Activate your premium subscription today
ട്വന്റി20 ക്രിക്കറ്റിന്റെ കൗമാരക്കപ്പിലും ഇന്ത്യൻ കയ്യൊപ്പ്. മലേഷ്യയിൽ നടന്ന അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിൽ ആധികാരിക ജയത്തോടെ ഇന്ത്യ ജേതാക്കൾ. ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 9 വിക്കറ്റിനാണ് ഇന്ത്യൻ ജയം. സ്കോർ: ദക്ഷിണാഫ്രിക്ക– 20 ഓവറിൽ 82നു പുറത്ത്.
അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ കിരീടത്തിൽ മാത്രമല്ല, ടൂർണമെന്റിലെ വ്യക്തിഗത നേട്ടങ്ങളുടെ പട്ടികയിലും ഇന്ത്യൻ പെൺകുട്ടികളുടെ സർവാധിപത്യമാണ്. 7 മത്സരങ്ങളിൽ നിന്ന് 309 റൺസും 7 വിക്കറ്റും സ്വന്തമാക്കിയ തെലങ്കാന സ്വദേശി ജി.തൃഷ ലോകകപ്പിലെ താരവും ടോപ് സ്കോററുമായപ്പോൾ കൂടുതൽ വിക്കറ്റുകൾ നേടിയത് മധ്യപ്രദേശുകാരി വൈഷ്ണവി ശർമയാണ് (17 വിക്കറ്റുകൾ).
ക്വാലലംപുർ∙ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ സെമിയുറപ്പിച്ചതിന്റെ സന്തോഷം, സ്കോട്ലൻഡിനെതിരായ മത്സരത്തിൽ തകർപ്പൻ ബാറ്റിങ്, ബോളിങ് പ്രകടനവുമായി ആഘോഷിച്ച് ഇന്ത്യൻ യുവനിര. ബാറ്റർമാരും ബോളർമാരും ഒരുപോലെ കരുത്തുകാട്ടിയ മത്സരത്തിൽ ഇന്ത്യ സ്കോട്ലൻഡിനെ 150 റൺസിന് തകർത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 208 റൺസ്. സ്കോട്ലൻഡിന്റെ മറുപടി 14 ഓവറിൽ 58 റൺസിൽ അവസാനിച്ചു.
ഫൈനലുകളിലെ തുടർതോൽവികൾക്ക് ഓസ്ട്രേലിയയോട് കണക്കുചോദിക്കാൻ ഇന്ത്യയുടെ കൗമാരപ്പടയ്ക്കുമായില്ല. അഭിമാന വിജയങ്ങളിലൂടെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിൽ അപരാജിത കുതിപ്പ് നടത്തിയ ഇന്ത്യൻ ടീമിനു ഫൈനലിൽ കാലിടറി; 79 റൺസ് തോൽവി. 3 മാസം മുൻപ് ഏകദിന ലോകകപ്പ് കയ്യെത്തും ദൂരത്ത് നഷ്ടമായപ്പോഴത്തെ എതിരാളികൾതന്നെ ഇത്തവണയും;
ഐസിസി ടൂർണമെന്റുകളിലെ വിജയത്തിൽ മുൻ പന്തിയിലുള്ള ഓസ്ട്രേലിയയുടെ കിരീടത്തിലേക്ക് മറ്റൊരു പൊൻതൂവലായി അണ്ടർ 19 ലോകകപ്പ് കിരീടം. ഇതോടെ ഓസ്ട്രേലിയയുടെ ഷെൽഫിലുള്ള ഐസിസി കിരീടങ്ങളുടെ എണ്ണം 14 ആയി ഉയർന്നു. അണ്ടർ 19 വിഭാഗത്തിലടക്കം 10
അണ്ടർ 19 ലോകകപ്പ് ഫൈനൽ നടക്കുമ്പോൾ ബെനോനിയിലെ ഗാലറിയിലെ ഇന്ത്യൻ ആരാധകന്റെ കയ്യിൽ ഒരു പോസ്റ്റർ ഉണ്ടായിരുന്നു. ‘‘ഏകദിന ലോകകപ്പിൽ സീനിയേഴ്സിനേറ്റ തോൽവിക്ക് ഇന്ന് പകരം വീട്ടണം’’. കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ ഫൈനൽ പോരാട്ടം
ബെനോനി∙ ഒടുവിൽ ഭയന്നതു തന്നെ സംഭവിച്ചു. ഫൈനലിൽ ഓസ്ട്രേലിയയെ കീഴടക്കുക എന്ന ദൗത്യത്തിനു മുന്നിൽ ഇന്ത്യ ഒരിക്കൽ കൂടി തോൽവി സമ്മതിച്ചു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്, ഏകദിന ലോകകപ്പ് എന്നിവയ്ക്കു ശേഷം അണ്ടർ 19 ലോകകപ്പിലാണ് ഇന്ത്യ ഓസീസിനു മുന്നിൽ വീണത്. കപ്പ് നിലനിർത്തുകയെന്ന
2000ൽ മുഹമ്മദ് കൈഫ്. 2008ൽ വിരാട് കോലി. 2012ൽ ഉൻമുക്ത് ചന്ദ്. 2018ൽ പൃഥ്വി ഷാ, 2022ൽ യഷ് ദൂൽ... കൗമാര ക്രിക്കറ്റിലെ ലോകകിരീടം ഇതുവരെ ഇന്ത്യയ്ക്കു നേടിക്കൊടുത്തവരാണ് ഈ 5 ക്യാപ്റ്റൻമാർ. അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ നാളെ ദക്ഷിണാഫ്രിക്കയിൽ നടക്കുമ്പോൾ ആറാം കിരീടത്തിനരികെ നിൽക്കുന്നു പഞ്ചാബുകാരൻ ഉദയ് സഹറാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം. കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികളെങ്കിലും വിജയസാധ്യതയുടെ ത്രാസിൽ ഇന്ത്യയുടെ തട്ട് താഴ്ന്നു കിടക്കുന്നു. ഫൈനലിൽ ഇന്ത്യയെ ഫേവറിറ്റുകളാക്കുന്ന ചില ഘടകങ്ങൾ ഇവയാണ്.
Results 1-8