Activate your premium subscription today
തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിലെ പ്രതിഷേധത്തിന്റെ പേരിൽ കോതമംഗലം മാർ ബേസിൽ, തിരുനാവായ നവാമുകുന്ദ എന്നീ സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഇടപെട്ട സാഹചര്യത്തിലാണ് വിലക്ക് പിൻവലിക്കുന്നതെന്ന് വിദ്യാഭ്യാസ
നവംബറിൽ കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങളിൽ മൂന്നെണ്ണം മലയാള മനോരമയ്ക്ക്. മികച്ച ലേ ഔട്ടിനുള്ള പുരസ്കാരത്തിന് ആർടിസ്റ്റ് എൻ.എസ്. മഗേഷ് ഡിസൈൻ ചെയ്ത പേജ് അർഹമായി. മികച്ച വാർത്താ ചിത്രങ്ങളിൽ രണ്ടാം സ്ഥാനം സീനിയർ ഫൊട്ടോഗ്രഫർ ജിബിൻ ചെമ്പോലയും (കൊച്ചി) മൂന്നാം സ്ഥാനം പിക്ചർ എഡിറ്റർ അരുൺ ശ്രീധറും (കൊച്ചി) നേടി.
തിരുവനന്തപുരം∙ നവംബറിൽ കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരങ്ങളിൽ മൂന്നെണ്ണം മലയാള മനോരമയ്ക്ക്. മികച്ച ലേ ഔട്ടിനുള്ള പുരസ്കാരത്തിന് ആർടിസ്റ്റ് എൻ.എസ്. മഗേഷ് ഡിസൈൻ ചെയ്ത പേജ് ഒന്നാം സ്ഥാനം നേടി. മികച്ച വാർത്താ ചിത്രങ്ങളിൽ രണ്ടാം സ്ഥാനം സീനിയർ ഫൊട്ടോഗ്രഫർ ജിബിൻ ചെമ്പോലയും (കൊച്ചി) മൂന്നാം സ്ഥാനം പിക്ചർ എഡിറ്റർ അരുൺ ശ്രീധറും (കൊച്ചി) നേടി. ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ തീരുമാനിച്ചത്.
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പ്രതിഷേധിച്ച കോതമംഗലം മാര്‍ ബേസില്‍, തിരുനാവായ നാവാമുകുന്ദ സ്കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കുട്ടികളുടെ ഭാവി നഷ്ടപ്പെടാതിരിക്കാനുള്ള തീരുമാനമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ട്രാക്കിൽ കുതിച്ചോടി ഫിനിഷ് ലൈൻ പിന്നിടുമ്പോൾ ഓരോ കായികതാരവും കേൾക്കാനാഗ്രഹിക്കുന്നത് കയ്യടികളുടെ ശബ്ദമാണ്. എന്നാൽ, സ്കൂൾ കായികമേളയിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയ കുട്ടികളോട് തുറന്ന യുദ്ധപ്രഖ്യാപനംതന്നെ നടത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ.
കൊച്ചി∙ വിദ്യാഭ്യാസ, കായിക വകുപ്പുകളുടെ കെടുകാര്യസ്ഥതയ്ക്കു ബലിയാടാകുന്നതു കുട്ടികളുടെ ഭാവി. സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമയത്ത് പ്രതിഷേധിച്ചതിന്റെ പേരിൽ രണ്ടു സ്കൂളുകൾക്ക് അടുത്ത വർഷം വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ ഉയരുന്നത് കടുത്ത വിമർശനമാണ്. വിദ്യാഭ്യാസ, കായിക വകുപ്പുകളിലെ ഉദ്യോഗസ്ഥ ധാർഷ്ട്യമാണ് അനിഷ്ട സംഭവങ്ങൾക്ക് ഇടയാക്കിയതും ഇപ്പോൾ വിലക്കിനു കാരണവുമെന്നാണു പൊതുവെ ഉയരുന്ന വിമർശനം.
Results 1-6 of 97