Activate your premium subscription today
ഭുവനേശ്വർ ∙ കലിംഗ സ്റ്റേഡിയത്തിൽ മഴ കോരിച്ചൊരിഞ്ഞു പെയ്യും മുൻപ് ഗോൾ മഴ പെയ്തു; ഗോവയ്ക്കു ജയിക്കാൻ അതു മതിയായിരുന്നു! ജംഷഡ്പുർ എഫ്സിയെ 3–0നു തോൽപിച്ച എഫ്സി ഗോവയ്ക്ക് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം. സ്പാനിഷ് സ്ട്രൈക്കർ ബോർയ ഹെരേര ഗോവയ്ക്കായി ഇരട്ടഗോൾ നേടി. സെർബിയൻ താരം ദെയാൻ ഡ്രാസിച്ചാണ് മൂന്നാം ഗോൾ നേടിയത്.
കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്. ക്വാർട്ടറിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനോട് 2–1ന് തോറ്റു. സഹൽ അബ്ദുൽ സമദും സുഹൈൽ അഹമ്മദ് ബട്ടുമാണ് ബഗാനായി ലക്ഷ്യം കണ്ടത്. മികച്ച കളി പുറത്തെടുത്തിട്ടും ദവീദ് കറ്റാലയുടെ സംഘത്തിന് ജയം പിടിക്കാനായില്ല. ഇൻജറി ടൈമിൽ ശ്രീക്കുട്ടനാണ് ബ്ലാസ്റ്റേഴ്സിനായി ഒരു ഗോൾ മടക്കിയത്. ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച
ഭുവനേശ്വർ ∙ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) കലാശപ്പോരാട്ടത്തിൽ മോഹൻ ബഗാനോട് പൊരുതിത്തോറ്റ ബെംഗളൂരു എഫ്സിക്ക് സൂപ്പർ കപ്പിലും കനത്ത തിരിച്ചടി. ടൂർണമെന്റിലെ ആവേശപ്പോരാട്ടത്തിൽ ഇന്റർ കാശി എഫ്സിയോട് തോറ്റ് ബെംഗളൂരു എഫ്സി പുറത്തായി. പെനൽറ്റി ഷൂട്ടൗട്ടിലാണ് ഇന്റർ കാശിയുടെ വിജയം. നിശ്ചിത സമയത്ത് സ്കോർ 1–1 ആയതിനെത്തുടർന്നു നടന്ന ഷൂട്ടൗട്ടിൽ 5–3ന് ജയിച്ച് ഇന്റർ കാശി ക്വാർട്ടറിൽ കടന്നു.
ഭുവനേശ്വർ ∙ ഐ ലീഗിനു പിറകെ സൂപ്പർ കപ്പിലും ഗോകുലത്തിനു നിരാശ. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഐഎസ്എൽ ക്ലബ്ബായ എഫ്സി ഗോവ 3–0നാണ് ഗോകുലത്തെ പരാജയപ്പെടുത്തിയത്. ഗോവയുടെ സ്പാനിഷ് താരം ഐകർ ഗ്വരട്സെനയുടെ ഹാട്രിക്കിനു മുന്നിലാണ് ഗോകുലം നിഷ്പ്രഭരായത്.
ഈ ടീമിൽ തന്റെ വജ്രായുധം ആരായിരിക്കും എന്നതിന് ആദ്യ മത്സരത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ദവീദ് കറ്റാലയ്ക്ക് ഉത്തരം കിട്ടി– നോവ സദൂയി. പെനൽറ്റി കിക്ക് നേടിയെടുത്തും തകർപ്പൻ ലോങ് റേഞ്ചറിലൂടെ സ്കോർ ചെയ്തും മൊറോക്കൻ താരം മിന്നിയ സൂപ്പർ കപ്പ് ഫുട്ബോൾ മത്സരത്തിൽ നിലവിലെ ചാംപ്യൻമാരായ ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്സിന് 2–0 ജയം.
സൂപ്പർ കപ്പിലെ ആദ്യ മത്സരം ജയിച്ച് കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിൽ കടന്നു. നിലവിലെ ചാംപ്യൻമാരായ ഈസ്റ്റ് ബംഗാളിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് തകർത്തുവിട്ടത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം. ക്വാർട്ടറിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ന്യൂഡൽഹി ∙ ഐ ലീഗ് ചാംപ്യന്മാരായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ തങ്ങളെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഭുവനേശ്വറിൽ 20നു തുടങ്ങുന്ന സൂപ്പർ കപ്പ് ഫുട്ബോളിൽനിന്ന് ഗോവ ചർച്ചിൽ ബ്രദേഴ്സ് പിന്മാറി. സൂപ്പർ കപ്പ് മത്സരക്രമം നറുക്കെടുപ്പിലും പ്രശ്നമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ചർച്ചിലിന്റെ പിന്മാറ്റം.
കൊച്ചി ∙ അടുത്ത സീസണിൽ ടീം പൊളിച്ചു പണിയുമോ? – ‘‘പൊളിക്കും.’’ പുതിയ താരങ്ങൾ വരുമോ? – ‘‘ഉറപ്പായും വരും.’’ ആരൊക്കെ ടീമിൽ നിലനിൽക്കും? – ‘‘ടീമിനായി 100 ശതമാനം സമർപ്പണവും കഠിനാധ്വാനവും ചെയ്യുന്നവർ.’’ ഇന്ത്യയിൽ വിജയിച്ച വിദേശ പരിശീലകരിൽ നിന്നു ‘കടം’ കൊള്ളുമോ? – ‘‘മികച്ചതു പകർത്താൻ എന്തിനു മടിക്കണം..’’ പെട്ടെന്നു ദേഷ്യപ്പെടുമോ ? – ‘‘കളി ആസ്വദിക്കാനുള്ളതാണ്. പക്ഷേ പരിശീലന വേളയിൽ ഞാൻ കർക്കശക്കാരനാണ്. അധ്വാനമില്ലാതെ, സമർപ്പണമില്ലാതെ എങ്ങനെ മെച്ചപ്പെടും’’ – എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരമുണ്ട്, ദവീദ് കറ്റാല ഹിമെനെയെന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകന്. ചിരിയിൽ തെല്ലു പിശുക്കുണ്ടെങ്കിലും സൗമ്യമായ പെരുമാറ്റം. അളന്നു മുറിച്ച സംസാരം. 20ന് ഒഡീഷയിൽ ആരംഭിക്കുന്ന സൂപ്പർ കപ്പിലൂടെയാണ് സ്പെയിൻകാരനായ കറ്റാലയുടെ അരങ്ങേറ്റം. ബ്ലാസ്റ്റേഴ്സിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിതനാ ശേഷം കറ്റാല ‘മനോരമ’യ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽനിന്ന്.
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ദവീദ് കറ്റാല ടീമിനൊപ്പം ചേർന്നു; പ്രതീക്ഷകളോടെ. ഞായറാഴ്ച പുലർച്ചെയെത്തിയ സ്പാനിഷ് കോച്ച് കലൂർ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചു. സൂപ്പർ കപ്പിന് ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ ചുമതലയേറ്റു. സിഇഒ: അഭീക് ചാറ്റർജി കോച്ചിന്റെ പേരെഴുതിയ മഞ്ഞക്കുപ്പായം നൽകിയാണ് ദവീദിനെ വരവേറ്റത്.
കൊച്ചി ∙ ലോക ഫുട്ബോളിന്റെ തറവാടുകളിലൊന്നിൽ നിന്നാണു ഡേവിഡ് കറ്റാലയുടെ വരവ്; ബാർസിലോനയിൽ നിന്ന്. സ്പെയിനിലെ കാറ്റലോണിയൻ പ്രവിശ്യയുടെ തലസ്ഥാന നഗരത്തിൽ ജനിച്ചിട്ടും എഫ്സി ബാർസിലോനയ്ക്കു വേണ്ടി കളിച്ചിട്ടില്ല. എന്നാൽ മറ്റു കളി നിലങ്ങളിൽ അപാരമായ അനുഭവ സമ്പത്തുണ്ട്. അതാണു ചെറിയ കാലത്തെ കോച്ചിങ് കരിയറിൽ അദ്ദേഹത്തിന്റെ കരുത്ത്.
Results 1-10 of 56