Activate your premium subscription today
തിരുവനന്തപുരം ∙ കഴിഞ്ഞ ഡിസംബർ 30 ന് സ്പേഡെക്സ് ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പിഎസ്എൽവി ദൗത്യത്തിന്റെ ഭാഗമായുണ്ടായിരുന്ന പിഎസ്എൽവി ഓർബിറ്റൽ എക്സ്പെരിമെന്റ് മൊഡ്യൂൾ (പോയം–4) എന്ന ചെറു ഉപഗ്രഹം 1000 ഭ്രമണപഥയാത്രകൾ പൂർത്തിയാക്കി.
ബെംഗളൂരു∙ സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിലേക്കു കടന്നു. രണ്ടു ഉപഗ്രഹങ്ങളെ 15 മീറ്റർ അകലത്തിൽ വിജയകരമായി എത്തിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങി. 1.5 കിലോമീറ്റർ അകലെയായിരുന്ന ഉപഗ്രഹങ്ങളെയാണ് അടുപ്പിച്ചത്. ബഹിരാകാശ പേടകം നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും
ബെംഗളൂരു ∙ ഡിസംബർ 30ന് ആണ് ഭൂമിയിൽനിന്ന് പിഎസ്എൽവി റോക്കറ്റിൽ 2 ഉപഗ്രഹങ്ങളുടെ ആ യാത്ര തുടങ്ങിയത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസർ അഥവാ എസ്ഡിഎക്സ്–01, ടാർഗറ്റ് അഥവാ എസ്ഡിഎക്സ്–02 എന്നിവയാണ് ഇവ. 476 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ഇവയെത്തിയിട്ട് രണ്ടാഴ്ചയാകുന്നതേയുള്ളൂ. ഐഎസ്ആർഒയുടെ സങ്കീർണമായ പരീക്ഷണങ്ങളിലൊന്നായ സ്പേസ് ഡോക്കിങ്ങിലൂടെ ഇവ ഇന്നു രാവിലെ കൂടിച്ചേരുമെന്നാണു പ്രതീക്ഷ; ഒരു സർക്കസ് പ്രകടനത്തിൽ അഭ്യാസി വായുവിൽ ചാടി ട്രപ്പീസിൽ പിടിക്കുന്നതു പോലെ.
ചെന്നൈ ∙ ചന്ദ്രയാൻ 4, ഗഗൻയാൻ പദ്ധതികൾക്കും കരുത്താകുന്ന സാങ്കേതികവിദ്യയാണ് സ്പേഡെക്സ് ദൗത്യത്തിലൂടെ ഇന്ത്യ നേടാൻ ലക്ഷ്യമിടുന്ന ഡോക്കിങ്. വിക്ഷേപിക്കപ്പെട്ട എസ്ഡിഎക്സ് 01 (ചേസർ), എസ്ഡിഎക്സ് 02 (ടാർഗറ്റ്) എന്നീ ഉപഗ്രഹങ്ങളെ ഭൂമിയിൽനിന്ന് 476 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്ക് പിന്നീട് എത്തിക്കും. ഭ്രമണപഥത്തിൽ 10–15 കിലോമീറ്റർ അകലത്തിലെത്തുമ്പോൾ ഇരു ഉപഗ്രഹങ്ങളുടെയും സാവധാനം 5 കിലോമീറ്റർ, 1.5 കിലോമീറ്റർ, 500 മീറ്റർ, 15 മീറ്റർ, 3 മീറ്റർ എന്നിങ്ങനെ അകലം കുറച്ചുകൊണ്ടുവന്നാണ് പരസ്പരം ബന്ധിപ്പിക്കുക. ഡോക്കിങ്ങിനായുള്ള പ്രവർത്തനങ്ങൾ 10– 14 ദിവസങ്ങൾക്കു ശേഷമേ തുടങ്ങൂ.
ചെന്നൈ ∙ പിഎസ്എൽവി സി60 സ്പേഡെക്സ് വിക്ഷേപണം ഇന്നു നടക്കും. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്നു രാത്രി 9.58നാണ് വിക്ഷേപണം. എസ്ഡിഎക്സ് 01, എസ്ഡിഎക്സ് 02 എന്നീ ഉപഗ്രഹങ്ങളെ 476 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കും. ഭ്രമണപഥ മാറ്റങ്ങൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഒന്നരമണിക്കൂറോളം നീളും.
ശ്രീഹരിക്കോട്ട ∙ സാങ്കേതിക പിഴവു കണ്ടെത്തിയതിനെ തുടർന്നു പിഎസ്എൽവി– സി59 പ്രോബ–3 വിക്ഷേപണം ഇന്ന് വൈകിട്ട് 4.12നു നടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇന്നലെ വൈകിട്ട് 4.08നാണു വിക്ഷേപണം നടത്താനിരുന്നത്. 44 മിനിറ്റ് മുൻപ് കൊറോണോ ഗ്രാഫ് ഉപഗ്രഹത്തിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിൽ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. സൂര്യനെക്കുറിച്ചുള്ള പഠനം ലക്ഷ്യമിട്ടാണ് യൂറോപ്യൻ സ്പേസ് ഏജൻസി, ഐഎസ്ആർഒയുടെ റോക്കറ്റിൽ പ്രോബ 3 വിക്ഷേപിക്കുന്നത്.
ശ്രീഹരിക്കോട്ട ∙ യൂറോപ്യൻ സ്പേസ് ഏജൻസിക്കു വേണ്ടി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റിവച്ചു. ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് അവസാന നിമിഷമായിരുന്നു തീരുമാനം. പിഎസ്എൽവി സി 59 റോക്കറ്റിലായിരുന്നു വിക്ഷേപണം നടത്തേണ്ടിയിരുന്നത്. വ്യാഴാഴ്ച വൈകിട്ട് 4:12ന് വിക്ഷേപണം നടത്തുമെന്നും ഇസ്റോ വ്യക്തമാക്കി.
തിരുവനന്തപുരം ∙ ഒരേ താളത്തിനൊത്തു നൃത്തം ചെയ്യുന്ന രണ്ട് നർത്തക ഉപഗ്രഹങ്ങൾ ! ഇന്നു വൈകിട്ട് 4.08ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന് പിഎസ്എൽവി–സി59 റോക്കറ്റിൽ ബഹിരാകാശത്തേക്കു കുതിക്കുന്ന യൂറോപ്യൻ സ്പേസ് ഏജൻസിയുടെ (ഇഎസ്എ) പ്രോബ 3 ഉപഗ്രഹങ്ങളെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ബഹിരാകാശത്തു കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യനെ ആഴത്തിൽ പഠിക്കാൻ ലക്ഷ്യമിട്ടാണ് ഇഎസ്എ, ഐഎസ്ആർഒയുടെ റോക്കറ്റിൽ പ്രോബ 3 വിക്ഷേപണം നടത്തുന്നത്. ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) ഏറ്റെടുത്തു നടത്തുന്ന വാണിജ്യ വിക്ഷേപണമാണിത്.
ഡിസംബറിൽ പിഎസ്എൽവി–സി60 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന പേടകത്തിൽ ഐഎസ്ആർഒ, ഭൂമിയിലെ അന്തരീക്ഷം ഒരുക്കി പയർവിത്തു മുളപ്പിക്കാനൊരുങ്ങുന്ന വാർത്ത കേട്ടുകാണുമല്ലോ. ബഹിരാകാശത്ത് ഇതുവരെ എന്തൊക്കെ നട്ടുമുളപ്പിക്കാൻ പറ്റിയിട്ടുണ്ട്..? കൂടുതൽ അറിയാം ബഹിരാകാശത്ത് വിത്തുമുളപ്പിച്ചു കൃഷി ചെയ്യാൻ
തിരുവനന്തപുരം ∙ അടുത്തമാസം പിഎസ്എൽവി–സി60 റോക്കറ്റിൽ ഐഎസ്ആർഒ സ്പാഡെക്സ് ഇരട്ട ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് ഡോക്കിങ് എന്ന സാങ്കേതികവിദ്യയുടെ പരീക്ഷണത്തിന്. ബഹിരാകാശത്ത് വിവിധ ഉപഗ്രഹഭാഗങ്ങൾ കൂട്ടിച്ചേർക്കുന്ന രീതിയാണിത്. 400 കിലോഗ്രാം വീതം ഭാരമുള്ള സ്പാഡെക്സ് എ (ടാർഗറ്റ്, അഥവാ ഇര), സ്പാഡെക്സ് ബി (ചേസർ, അഥവാ വേട്ടക്കാരൻ) ഉപഗ്രഹങ്ങളാകും വിക്ഷേപിക്കുക. 400–500 കിലോമീറ്റർ മുകളിലെ ഭ്രമണപഥത്തിൽ ഏതാനും മിനിറ്റുകളുടെ ഇടവേളയിൽ 2 ഉപഗ്രഹങ്ങളും തള്ളിവിടും.
Results 1-10 of 32