Activate your premium subscription today
ഈ വർഷത്തെ പ്രധാന ദേശീയ അത്ലറ്റിക്സ് ചാംപ്യൻഷിപ്പുകളിലൊന്ന് കേരളത്തിലേക്ക്. ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്ലറ്റിക്സിന് ഏപ്രിലിൽ കേരളം വേദിയൊരുക്കും. കൊച്ചി മഹാരാജാസ് സ്റ്റേഡിയത്തിലോ തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിലോ മത്സരം നടക്കും. ഈ വർഷത്തെ ഏഷ്യൻ, ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പുകൾക്ക് യോഗ്യത നേടാനൊരുങ്ങുന്ന ഇന്ത്യൻ താരങ്ങൾക്ക് നിർണായക മത്സരമാണിത്.
ചണ്ഡിഗഡ് ∙ മുൻ ഏഷ്യൻ ഗെയിംസ് ചാംപ്യൻ ബഹാദൂർ സിങ് സാഗൂ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഎഫ്ഐ) പ്രസിഡന്റ്. കഴിഞ്ഞ 12 വർഷം എഎഫ്ഐ പ്രസിഡന്റായിരുന്ന ആദിൽ സുമരിവാലയുടെ പിൻഗാമിയായാണ് അൻപത്തൊന്നുകാരൻ ബഹാദൂർ സിങ് ചുമതലയേൽക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ബഹാദൂർ സിങ് മാത്രമാണ് പത്രിക സമർപ്പിച്ചിരുന്നത്.
ഭുവനേശ്വർ∙ ലക്ഷ്യമിട്ടിരുന്ന മാന്ത്രിക ദൂരമായ 90 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിക്കാനായില്ലെങ്കിലും, ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് പുരുഷ ജാവലിൻത്രോയിൽ സൂപ്പർതാരം നീരജ് ചോപ്രയ്ക്ക് സ്വർണം. 82.27 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് സ്വർണം നേടിയത്. 82.06 മീറ്റർ ദൂരം കണ്ടെത്തിയ ഏഷ്യൻ ചാംപ്യൻഷിപ് മെഡൽ ജേതാവു
ഭുവനേശ്വർ ∙ വയസ്സ് 38, ദേശീയ മത്സരങ്ങൾ 50, ഒരേയൊരു ദേശീയ സ്വർണം നേടിയത് 12 വർഷങ്ങൾക്കു മുൻപ്. എന്നിട്ടും ബിനീഷ് ജേക്കബിന്റെ മനസ്സിലെ ഉത്സാഹത്തിളക്കം മങ്ങുന്നില്ല. കായികാധ്വാനവും ശരീരക്ഷമതയും നിർണായകമായ പോൾവോൾട്ടിൽ, കോഴിക്കോട് പുല്ലൂരാംപാറ സ്വദേശിയായ
ആദ്യ 2 ചാട്ടങ്ങൾ ഫൗൾ. മൂന്നാം ശ്രമത്തിലും മങ്ങിയ പ്രകടനം. മെഡൽ കൈവിട്ടെന്നു കരുതിയവരെ വിസ്മയിപ്പിച്ച് വനിതാ ലോങ്ജംപിലെ അഞ്ചാം ഊഴത്തിൽ നയന ജയിംസ് സ്വർണദൂരം കുറിച്ചു. ആ നയന മനോഹര പ്രകടനം (6.53 മീറ്റർ) മീറ്റിലെ സ്വർണ വരൾച്ചയിൽ നിന്ന് കേരളത്തെ ഉണർത്തി. ഇത്തവണത്തെ ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സിൽ ഒരു മലയാളി താരത്തിന്റെ ആദ്യ സ്വർണമാണ് കോഴിക്കോട് ചക്കിട്ടപാറ സ്വദേശിനിയായ നയന ഇന്നലെ നേടിയത്.
ദൂരം അളന്നതിലെ പിഴവ് ധീരതയോടെ ചോദ്യം ചെയ്തപ്പോൾ മല്ലാല അനുഷയുടെ വെള്ളി സ്വർണമായി. ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക്സിന്റെ ഒന്നാംദിനത്തിൽ ട്രിപ്പിൾജംപ് പിറ്റിലായിരുന്നു ആന്ധ്ര താരത്തിന്റെ നാടകീയ വിജയം. ആവേശകരമായ മത്സരത്തിൽ അനുഷയുടെ അഞ്ചാം ജംപിൽ ഒഫീഷ്യലുകൾ ആദ്യം കണക്കാക്കിയ ദൂരം 13.11 മീറ്റർ. എന്നാൽ
ക്രിക്കറ്റിലും ഫുട്ബോളിലും എന്നതുപോലെ കളിക്കാരെ റാഞ്ചുന്ന ‘സ്കൗട്ടുകളുടെ’ തിരക്കായിരുന്നു റാഞ്ചിയിൽ നടന്ന ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിലും. സൗജന്യ പരിശീലനവും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മുൻനിര താരങ്ങളെ സ്വന്തമാക്കാൻ ബഹുരാഷ്ട്ര കമ്പനികൾ രംഗത്തെത്തുന്നതോടെ ഇന്ത്യൻ അത്ലറ്റിക്സിന്റെ മുഖഛായ മാറുകയാണ്.
അവസാന ലാപ്പിലെ അദ്ഭുതക്കുതിപ്പ് പോലെ, ഫെഡറേഷൻ കപ്പ് അത്ലറ്റിക്സിന്റെ അവസാന ദിനത്തിൽ മലയാളികൾ മെഡലുകൾ വാരി. 2 സ്വർണവും 4 വെള്ളിയും 3 വെങ്കലവുമാണ് കേരള താരങ്ങൾ ഇന്നലെ സ്വന്തമാക്കിയത്. പുരുഷൻ ട്രിപ്പിൾജംപിൽ കോഴിക്കോട് വളയം സ്വദേശി അബ്ദുല്ല അബൂബക്കറും വനിതാ ലോങ്ജംപിൽ തൃശൂർ നാട്ടിക സ്വദേശി ആൻസി സോജനുമാണ് സ്വർണ ജേതാക്കൾ. ഇരുവരും ഏഷ്യൻ ചാംപ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക് പിന്നിട്ടു.
ഒരേ വീട്ടിൽ ഒന്നിച്ചു കളിച്ചുവളർന്ന അനസും അനീസും ഇപ്പോൾ കണ്ടുമുട്ടണമെങ്കിൽ ഒരു ദേശീയ മീറ്റ് വരണം! 400 മീറ്ററിലെ ദേശീയ റെക്കോർഡ് ജേതാവ് മുഹമ്മദ് അനസും രാജ്യാന്തര ലോങ്ജംപ് താരം മുഹമ്മദ് അനീസുമാണ് ഒരേ റൂട്ടിൽ 2 ട്രാക്കിൽ ഓടുന്ന ഈ സുവർണ സഹോദരങ്ങൾ. 6 മാസത്തിനുശഷമുള്ള ഇരുവരുടെ കണ്ടുമുട്ടലിന് കഴിഞ്ഞദിവസം വേദിയായത് റാഞ്ചിയിലെ ബിർസ മുണ്ട സ്റ്റേഡിയമാണ്.
യോഗ്യതാ കടമ്പയ്ക്കു മുന്നിൽ തട്ടിവീഴ്ത്തി ജ്യോതിയുടെ വഴിമുടക്കാൻ ഇത്തവണ ഹർഡിലുകൾക്കായില്ല. വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കോർഡ് തിരുത്തിയ പ്രകടനത്തോടെ (12.89 സെക്കൻഡ്) ആന്ധ്രപ്രദേശ് സ്വദേശിനി ജ്യോതി യാരാജി ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിനു യോഗ്യത നേടി. കഴിഞ്ഞവർഷം ചെന്നൈയിൽ ദേശീയ സീനിയർ അത്ലറ്റിക്സിൽ ഹർഡിലിൽ കാലുടക്കി വീണ് ലോക ചാംപ്യൻഷിപ്പ് യോഗ്യതയും സ്വർണവും നഷ്ടമായ ജ്യോതിക്ക് ഇന്നലെ ഹർഡിൽ പ്രതിബന്ധമായില്ല.
Results 1-10 of 11