Activate your premium subscription today
ന്യൂമെക്സിക്കോയിൽ 2024 സെപ്റ്റംബർ 6ന് ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകം തിരിച്ചെത്തിയത് ആരുമില്ലാതെയാണ്, മടങ്ങിവരേണ്ട 2 പേരാകട്ടെ ബഹിരാകാശത്തും! രാജ്യാന്തര ബഹിരാകാശ നിലയമായ ഐഎസ്എസിലേക്ക് മനുഷ്യരെ എത്തിക്കുന്ന സ്റ്റാര്‍ലൈനറിന്റെ ആദ്യ പരീക്ഷണമായിരുന്നു അത്. ഇന്ത്യന്‍ വംശജ സുനിത വില്യംസും അമേരിക്കക്കാരൻ ബുച്ച് വില്‍മോറും 2024 ജൂണ്‍ അഞ്ചിനാണു ഭൂമിയില്‍നിന്നു പുറപ്പെട്ടത്. 7ന് ഐഎസ്എസിലെത്തി 13ന് മടങ്ങാനായിരുന്നു പദ്ധതി. സ്റ്റാര്‍ലൈനറിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റിമറിച്ചു. 8 ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ടവർ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ മുകളിൽ ‘കുടുങ്ങിയത്’ 8 മാസത്തിലേറെ. അനിശ്ചിതമായ ദൗത്യത്തിനിടെ ശരീരം ഉടയുന്നുണ്ടെങ്കിലും ഉലയാത്ത മനസ്സുമായി ലോകത്തെ പ്രചോദിപ്പിക്കുകയായിരുന്നു സുനിത. ‘നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക’ എന്നു പറഞ്ഞ് കടലിലും യുദ്ധഭൂമിയിലും ആകാശത്തും വെന്നിക്കൊടി നാട്ടിയവൾ. 2012ലും 2024ലും ആയി 2 തവണ സുനിതയുടെ പിറന്നാൾ ബഹിരാകാശത്തായിരുന്നു. ക്രിസ്മസ് ആഘോഷിച്ചതും ലണ്ടൻ ഒളിംപിക്സ് കണ്ടതും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതും അവിടെനിന്നാണ്. ആദ്യമായി ബഹിരാകാശത്തു മാരത്തണും ട്രയാത്ലണും പൂർത്തിയാക്കി. 2 പ്രാവശ്യം ബഹിരാകാശ നിലയത്തിന്റെ കമാൻഡറുമായി. ബഹിരാകാശത്ത് അടുപ്പിച്ച് ഏറ്റവുമധികം നാൾ കഴിഞ്ഞ വനിതയാണ്. കൽപന ചൗളയ്ക്കു ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജ. സ്പേസ് സ്റ്റേഷനു പുറത്തിറങ്ങി 62 മണിക്കൂറും 6 മിനിറ്റും നടന്നു. തിരുത്തിയതു പെഗ്ഗി വിറ്റ്സന്റെ റെക്കോർഡ്. 9 തവണ സ്പേസ് വാക്കും നടത്തി. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്ര പക്ഷേ, ആശങ്കയുടെ ആകാശമായി.
സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ
വാഷിങ്ടൻ ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കാനുള്ള ദൗത്യത്തിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് നാസ. ബുധനാഴ്ച രാവിലെ നിശ്ചയിച്ചിരുന്ന സ്പേസ് എക്സിന്റെ ക്രൂ10 ദൗത്യം വിക്ഷേപണത്തിനു തൊട്ടുമുൻപ് മാറ്റിവച്ചിരുന്നു.
ബോയിങിന്റെ സ്റ്റാർലൈനറിൽ ജൂണ്‍ അഞ്ചിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തിയതാണ് സുനിത വില്യംസും സഹയാത്രികൻ ബുച് വിൽമോറും. 6 മാസം പിന്നിടുന്ന ബഹിരാകാശ വാസത്തിൽ യുഎസിലെ തിരഞ്ഞെടുപ്പും പിന്നിട്ടു ഒരു ക്രിസ്മസ് കാലവും ആയിരിക്കുന്നു. എന്തായാലും ആഘോഷങ്ങൾക്കൊന്നും കുറവുകളില്ല. ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണ
വാഷിങ്ടൻ ∙ നവംബർ 5നു നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബഹിരാകാശത്തുനിന്നു വോട്ടു ചെയ്യുമെന്ന് സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും പറഞ്ഞു. ബാലറ്റ് ആവശ്യപ്പെട്ട് ‘താഴേക്ക്’ അപേക്ഷ നൽകിയതായും രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു സാറ്റലൈറ്റ് ഫോൺ കോളിലൂടെ നടത്തിയ വാർത്താസമ്മേളനത്തിൽ ഇരുവരും അറിയിച്ചു
ബോയിങിന്റെ സ്റ്റാർലൈനർ ബഹിരാകാശപേടകം കാലിയായ സീറ്റുകളുമായി ന്യൂമെക്സികോയിലെ വൈറ്റ് സാൻഡ് സ്പേസ് ഹാർബറിൽ ഇറങ്ങി. സുരക്ഷാ കാരണങ്ങളാൽ സുനിത വില്യംസും ബുച്ച് വിൽമോറും ഐഎസ്എസിൽ തുടരുകയാണ്. ജൂണ്‍ അഞ്ചിനാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബുച്ച് വില്‍മറിനേയും വഹിച്ച് ബോയിങ്
ബോയിങ് സ്റ്റാർലൈനറിൽ മടക്കയാത്ര പദ്ധതിയിടുന്ന സുനിത വില്യംസും ബുച്ച് വിൽമോറും നിർണായക അപകടങ്ങളെ അഭിമുഖീകരിക്കുന്നതായി വിദഗ്ദർ. ഇതുവരെ സാങ്കേതിക തകരാർ പരിഹരിക്കാത്ത സ്റ്റാര്‍ലൈനർ പേടകത്തിന്റെ പുനഃപ്രവേശനം പരാജയപ്പെട്ടാൽ വെറും 96 മണിക്കൂർ ഓക്സിജനുമായി അവർ ബഹിരാകാശത്ത് കുടുങ്ങിപ്പോകും. അല്ലെങ്കിൽ
ബഹിരാകാശ നിലയത്തില്‍ ഒരേ സമയം എട്ട് സ്പേസ് ഷിപ്പുകള്‍ക്കാണ് ഘടിപ്പിക്കാനാവുക. ഇതില്‍ രണ്ട് ഡോക്കിങ് പോര്‍ട്ടുകളാണ് അമേരിക്കക്ക് അവകാശപ്പെട്ടത്. ഇപ്പോള്‍ തന്നെ ഈ രണ്ട് ഡോക്കിങ് പോര്‍ട്ടുകളിലും ബഹിരാകാശ പേടകങ്ങളുണ്ട്
പത്ത് ദിവസത്തേക്കായി ബഹിരാകാശ നിലയത്തിലേക്കെത്തിയ ബഹിരാകാശ യാത്രികർ ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ മൂലം മാസങ്ങളായി നീളുകയാണ്. സഞ്ചാരികളായ സുനിത വില്യംസിന്റെയും ബാരി വിൽമോറിന്റെയും മടക്കയാത്രയാണ് അനിശ്ചിതത്വത്തിലായി. എന്നാൽ പ്രതീക്ഷകളുമായി സ്റ്റാർലൈനറിലെ ത്രസ്റ്ററുകൾ വിജയകരമായി
ബഹിരാകാശ നിലയത്തിൽ ബോയിങ് സ്റ്റാർലൈനർ പേടകത്തിലെത്തി അവിടെ പെട്ടുപോയ സുനിത വില്യംസ് ഒരു പ്രതീകാത്മത ഒളിംപിക് ദീപശിഖ നിലയത്തിലെ അംഗങ്ങൾക്ക് കൈമാറുന്നിടത്താണ് 2 മിനിറ്റുള്ള വിഡിയോയുടെ തുടക്കം.
Results 1-10 of 17