Activate your premium subscription today
ഉത്തരാഖണ്ഡിൽ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കേരളത്തിൽ നിന്ന് 371 കായിക താരങ്ങൾ പങ്കെടുക്കും. ഒഫിഷ്യലുകളും പരിശീലകരുമായി 191 പേർ ഉൾപ്പെടെ 562 പേരാണു കേരള സംഘത്തിലുള്ളത്. മുൻ നീന്തൽ താരം സെബാസ്റ്റ്യൻ സേവ്യറാണു സംഘത്തലവൻ. കേരള ടീമിന്റെ ക്യാപ്റ്റനെ നിശ്ചയിച്ചിട്ടില്ല.
ദേശീയ സബ് ജൂനിയർ സ്കൂൾ അത്ലറ്റിക്സിൽ തമിഴ്നാട് ഓവറോൾ ചാംപ്യൻമാരായപ്പോൾ കേരളത്തിന് 11–ാം സ്ഥാനം മാത്രം. 2 വെങ്കലം മാത്രമാണ് മീറ്റിൽ കേരളത്തിന്റെ ആകെ മെഡൽനേട്ടം. അവസാന ദിനമായ ഇന്നലെ പെൺകുട്ടികളുടെ 4–100 മീറ്റർ റിലേയിലൂടെയാണ് രണ്ടാം വെങ്കലം നേടിയത്.
കൊച്ചി ∙ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസ് അത്ലറ്റിക്സിൽ കേരളത്തിനുവേണ്ടി ട്രാക്കിലിറങ്ങുക 47 അംഗ സംഘം. റിലേ ടീമിലേക്കുള്ള 24 അത്ലീറ്റുകളെ ഇന്നലെ ട്രയൽസിലൂടെ തിരഞ്ഞെടുത്തു. വ്യക്തിഗത ഇനങ്ങളിൽ 23 പേരും ടീമിലുണ്ട്. 12 ഒഫിഷ്യലുകൾ ഉൾപ്പെടെ 59 അംഗ സംഘമാണു ഡെറാഡൂണിലേക്കു പോകുക.
ഈ വർഷത്തെ പ്രധാന ദേശീയ അത്ലറ്റിക്സ് ചാംപ്യൻഷിപ്പുകളിലൊന്ന് കേരളത്തിലേക്ക്. ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്ലറ്റിക്സിന് ഏപ്രിലിൽ കേരളം വേദിയൊരുക്കും. കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിലോ തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിലോ മത്സരം നടക്കും. ഈ വർഷത്തെ ഏഷ്യൻ, ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പുകൾക്ക് യോഗ്യത നേടാനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് നിർണായക മത്സരമാണിത്.
ന്യൂഡൽഹി ∙ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) അത്ലീറ്റ്സ് കമ്മിഷൻ അധ്യക്ഷയായി ഒളിംപ്യൻ അഞ്ജു ബോബി ജോർജ്. 2 തവണ ഒളിംപിക്സ് മെഡൽ ജേതാവായ നീരജ് ചോപ്രയടക്കം 9 അംഗങ്ങൾ ഉൾപ്പെടുന്ന സമിതിയെയാണ് അഞ്ജു നയിക്കുക. കമ്മിഷനിലേക്കു തിരഞ്ഞെടുക്കപ്പെട്ട 6 വനിതകളിൽ മലയാളി ഒളിംപ്യൻ എം.ഡി.വൽസമ്മയുമുണ്ട്. നിലവിൽ മത്സരരംഗത്തുള്ള താരങ്ങളിൽ നീരജിനു പുറമേ സ്റ്റീപിൾ ചേസ് താരം അവിനാഷ് സാബ്ലെയും കമ്മിഷനിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
കൊച്ചി ∙ ഉത്തരാഖണ്ഡിൽ ഈ മാസം അവസാനം ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ, അത്ലറ്റിക്സിൽ പകുതിയോളം ഇനങ്ങളിൽ കേരളത്തിനു പങ്കാളിത്തമുണ്ടാകില്ല. ഗെയിംസിൽ അത്ലറ്റിക്സിലെ 40 വ്യക്തിഗത ഇനങ്ങളിൽ 19 ഇനങ്ങളിൽ സംസ്ഥാനത്തെ അത്ലീറ്റുകൾക്കു യോഗ്യത നേടാനായില്ല. എന്നാൽ 5 റിലേ ഇനങ്ങളിലും കേരളം യോഗ്യത നേടിയിട്ടുണ്ട്. രാജ്യാന്തര താരങ്ങളിൽ പലരും ഗെയിംസിൽ പങ്കെടുക്കാത്തതും കേരളത്തിന്റെ മെഡൽ സാധ്യതകളെ ബാധിക്കും.
സംസ്ഥാന സ്കൂൾ കായികമേളയിൽ വിദ്യാഭ്യാസ വകുപ്പ് വിലക്കു പ്രഖ്യാപിച്ച കോതമംഗലം മാർ ബേസിൽ, തിരുനാവായ നവാമുകുന്ദ സ്കൂളുകളുടെ കരുത്തിലായിരുന്നു ദേശീയ സ്കൂൾ അത്ലറ്റിക്സിൽ കേരളത്തിന്റെ കിരീടക്കുതിപ്പ്. മീറ്റിൽ കേരളത്തിനായി കൂടുതൽ വ്യക്തിഗത മെഡലുകൾ നേടിയത് മാർ ബേസിൽ സ്കൂളാണ്. വ്യക്തിഗത ഇനത്തിൽ ഒന്നുവീതം സ്വർണവും വെള്ളിയും വെങ്കലവുമാണ് മാർ ബേസിലിന്റെ നേട്ടം.
വിജയത്തിന്റെ ബാറ്റൺ കൈവിടാതെ കുതിച്ചോടിയ റിലേ ടീമുകളുടെ കരുത്തിൽ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ കേരളം ഓവറോൾ ചാംപ്യൻമാർ. അവസാനദിനത്തിൽ റിലേ മത്സരങ്ങളിലൂടെ മാത്രം നേടിയ 2 സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമാണ് കേരളത്തെ സീനിയർ സ്കൂൾ മീറ്റിലെ കിരീടം നിലനിർത്താൻ സഹായിച്ചത്. കേരളം 138 പോയിന്റ് നേടിയപ്പോൾ 123 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും 104 പോയിന്റുമായി തമിഴ്നാട് മൂന്നാം സ്ഥാനത്തുമാണ്.
ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിന്റെ മൂന്നാം ദിനം കേരളത്തിന്റെ മെഡൽക്കൊയ്ത്ത്. 3 സ്വർണവും 4 വെള്ളിയും 2 വെങ്കലവുമാണ് ഇന്നലെ മാത്രം കേരളത്തിന്റെ കൗമാര താരങ്ങൾ നേടിയത്. ആൺകുട്ടികളുടെ ഡിസ്കസ്ത്രോയിൽ കാസർകോട് കുട്ടമത്ത് ജിവിഎച്ച്എസ്എസിലെ കെ.സി.സർവാൻ, ഹൈജംപിൽ കോട്ടയം മുരിക്കുംവയൽ ഗവ.വിഎച്ച്എസ്എസിലെ ജ്യുവൽ തോമസ്, പെൺകുട്ടികളുടെ പോൾവോൾട്ടിൽ കോതമംഗലം മാർ ബേസിൽ എച്ച്എസ്എസിലെ ജീന ബേസിൽ എന്നിവരാണ് സ്വർണ ജേതാക്കൾ.
ചണ്ഡിഗഡ് ∙ മുൻ ഏഷ്യൻ ഗെയിംസ് ചാംപ്യൻ ബഹാദൂർ സിങ് സാഗൂ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) പ്രസിഡന്റ്. കഴിഞ്ഞ 12 വർഷം എഎഫ്ഐ പ്രസിഡന്റായിരുന്ന ആദിൽ സുമരിവാലയുടെ പിൻഗാമിയായാണ് അൻപത്തൊന്നുകാരൻ ബഹാദൂർ സിങ് ചുമതലയേൽക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ബഹാദൂർ സിങ് മാത്രമാണ് പത്രിക സമർപ്പിച്ചിരുന്നത്.
Results 1-10 of 675