Activate your premium subscription today
തിരുവനന്തപുരം∙ ഈ മാസം അവസാനം ജിഎസ്എൽവി റോക്കറ്റിലൂടെ നൂറാം വിക്ഷേപണത്തിന് ഒരുങ്ങുന്ന ശ്രീഹരിക്കോട്ടയിൽ തുടർന്നുവരുന്നത് വൻ ദൗത്യങ്ങൾ. ഇന്ത്യയുടെ കരുത്തുറ്റ എൽവിഎം3 റോക്കറ്റിൽ 2 ദൗത്യങ്ങൾ ഉൾപ്പെടെ തുടർ വിക്ഷേപണങ്ങൾ അടുത്ത മാസങ്ങളിൽ നടക്കും. ഈ മാസം 28 മുതൽ 30 വരെയുള്ള ദിവസങ്ങളാണ് ജിഎസ്എൽവി റോക്കറ്റിൽ നാവിക്02 ഉപഗ്രഹം വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ കൂടി അനുമതിയോടെ തീയതി പ്രഖ്യാപിക്കും.
2035ൽ ചൊവ്വയിൽ ഗവേഷണത്തിനെത്തിയ ബഹിരാകാശ യാത്രികരുടെ സംഘത്തിലുൾപ്പെട്ടയാളായിരുന്നു മാർക് വാട്നി. ചൊവ്വാപ്രതലത്തിൽ ഗവേഷണത്തിനിടെ പെട്ടെന്നാണ് അവർ നിന്നിരുന്ന ഭാഗത്ത് അസാധാരണമായ പൊടിക്കാറ്റുണ്ടായത്. എല്ലാവരും പേടകത്തിനു നേരെ ഓടി. മാർക് വാട്നിയെ മാത്രം കാണാനില്ല. പൊടിക്കാറ്റിൽ പെട്ട് മാർക് മരിച്ചുപോയിട്ടുണ്ടാകാമെന്നാണ് സംഘത്തിലെ മറ്റുള്ളവർ കരുതിയത്. അങ്ങനെ അദ്ദേഹത്തെ ഉപേക്ഷിച്ച് അവർ തിരികെ ഭൂമിയിലേക്കു തിരിച്ചു. പക്ഷേ മാർക് മരിച്ചിരുന്നില്ല, ചൊവ്വയിലെ കണ്ണെത്താദൂരത്തോളം വരുന്ന പ്രദേശത്ത് എന്തുചെയ്യുമെന്നറിയാതെ അദ്ദേഹം നിന്നു. കയ്യിൽ ആകെ കുറച്ചു ഭക്ഷണവും വെള്ളവും മാത്രമുണ്ട്! പക്ഷേ ചൊവ്വയിൽനിന്ന് രക്ഷപ്പെട്ട് മാർക് ഭൂമിയിൽ തിരികെയെത്തി. അസാധാരണമായ ആ കഥയാണ് 2015ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘ദ് മാർഷ്യൻ’ പറയുന്നത്. മാർക്കിനെ ചൊവ്വയിൽ അതിജീവിക്കാൻ സഹായിച്ചത് ഭക്ഷണക്കാൻ വേണ്ടി ഒപ്പം കരുതിയിരുന്ന ഉരുളക്കിഴങ്ങാണ്. ചൊവ്വയുടെ മണ്ണിൽ മാർക്ക് ഉരുളക്കിഴങ്ങ് വിളയിച്ചെടുക്കുന്നത് സിനിമയിൽ കാണാം. ചിത്രത്തിലെ ഏറെ കയ്യടികൾ കിട്ടിയ ഭാഗങ്ങൾ കൂടിയായിരുന്നു മാർക്കിന്റെ ഈ അതിജീവന കാഴ്ചകള്. ബഹിരാകാശത്ത് അങ്ങനെ ഉരുളക്കിഴങ്ങ് ചെടി മുളപ്പിച്ചെടുക്കാനാകുമോ? 2025ൽ അതിന്റെ ഉത്തരം ‘യേസ്’ എന്നാണ്. 2025 ജനുവരി ആറിനാണ്, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ ബഹിരാകാശത്തു നിന്ന് ഏതാനും ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടത്– ബഹിരാകാശത്ത് രണ്ട് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേഡെക്സ് (Space Docking Experiment) ദൗത്യത്തിനൊപ്പമുള്ള പോയം–4 പേടകത്തിൽ (PSLV Orbital Experiment Module-4) വിക്രം സാരാഭായ് സ്പേസ് സെന്റർ അയച്ച പഠനോപകരണത്തിനുള്ളിലെ പയർവിത്തുകൾ മുളപൊട്ടിയ കാഴ്ചയായിരുന്നു അത്. ബഹിരാകാശത്ത് എന്തിനു പയർ വിത്ത് അയച്ചു മുളപ്പിച്ചെടുക്കണം? എങ്ങനെയാണ് ഗവേഷകർ പയർ മുളപ്പിച്ചെടുത്തത്? എന്തെല്ലാമായിരുന്നു അതിന്റെ വിവിധ ഘട്ടങ്ങൾ? എന്താണ് ഈ പരീക്ഷണത്തിന്റെ പ്രാധാന്യം?
സ്പേഡെക്സ് ഇരട്ട ഉപഗ്രഹങ്ങളുടെ സംയോജനം ബഹിരാകാശത്തു വിജയകരമായി പൂർത്തിയാക്കി ഡോക്കിങ് സാങ്കേതികശേഷി നേടിയിരിക്കുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ). ഇതോടെ ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ മറ്റൊരു അഭിമാനമുദ്രകൂടി നാം സ്വന്തമാക്കുന്നു.
ന്യൂഡൽഹി∙ വ്യാഴാഴ്ച വിജയകരമായി നടത്തിയ ഡോക്കിങ് പരീക്ഷണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. സമൂഹമാധ്യമം എക്സിലൂടെയാണു 6 മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോ പുറത്തുവിട്ടത്. ഡോക്കിങ്ങിനായുള്ള സ്പേഡെക്സ് ഉപഗ്രഹങ്ങൾ വഹിച്ച് റോക്കറ്റ് ഉയർന്നു പൊങ്ങുന്നതു മുതൽ കൺട്രോൾ റൂമിലെ സന്തോഷനിമിഷങ്ങളും വിശദീകരണങ്ങളുമെല്ലാം വിഡിയോയിലുണ്ട്. ഇതിനിടെ വിരമിച്ച ചെയർമാൻ എസ്.സോമനാഥിന് ഐഎസ്ആർഒ വിക്രം സാരാഭായ് പ്രഫസർഷിപ് നൽകി. 2 വർഷത്തേക്കാണു കാലാവധിയെന്ന് പുതിയ ചെയർമാൻ വി.നാരായണൻ അറിയിച്ചു.വിരമിച്ച ഉന്നത സാങ്കേതികവിദഗ്ധരുടെ സേവനം വീണ്ടും ഉറപ്പാക്കാനായാണു വിക്രം സാരാഭായ് പ്രഫസർഷിപ് ഐഎസ്ആർഒ നൽകുന്നത്. സോമനാഥിനു മുൻപ് ചെയർമാനായിരുന്ന കെ.ശിവനു നൽകിയ ഇതേ പ്രഫസർഷിപ്പും രണ്ടുവർഷത്തേക്ക് നീട്ടിയിട്ടുണ്ട്.ഇതിനിടെ ഡോക്കിങ്ങിൽ വിജയം നേടിയ ഐഎസ്ആർഒയെ ചൈനീസ് ബഹിരാകാശ ഏജൻസി അഭിനന്ദിച്ചു.
തിരുവനന്തപുരം∙ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നുള്ള നൂറാമത്തെ റോക്കറ്റ് വിക്ഷേപണം 28ന്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഐഎസ്ആർഒയുടെ നാവിക്–02 ഉപഗ്രഹത്തെയും വഹിച്ച് ജിഎസ്എൽവി മാർക് 2 റോക്കറ്റ് ചരിത്രത്തിലേക്കു കുതിക്കും.
ഇന്ത്യൻ ബഹിരാകാശമേഖലയ്ക്ക് തിളക്കമുള്ള കാലമാണ് ഇത്. അത്യന്തം സങ്കീർണമായ ഒരുപിടി ദൗത്യങ്ങൾ തുടർച്ചയായി വിജയിച്ചു. ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തി. ഇന്നലെ അതീവ ദുഷ്കരമായ ഡോക്കിങ് നടത്തി. ഇനിയും മുന്നിലുള്ളത് അനേകം പ്രമുഖ ദൗത്യങ്ങളാണ്. ഇതെല്ലാം നടക്കുമ്പോൾ തന്നെ ഇന്ത്യയുടെ
കോട്ടയം∙ നിലവിൽ 2 ഉപഗ്രഹങ്ങളെ ബന്ധിപ്പിച്ച് ഡോക്കിങ് നടത്തുന്നത്, അനന്ത സാധ്യതകളുള്ള സാങ്കേതികവിദ്യയാണ്. പല ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിലും ഒരു വലിയ മാതൃപേടകവുമായി ചെറിയ പേടകങ്ങൾ ഡോക്ക് ചെയ്യുകയും വേർപെടുകയുമൊക്കെ ചെയ്യുന്ന രംഗങ്ങളുണ്ട്. ഇതൊക്കെ ഡോക്കിങ്ങിന്റെ ഭാവനാത്മകമായ സാധ്യതകളാണ്.
തിരുവനന്തപുരം ∙ ബഹിരാകാശത്തേക്ക് ഇന്ത്യക്കാർക്ക് പ്രവേശിക്കാനുള്ള ആദ്യ പടിക്കെട്ടു നിർമിച്ച സംതൃപ്തിയോടെയാണ് ഐഎസ്ആർഒയുടെ അമരത്തു നിന്ന് ഡോ. എസ്.സോമനാഥ് പടിയിറങ്ങിയത്. സോമനാഥ് സ്ഥാനമൊഴിഞ്ഞു 2 ദിവസത്തിനു ശേഷമാണ് സ്പേഡെക്സ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യമായ ഡോക്കിങ് പരീക്ഷണം വിജയിച്ചത്. എങ്കിലും ആ കിരീടം അദ്ദേഹത്തിന്റെ നേതൃത്വ മികവിനുകൂടിയുള്ളതാണ്.
ന്യൂഡൽഹി ∙ 4 വർഷത്തിനുള്ളിൽ ശ്രീഹരിക്കോട്ടയിൽ ഐഎസ്ആർഒയ്ക്ക് മൂന്നാം ലോഞ്ച് പാഡ് (വിക്ഷേപണത്തറ) വരുന്നു. 3,985 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. സതീഷ് ധവാൻ സ്പേസ് സെന്ററിൽ തന്നെയാണു പുതിയ വിക്ഷേപണത്തറ സജ്ജമാവുക. ഐഎസ്ആർഒയുടെ അടുത്ത തലമുറ റോക്കറ്റുകൾ വിക്ഷേപിക്കുന്നതിന് പുതിയ ലോഞ്ച് പാഡ് ഉപയോഗിക്കും. എൻജിഎൽവിക്കു (നെക്സ്റ്റ്–ജെൻ ലോഞ്ച് വെഹിക്കിൾ) പുറമേ എൽവിഎം3 റോക്കറ്റുകളും വിക്ഷേപിക്കാൻ കഴിയും.
ചെന്നൈ ∙ നൂറാം വിക്ഷേപണത്തിനായി തയാറെടുക്കുന്ന ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിന്റെ ആത്മവിശ്വാസമേറ്റുന്നതാണു സ്പേഡെക്സ് വിജയം. ചന്ദ്രയാൻ 3, ആദിത്യ എൽ1 അടക്കമുള്ള നിർണായക ദൗത്യങ്ങളും ഒട്ടേറെ വാണിജ്യ വിക്ഷേപണങ്ങളും കഴിഞ്ഞ 2 വർഷത്തിനിടെ പിഴവില്ലാതെ പൂർത്തിയാക്കിയതോടെ ലോകരാജ്യങ്ങൾക്കിടയിലും ശ്രീഹരിക്കോട്ട വിശ്വസ്ത വിക്ഷേപണ കേന്ദ്രമായി മാറി. റോക്കറ്റുകളുടെ ഘടകങ്ങൾ വേഗത്തിൽ കൂട്ടിച്ചേർക്കാനും ദൗത്യം നിയന്ത്രിക്കാനും ശാസ്ത്രീയ പരീക്ഷണങ്ങൾക്കുമെല്ലാം പര്യാപ്തമാണ് ശ്രീഹരിക്കോട്ടയെന്നും തെളിഞ്ഞു.
Results 1-10 of 683