Activate your premium subscription today
മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ അത്ലറ്റിക്കോ മഡ്രിഡിനെതിരെ കിലിയൻ എംബപെയുടെ ഗോളിൽ റയലിനു സമനില (1–1). 50–ാം മിനിറ്റിൽ റീബൗണ്ട് ഷോട്ടിലൂടെയാണ് എംബപെ റയലിനെ ഒപ്പമെത്തിച്ചത്. 35–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ യൂലിയൻ അൽവാരസ് അത്ലറ്റിക്കോയ്ക്കു ലീഡ് നൽകിയിരുന്നു. സാമുവൽ ലിനോയെ ഒറെലിയാൻ ചുവാമെനി ഫൗൾ ചെയ്തതിനായിരുന്നു പെനൽറ്റി. ആദ്യ പകുതിയിൽ അത്ലറ്റിക്കോയും രണ്ടാം പകുതിയിൽ റയലും കളിയിൽ ആധിപത്യം പുലർത്തി. ജയത്തോടെ 23 കളികളിൽ 50 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്തു തുടരുന്നു. 49 പോയിന്റുമായി അത്ലറ്റിക്കോ തന്നെയാണ് രണ്ടാമത്.
ജിദ്ദ ∙ സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ ഫൈനലിൽ റയൽ മഡ്രിഡ്–ബാർസിലോന എൽ ക്ലാസിക്കോ പോരാട്ടം. ഇന്നലെ രണ്ടാം സെമിയിൽ റയൽ 3–0ന് മയോർക്കയെ തോൽപിച്ചു. കഴിഞ്ഞ ദിവസം ഒന്നാം സെമിയിൽ ബാർസ 2–0ന് ബിൽബാവോയെ മറികടന്നിരുന്നു. നാളെയാണ് ഫൈനൽ.
ഗാവി, ലമീൻ യമാൽ എന്നിവരുടെ ഗോളുകളിൽ അത്ലറ്റിക് ബിൽബാവോയെ തോൽപിച്ച ബാർസിലോന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ കടന്നു. സൗദി അറേബ്യയിൽ നടക്കുന്ന മത്സരങ്ങളിൽ, റയൽ മഡ്രിഡ് – റയൽ മയ്യോർക്ക രണ്ടാം സെമി വിജയികളെ ബാർസിലോന ഞായറാഴ്ച ഫൈനലിൽ നേരിടും. തുടർച്ചയായ 3–ാം തവണയാണു ബാർസ സൂപ്പർ കപ്പ് ഫൈനലിൽ കടക്കുന്നത്.
മഡ്രിഡ് ∙ സൂപ്പർ താരം വിനീസ്യൂസ് ജൂനിയർ ചുവപ്പുകാർഡ് കണ്ടു പുറത്തായ സ്പാനിഷ് ലാലിഗ ഫുട്ബോൾ മത്സരത്തിൽ വലൻസിയയെ 2–1ന് തോൽപിച്ച് റയൽ മഡ്രിഡ്. 27–ാം മിനിറ്റിൽ ഹ്യുഗോ ഡുറോയുടെ ഗോളിൽ ആദ്യം ലീഡ് നേടിയത് വലൻസിയ ആയിരുന്നു. ആദ്യ പകുതിയിൽ ലീഡ് നിലനിർത്താൻ വലൻസിയയ്ക്ക് സാധിച്ചു. 55–ാം കിലിയൻ എംബപെ റയലിന് പെനൽറ്റി കിക്ക് നേടിക്കൊടുത്തെങ്കിലും ഷോട്ട് എടുത്ത ജൂഡ് ബെലിങ്ങാമിന് ലക്ഷ്യം കാണാനായില്ല.
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ (ഇപിഎൽ) പോയിന്റ് പട്ടികയിൽ ഒന്നും മൂന്നും സ്ഥാനത്തുള്ള ലിവർപൂളിനും ആർസനലിനും സമനിലക്കുരുക്ക്. ഒന്നാം സ്ഥാനക്കാരായ ലിവർപൂളിനെതിരെ ഫുൾഹാം 2–2ന് സമനിലയിൽ കുരുക്കിയപ്പോൾ, ആർസനലിനെ എവർട്ടൻ ഗോൾരഹിത സമനിലയിൽ തളച്ചു. അഞ്ചും ആറും സ്ഥാനക്കാർ തമ്മിലുള്ള മത്സരത്തിൽ ആസ്റ്റൺ
ലണ്ടൻ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ (ഇപിഎൽ) മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റൂബൻ അമോറിമിനെ ആദ്യ തോൽവി സമ്മാനിച്ച് ആർസനൽ. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ആർസനൽ, അമോറിമിന്റെ യുണൈറ്റഡിനെ തകർത്തത്. തുടർ തോൽവി പരമ്പരകൾക്കൊടുവിൽ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി.
മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാർസിലോന സെവിയ്യയെ 5–1നു തകർത്തു വിട്ടതോടെ അടുത്ത വാരം നടക്കുന്ന റയൽ–ബാർസ എൽ ക്ലാസിക്കോയ്ക്ക് ആവേശമേറി. സെൽറ്റ വിഗോയ്ക്കെതിരെ റയൽ 2–1നു കഷ്ടിച്ചു ജയിച്ചതിനു പിന്നാലെയായിരുന്നു ബാർസയുടെ അനായാസ ജയം. റോബർട്ട് ലെവൻഡോവ്സ്കി ഇരട്ടഗോൾ നേടി.
മഡ്രിഡ് ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാമൻമാരായി ബാർസിലോന ‘രാജ്യാന്തര ഇടവേള’യ്ക്കു പിരിഞ്ഞു. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹാട്രിക്കിൽ അലാവസിനെ 3–0നു തോൽപിച്ച ബാർസയ്ക്ക് 9 കളികളിൽ 24 പോയിന്റ്.
മഡ്രിഡ്∙ സ്പാനിഷ് ലാലിഗയിൽ റയൽ മഡ്രിഡിന്റെ അപരാജിത കുതിപ്പ് തുടരുന്നു. സീസണിലെ ഒൻപതാം മത്സരത്തിൽ വിയ്യാ റയലിനെതിരെയും റയൽ വിജയം കുറിച്ചു. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് റയലിന്റെ വിജയം. മത്സരത്തിന്റെ ഇരു പകുതികളിലുമായി ഫെഡറിക് വാൽവെർദെ (14–ാം മിനിറ്റ്), വിനീസ്യൂസ് ജൂനിയർ (73–ാം മിനിറ്റ്) എന്നിവരാണ്
ടോൾ ഗേറ്റുകൾ കടന്ന് ‘ഓവർ സ്പീഡി’ൽ കുതിച്ച ബാർസിലോനയ്ക്ക് പെറ്റിയടിച്ച് ഒസാസൂന! സ്പാനിഷ് ലീഗ് ഫുട്ബോളിൽ തുടരെ 7 മത്സരങ്ങൾ ജയിച്ചു മുന്നേറിയ ബാർസ എട്ടാം മത്സരത്തിൽ ഒസാസൂനയോടു തോറ്റു (4–2). ഈ മത്സരം കൂടി ജയിച്ചിരുന്നെങ്കിൽ ബാർസയ്ക്ക് ലാലിഗ സീസണിൽ ക്ലബ്ബിന്റെ ഏറ്റവും മികച്ച തുടക്കം എന്ന റെക്കോർഡിന് ഒപ്പമെത്താമായിരുന്നു.
Results 1-10 of 168