Activate your premium subscription today
ചെന്നൈ ∙ കൂടുതൽ ആധുനികമായ അടുത്ത തലമുറ വിക്ഷേപണ വാഹനത്തിന്റെ (എൻജിഎൽവി) രൂപകൽപനയും നിർമാണവുമായി ഐഎസ്ആർഒ മുന്നോട്ടു പോവുകയാണെന്നു ചെയർമാൻ ഡോ.വി.നാരായണൻ പറഞ്ഞു. ഭൂമിയിൽ തിരിച്ചെത്തിക്കാവുന്നതും പുനരുപയോഗിക്കാവുന്നതുമായ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണിത്. 1,000 ടൺ ഭാരവും 91 മീറ്റർ ഉയരവുമുണ്ടാകും. നിലവിലെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എൽവി മാർക്ക് 3ന് 43 മീറ്ററാണ് ഉയരം. 20 ടൺ ഭാരമുള്ള പേലോഡുകൾ താഴ്ന്ന ഭ്രമണപഥത്തിലേക്കോ 10 ടൺ പേലോഡ് ജിയോസ്റ്റേഷനറി ട്രാൻസ്ഫർ ഓർബിറ്റിലേക്കോ വഹിക്കാൻ കഴിയുന്നവയാണിവ.
ശ്രീഹരിക്കോട്ട ∙ പുതിയ ചുമതലയേറ്റശേഷമുള്ള ആദ്യ ദൗത്യത്തിനായി ആത്മവിശ്വാസത്തോടെയാണ് ചെയർമാൻ ഡോ. വി.നാരായണൻ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ മിഷൻ കൺട്രോൾ സെന്ററിലെത്തിയത്. നീല ഓവർകോട്ടും വെള്ള ഷർട്ടും ധരിച്ച് ചിരിയോടെയെത്തിയ അദ്ദേഹം സഹപ്രവർത്തകർക്കു കൈകൊടുത്തശേഷം ക്രമീകരണങ്ങൾ ഒരിക്കൽക്കൂടി വിലയിരുത്തി. വിഐപി ഗാലറിയിലുണ്ടായിരുന്ന മുൻ മേധാവിമാരായ ഡോ. എസ്.സോമനാഥ്, ഡോ. കെ.ശിവൻ, ഡോ. കെ.രാധാകൃഷ്ണൻ തുടങ്ങിയവരെ അഭിവാദ്യം ചെയ്ത ശേഷമാണ് നാരായണൻ ഇരിപ്പിടത്തിലെത്തിയത്.
നൂറാം വിക്ഷേപണത്തിനായുള്ള അവസാനഘട്ട ഒരുക്കത്തിലാണ് രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങളുടെ വാതിലായ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്റർ. ഗതിനിർണയ ഉപഗ്രഹമായ ‘എൻവിഎസ്-02’ ജനുവരി 29ന് രാവിലെ 6.23നു ജിഎസ്എൽവിയുടെ ചിറകിലേറി വിണ്ണിലേക്ക് ഉയരുന്നതോടെ പുതിയൊരു ചരിത്രംകൂടി രചിക്കപ്പെടും. ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ ദൗത്യത്തിനായുള്ള കൗണ്ട് ഡൗൺ ചൊവ്വാഴ്ച തുടങ്ങും. സ്ഥാനനിർണയം, ഗതിനിർണയം, സമയം എന്നിവ കൃത്യതയോടെ ലഭ്യമാക്കാൻ ജിപിഎസിനു പകരം ഐഎസ്ആർഒ വികസിപ്പിച്ച 7 ഉപഗ്രഹങ്ങളുടെ ശ്രേണി സംവിധാനമാണ് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്). ഈ സംഘത്തിലേക്കാണ് എൻവിഎസ് – 02 എത്തുന്നത്. ചന്ദ്രയാൻ 3, ആദിത്യ എൽ1 അടക്കമുള്ള നിർണായക ദൗത്യങ്ങളും ഒട്ടേറെ വാണിജ്യ വിക്ഷേപണങ്ങളും രണ്ടു വർഷത്തിനിടെ പിഴവില്ലാതെ, കുറഞ്ഞ ചെലവിൽ പൂർത്തിയാക്കാൻ കഴിഞ്ഞതോടെ വിശ്വസ്ത വിക്ഷേപണകേന്ദ്രമായി ശ്രീഹരിക്കോട്ട മാറിക്കഴിഞ്ഞു.
ന്യൂഡൽഹി∙ വ്യാഴാഴ്ച വിജയകരമായി നടത്തിയ ഡോക്കിങ് പരീക്ഷണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. സമൂഹമാധ്യമം എക്സിലൂടെയാണു 6 മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോ പുറത്തുവിട്ടത്. ഡോക്കിങ്ങിനായുള്ള സ്പേഡെക്സ് ഉപഗ്രഹങ്ങൾ വഹിച്ച് റോക്കറ്റ് ഉയർന്നു പൊങ്ങുന്നതു മുതൽ കൺട്രോൾ റൂമിലെ സന്തോഷനിമിഷങ്ങളും വിശദീകരണങ്ങളുമെല്ലാം വിഡിയോയിലുണ്ട്. ഇതിനിടെ വിരമിച്ച ചെയർമാൻ എസ്.സോമനാഥിന് ഐഎസ്ആർഒ വിക്രം സാരാഭായ് പ്രഫസർഷിപ് നൽകി. 2 വർഷത്തേക്കാണു കാലാവധിയെന്ന് പുതിയ ചെയർമാൻ വി.നാരായണൻ അറിയിച്ചു.വിരമിച്ച ഉന്നത സാങ്കേതികവിദഗ്ധരുടെ സേവനം വീണ്ടും ഉറപ്പാക്കാനായാണു വിക്രം സാരാഭായ് പ്രഫസർഷിപ് ഐഎസ്ആർഒ നൽകുന്നത്. സോമനാഥിനു മുൻപ് ചെയർമാനായിരുന്ന കെ.ശിവനു നൽകിയ ഇതേ പ്രഫസർഷിപ്പും രണ്ടുവർഷത്തേക്ക് നീട്ടിയിട്ടുണ്ട്.ഇതിനിടെ ഡോക്കിങ്ങിൽ വിജയം നേടിയ ഐഎസ്ആർഒയെ ചൈനീസ് ബഹിരാകാശ ഏജൻസി അഭിനന്ദിച്ചു.
ബഹിരാകാശത്ത് പുതിയ ദൗത്യത്തിലേക്കു കുതിച്ച് യുഎഇയുടെ എംബി സെഡ് സാറ്റ് ഉപഗ്രഹം.യുഎസിലെ കലിഫോർണിയയിൽനിന്ന് ഇന്നലെ രാത്രി യുഎഇ സമയം 10.49ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്. ഭൗമനിരീക്ഷണത്തിൽ നിർണായകമാകുമെന്ന് പ്രതീക്ഷിക്കുന്ന ഉപഗ്രഹം ഉയർന്ന റെസല്യൂഷൻ ചിത്രങ്ങളും കൂടുതൽ
ഈ വർഷം മൂന്ന് റോക്കറ്റുകൾ വിക്ഷേപിക്കാൻ ഒമാൻ ഒരുങ്ങുന്നു.
ഷൊർണൂർ ∙ റോക്കറ്റുകൾക്കും മിസൈലുകൾക്കുമായി എയ്റോസ്പേസ് ഹാമർ പദ്ധതിയും മെറ്റൽ പാർക്കുമായി ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ്. റോക്കറ്റ് വിക്ഷേപണങ്ങൾക്കും മിസൈലുകൾക്കും ചെറിയ ഉപകരണങ്ങൾ നിർമിച്ചുനൽകുന്നതാണ് എയ്റോസ്പേസ് ഹാമർ പദ്ധതി. 7 കോടിയുടെ പദ്ധതിയിൽ ആദ്യഘട്ടമായി 2.50 കോടി രൂപ സർക്കാർ നൽകി. 3 ടൺ വരെ ഭാരമുള്ള
∙ പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള ശിവം യാദവ് (22) എന്ന യുവാവ് യുട്യൂബ് വിഡിയോകൾ കണ്ടും വെബിനാറുകളിൽ പങ്കെടുത്തും നേടിയ അറിവുകൊണ്ട് സ്വന്തമായൊരു റോക്കറ്റ് കമ്പനി ഉണ്ടാക്കി. ശിവം രൂപപ്പെടുത്തിയ ലിക്വിഡ് ആൻഡ് സോളിഡ് ഫ്യൂവൽ ഹൈബ്രിഡ് റോക്കറ്റിന്റെ പ്രോട്ടോടൈപ് ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ അവതരിപ്പിച്ചപ്പോൾ ഐഎസ്ആർഒ ശാസ്ത്രജ്ഞർ ഒരുറപ്പു കൊടുത്തു–‘റോക്കറ്റിന്റെ പ്രവർത്തന മാതൃക ഉണ്ടാക്കൂ, എല്ലാ സഹായവും ഞങ്ങൾ നൽകാം.’
ന്യൂയോർക്ക് ∙ കേരളത്തിന്റെ മരുമകൾ അന്ന മേനോനുൾപ്പെട്ട സംഘത്തിന്റെ ബഹിരാകാശ നടത്ത ദൗത്യമായ ‘പൊളാരിസ് ഡൗൺ’ വിക്ഷേപണം സ്പെയ്സ് എക്സ് വീണ്ടും മാറ്റിവച്ചു. ഇന്നലെ 21 ഇന്റർനെറ്റ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചശേഷം തിരിച്ചിറങ്ങിയ ഫാൽക്കൺ 9 റോക്കറ്റ് പരാജയപ്പെട്ടതിനെ തുടർന്നാണിത്.
ചെന്നൈ ∙ സ്പേസ് സ്റ്റാർട്ടപ് കമ്പനിയായ സ്പേസ് സോൺ ഇന്ത്യ വികസിപ്പിച്ച രാജ്യത്തെ ആദ്യ പുനരുപയോഗ ഹൈബ്രിഡ് റോക്കറ്റ് ‘റൂമി 1’ വിജയകരമായി വിക്ഷേപിച്ചു. ചെന്നൈയ്ക്കു സമീപമുള്ള മൊബൈൽ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 7.02നു വിക്ഷേപിച്ച റോക്കറ്റ് 3 ഉപഗ്രഹങ്ങളെ 80 കിലോമീറ്റർ അകലത്തിലുള്ള നിശ്ചിത ഭ്രമണപഥത്തിലെത്തിച്ചു. തുടർന്ന്, 7 മിനിറ്റിൽ റോക്കറ്റ് മടങ്ങിയെത്തിയതായി അധികൃതർ അറിയിച്ചു.
Results 1-10 of 83