Activate your premium subscription today
പാരിസ് ∙ പാരിസ് ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ഇന്നു നടക്കുമ്പോൾ സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് നീരജ് ചോപ്ര. ജാവലിൻ ത്രോയിലെ സ്വപ്ന ദൂരമായ 90 മീറ്റർ പിന്നിട്ടെങ്കിലും മേയിൽ നടന്ന ദോഹ ഡയമണ്ട് ലീഗിൽ നീരജിന് രണ്ടാംസ്ഥാനമായിരുന്നു. പിന്നാലെ പോളണ്ടിൽ നടന്ന മീറ്റിലും രണ്ടാം സ്ഥാനത്തിലൊതുങ്ങി. 2 മത്സരങ്ങളിലും നീരജിനെ പിന്തള്ളിയത് ജർമനിയുടെ ജൂലിയൻ വെബ്ബറാണ്. വെബർ അടക്കം 90 മീറ്റർ കടമ്പ പിന്നിട്ട 5 താരങ്ങൾ പാരിസിൽ നീരജിനൊപ്പം മത്സരിക്കുന്നുണ്ട്. ഇന്ത്യൻ സമയം ഇന്നു രാത്രി 1.15നാണ് പുരുഷ ജാവലിൻത്രോ മത്സരം.
ബെംഗളൂരു ∙ ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തി സംഘർഷത്തെത്തുടർന്നു മാറ്റിവച്ച നീരജ് ചോപ്ര ക്ലാസിക് ഇന്റർനാഷനൽ ജാവലിൻ ത്രോ മത്സരം ജൂലൈ 5ന് ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കും. വേൾഡ് അത്ലറ്റിക്സ് എ കാറ്റഗറി പദവി ലഭിച്ച മത്സരത്തിൽ ബ്രസീൽ, ജപ്പാൻ, ശ്രീലങ്ക, കെനിയ, ജർമനി, ഗ്രനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 7 താരങ്ങളും 5 ദേശീയ താരങ്ങളും പങ്കെടുക്കും.
കുമീ (ദക്ഷിണ കൊറിയ)∙ ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിന്റെ അവസാന ദിനം ജാവലിൻ ത്രോയിൽ വിസ്മയക്കുതിപ്പുമായി ഇന്ത്യയുടെ യുവതാരം സച്ചിൻ യാദവ്. നീരജ് ചോപ്രയുടെ പിൻമാറ്റത്തോടെ ഇന്ത്യയ്ക്ക് പ്രതീക്ഷ നഷ്ടമായ ജാവലിൻ ത്രോയിൽ, നീരജിനൊത്ത പിൻഗാമിയാണ് താനെന്ന പ്രഖ്യാപനത്തോടെയാണ് സച്ചിൻ യാദവ് വെള്ളി മെഡൽ
ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ ജാവലിൻ താരം അർഷാദ് നദീം തന്റെ ഉറ്റ സുഹൃത്തല്ലെന്ന ഇന്ത്യൻ താരം നീരജ് ചോപ്രയുടെ പരാമർശത്തോട് പ്രതികരിക്കാനില്ലെന്ന് പാക്ക് താരം. ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുമ്പോഴാണ്, പാക്ക് താരം തന്റെ അടുത്ത സുഹൃത്തല്ലെന്ന് നീരജ് ചോപ്ര പറഞ്ഞത്.
യാനൂസ് കുസോഷിൻസ്കി അത്ലറ്റിക് മീറ്റിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് നിരാശ. പുരുഷ ജാവലിൻത്രോയിൽ രണ്ടാംസ്ഥാനം നേടിയെങ്കിലും നീരജിന് പിന്നിടാനായത് 84.14 മീറ്റർ മാത്രം. കഴിഞ്ഞയാഴ്ച ദോഹ ഡയമണ്ട് ലീഗിൽ 90.23 മീറ്റർ ദൂരം മറികടന്ന നീരജ് ചോപ്രയ്ക്ക് ഇന്നലെ പോളണ്ടിൽ ആ പ്രകടനത്തിന്റെ അടുത്തെങ്ങുമെത്താനായില്ല.
വാഴ്സോ (പോളണ്ട്) ∙ ജാവലിൻ ത്രോയിൽ 90 മീറ്റർ പിന്നിട്ട് ആത്മവിശ്വാസമുയർത്തിയ നീരജ് ചോപ്ര ഇന്നു വീണ്ടും മത്സരക്കളത്തിൽ. പോളണ്ടിൽ യാനൂസ് കുസോഷിൻസ്കി മെമ്മോറിയൽ മീറ്റിലാണ് സീസണിലെ മൂന്നാം മത്സരത്തിനായി നീരജ് ഇറങ്ങുന്നത്.
കരിയറിൽ രണ്ടാം തവണയും ഉത്തേജക പരിശോധനയിൽ കുടുങ്ങി ഇന്ത്യൻ ജാവലിൻത്രോ താരം ശിവ്പാൽ സിങ്. ഈ വർഷമാദ്യം ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നടത്തിയ പരിശോധനയിലാണ് ശിവ്പാലിന്റെ ശരീരത്തിൽ നിരോധിത വസ്തുവിന്റെ അംശം കണ്ടെത്തിയത്.
സച്ചിൻ തെൻഡുൽക്കറിന്റെ നൂറാം രാജ്യാന്തര സെഞ്ചറിക്കായി ഇന്ത്യൻ കായികലോകം കാത്തിരുന്നത് ഒരു വർഷമാണെങ്കിൽ നീരജ് ചോപ്രയുടെ ജാവലിൻത്രോ കരിയറിലെ 6 സെന്റിമീറ്ററിന്റെ വളർച്ചയ്ക്കായുള്ള കാത്തിരിപ്പ് നീണ്ടത് 1046 ദിവസങ്ങളാണ്. ഒളിംപിക്സ്, ലോക ചാംപ്യൻഷിപ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് സ്വർണങ്ങളും ഡയമണ്ട് ലീഗ് കിരീടവും എറിഞ്ഞിട്ട ഇന്ത്യയുടെ
ദോഹ ∙ ഒടുവിൽ നീരജിന്റെ ജാവലിൻ ആ മാന്ത്രികദൂരം തൊട്ടു. കരിയറിൽ ആദ്യമായി 90 മീറ്റർ ദൂരം പിന്നിട്ട നീരജിന് സീസണിലെ ആദ്യ മേജർ മത്സരത്തിൽ തന്നെ മിന്നും തുടക്കം. തന്റെ മൂന്നാം ത്രോയിൽ 90.23 മീറ്റർ കുറിച്ചാണ് നീരജ് 90 മീറ്റർ എന്ന കടമ്പ പിന്നിട്ടത്. മത്സരത്തിന്റെ അഞ്ചാം റൗണ്ട് വരെ നീരജായിരുന്നു മുന്നിൽ. എന്നാൽ ജർമൻ താരം ജൂലിയൻ വെബ്ബർ അവസാന റൗണ്ടിൽ നീരജിനെ മറികടന്നു (91.06 മീറ്റർ). ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനാണ് മൂന്നാം സ്ഥാനം (85.64 മീറ്റർ).
ദോഹ ∙ പാക്കിസ്ഥാൻ ജാവലിൻത്രോ താരം അർഷാദ് നദീം തന്റെ ഉറ്റ സുഹൃത്ത് അല്ലെന്നും രാജ്യാന്തര വേദിയിൽ ഒരുമിച്ച് മത്സരിക്കുന്ന അത്ലീറ്റുകൾ തമ്മിലുള്ള സൗഹൃദം മാത്രമാണ് തങ്ങൾക്കിടയിലുള്ളതെന്നും വ്യക്തമാക്കി നീരജ് ചോപ്ര. ജാവലിൻ ലോകത്ത് എനിക്ക് ഒട്ടേറെ സുഹൃത്തുക്കളുണ്ട്. ആരെങ്കിലും എന്നോടു മാന്യമായി സംസാരിച്ചാൽ അതേ ശൈലിയിൽ അവരോടും പെരുമാറാൻ ഞാനും ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അർഷാദുമായുള്ള സൗഹൃദം മുൻപത്തേതുപോലെ ആയിരിക്കില്ലെന്നും നീരജ് പറഞ്ഞു.
Results 1-10 of 123