Activate your premium subscription today
ലൊസാഞ്ചലസ് ഒളിംപിക്സിൽ ക്രിക്കറ്റ് മത്സരയിനമാകുമ്പോൾ സ്വർണം നേടാൻ ചൈന ടീമിനെ ഒരുക്കുന്നുണ്ടെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം സ്റ്റീവ് വോ. ലണ്ടനിൽ ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കവെയാണ് ഒളിംപിക്സിലെ ക്രിക്കറ്റ് മത്സരത്തേക്കുറിച്ച് സ്റ്റീവ് വോ പ്രതികരിച്ചത്. ക്രിക്കറ്റിന്റെ കടന്നുവരവ് ഗൗരവത്തോടെയാണു ചൈന കാണുന്നതെന്നും സ്റ്റീവ് വോ വ്യക്തമാക്കി.
വനിതാ അത്ലീറ്റുകളുടെ പങ്കാളിത്തത്തിൽ ചരിത്രം കുറിക്കാൻ ലൊസാഞ്ചലസ് ഒളിംപിക്സ്. ഒളിംപിക്സ് ചരിത്രത്തിലാദ്യമായി പുരുഷൻമാരെക്കാൾ വനിതാ കായിക താരങ്ങൾ പങ്കെടുക്കുന്നതിന്റെ റെക്കോർഡാണ് 2028 ഗെയിംസിനെ കാത്തിരിക്കുന്നത്. 5,333 വനിതകളും 5,167 പുരുഷൻമാരും ലൊസാഞ്ചലസിൽ മത്സരിക്കുമെന്ന് രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി (ഐഒസി) വ്യക്തമാക്കി.
കൊച്ചി ∙ അത്ലറ്റിക്സിൽ കേരളം പിന്നാക്കം പോകാൻ കാരണം പിന്തുണ കുറയുന്നതാണെന്ന് ഒളിംപ്യൻ ടിന്റു ലൂക്ക. മുൻപു സർക്കാരും കായിക വകുപ്പും വലിയ തോതിൽ പിന്തുണച്ചിരുന്നു. ഇപ്പോൾ സ്പോർട്സിനെ കാര്യമായി പരിഗണിക്കുന്നില്ല. സ്പോർട്സ് ഹോസ്റ്റലുകൾക്കു വല്ലപ്പോഴും പണം കൊടുത്തതു കൊണ്ടു കാര്യമില്ല. മീറ്റുകൾക്കു പലപ്പോഴും അത്ലീറ്റുകൾ സ്വന്തം ചെലവിലാണ് പോകുന്നത്. കേരളം ഈ രീതിയിൽ പിന്നാക്കം പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് കാണാനെത്തിയ ടിന്റു പറഞ്ഞു.
ന്യൂഡൽഹി ∙ 128 വർഷത്തെ ഇടവേളയ്ക്കുശേഷം ഒളിംപിക്സിലേക്കുള്ള ക്രിക്കറ്റിന്റെ മടങ്ങിവരവിൽ മത്സരിക്കുന്നത് 6 ടീമുകൾ. 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ ക്രിക്കറ്റ് മത്സരയിനമാക്കാൻ രാജ്യാന്തര ഒളിംപിക് കമ്മിറ്റി നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ഗെയിംസ് സംഘാടകരുടെ ഔദ്യോഗിക പ്രഖ്യാപനം വന്നത് ഇന്നലെയാണ്. ട്വന്റി20 ഫോർമാറ്റിൽ നടക്കുന്ന മത്സരത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ 6 ടീമുകൾ വീതം പങ്കെടുക്കും.
ടോക്കിയോ ∙ ആറു തവണ ഒളിംപിക് ചാംപ്യനായിട്ടുളള ജാപ്പനീസ് ജിംനാസ്റ്റിക്സ് ഇതിഹാസം അകിനോരി നകയാമ (82) അന്തരിച്ചു. മാർച്ച് 9ന് അന്തരിച്ച നകയാമയുടെ വിയോഗവാർത്ത ഇന്നലെയാണ് ജപ്പാൻ ജിംനാസ്റ്റിക്സ് അസോസിയേഷൻ പുറത്തുവിട്ടത്. അർബുദരോഗത്തിനു ചികിത്സയിലായിരുന്നു. 1968 മെക്സിക്കോ സിറ്റി ഒളിംപിക്സിൽ ഓൾറൗണ്ട് ടീം ഇനത്തിൽ സ്വർണം നേടിയ നകയാമ റിങ്സ്, പാരലൽ ബാർസ്, ഹൊറിസോന്റൽ ബാർസ് എന്നിവയിൽ വ്യക്തിഗത സ്വർണവും നേടി. ഫ്ലോർ എക്സർസൈസിൽ വെള്ളിയും ഓൾറൗണ്ട് വിഭാഗത്തിൽ വെങ്കലവും പേരിലുണ്ട്.
ആതൻസ് ∙ ലോകത്തെ ഏറ്റവും വലിയ കായിക സംഘടനയായ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) അധ്യക്ഷ സ്ഥാനത്തേക്ക് ആവേശപ്പോരാട്ടം. കഴിഞ്ഞ 12 വർഷക്കാലം ഐഒസി അധ്യക്ഷനായിരുന്ന തോമസ് ബാക്കിന്റെ പിൻഗാമിയാകാൻ മത്സരരംഗത്തുള്ളത് 7 പേർ. ഗ്രീസിൽ ഇന്നാരംഭിക്കുന്ന ഐഒസി സെഷന്റെ ഭാഗമായി വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. പുതിയ പ്രസിഡന്റ് ഒളിംപിക് ദിനമായ ജൂൺ 23ന് ചുമതലയേറ്റെടുക്കും.
ബെംഗളൂരു∙ തന്റെ ക്രിക്കറ്റ് കരിയറിൽ ഇനിയൊരു ഓസ്ട്രേലിയൻ പര്യടനത്തിന് ഉണ്ടാകില്ലെന്ന് സൂചന നൽകി ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി. ഇക്കഴിഞ്ഞ ബോർഡർ – ഗാവസ്കർ ട്രോഫിയിലെ മോശം പ്രകടനം കനത്ത നിരാശയ്ക്കു കാരണമായെന്നും, അവിടെ സംഭവിച്ച പിഴവുകൾ തിരുത്താൻ ഇനിയൊരു പരമ്പരയിൽ തനിക്ക് അവസരമുണ്ടാകില്ലെന്നും കോലി
ഖത്തർ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി ഖത്തർ ഒളിംപിക് കമ്മിറ്റി (ക്യുഒസി) സംഘടിപ്പിക്കുന്ന ഹാഫ് മാരത്തൺ 2025ന്റെ റജിസ്ട്രേഷൻ പുരോഗമിക്കുന്നതായി ഒളിംപിക് കമ്മിറ്റി.
ബ്രസൽസ് ∙ രോഗബാധിതനായ വളർത്തുനായയ്ക്ക് കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് നൽകി എന്ന ‘തെറ്റു മാത്രമേ’ ബൽജിയൻ അശ്വാഭ്യാസ താരം ഡൊമിയൻ മിഹീൽ ചെയ്തുള്ളൂ. പക്ഷേ, ആ തുള്ളിമരുന്ന് തന്റെ കരിയറിനു തന്നെ തിരിച്ചടിയാകുമെന്ന് അദ്ദേഹം അറിഞ്ഞില്ല. നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരിൽ മിഹീലിന് രാജ്യാന്തര ഉത്തേജക പരിശോധനാ ഏജൻസിയുടെ പിടിവീണു. ഇതോടെ പാരിസ് ഒളിംപികിസിലെ ഡ്രസാഷ് മത്സരയിനത്തിൽ മിഹീലിന്റെ പ്രകടനത്തിന് അയോഗ്യതയും വന്നു.
ഉത്തരാഖണ്ഡിൽ ഇടയ്ക്കിടെ മുഴങ്ങുന്ന വെടിയൊച്ചകൾ സ്വപ്നങ്ങളിലേക്കുള്ള യാത്രയുടെ തുടക്കമാണ്. വർഷങ്ങൾക്കു മുൻപു അഭിനവ് ബിന്ദ്ര ബെയ്ജിങ് ഒളിംപിക്സിലെ സ്വർണമെഡൽ നേട്ടത്തിലേക്കുള്ള സ്വപ്നയാത്ര തുടങ്ങിയതു ഡെറാഡൂണിൽ നിന്നായിരുന്നു. ഇപ്പോഴും അഭിനവിനെക്കുറിച്ചു പറയുമ്പോൾ ഉത്തരാഖണ്ഡുകാർക്ക് ആവേശമേറും.
Results 1-10 of 215