Activate your premium subscription today
ഭൂമിയിൽനിന്ന് 250 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന 2 ഗ്രഹങ്ങളെ കണ്ടെത്തി. ഡ്രാക്കോ നക്ഷത്രസമൂഹത്തിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. സൂര്യനെക്കാൾ വലുപ്പം കുറഞ്ഞതും കൂടുതൽ തണുത്തതുമായ ഒരു നക്ഷത്രത്തെയാണ് ഇരു ഗ്രഹങ്ങളും ഭ്രമണം ചെയ്യുന്നത്. നാസയുടെ ടെസ്സ് ടെലിസ്കോപ് സംവിധാനമാണ് ഈ ഗ്രഹങ്ങളെ കണ്ടെത്തിയത്.
പഴയ ടോർച്ചുകളിൽ നല്ല ബാറ്ററിക്കൊപ്പം ഒരു മോശം ബാറ്ററി കൂടി ഇട്ടാൽ എന്തു സംഭവിക്കും? പ്രതീക്ഷിച്ച വെട്ടം ലഭിക്കില്ല. ഇതുപോലെയാണ് സോളർ പാനലിന്റെ കാര്യവും. കുറച്ചു പണം ലാഭിക്കാനായി കുറഞ്ഞ തുക ക്വാട്ട് ചെയ്യുന്നവരെ നിലയം സ്ഥാപിക്കാൻ വിളിച്ചാൽ പിൽക്കാലത്ത് വിഷമിക്കേണ്ടി വരും. ഇപ്പോഴാവട്ടെ നാടാകെ സോളർ നിലയം സ്ഥാപിക്കുന്നവരുടെ പരസ്യങ്ങളുമാണ്. അവർക്കിടയിലും മത്സരം കടുപ്പം. കേന്ദ്ര സർക്കാർ നല്കുന്ന വലിയ സബ്സിഡിയാണ് പുരപ്പുറത്തു സോളർ നിലയം സ്ഥാപിക്കാൻ പലർക്കും പ്രേരകമാകുന്നത്. എന്നാൽ, അപ്പോഴും കൈയിൽനിന്നു ലക്ഷങ്ങൾ ചെലവാക്കേണ്ടതായി വരും. വീടിന്റെ പുരപ്പുറത്തു സോളർ നിലയം സ്ഥാപിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ചെറിയ ശ്രദ്ധക്കുറവിനു നൽകേണ്ടി വരുന്ന വലിയ വിലകൾ എന്തൊക്കെയാണ്? സോളറുമായി ബന്ധപ്പെട്ട വായനക്കാരുടെ സംശയങ്ങൾ ദുരീകരിക്കുന്നതിനു വേണ്ടി മനോരമ ഓൺലൈൻ പ്രീമിയം സംഘടിപ്പിച്ച വെബിനാറിൽ ഇത്തരത്തിലുള്ള ഒട്ടേറെ ചോദ്യങ്ങളാണ് ഉയർന്നത്. വെബിനാറിൽ പങ്കെടുത്ത വിദഗ്ധരിൽ, പാലക്കാട് മൈത്രിയിലെ എക്സിക്യൂട്ടിവ് ഡയറക്ടർ പി. വിനോദ് കുമാർ സോളർ നിലയം സ്ഥാപിക്കുന്നതിലെ ചെലവുകളെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമാണ് വിശദീകരിച്ചത്. ‘വീട്ടിൽ വേണോ സോളർ’ പരമ്പരയുടെ രണ്ടാം ഭാഗത്തിൽ വായിക്കാം സോളർ നിലയം സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
പണമില്ലാത്തതു കൊണ്ടു മാത്രമാണോ ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് മലയാളി എസി വാങ്ങാൻ മടിക്കുന്നത്? അല്ല എന്നതാണ് ഉത്തരം. കൂടുതൽ പേരും എസി മോഹം ഉപേക്ഷിക്കുന്നത് വീട്ടിലേക്കു വരുന്ന വൈദ്യുതി ബില്ലിനെപ്പറ്റി ഓർത്തിട്ടാവും. ഇന്നും അത്രയേറെ ശക്തമാണ് വൈദ്യുതി ബിൽ മലയാളിയുടെ മേൽ ഏൽപിക്കുന്ന ‘ആഘാതം’. പക്ഷേ ഇതിനും പരിഹാരമുണ്ട്. വീട്ടിൽ സ്വന്തമായി ഒരു സോളർ നിലയം സ്ഥാപിക്കുക. അതുവഴി വീട്ടിൽ ഇഷ്ടമുള്ള ഏത് ഇലക്ട്രിക് ഉപകരണവും സ്ഥാപിച്ചു പ്രവർത്തിപ്പിക്കാം. വൈദ്യുതി സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം. സോളർ നിലയം സ്ഥാപിക്കുന്നവർക്ക് പ്രോത്സാഹനവുമായി കേന്ദ്രസർക്കാരിന്റെ പിഎം സൂര്യഘര് മുഫ്ത് ബിജിലി യോജനയും ഒപ്പമുണ്ട്. സബ്സിഡിയായി വലിയ തുക സർക്കാർ നൽകുമ്പോഴും സോളർ നിലയം സ്ഥാപിക്കുന്നതിനെ കുറിച്ച് ഇപ്പോഴും ആളുകൾക്ക് സംശയങ്ങൾ ഏറെ. സോളർ നിലയം സ്ഥാപിക്കാൻ ചെലവെത്രയാവും, എന്തൊക്കെയാണ് ഇതുകൊണ്ടുള്ള ലാഭം എന്നിങ്ങനെ പോകുന്നു ആ സംശയങ്ങൾ. നിങ്ങളുടെ വീടിന്റെ വലുപ്പമനുസരിച്ച് സോളർ പാനലിന് എത്രമാത്രം വലുപ്പം വേണം, ഇതിന്റെ സാങ്കേതിക കാര്യങ്ങൾ എങ്ങനെയാണ്– ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഈ മേഖലയിലെ വിദഗ്ധരെ കൊണ്ടു വായനക്കാരുടെ സംശയങ്ങള്ക്കു മറുപടി നല്കുക എന്ന ഉദ്ദേശത്തോടെയാണ് മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ സോളർ എനർജിയെ കുറിച്ച് അടുത്തിടെ വെബിനാർ സംഘടിപ്പിച്ചത്. വെബിനാറിൽ പങ്കെടുത്ത വിദഗ്ധരിൽ, സൂര്യഘർ പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജന്സിയായ കെഎസ്ഇബിയിൽ ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ നൗഷാദ് റാവുത്തർ പങ്കുവച്ച അറിവുകൾ ഏറെയാണ്. വായിക്കാം, ‘വീട്ടിൽ വേണോ സോളർ’ പരമ്പരയുടെ ആദ്യ ഭാഗം.
സൗരയൂഥത്തിന്റെ വിദൂരമേഖലയിലുള്ള നമ്മോട് ഏറ്റവും അകലെയുള്ള ഗ്രഹമായിരുന്നു ഒരു കാലത്ത് പ്ലൂട്ടോ. സൗരയൂഥത്തിൽ എത്ര ഗ്രഹങ്ങളുണ്ടെന്ന് ചോദിച്ചാൽ ഒൻപത് എന്നുത്തരം പറഞ്ഞിരുന്ന ഒരു കാലം. ശുക്രനിൽ തുടങ്ങി പ്ലൂട്ടോയിൽ അവസാനിച്ചു ആ ഗ്രഹപരമ്പര. എന്നാൽ ഇടയ്ക്ക് ശാസ്ത്രജ്ഞർ തീരുമാനിച്ചു, പ്ലൂട്ടോ ഒരു
ന്യൂഡൽഹി∙ പുരപ്പുറ സോളർ പദ്ധതികളിൽനിന്നു വൈദ്യുതി സംഭരിച്ചുവയ്ക്കാനുള്ള ബാറ്ററി സ്റ്റോറേജ് വ്യവസ്ഥ പുതിയ സൗരോർജ ഉപയോക്താക്കൾക്കു മാത്രമേ ബാധകമാകൂ എന്നു കേന്ദ്ര വൈദ്യുതി അതോറിറ്റി (സിഇഎ). വീടുകളിൽ സോളർ പ്ലാന്റുകൾക്കൊപ്പം 2 മണിക്കൂർ ഉപയോഗത്തിനുള്ള ബാറ്ററി സ്റ്റോറേജ് സംവിധാനം നിർബന്ധമാക്കുന്നതു പരിഗണിക്കണമെന്നാണ് സിഇഎ കഴിഞ്ഞ ദിവസം വിതരണകമ്പനികൾക്കു മാർഗരേഖ അയച്ചത്. ഇതു രാജ്യമാകെ നിർബന്ധമാക്കാൻ കേന്ദ്രം ഇപ്പോൾ നിർദേശിച്ചിട്ടില്ല. അതതു സ്ഥലത്തെ വിതരണകമ്പനികൾക്കു തീരുമാനമെടുക്കാം. അതിനാൽ ഇത് ഉത്തരവല്ലെന്നും മാർഗരേഖയാണെന്നും സിഇഎ ചെയർമാൻ ഘനശ്യാം പ്രസാദ് ‘മനോരമ’യോടു പറഞ്ഞു.എന്നാൽ ഭാവിയിൽ ഇതു നിർബന്ധമാക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം സൂചന നൽകി.
ന്യൂഡൽഹി / തിരുവനന്തപുരം ∙ പുരപ്പുറ സോളർ പദ്ധതികളിലെ വൈദ്യുതി സംഭരിക്കാൻ ബാറ്ററി നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നടപ്പായാൽ സോളർ പ്ലാന്റിനുള്ള മുതൽമുടക്ക് കാര്യമായി കൂടിയേക്കും. മൊത്തം ശേഷിയുടെ 10% വൈദ്യുതി സംഭരണം (കുറഞ്ഞത് 2 മണിക്കൂർ ഉപയോഗത്തിനുള്ളത്) നിർബന്ധമാക്കുന്നതു പരിഗണിക്കണമെന്നു നിർദേശിച്ച് കേന്ദ്ര വൈദ്യുതി അതോറിറ്റി (സിഇഎ) സംസ്ഥാനങ്ങൾക്കു മാർഗരേഖ അയച്ചു. വൻകിട സൗരോർജ ടെൻഡറുകളിലും 10% സംഭരണം നിർബന്ധമാക്കും.
ശതകോടിക്കണക്കിനു പദാർഥകണികകൾ ഉൾപ്പെട്ടതാണു സൗരവാതം. സൗരവാതം ഭൂമിക്കരികിലെത്തുമ്പോൾ, അതു ഭൂമിയുടെ കാന്തികമണ്ഡലവുമായി പ്രവർത്തനം നടത്തുകയും ഭൗമകാന്തിക കൊടുങ്കാറ്റിന് വഴിയൊരുക്കുകയും ചെയ്യും. ഇതുമൂലം ബഹിരാകാശ പേടകങ്ങൾ, ഉപഗ്രഹങ്ങൾ തുടങ്ങിയവയ്ക്ക് പ്രതിസന്ധി നേരിടാം. ഭൂമിയിലെ ആശയവിനിമയരംഗത്തെ ഇതു
എടപ്പാൾ ∙ പഞ്ചായത്തിന് കീഴിലെ മുഴുവൻ സ്ഥാപനങ്ങളും ഇനി സൗരോർജത്തിൽ പ്രവർത്തിക്കും. എടപ്പാൾ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ‘സൗര പ്രഭ’ സോളർ വൈദ്യുതി സംവിധാനം സ്ഥാപിച്ചത്. എടപ്പാൾ കൃഷിഭവൻ കെട്ടിടത്തിന് മുകളിൽ 550 വാട്സിന്റെ 37 പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ആകെ 20.34 കിലോവാട്ട്
ഇനി സോളറിലേക്ക് മാറിയാലോ? കെഎസ്ഇബിയുടെ വൈദ്യുതി നിരക്കു വർധന വന്നപ്പോൾ എത്രയോ മലയാളികൾ ഈ ചോദ്യം മനസ്സിൽ ചോദിച്ചിട്ടുണ്ടാവും. നിരക്കുവർധന എന്ന ഒറ്റക്കാരണത്താൽ വീട്ടിൽ സോളർ നിലയം സ്ഥാപിക്കുന്നത് ലാഭകരമാണോ? ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജം എത്തിക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ നടപ്പാക്കിയ പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജനയ്ക്കു കയ്യടിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിയിൽ രാജ്യത്ത് നാലാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ് നമ്മൾ. അതിനിടെയാണ് കെഎസ്ഇബിയുടെ നിരക്കു വർധന. ഇനിയുള്ള കാലവും നിരക്ക് വർധന തുടരും എന്ന സൂചനയും സര്ക്കാർ നൽകിക്കഴിഞ്ഞു. വൈദ്യുതി ഉപയോഗിക്കുന്ന സമയം അടിസ്ഥാനമാക്കി വരെ കറന്റ് ബില്ലു വരുമെന്നറിയുമ്പോള്, ജനം സോളറിലേക്ക് മാറുന്നതിനെക്കുറിച്ച് കാര്യമായിത്തന്നെ ചിന്തിച്ചു തുടങ്ങിയിരിക്കുകയാണ്. വൈദ്യുത ബില്ലിലെ വർധനയിൽ നിന്നും രക്ഷപ്പെടാൻ നിലവിലുള്ള മികച്ച മാർഗം സോളർ നിലയം സ്ഥാപിക്കലാണ്. എന്നാൽ ലക്ഷങ്ങൾ ചെലവുള്ള സോളറിലേക്ക് എടുത്തുചാടും മുൻപ് എന്തൊക്കെ കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്? സോളർ നിലയം സ്ഥാപിക്കുന്നതിൽ വർഷങ്ങൾ പാരമ്പര്യമുള്ള കമ്പനികൾ, സോളർ സ്ഥാപിച്ച വീട്ടുടമകൾ, ഇതിനായി പഠനങ്ങൾ നടത്തുന്നവർ അവരുടെ അനുഭവങ്ങൾ, മുന്നറിയിപ്പുകൾ എല്ലാം ചേർത്തുവയ്ക്കുകയാണ് ഇവിടെ.
ഡിസംബർ 24ന് ഭൂമിയെ മറികടന്ന് അതിവേഗത്തിൽ കുതിക്കുന്ന 2024 എക്സ്എൻ 1 എന്ന ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഈ ഛിന്നഗ്രഹം 4,480,000 മൈൽ ദൂരത്തിൽ കടന്നുപോകും, ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 16 ഇരട്ടിയാണിത്. ഇത് മണിക്കൂറിൽ 14,743 മൈൽ (സെക്കൻഡിൽ 6.59 കിലോമീറ്റർ)
Results 1-10 of 74