Activate your premium subscription today
ഭൂമിയിൽ നിന്നു വിക്ഷേപിച്ച പാർക്കർ സോളർ പ്രോബ് എന്ന പേടകമാണ് ഏറ്റവും വേഗത്തിൽ പോയിട്ടുള്ള മനുഷ്യനിർമിത വസ്തു. എന്നാൽ ആ റെക്കോർഡ് തിരുത്തിക്കുറിക്കാനുള്ള ശ്രമത്തിലാണ് പൾസർ ഫ്യൂഷൻ എന്ന കമ്പനി. സൺബേഡ് എന്ന റോക്കറ്റിലൂടെ ഇതു സാധിക്കാമെന്നാണ് അവർ പറയുന്നത്. ഈ റോക്കറ്റ് ഇപ്പോൾ
‘നിങ്ങളുടെ കയ്യിൽ ലോകത്തെയാകെ വിസ്മയിപ്പിക്കുന്ന ഒരു പരീക്ഷണത്തിന്റെ ആശയമുണ്ടോ? എങ്കിൽ അത് ഞങ്ങൾക്ക് തരൂ’– എന്ന് ചൈന ഗവേഷകരോട് നിരന്തരം പറയുന്നുണ്ടോ എന്നു തോന്നിപ്പോകും അവിടെനിന്നുള്ള ചില പരീക്ഷണങ്ങളുടെ കഥ കേട്ടാൽ. ഒരിക്കലും നടക്കില്ലെന്നു തോന്നിപ്പിക്കുന്ന പരീക്ഷണങ്ങൾക്കു പോലും കോടികളിറക്കുകയാണ് ചൈന. അതിൽ പലതും വാർത്തകളിൽ ഇടംപിടിക്കുകയും ചെയ്യുന്നു. കൃത്രിമ ചന്ദ്രനും നക്ഷത്രങ്ങളും, ചൊവ്വയിലേക്കും ചന്ദ്രനിലേക്കും യാത്രയും തുടങ്ങി നിരവധി ദൗത്യങ്ങൾക്ക് പിന്നാലെയാണ് ചൈനീസ് ഗവേഷകരിപ്പോള്‍. അതോടൊപ്പമാണ് ഏവരെയും അമ്പരപ്പിച്ച് ഭൂമിയിലൊരു ‘ഡൂപ്ലിക്കറ്റ് സൂര്യന്റെ’ പരീക്ഷണങ്ങൾക്കു പിന്നാലെയും ചൈന പോയിരിക്കുന്നത്. യഥാർഥ സൂര്യനേക്കാൾ പത്തിരട്ടി ചൂടുള്ള കൃത്രിമ സൂര്യന്റെ പരീക്ഷണം തകൃതിയായി നടക്കുകയാണ് ചൈനയിൽ. അടുത്തിടെ നടന്ന പരീക്ഷണത്തിൽ കൃത്രിമ സൂര്യനെ ഉപയോഗിച്ച് ചൈന മറ്റൊരു റെക്കോർഡ് നേട്ടം കൂടി കൈവരിച്ചു. ആദ്യമായി 17 മിനിറ്റോളം കൃത്രിമ സൂര്യൻ കത്തിജ്വലിച്ചുനിന്നു. ഇനിയും പരീക്ഷങ്ങൾ ഏറെ നടക്കേണ്ടതുണ്ട്. പക്ഷേ, ഈ ദൗത്യം വിജയിച്ചാൽ ലോകത്തെതന്നെ ഒന്നടങ്കം മാറ്റിമറിക്കുന്ന നേട്ടമാകുമെന്നാണ് ഗവേഷകർ പറയുന്നത്. സൂര്യൻ ഭൂമിയിലേക്കിറങ്ങി ജ്വലിച്ചാൽ എല്ലാം കത്തിപ്പോവില്ലേ എന്ന സംശയം സ്വാഭാവികം. ഇല്ലെന്നു മാത്രമല്ല, ഭാവിയിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടേക്കാവുന്ന ചില മേഖലകളിൽ ‘ചൈനീസ് കൃത്രിമ സൂര്യൻ’ വൻ മാറ്റം കൊണ്ടുവരുമെന്നാണ് ഗവേഷകർ പറയുന്നത്. ആയിരം സെക്കൻഡിലധികം ഒരു റിയാക്ടർ സൂര്യനെപ്പോലെ പ്രവർത്തിച്ചത് ചെറിയ കാര്യമല്ല. ഈ സമയത്ത് റിയാക്ടറിൽ നിന്ന് 10 കോടി ഡിഗ്രി സെൽഷ്യസിലധികം താപമാണ് പുറത്തുവന്നത്. ഈ താപം ഉപയോഗിച്ച് ‘ഭൂമിയിലെ സൂര്യന്’ നിരവധി ദൗത്യങ്ങൾ നിര്‍വഹിക്കാനാകുമെന്നാണ് പറയുന്നത്. എന്താണ് ചൈനീസ് കൃത്രിമ സൂര്യന്റെ സാധ്യത?
സൂര്യൻ ധനുരാശിയിൽനിന്നു മകരം രാശിയിലേക്കു കടക്കുന്ന സമയം അഥവാ ദിവസമാണ് മകരസംക്രമം എന്നറിയപ്പെടുന്നത്. 'ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്' എന്ന സന്ദേശമാണ് മകരസംക്രമം നൽകുന്നത് . ധനുരാശിയില്‍ നിന്ന് മകരം രാശിയിലെക്കുള്ള സൂര്യന്റെ പ്രവേശനത്തിനെ മകരസംക്രമം എന്ന് പറയുന്നു.
ഇന്നു രാവിലെ കിഴക്കൻ മാനത്ത് ഉദിച്ചുയർന്ന സൂര്യൻ ഈ വർഷത്തെ ഏറ്റവും വലുപ്പം കൂടിയ സൂര്യനായിരിക്കും. ‘സൂപ്പർമൂൺ’ ജനകീയ കൗതുകമായി മാറിക്കഴിഞ്ഞു. എന്നാൽ ‘സൂപ്പർസൺ’ അത്ര പരിചിതമല്ല. കാരണം സൂപ്പർ മൂൺ ഒരേ വർഷം തന്നെ പല തവണയുണ്ടാകാം. എന്നാൽ സൂപ്പർ സൺ വർഷത്തിൽ ഒരിക്കൽ മാത്രമേ ഉണ്ടാവുകയുള്ളൂ. അതു തന്നെ ജനുവരി ആദ്യവാരത്തിൽ. 2025ലെ സൂപ്പർ സൺ ഇന്നാണ്. അടുത്ത വർഷമാകട്ടെ ജനുവരി മൂന്നിനും.
സൂര്യനുമായി 61 ലക്ഷം കിലോമീറ്റർ ദൂരത്തിനുള്ളിൽ അടുത്തെത്തിയ പാർക്കർ സോളാർ പ്രോബ് സുരക്ഷിതമാണെന്നും പ്രവർത്തിക്കുന്നുണ്ടെന്നും നാസ അറിയിച്ചു. ക്രിസ്മസ് തലേന്നാണു ദൗത്യം സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണയിൽ പ്രവേശിച്ചത്. ഇതിനു ശേഷം നിശ്ശബ്ദതയിലേക്കു പോയ പാർക്കര്‍ ഇന്നലെ ഒരു സിഗ്നൽ അയച്ചു.
ന്യൂയോർക്ക് ∙ സൂര്യന്റെ ബാഹ്യാന്തരീക്ഷമായ കൊറോണയിലേക്ക് ഊളിയിട്ടിറങ്ങിയ പാർക്കർ സോളർ പ്രോബ് പേടകത്തിന് എന്തു സംഭവിച്ചെന്നറിയാൻ 28 വരെ കാക്കണം. അന്നേദിനം രാവിലെ 11 മണിയോടെ പാർക്കറിൽ നിന്നുള്ള സിഗ്നൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണു നാസ. ഇന്നലെ വൈകിട്ട് 5നു ശേഷമാണ് സൂര്യന് ഏറ്റവുമടുത്തെത്തുന്ന നീക്കത്തിലേക്ക് പാർക്കർ കടന്നത്. 1400 ഡിഗ്രി സെൽഷ്യസ് താപനില അതിജീവിച്ചായിരുന്നു ഇത്.
ന്യൂയോർക്ക് ∙ കത്തിജ്വലിക്കുന്ന സൂര്യനിലേക്കും മനുഷ്യരാശിയുടെ കയ്യൊപ്പ്. നാസ വിക്ഷേപിച്ച സൗരദൗത്യമായ പാർക്കർ സോളർ പ്രോബ് അതിന്റെ ഏറ്റവും ഉജ്വലമായ പ്രയാണം ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 5 നു ശേഷം നടത്തും. സൂര്യന്റെ ഏറ്റവുമടുത്തെത്തിയ മനുഷ്യനിർമിത വസ്തുവെന്ന ഖ്യാതി നേരത്തേ നേടിയിട്ടുള്ള പാർക്കർ ഇന്ന് കൂടുതൽ അടുത്തെത്തും.
ക്രിസ്മസ് തലേന്ന് സൂര്യന് ഏറ്റവും അടുത്ത ദൂരത്തെത്താൻ പാർക്കർ സോളർ പ്രോബ്. ഇതിനു ശേഷം ഇനി ഇത്രയുമടുത്ത് പാർക്കർ എത്താൻ സാധ്യതയില്ലെന്നാണ് നാസ അധികൃതർ പറയുന്നത്. സൂര്യന് 61 ലക്ഷം കിലോമീറ്ററുകൾക്കുള്ളിലേക്കു പാർക്കർ പ്രവേശിക്കും. സൂര്യന് ഏറ്റവും അടുത്തുള്ള ഗ്രഹമായ മെർക്കുറിയും സൂര്യനും തമ്മിലുള്ള
ആവശ്യങ്ങളാണ് സൃഷ്ടിയുടെ മാതാവെന്ന് ഒരു പ്രശസ്തവാചകമുണ്ട്. സത്യവുമാണ് അത്. ആവശ്യങ്ങൾ ഉടലെടുക്കുമ്പോൾ അതു പൂർത്തീകരിക്കാനായി പുതുമയേറിയ മാർഗങ്ങൾ മനുഷ്യർ അവലംബിക്കും. ഇത്തരത്തിലുള്ള ബുദ്ധികൾ ലോകത്ത് പലയിടത്തും നടപ്പാക്കിയിട്ടുണ്ട്. ഇവയിൽ പലതും വിസ്മയകരവുമാണ്. ഇത്തരത്തിലൊന്നാണ് വിഗാനെല്ലയിൽ സൂര്യനെ
മക്ക ∙ ഇന്ന് (തിങ്കളാഴ്ച) സൂര്യൻ കഅബക്ക് നേരെ മുകളിൽ ആയി കാണപ്പെടും. ഉച്ചയ്ക്ക് സൗദി സമയം 12:27 നായിരിക്കും സൂര്യൻ കഅബക്ക്
Results 1-10 of 128