Activate your premium subscription today
മത്സരം നഷ്ടമാകാതിരിക്കാൻ ടീമിലെ 11 താരങ്ങളെയും റിട്ടയേർഡ് ഔട്ടാക്കി യുഎഇ വനിതാ ടീമിന്റെ തന്ത്രം. വനിതാ ട്വന്റി20 ലോകകപ്പ് ഏഷ്യാ റീജ്യൻ ക്വാളിഫയർ പോരാട്ടങ്ങൾക്കിടെ ഖത്തറിനെതിരെയാണ് യുഎഇ നാടകീയമായ നീക്കങ്ങൾ നടത്തിയത്. ഖത്തറിനെ ചെറിയ സ്കോറിനു പുറത്താക്കിയ യുഎഇ വനിതകൾ 163 റൺസ് വിജയം സ്വന്തമാക്കുകയും ചെയ്തു.
കൽപറ്റ ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടോടിനൃത്തത്തിൽ വിജയിയായിട്ടുണ്ട് ജോഷിത. കുട്ടിക്കാലംതൊട്ടേ വോളിബോളും ക്രിക്കറ്റും കളിക്കും. മകൾക്കു കലയിലാണോ സ്പോർട്സിലാണോ കൂടുതൽ കമ്പമെന്ന കൺഫ്യൂഷനിലായിരുന്നു മാതാപിതാക്കൾ. കൽപറ്റ മുണ്ടേരി ജിവിഎച്ച്എസ്എസിൽ 5–ാം ക്ലാസിലായപ്പോഴേക്കും ജോഷിത തന്നെ അതിനു മറുപടി നൽകി; ക്രിക്കറ്റാണ് എന്റെ വഴി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിൽ സിലക്ഷൻ കിട്ടിയതോടെയായിരുന്നു അത്. കൽപറ്റ അമ്പിലേരിയിലെ കുഞ്ഞു വാടകവീട്ടിൽ നിന്നെത്തി, അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായതോടെ ജോഷിത ലോകത്തിനു മുന്നിലും അതു തെളിയിച്ചു. ലോകകപ്പ് നേടിയശേഷം ആദ്യമായി നാട്ടിലെത്തിയ വി.ജെ. ജോഷിത മലയാള മനോരമയോടു സംസാരിക്കുന്നു
കൃഷ്ണഗിരി (വയനാട്) ∙ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ഹോം ഗ്രൗണ്ടിൽ ഇന്ത്യൻ താരം വി.ജെ. ജോഷിതയെ ആദരിച്ചു മലയാള മനോരമ. രാജ്യത്തിന്റെയാകെ അഭിമാനമുയർത്തി അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് നേട്ടത്തിനുശേഷം ആദ്യമായി തിരിച്ചു നാട്ടിലെത്തിയ താരത്തിന് 5 ലക്ഷം രൂപയുടെ ചെക്കും സ്വർണപ്പതക്കവുമാണു മലയാള മനോരമ സമ്മാനിച്ചത്. നാട്ടുകാരും ക്രിക്കറ്റ് പ്രേമികളും അസോസിയേഷൻ ഭാരവാഹികളും അക്കാദമിയിലെ താരങ്ങളും കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിനു സാക്ഷികളായി. മിന്നു മണിക്കും സജന സജീവനും പിന്നാലെ കൃഷ്ണഗിരി അക്കാദമിയിൽനിന്ന് ഇന്ത്യൻ ടീമിൽ ഇടംനേടുന്ന താരമാണ് കൽപറ്റ ഗ്രാമത്തുവയൽ സ്വദേശിയായ ജോഷിത. വലംകൈ പേസറായ ജോഷിത ഓൾറൗണ്ടർ കൂടിയാണ്. 14നു തുടങ്ങുന്ന വനിതാ പ്രിമിയർ ലീഗിൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ടീമിലാണ് ജോഷിത കളിക്കുന്നത്.
ദുബായ്∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ട്വന്റി20 ക്രിക്കറ്റ് താരമായി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ് തിരഞ്ഞെടുക്കപ്പെട്ടു. 2024ൽ 18 മത്സരങ്ങളിൽ 36 വിക്കറ്റ് വീഴ്ത്തിയ ഇരുപത്തിയഞ്ചുകാരൻ പേസർ, ട്വന്റി20 ലോകകിരീടം നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. കഴിഞ്ഞ വർഷത്തെ ഐസിസി ട്വന്റി20 ടീമിലും അർഷ്ദീപ് ഇടംപിടിച്ചിരുന്നു.
ന്യൂഡൽഹി ∙ അണ്ടർ 19 ട്വന്റി20 വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലും മലയാളിത്തിളക്കം. വയനാട്ടുകാരി വി.ജെ.ജോഷിതയാണ് 15 അംഗ ടീമിൽ ഇടംപിടിച്ചത്. മലേഷ്യയിൽ ജനുവരി 18 മുതൽ ഫെബ്രുവരി 2 വരെയാണ് ലോകകപ്പ്. ഇന്ത്യ ജേതാക്കളായ കഴിഞ്ഞ അണ്ടർ 19 ഏഷ്യാ കപ്പിലെ പ്രകടനമാണ് ലോകകപ്പ് ടീമിലേക്ക് ജോഷിതയ്ക്ക് വഴിയൊരുക്കിയത്
ദുബായ് ∙ ഏഷ്യൻ വൻകരയിൽ ഒരു ദിവസത്തിനിടെ ക്രിക്കറ്റിൽ കിവീസിന് 2 ചരിത്ര വിജയങ്ങൾ. 36 വർഷത്തെ കാത്തിരിപ്പിനുശേഷം പുരുഷ ടീം ഇന്ത്യയിൽ ടെസ്റ്റ് വിജയം സ്വന്തമാക്കിയതിന്റെ ആഘോഷം അവസാനിക്കും മുൻപ് ദുബായിൽ വനിതാ ടീം ട്വന്റി20 ലോകകപ്പ് കിരീടമുയർത്തി. ആവേശകരമായ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 32 റൺസിന് തോൽപിച്ചാണ് ന്യൂസീലൻഡ് വനിതകൾ ലോകകപ്പിലെ തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്.
ട്വന്റി20 വനിതാ ലോകകപ്പ് തുടങ്ങിയതു മുതൽ കാത്തുകാത്തിരുന്ന കിരീടം ഒടുവിൽ ന്യൂസീലൻഡിനെ തേടിയെത്തി. ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 32 റൺസ് വിജയം സ്വന്തമാക്കിയാണ് സ്വപ്ന കിരീടത്തിൽ ന്യൂസീലൻഡ് വനിതകൾ മുത്തമിട്ടത്. ട്വന്റി20 വനിതാ ലോകകപ്പിന് തുടക്കമായ 2009ൽ നേരിയ വ്യത്യാസത്തില്‍ ന്യൂസീലൻഡിന് നഷ്ടമായതാണ് ഈ കിരീടം. അടുത്ത വർഷവും ഫൈനലിലെത്തിയെങ്കിലും
ട്വന്റി20 വനിതാ ലോകകപ്പിൽ ന്യൂസീലൻഡിന് കന്നിക്കിരീടം. ഫൈനല്‍ പോരാട്ടത്തിൽ ന്യൂസീലന്‍ഡ് ഉയർത്തിയ 159 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 126 റൺസെടുക്കാനേ സാധിച്ചുള്ളൂ. 32 റൺസ് വിജയവുമായാണ് ന്യൂസീലൻഡ് വനിതാ ലോകകപ്പ് കിരീടമുയര്‍ത്തിയത്. സ്കോർ– ന്യൂസീലൻഡ്: 20 ഓവറിൽ അഞ്ചിന് 158, ദക്ഷിണാഫ്രിക്ക: 20 ഓവറിൽ ഒൻപതിന് 126.
ദുബായ് ∙ വെസ്റ്റിൻഡീസിനെതിരെ 8 റൺസ് വിജയത്തോടെ ന്യൂസീലൻഡ് വനിതാ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ. സെമിഫൈനലിൽ ആദ്യം ബാറ്റു ചെയ്ത് ന്യൂസീലൻഡ് 9 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെടുത്തപ്പോൾ വിൻഡീസിന്റെ മറുപടി 8 വിക്കറ്റ് നഷ്ടത്തിൽ 120 റൺസിൽ അവസാനിച്ചു.
ദുബായ് ∙ വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയ എന്ന വൻമരം വീണു. കഴിഞ്ഞ 8 ലോകകപ്പുകളിൽ 6 തവണയും ജേതാക്കളായ ഓസീസിനെതിരെ 8 വിക്കറ്റിന്റെ അട്ടിമറി ജയത്തോടെ ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയയെ 134 റൺസിൽ പിടിച്ചുകെട്ടിയ ദക്ഷിണാഫ്രിക്കൻ വനിതകൾ 16 പന്തുകളും 8 വിക്കറ്റും ബാക്കിനിൽക്കെ അനായാസം ലക്ഷ്യം കണ്ടു. വെടിക്കെട്ട് അർധ സെഞ്ചറിയുമായി ടീമിനെ വിജയത്തിലെത്തിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റർ അനെകി ബോഷാണ് (48 പന്തിൽ 74 നോട്ടൗട്ട്) പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: ഓസ്ട്രേലിയ– 20 ഓവറിൽ 5ന് 134. ദക്ഷിണാഫ്രിക്ക– 17.2 ഓവറിൽ 2ന് 135. കഴിഞ്ഞവർഷത്തെ ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടു തോറ്റതിനു മധുരപ്രതികാരം.
Results 1-10 of 44