Activate your premium subscription today
ന്യൂഡൽഹി ∙ യുഎസ് അത്ലറ്റിക്സ് മാസികയായ ‘ട്രാക്ക് ആൻഡ് ഫീൽഡ് ന്യൂസിന്റെ’ 2024ലെ മികച്ച പുരുഷ ജാവലിൻ ത്രോ താരത്തിനുള്ള റാങ്കിങ്ങിൽ ഒന്നാമതെത്തി ഇന്ത്യൻ താരം നീരജ് ചോപ്ര. പാരിസ് ഒളിംപിക്സ് വെള്ളി മെഡൽ ഉൾപ്പെടെ കഴിഞ്ഞ വർഷം സ്ഥിരതയാർന്ന പ്രകടനം കാഴ്ച വച്ചതാണ് ഇരുപത്തിയേഴുകാരൻ നീരജിനെ തുടരെ രണ്ടാം വർഷവും റാങ്കിങ്ങിൽ ഒന്നാമതെത്തിച്ചത്. പാരിസിൽ വെങ്കലം നേടിയ ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സാണ് രണ്ടാമത്. ഒളിംപിക് റെക്കോർഡോടെ (92.97 മീറ്റർ) സ്വർണം നേടിയ പാക്കിസ്ഥാൻ താരം അർഷാദ് നദീം 5–ാം സ്ഥാനത്താണ്.
മൊണാക്കോ ∙ ലോക അത്ലറ്റിക്സ് സംഘടനയുടെ (വേൾഡ് അത്ലറ്റിക്സ്) പൈതൃക ശേഖരത്തിൽ ഇന്ത്യൻ ജാവലിൻത്രോ താരം നീരജ് ചോപ്രയുടെ ജഴ്സിയും. പാരിസ് ഒളിംപിക്സ് ജാവലിൻത്രോയിൽ വെള്ളി നേടിയ നീരജ് അന്നത്തെ മത്സരത്തിൽ ഉപയോഗിച്ച ജഴ്സിയാണ് ശേഖരത്തിലേക്ക് കൈമാറിയത്. വേൾഡ് അത്ലറ്റിക്സ് വെബ്സൈറ്റിലെ വെർച്വൽ മ്യൂസിയത്തിൽ ജഴ്സി പ്രദർശിപ്പിച്ചിട്ടുണ്ട്. നീരജിനു പുറമേ പാരിസ് ഒളിംപിക്സ് സ്വർണ മെഡൽ ജേതാക്കളായ യുക്രെയ്നിന്റെ വനിതാ ഹൈജംപ് താരം യാരൊസ്ലാവ മാഹുചിഖ്, ഡൊമിനിക്കൻ ട്രിപ്പിൾജംപ് താരം തിയ ലാഫോണ്ട് എന്നിവരും തങ്ങളുടെ മത്സര ഉപകരണങ്ങൾ വേൾഡ് അത്ലറ്റിക്സിന്റെ ശേഖരത്തിലേക്ക് കൈമാറിയിരുന്നു.
ന്യൂഡൽഹി ∙ പട്യാല നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ ‘മോണ്ടോ ട്രാക്ക്’ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് ജാവലിൻ സൂപ്പർ താരം നീരജ് ചോപ്ര. സ്പോർട്സ് ഗവേണൻസ് ബില്ലിന്റെ കരട് ചർച്ച ചെയ്യാൻ കേന്ദ്ര കായിക മന്ത്രാലയം വിളിച്ച യോഗത്തിലാണ്, ഒളിംപിക്സ് മെഡൽ ജേതാവായ നീരജ് ഇക്കാര്യം അഭ്യർഥിച്ചത്.
ന്യൂഡൽഹി ∙ ജാവലിൻത്രോയിലെ വിസ്മയ നേട്ടങ്ങൾക്കു നീരജ് ചോപ്രയെ പരിശീലിപ്പിച്ച ജർമൻ കോച്ച് ക്ലോസ് ബാർട്ടനീറ്റ്സ് ചുമതലയൊഴിയുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്നറിയിച്ചാണ് എഴുപത്തഞ്ചുകാരനായ ബാർട്ടനീറ്റ്സിന്റെ പിൻമാറ്റം. ഈ മാസം പകുതിയോടെ അദ്ദേഹം നാട്ടിലേക്കു മടങ്ങും. പുതിയ പരിശീലകനെ തീരുമാനിച്ചിട്ടില്ല. ബയോ മെക്കാനിക്സ് വിദഗ്ധനായ ക്ലോസ് ബാർട്ടനീറ്റ്സ് 2019 മുതൽ നീരജിന്റെ പരിശീലകനാണ്. ജാവലിൻത്രോയിലെ ജർമൻ ഇതിഹാസം ഉവേ ഹോനിന്റെ പിൻഗാമിയായാണ് ബാർട്ടനീറ്റ്സ് നീരജിനൊപ്പമെത്തിയത്.
ബ്രസൽസ് (ബൽജിയം) ∙ ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ഫൈനലിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. ഒരു സെന്റീമീറ്റർ വ്യത്യാസത്തിലാണ് നീരജിന് സ്വർണം നഷ്ടമായത്. 87.86 മീറ്റർ ദൂരം പിന്നിട്ടാണ് നീരജ് വെള്ളി മെഡൽ നേടിയത്. 87.87 മീറ്റർ ദൂരം ഏറിഞ്ഞ മുൻ ലോകചാംപ്യൻ ഗ്രനഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സിനാണ് സ്വർണം. ജർമനിയുടെ ജൂലിയൻ വെബ്ബർ 85.97 മീറ്ററുമായി മൂന്നാമതെത്തി. ഒരിക്കൽക്കൂടി 90 മീറ്റർ ദൂരം നീരജിനു മുന്നിൽ സ്വപ്നദൂരമായി അവശേഷിക്കുന്നു.
ബ്രസൽസ് (ബൽജിയം) ∙ ഈ സീസണിലെ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് മത്സരങ്ങളുടെ കലാശക്കൊട്ടായ ഡയമണ്ട് ലീഗ് ഫൈനലിന് ബൽജിയത്തിലെ ബ്രസൽസിൽ ഇന്നു തുടക്കം. 2 ദിവസങ്ങളിലായി നടക്കുന്ന ഫൈനലിൽ ജാവലിൻ ത്രോയിൽ ഇന്ത്യൻ പ്രതീക്ഷയായി നീരജ് ചോപ്ര മത്സരിക്കുന്നുണ്ട്. സ്റ്റീപ്പിൾ ചേസിൽ അവിനാശ് സാബ്ലെയും യോഗ്യത നേടിയതോടെ ഡയമണ്ട് ലീഗ് ഫൈനലിന്റെ ചരിത്രത്തിൽ ആദ്യമായി 2 ഇന്ത്യക്കാർ മത്സരിക്കുന്നുവെന്ന അപൂർവതയുമുണ്ട്.
ബൽജിയത്തിലെ ബ്രസൽസിൽ നാളെ ആരംഭിക്കുന്ന ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ഫൈനലിന് സ്റ്റീപ്പിൾ ചേസ് താരം അവിനാഷ് സാബ്ലെയും. 12 പേർക്കുമാത്രം ഫൈനൽ യോഗ്യതയുള്ള സ്റ്റീപ്പിൾചേസ് പോയിന്റ് പട്ടികയിൽ 14–ാം സ്ഥാനത്തായിരുന്നു സാബ്ലെ. എന്നാൽ മുന്നിലുള്ള 4 താരങ്ങൾ ഫൈനലിൽനിന്നു പിൻമാറിയത് സാബ്ലെയ്ക്ക് നേട്ടമായി.
പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ നായകനായിരുന്നു ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ നീരജ് ചോപ്ര. തുടർച്ചയായ പരിശീലനങ്ങളും ഒളിംപിക്സ് മത്സരത്തിന്റെ തിരക്കുകളുമെല്ലാം ഒഴിഞ്ഞപ്പോൾ മനോഹരമായ ഒരു യാത്രയിലാണ് താരം. സ്വിറ്റ്സർലാൻഡിലെ ബ്രിയൻസ് തടാകക്കരയിൽ നിന്നുമുള്ള കാഴ്ചകൾ ആസ്വദിക്കുന്ന നിരവധി ചിത്രങ്ങളാണ്
ഒളിംപിക് റെക്കോർഡ് സ്വന്തമാക്കിയാണ് പാക്കിസ്ഥാൻ താരം അർഷാദ് നദീം പാരിസ് ഒളിംപിക്സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയത്. വമ്പൻ നേട്ടവുമായി നാട്ടിൽ തിരിച്ചെത്തിയ അർഷാദിനായി ഭാര്യാപിതാവിന്റെ സമ്മാനം കാത്തിരിപ്പുണ്ടായിരുന്നു – ഒരു യമണ്ടൻ എരുമ ! രാജ്യാന്തര നേട്ടങ്ങൾ കൊയ്യുന്ന താരങ്ങൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന വമ്പൻ തുകകൾക്കൊപ്പം ഇത്തരം വ്യത്യസ്ത സമ്മാനങ്ങളും പതിവ് കാഴ്ചയാണ്.
Results 1-10 of 114