്യും. ബാക്ടീരിയ, അമീബ എന്നീ രോഗകാരികളെ വൈറസ് ഉപയോഗിച്ചു ചെറുക്കുന്നതിനു ഫേജ് തെറപ്പിയെന്നു പറയും. അടുത്തകാലത്തായി വളരെ പ്രചാരം ലഭിച്ച ഗവേഷണ മേഖലയാണിത്. ആന്റിബയോട്ടിക്ക് മരുന്നുകൾ ഫലപ്രദമല്ലാത്ത മാരകമായ മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ബാക്ടീരിയകളോടു പോരാടുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നതിൽ
ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. കൊൽക്കത്ത സർവകലാശാലയിലെ പ്രഫസർ ആയിരുന്ന അദ്ദേഹം ശിഷ്യനായ കെ.എസ്. കൃഷ്ണനുമായി ചേർന്ന് പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട ചില പരീക്ഷണങ്ങൾ നടത്തുന്നതിനിടെയാണ് രാമൻ പ്രഭാവം കണ്ടെത്തുന്നത്. ഏതെങ്കിലും ഒരു പ്രത്യേക
നാഡീവ്യവസ്ഥയെക്കുറിച്ചു പഠിക്കുകയും ആരോഗ്യ പരിപാലനത്തിലും ചികിത്സയിലും ആ അറിവുകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ശാസ്ത്ര ശാഖയാണ് ന്യൂറോ സയൻസ്. ബയോളജിയുടെ ഉപശാഖയാണെങ്കിലും
കാസർകോട്∙ സാമൂഹിക ശാസ്ത്ര പഠനം എളുപ്പമാക്കാൻ ചെറു വിഡിയോകളുമായി അധ്യാപകൻ. കാസർകോട് ഗവ.ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം അധ്യാപകൻ സി.കെ.മദനനാണ് സ്വയം കഥാപാത്രമായി ഈ സംരംഭത്തിനു തുടക്കമിട്ടത്. ചരിത്രം ജ്യോഗ്രഫി, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം ആന്ത്രപ്പോളജി തുടങ്ങി വിവിധ
ബ്രിട്ടിഷ് ചരിത്രത്തിലെ ശ്രദ്ധേയമായ ഒരേടാണ് റോമൻ സാമ്രാജ്യത്തിന്റെ അധിനിവേശം. പ്ലംബിങ്, മികച്ച റോഡുകൾ മുതൽ പൊതു സ്നാനഘട്ടങ്ങൾ വരെ ഒട്ടേറെ സംഭാവനകൾ ആ വരവ് കാരണം ബ്രിട്ടനു ലഭിച്ചു. എന്നാൽ ഇതോടൊപ്പം തന്നെ റോമക്കാർ ബ്രിട്ടനിലേക്ക് കുറച്ച് ശല്യക്കാരെ കൂടെ കൊണ്ടുവന്നെന്നു പറയുകയാണ് പുതിയൊരു ഗവേഷണം.
ജീവന്റെ ലക്ഷണങ്ങള്‍ കാണിക്കുവാനും, പെറ്റുപെരുകാനും വൈറസുകള്‍ക്ക് മറ്റു ജീവികളുടെ കോശങ്ങള്‍ വേണം.സാധാരണയായി വൈറസുകള്‍ക്ക് അവരുടെ സ്വന്തമായ ഒരു സ്വാഭാവിക ആതിഥേയ ജീവി (Natural host) ഉണ്ടായിരിക്കും. ഇത്തരം ജീവികളില്‍ ഇവ പെരുകുകയും അതിജീവനം നടത്തുകയും ചെയ്യും. കാലാകാലങ്ങളായുള്ള സഹവാസംകൊണ്ട് ആതിഥേയന്
Results 1-10 of 13