Activate your premium subscription today
ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് എക്സ് സ്റ്റാർഷിപ്പിന് ഏഴാം പരീക്ഷണപ്പറക്കലിൽ റോക്കറ്റ് കത്തിനശിച്ചതിനെത്തുടർന്ന് റോക്കറ്റ് താൽക്കാലികമായി യുഎസ് ഗ്രൗണ്ട് ചെയ്തു.വിക്ഷേപണത്തറയിൽ നിന്നുയർന്നതിനു തൊട്ടുപിന്നാലെ റോക്കറ്റ് പൊട്ടിത്തെറിച്ചു കത്തിനശിക്കുകയായിരുന്നു. തുടർന്ന് ഫെഡറൽ ഏവിയേഷൻ
2035ൽ ചൊവ്വയിൽ ഗവേഷണത്തിനെത്തിയ ബഹിരാകാശ യാത്രികരുടെ സംഘത്തിലുൾപ്പെട്ടയാളായിരുന്നു മാർക് വാട്നി. ചൊവ്വാപ്രതലത്തിൽ ഗവേഷണത്തിനിടെ പെട്ടെന്നാണ് അവർ നിന്നിരുന്ന ഭാഗത്ത് അസാധാരണമായ പൊടിക്കാറ്റുണ്ടായത്. എല്ലാവരും പേടകത്തിനു നേരെ ഓടി. മാർക് വാട്നിയെ മാത്രം കാണാനില്ല. പൊടിക്കാറ്റിൽ പെട്ട് മാർക് മരിച്ചുപോയിട്ടുണ്ടാകാമെന്നാണ് സംഘത്തിലെ മറ്റുള്ളവർ കരുതിയത്. അങ്ങനെ അദ്ദേഹത്തെ ഉപേക്ഷിച്ച് അവർ തിരികെ ഭൂമിയിലേക്കു തിരിച്ചു. പക്ഷേ മാർക് മരിച്ചിരുന്നില്ല, ചൊവ്വയിലെ കണ്ണെത്താദൂരത്തോളം വരുന്ന പ്രദേശത്ത് എന്തുചെയ്യുമെന്നറിയാതെ അദ്ദേഹം നിന്നു. കയ്യിൽ ആകെ കുറച്ചു ഭക്ഷണവും വെള്ളവും മാത്രമുണ്ട്! പക്ഷേ ചൊവ്വയിൽനിന്ന് രക്ഷപ്പെട്ട് മാർക് ഭൂമിയിൽ തിരികെയെത്തി. അസാധാരണമായ ആ കഥയാണ് 2015ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ‘ദ് മാർഷ്യൻ’ പറയുന്നത്. മാർക്കിനെ ചൊവ്വയിൽ അതിജീവിക്കാൻ സഹായിച്ചത് ഭക്ഷണക്കാൻ വേണ്ടി ഒപ്പം കരുതിയിരുന്ന ഉരുളക്കിഴങ്ങാണ്. ചൊവ്വയുടെ മണ്ണിൽ മാർക്ക് ഉരുളക്കിഴങ്ങ് വിളയിച്ചെടുക്കുന്നത് സിനിമയിൽ കാണാം. ചിത്രത്തിലെ ഏറെ കയ്യടികൾ കിട്ടിയ ഭാഗങ്ങൾ കൂടിയായിരുന്നു മാർക്കിന്റെ ഈ അതിജീവന കാഴ്ചകള്. ബഹിരാകാശത്ത് അങ്ങനെ ഉരുളക്കിഴങ്ങ് ചെടി മുളപ്പിച്ചെടുക്കാനാകുമോ? 2025ൽ അതിന്റെ ഉത്തരം ‘യേസ്’ എന്നാണ്. 2025 ജനുവരി ആറിനാണ്, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒ ബഹിരാകാശത്തു നിന്ന് ഏതാനും ചിത്രങ്ങളും വിഡിയോയും പുറത്തുവിട്ടത്– ബഹിരാകാശത്ത് രണ്ട് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേഡെക്സ് (Space Docking Experiment) ദൗത്യത്തിനൊപ്പമുള്ള പോയം–4 പേടകത്തിൽ (PSLV Orbital Experiment Module-4) വിക്രം സാരാഭായ് സ്പേസ് സെന്റർ അയച്ച പഠനോപകരണത്തിനുള്ളിലെ പയർവിത്തുകൾ മുളപൊട്ടിയ കാഴ്ചയായിരുന്നു അത്. ബഹിരാകാശത്ത് എന്തിനു പയർ വിത്ത് അയച്ചു മുളപ്പിച്ചെടുക്കണം? എങ്ങനെയാണ് ഗവേഷകർ പയർ മുളപ്പിച്ചെടുത്തത്? എന്തെല്ലാമായിരുന്നു അതിന്റെ വിവിധ ഘട്ടങ്ങൾ? എന്താണ് ഈ പരീക്ഷണത്തിന്റെ പ്രാധാന്യം?
കോട്ടയം∙ നിലവിൽ 2 ഉപഗ്രഹങ്ങളെ ബന്ധിപ്പിച്ച് ഡോക്കിങ് നടത്തുന്നത്, അനന്ത സാധ്യതകളുള്ള സാങ്കേതികവിദ്യയാണ്. പല ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിലും ഒരു വലിയ മാതൃപേടകവുമായി ചെറിയ പേടകങ്ങൾ ഡോക്ക് ചെയ്യുകയും വേർപെടുകയുമൊക്കെ ചെയ്യുന്ന രംഗങ്ങളുണ്ട്. ഇതൊക്കെ ഡോക്കിങ്ങിന്റെ ഭാവനാത്മകമായ സാധ്യതകളാണ്.
കേപ് കനവെറൽ (യുഎസ്) ∙ ഇന്ത്യൻ വംശജയായ യുഎസ് ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് രാജ്യാന്തര ബഹിരാകാശ നിലയത്തിനു പുറത്തെ അറ്റകുറ്റപ്പണികൾക്കായുള്ള ബഹിരാകാശ നടത്തത്തിനായി ഇന്നലെ പുറത്തിറങ്ങി. ഒരാഴ്ചത്തെ സന്ദർശനത്തിനെത്തി പേടകത്തകരാർ മൂലം കഴിഞ്ഞ 7 മാസമായി നിലയത്തിൽ കഴിയുന്ന സുനിതയുടെ എട്ടാമത്തെ ‘സ്പേസ്വോക്’ ആണിത്. നിലയത്തിലെ സഹപ്രവർത്തകൻ നിക്ക് ഹേഗിനൊപ്പമായിരുന്നു നടത്തം. സുനിതയെയും ഒപ്പം മടക്കയാത്ര മുടങ്ങിയ ബുച്ച് വിൽമോറിനെയും അടുത്തമാസം തിരികെയെത്തിക്കാനാണ് നാസയുടെ നീക്കം.
ചന്ദ്രനിലേക്കു മനുഷ്യരെ വീണ്ടും കൊണ്ടുപോകാനുള്ള ആർട്ടിമിസ് ദൗത്യത്തിൽ വീണ്ടും താമസം. പദ്ധതിയുടെ മനുഷ്യയാത്രാദൗത്യങ്ങൾ അടുത്തവർഷമില്ല. ചന്ദ്രനുചുറ്റും മനുഷ്യരെ കറക്കിക്കൊണ്ടുവരാനിരുന്ന ആർട്ടിമിസ് 2 ദൗത്യം 2026 ഏപ്രിലിലേക്കു മാറ്റി. ഇത് 2025 സെപ്റ്റംബറിൽ നടക്കേണ്ടതായിരുന്നു. ചന്ദ്രനിൽ മനുഷ്യരെ
ബഹിരാകാശനിലയത്തിൽ എത്തിയശേഷം മടക്കവാഹനത്തിനു തകരാർ പറ്റിയതിനാൽ തിരിച്ചെത്താനാകാതെയുള്ള സുനിത വില്യംസിന്റെയും (59) സഹയാത്രികനായ ബച്ച് വിൽമോറിന്റെയും(61) വാസം ഇനിയും നീളും. മാർച്ച് കഴിഞ്ഞാലേ ഇവരെ രക്ഷിക്കാനാകൂവെന്നും ഏപ്രിൽ വരെ നീണ്ടേക്കാമെന്നും നാസ അറിയിച്ചു. ഇവർക്ക് പകരമുള്ള യാത്രാസംഘം തയാറെടുപ്പ്
ബോയിങിന്റെ സ്റ്റാർലൈനറിൽ ജൂണ് അഞ്ചിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയതാണ് സുനിത വില്യംസും സഹയാത്രികൻ ബുച് വിൽമോറും. 6 മാസം പിന്നിടുന്ന ബഹിരാകാശ വാസത്തിൽ യുഎസിലെ തിരഞ്ഞെടുപ്പും പിന്നിട്ടു ഒരു ക്രിസ്മസ് കാലവും ആയിരിക്കുന്നു. എന്തായാലും ആഘോഷങ്ങൾക്കൊന്നും കുറവുകളില്ല. ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണ
സ്പേസ് എക്സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിന് ഒരുങ്ങുകയാണ് സുനിത വില്യംസും ബുച്ച് വിൽമോറും . 2025 തുടക്കത്തില് ഐഎസ്എസിൽ ഡോക്ക് ചെയ്യാൻ ക്രൂ ഡ്രാഗൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.ആരോഗ്യ ആശങ്കകൾ ലോകം പങ്കുവയ്ക്കുമ്പോൾ ബഹിരാകാശ നിലയത്തിന്റെ കമാൻഡർ സ്ഥാനവും പരീക്ഷണങ്ങളും ക്ലാസുകളുമായി 'വെരി ബിസിയാണ്'
ബഹിരാകാശനിലയത്തിൽ എത്തിയശേഷം മടക്കവാഹനത്തിനു തകരാർ പറ്റിയതിനാൽ തിരിച്ചെത്താനാകാതെയുള്ള സുനിത വില്യംസിന്റെ(59) വാസം ഇന്നലെ 6 മാസം പിന്നിട്ടു. സഹയാത്രികനായ ബച്ച് വിൽമോറും(61) സുനിതയുടെ അതേ വിധിയാണു നേരിടുന്നത്. ഒരാഴ്ചത്തേക്കു പോയ യാത്രികരാണ് ഇവർ. അനിശ്ചിതകാലത്തേക്ക് ഇവർ നിലയത്തിൽ കുടുങ്ങി. സുനിതാ
ജൂൺ മുതൽ ബഹിരാകാശത്ത് കുടുങ്ങിക്കഴിയുന്ന ഇന്ത്യൻ വംശജയായ സുനിത വില്യംസിന് രാജ്യാന്തര ബഹികാശ നിലയത്തിന്റെ കമാൻഡർ സ്ഥാപനത്തിനു പുറമെ ഒരു ചുമതല കൂടി ലഭിച്ചിരിക്കുന്നു. മൈക്രോ ഗ്രാവിറ്റിയിൽ കൃഷി സംബന്ധമായ പരീക്ഷണം നടത്തുന്നതിനു നേതൃത്വം നൽകുകയാണ് സുനിത. പ്ലാന്റ് ഹാബിറ്റാറ്റ്-07 എന്ന പരീക്ഷണം പ്രതികൂല
Results 1-10 of 166