Activate your premium subscription today
നെടുമങ്ങാട് (തിരുവനന്തപുരം)∙ കരകുളം മുല്ലശ്ശേരി പിഎ അസീസ് എൻജിനീയറിങ് ആൻഡ് പോളിടെക്നിക് കോളജിലെ നിർമാണത്തിലിരിക്കുന്ന ഹാളിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹം കോളജിന്റെ ഉടമ ഇ.എം.താഹ (67) യുടേതാണെന്നു തെളിഞ്ഞു. ഡിഎൻഎ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തായി ഇദ്ദേഹത്തിന്റെ ഷൂസും മൊബൈൽ ഫോണും കാണപ്പെട്ടിരുന്നു.
ജനിതക വ്യവസ്ഥയുടെ ‘ഇരട്ടപ്പിരിയൻ കോണി’ ഘടനയുടെ ഉപജ്ഞാതാക്കളിൽ ഒരാളും നൊബേൽ സമ്മാന ജേതാവുമായ പ്രഫ. ജയിംസ് വാട്സനെ അയർലൻഡിലെ ട്രിനിറ്റി കോളജിലെ പബ്ലിക് തിയറ്ററിൽവച്ചു ഞാൻ നേരിട്ടു കാണുന്നത് 2003 ഏപ്രിലിലാണ്. അന്നു ഞാനവിടെ ഗവേഷണ ഫെലോയാണ്. വാട്സൻ ജനിതകഘടനയെക്കുറിച്ചു ക്ലാസെടുക്കാൻ വന്നതായിരുന്നു. ഡാർവിന്റെ പരിണാമ സിദ്ധാന്തം കഴിഞ്ഞാൽ ബയോളജിയിലെ ഏറ്റവും മികച്ച കണ്ടുപിടിത്തങ്ങളിൽ ഒന്നായാണു ജനിതകഘടനയുടെ (ഡിഎൻഎ) കണ്ടെത്തൽ കണക്കാക്കപ്പെടുന്നത്. ഇരട്ടപ്പിരിയൻ കോണി അഥവാ ‘ഡബിൾ ഹീലിക്സ്’ ഘടന സർപ്പിളാകൃതിയിൽ പരസ്പരം ചുറ്റപ്പെട്ട രണ്ട് ഇഴകൾ അടങ്ങിയതാണ്. ഷുഗർ-ഫോസ്ഫേറ്റ് തന്മാത്രകൾ കൊണ്ടുണ്ടാക്കിയ ഈ ഇഴകൾക്കുള്ളിലേക്കു പ്രൊജക്ട് ചെയ്യുന്ന നൈട്രജൻ ബേസുകളെ (അഡിനിൻ, തൈമിൻ, സൈറ്റോസിൻ, ഗ്വാനിൻ) ഹൈഡ്രജൻ ബോണ്ടുകളാൽ ബന്ധിപ്പിച്ചിരിക്കുന്നു. മെഡിക്കൽ സയൻസ്, മൈക്രോ ബയോളജി, ജനറ്റിക്സ് തുടങ്ങി പല ശാസ്ത്രശാഖകളിലും വൻവിപ്ലവങ്ങൾ ഈ
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതദേഹങ്ങളുടെയും ഒരു ശരീര ഭാഗത്തിന്റെയും ഡിഎൻഎ പരിശോധന ഫലമാണ് പുറത്തുവന്നത്. ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടേതാണ് മൃതദേഹങ്ങൾ. മുണ്ടക്കൈ സ്വദേശി സുബൈറിന്റേതാണ് മൃതദേഹ ഭാഗം.
കോട്ടയം ∙ മുണ്ടക്കൈ– ചൂരൽമല ദുരന്തത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഡിഎൻഎ പരിശോധനയ്ക്കു പോലും നിരക്കിൽ ഇളവു നൽകാതെ കേന്ദ്ര സർക്കാർ. സംസ്ഥാന സർക്കാർ പണം അടയ്ക്കാതിരുന്നതിനാൽ, കേന്ദ്ര സർക്കാരിനു കീഴിൽ തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി രണ്ടു മാസം പരിശോധന നടത്തിയില്ല. തുടർന്ന് 27.69 ലക്ഷം രൂപ രാജീവ് ഗാന്ധി സെന്ററിനു നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. ഡിഎൻഎ പരിശോധന സൗജന്യമായി നടത്തുമെന്നാണു ദുരന്തസ്ഥലം സന്ദർശിച്ച കേന്ദ്രസംഘം അറിയിച്ചിരുന്നത്.
∙ ഹൈദരാബാദിലെ സെന്റർ ഫോർ ഡിഎൻഎ ഫിംഗർ പ്രിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്സിൽ (സിഡിഎഫ്ഡി) 2025 ഫെബ്രുവരി – മാർച്ച് സമയത്തു തുടങ്ങുന്ന പിഎച്ച്ഡി പ്രോഗ്രാമിലേക്കു നവംബർ 11 വൈകിട്ട് 6 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. www.cdfd.org.in. സെൽ ആൻഡ് മോളിക്യുലർ ബയോളജി, കംപ്യൂട്ടേഷനൽ ബയോളജി, ഡിസീസ് ബയോളജി, ജനറ്റിക്സ്,
മുറിവുകളോടും അണുക്കളോടുമൊക്കെയുള്ള നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ പ്രതികരണമാണ് നീര്‍ക്കെട്ട്. അണുബാധ, പരുക്കുകള്‍, വിഷവസ്തുക്കള്‍ എന്നിവയ്ക്കെതിരെ ഇവ ശരീരത്തിന് സംരക്ഷണം നല്കുന്നു. എന്നാല്‍ നിരന്തരമായി ശരീരത്തില്‍ പ്രത്യക്ഷമാകുന്ന നീര്‍ക്കെട്ട് പലതരം രോഗങ്ങളിലേക്ക് നയിക്കാം.
ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേൽ മൈക്രോ ആർഎൻഎയുടെ കണ്ടെത്തലിനാണ്. യുഎസ് ശാസ്ത്രജ്ഞായ വിക്ടർ ആംബ്രോസ്, ഗാരി റവ്കുൻ എന്നിവർക്കാണു പുരസ്കാരം.മൈക്രോ ആർഎൻഎയുടെ കണ്ടെത്തലും അതു വഹിക്കുന്ന പങ്കിനെക്കുറിച്ചുമുള്ള പഠനവുമാണ് പുരസ്കാരത്തിന് ഇവരെ അർഹരാക്കിയത്. ജീനുകളുടെ പ്രവർത്തനങ്ങൾ എങ്ങനെയാണ്
മലപ്പുറം∙ അരീക്കോട് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച സഹോദരന് 123 വർഷം തടവ്. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. സഹോദരന് 19 വയസാണ്. ഗർഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയിരുന്നു. 2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കാർവാർ∙ ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുവരുന്നു. വിലാപയാത്രയെ കോഴിക്കോട് വരെ കാർവാർ പൊലീസും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും അനുഗമിക്കുന്നുണ്ട്. അർജുന്റെ ഫോണും വസ്ത്രങ്ങളുമടക്കമുള്ള അവശേഷിപ്പുകൾ ആംബുലൻസിനു പിന്നാലെയുള്ള കാറിലാണ് കൊണ്ടുവരുന്നത്.
കൽപറ്റ∙ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്.മേഘശ്രീ. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാംപിളുകളാണ് രക്ത ബന്ധുക്കളില്‍നിന്നു ശേഖരിച്ച ഡിഎന്‍എ സാംപിളുമായി യോജിച്ചത്.
Results 1-10 of 124