Activate your premium subscription today
ചന്ദ്രയാൻ ദൗത്യങ്ങൾ, ഗഗൻയാൻ, ബഹിരാകാശ നിലയം സ്ഥാപിക്കൽ, ചന്ദ്രനിലേക്കൊരു മനുഷ്യ ദൗത്യം എന്നിവയുൾപ്പെടെ രാജ്യത്തിന്റെ അഭിമാനമായ ഭാവി ദൗത്യങ്ങളുടെ സുഗമമായ നടത്തിപ്പിന് വഴിയൊരുക്കി ഇന്ത്യൻ ബഹിരാകാശ ഏജൻസി ഐഎസ്ആർഒ സ്പാഡെക്സ് ഉപഗ്രഹങ്ങളുടെ ഡീ-ഡോക്കിംഗ് പൂർത്തിയാക്കി. സ്പേസ് ഡോക്കിങ് എക്സ്പെരിമെന്റ്
ചാന്ദ്ര ദൗത്യങ്ങൾക്കും ചന്ദ്രനില്‍ സ്ഥിരം സ്റ്റേഷൻ നിർമിക്കുന്നതിനും സഹായകമാകുന്ന നിർണായക കണ്ടെത്തലുമായി ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3. ചന്ദ്രന്റെ ധ്രുവപ്രദേശങ്ങൾക്ക് പുറത്തും ഹിമരൂപത്തിൽ ജല സാന്നിധ്യം ഉണ്ടാകുമെന്നാണ് അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ ഗവേഷകരാണ് ഈ പഠനം
ബെംഗളൂരു∙ 2023ൽ ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ -3 സോഫ്റ്റ് ലാന്റിങ് നടത്തിയ ചന്ദ്രനിലെ പ്രദേശത്തിന് 370 കോടി വർഷം പഴക്കമുണ്ടെന്ന് ശാസ്ത്രജ്ഞർ.
രാജ്യന്തര ബഹിരാകാശ ദൗത്യ രംഗത്ത് വന്‍ശക്തിയായി ഇന്ത്യ വളര്‍ന്നുകഴിഞ്ഞു എന്നതിന്റെ പ്രഖ്യാപനമായിരുന്നു ഇസ്രോ (ISRO) വിജയകരമായി നടത്തിയ നൂറാം ദൗത്യം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 ബഹിരാകാശ ദൗത്യങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശമെന്നാണ് ഇസ്രോ മേധാവി വി നാരായണന് ചരിത്രനേട്ടത്തിന് പിന്നാലെ
ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ്ലാൻഡ് ചെയ്തതുള്‍പ്പെടെയുള്ള വിജയകരമായ ദൗത്യങ്ങൾക്കുശേഷം ഡോ. എസ് സോമനാഥ് ഐഎസ്ആർഒയുടെ പടിയിറങ്ങുമ്പോൾ ഗഗൻയാൻ പോലെയുള്ള നിർണായക ദൗത്യങ്ങളുടെ സാരഥ്യം എറ്റെടുക്കാൻ ആ സ്ഥാനത്തേക്കു എത്തുകയാണ് ഡോ. വി നാരായണൻ. ജനുവരി 14ന് കന്യാകുമാരി സ്വദേശിയായ ഡോ. വി നാരായണൻ ഇസ്രോയുടെ ചുമതല
ചന്ദ്രനിലെ ജലസാന്നിധ്യത്തിലേക്കു കണ്ണയച്ചുകൊണ്ട് ഇന്ത്യയുടെ ചന്ദ്രയാനും ചൈനയുടെ ചാങ്ഇയുമെല്ലാം പറന്നുയർന്നതു നാം കണ്ടിരുന്നു. അന്ന് റഷ്യയും മടിച്ചു നിന്നില്ല. 2023 ഓഗസ്റ്റ് 10ന് റഷ്യയുടെ ലൂണ 25 പേടകം ആകാശത്തേക്കു കുതിച്ചുയർന്നത് അമ്പിളിമാമനെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യുന്ന ആദ്യത്തെ പേടകം തങ്ങളുടേതാകണം എന്ന ലക്ഷ്യത്തോടെയായിരുന്നു ആ യാത്ര. അതേവർഷം ഓഗസ്റ്റ് 23ന് ഇന്ത്യയുടെ ചന്ദ്രയാൻ–2 ദക്ഷിണ ധ്രുവത്തിൽ ഇറങ്ങാൻ തയാറെടുക്കുന്നതിനിടെയായിരുന്നു ഈ റഷ്യൻ ധൃതിയെന്നും ഓർക്കണം. റഷ്യയിലെ വോസ്റ്റോക്നി (Vostochny) കോസ്മോഡ്രോമിൽ നിന്നായിരുന്നു ലൂണ 25ന്റെ യാത്ര. ബഹിരാകാശ പേടകങ്ങൾ ലോഞ്ച് ചെയ്യുന്നതിനു വേണ്ടി തയാറാക്കിയ പ്രത്യേക കേന്ദ്രമാണ് കോസ്മോഡ്രോം. റോക്കറ്റ് ലോഞ്ച് പാഡ്, കൺട്രോൾ സെന്റർ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയായിരിക്കും ഇതിന്റെ പ്രവർത്തനം. റഷ്യ പുതുതായി നിർമിച്ച കോസ്മോഡ്രോം ആയിരുന്നു വോസ്റ്റോക്നി. മുൻ കാലങ്ങളിൽ കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്നായിരുന്നു റഷ്യൻ ബഹിരാകാശ പേടകങ്ങൾ വിക്ഷേപിക്കപ്പെട്ടിരുന്നത്.
തിരുവനന്തപുരം ∙ റിഗോലിത്ത് എന്നറിയപ്പെടുന്ന ചന്ദ്രനിലെ മണ്ണ് ശേഖരിച്ചു ഭൂമിയിൽ എത്തിക്കാനുള്ള ഇന്ത്യയുടെ ചന്ദ്രയാൻ 4 ദൗത്യം സങ്കീർണമായ ഒട്ടേറെ സാങ്കേതികവിദ്യകളുടെ പരീക്ഷണം കൂടിയാകും. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും ഗ്രഹാന്തര ദൗത്യങ്ങൾക്ക് ഇന്ത്യയെ സജ്ജമാക്കാനുമുള്ള പരീക്ഷണങ്ങളുടെ തുടക്കം കുറിക്കലാണ് ചന്ദ്രയാൻ 4. ചന്ദ്രയാൻ 3 ദൗത്യത്തിൽ സോഫ്റ്റ് ലാൻഡിങ് നടന്ന ചന്ദ്രന്റെ തെക്കേ ധ്രുവമേഖലയിലാകും പരീക്ഷണങ്ങൾ തുടരുക. 2027 ലെ പദ്ധതിക്ക് 2104.06 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ബെംഗളൂരു∙ ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ -3നെ സംബന്ധിച്ച പുതിയ വിവരങ്ങൾ വിശകലനം ചെയ്ത് ശാസ്ത്രസംഘം. ചന്ദ്രന്റെ ഏറ്റവും പഴക്കമുള്ള ഗർത്തങ്ങളിലൊന്നിലായിരിക്കാം ചന്ദ്രയാൻ – 3ന്റെ വിക്രം ലാൻഡർ ഇറങ്ങിയതെന്നാണ് അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെയും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെയും (ഐഎസ്ആർഒ) ഗവേഷകർ ഉൾപ്പെടെയുള്ള സംഘം വിലയിരുത്തുന്നത്.
ന്യൂഡൽഹി∙ വമ്പൻ ബഹിരാകാശ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ചന്ദ്രയാൻ 4, ഗഗൻയാൻ പദ്ധതിയുടെ വ്യാപനം, ശുക്രദൗത്യം(വീനസ് ഓർബിറ്റർ മിഷൻ), ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ വികസനം തുടങ്ങിയ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ചന്ദ്രനിൽനിന്നും തിരികെ ഭൂമിയിലേക്ക് എത്തുന്നതിന് ആവശ്യമായ
ന്യൂഡൽഹി ∙ അടുത്ത വർഷം ഏപ്രിലിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുമെന്നും 2040 ൽ ഇന്ത്യക്കാരൻ ചന്ദ്രനിൽ കാലുകുത്തുമെന്നും കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പ്രഖ്യാപിച്ചു. പ്രഥമ ദേശീയ ബഹിരാകാശ ദിനാഘോഷ വേളയിലാണ് പ്രഖ്യാപനം. നാസയിൽനിന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു (ഐഎസ്എസ്) പോകാനുള്ള ദൗത്യസംഘം പരിശീലനത്തിലാണ്.
Results 1-10 of 299