Activate your premium subscription today
ചണ്ഡിഗഡ്∙ പാരിസ് ഒളിംപിക്സിലെ മികച്ച പ്രകടനത്തിന് ഹരിയാനയിലെ ബിജെപി സർക്കാർ പ്രഖ്യാപിച്ച പാരിതോഷികങ്ങളിൽ, നാലു കോടി രൂപയുടെ ക്യാഷ് പ്രൈസ് തിരഞ്ഞെടുത്ത് കോൺഗ്രസ് എംഎൽഎ കൂടിയായ മുൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഗ്രൂപ്പ് എ വിഭാഗത്തിൽ സർക്കാർ ജോലി, വീടുവയ്ക്കാൻ നഗരമധ്യത്തിൽത്തന്നെ സ്ഥലം എന്നീ ‘ഓഫറു’കൾ
ന്യൂഡൽഹി∙ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത പങ്കുവച്ച് ഒളിംപ്യൻ വിനേഷ് ഫോഗട്ട്. സമൂഹമാധ്യമത്തിൽ പങ്കുവച്ച ലഘു കുറിപ്പിലൂടെയാണ് അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാർത്ത മുപ്പതുകാരിയായ വിനേഷ് ഫോഗട്ട് പങ്കുവച്ചത്. ഗുസ്തി താരം തന്നെയായ സോംവീർ റാത്തിയാണ് വിനേഷ് ഫോഗട്ടിന്റെ ഭർത്താവ്. ഇരുവരുടെയും
ഒരു പതിറ്റാണ്ട് പിന്നിട്ട കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ട്വന്റി20 ലോകകപ്പ് കിരീടത്തിലൂടെ ഒരു ലോകകപ്പ് വിജയത്തിന്റെ പൂക്കാലം. ലോക ചെസ് ചാംപ്യൻഷിപ്പിൽ പുതുയുഗപ്പിറവി കുറിച്ച് ചെന്നൈയിൽ നിന്നുള്ള പതിനെട്ടുകാരൻ ദൊമ്മരാജു ഗുകേഷിന്റെ കിരീടധാരണം... കായിക രംഗത്ത് ഇന്ത്യയുടെ സുവർണ വർഷമായി അടയാളപ്പെടുത്തിക്കൊണ്ടാണ്
ഖേൽരത്ന പുരസ്കാര വിവാദത്തിൽ ഷൂട്ടിങ് താരം മനു ഭാകർ ആകെ തകർന്ന അവസ്ഥയിലാണെന്നു മനുവിന്റെ പിതാവ് റാം കിഷൻ ഭാകർ പറഞ്ഞു. പാരിസിലേക്കു പോയി ഇന്ത്യയ്ക്കായി മെഡലുകൾ വാങ്ങരുതായിരുന്നെന്നു മനു പ്രതികരിച്ചതായി പിതാവ് റാം ഭാകർ പറഞ്ഞു.
ന്യൂഡൽഹി ∙ പാരിസ് ഒളിംപിക്സിൽ ഇരട്ട മെഡൽ നേടിയ ഷൂട്ടിങ് താരം മനു ഭാക്കറിന്റെ പേര് ഖേൽരത്ന പുരസ്കാരങ്ങളുടെ നാമനിർദേശ പട്ടികയിൽ ഉൾപ്പെട്ടില്ലെന്ന് ആരോപണം. നാഷനൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ മനുവിന്റെ പേര് നൽകിയിട്ടില്ലെന്നാണ് വിവരം. എന്നാൽ ഖേൽരത്ന ഉൾപ്പെടെയുള്ള ദേശീയ കായിക പുരസ്കാരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ മനു ഭാക്കറിന്റെ പേര് അതിലുണ്ടാകുമെന്നാണു കരുതുന്നതെന്നും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനും പാര അത്ലീറ്റ് പ്രവീൺ കുമാറിനും മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരത്തിനു ശുപാർശ. പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചത് ഹർമൻപ്രീത് സിങ്ങായിരുന്നു. പാരിസ് പാരാലിംപിക്സിൽ ടി64 പുരുഷ ഹൈജംപില് സ്വർണം നേടിയ താരമാണ് പ്രവീൺ കുമാർ.
മൊണാക്കോ ∙ ലോക അത്ലറ്റിക്സ് സംഘടനയുടെ (വേൾഡ് അത്ലറ്റിക്സ്) പൈതൃക ശേഖരത്തിൽ ഇന്ത്യൻ ജാവലിൻത്രോ താരം നീരജ് ചോപ്രയുടെ ജഴ്സിയും. പാരിസ് ഒളിംപിക്സ് ജാവലിൻത്രോയിൽ വെള്ളി നേടിയ നീരജ് അന്നത്തെ മത്സരത്തിൽ ഉപയോഗിച്ച ജഴ്സിയാണ് ശേഖരത്തിലേക്ക് കൈമാറിയത്. വേൾഡ് അത്ലറ്റിക്സ് വെബ്സൈറ്റിലെ വെർച്വൽ മ്യൂസിയത്തിൽ ജഴ്സി പ്രദർശിപ്പിച്ചിട്ടുണ്ട്. നീരജിനു പുറമേ പാരിസ് ഒളിംപിക്സ് സ്വർണ മെഡൽ ജേതാക്കളായ യുക്രെയ്നിന്റെ വനിതാ ഹൈജംപ് താരം യാരൊസ്ലാവ മാഹുചിഖ്, ഡൊമിനിക്കൻ ട്രിപ്പിൾജംപ് താരം തിയ ലാഫോണ്ട് എന്നിവരും തങ്ങളുടെ മത്സര ഉപകരണങ്ങൾ വേൾഡ് അത്ലറ്റിക്സിന്റെ ശേഖരത്തിലേക്ക് കൈമാറിയിരുന്നു.
പാരിസ് ∙ ലിംഗനീതി വിവാദത്തെത്തുടർന്ന് രാജ്യാന്തര തലത്തിൽ വിദ്വേഷ പ്രചാരണത്തിന് ഇരയാവുകയും ഒടുവിൽ പാരിസ് ഒളിംപിക്സിൽ സ്വർണമെഡൽ സ്വന്തമാക്കുകയും ചെയ്ത അൽജീരിയൻ വനിതാ ബോക്സർ ഇമാൻ ഖലീഫിന്റെ മെഡൽ തിരിച്ചുവാങ്ങണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എംപിയുമായ ഹർഭജൻ സിങ്. ഇമാൻ ഖലീഫ്
ന്യൂഡൽഹി∙ ഭിന്നത തുടർന്നാൽ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഇന്ത്യൻ ഒളിംപിക് അസോസിയേഷനെ (ഐഒഎ) സസ്പെൻഡ് ചെയ്തേക്കാമെന്ന് അധ്യക്ഷ പി.ടി. ഉഷ. തന്നെ വിശ്വാസത്തിലെടുത്താണ് നടപടിയെടുക്കാത്തത്. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായി ചുമതലയേറ്റതു മുതൽ തനിക്കെതിരെ പടയൊരുക്കം നടക്കുന്നുണ്ട്. ക്രമക്കേടുകളും സ്വാർഥ
പാരിസ് ഒളിംപിക്സിൽ സ്വപ്ന നേട്ടം സ്വന്തമാക്കിയിട്ടും മകന് രണ്ടു കോടി രൂപ മാത്രമാണു പാരിതോഷികമായി ലഭിച്ചതെന്ന് ഷൂട്ടിങ് താരം സ്വപ്നിൽ കുസാലെയുടെ പിതാവ് സുരേഷ് കുസാലെ. പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ് 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ മത്സരിച്ച കുസാലെ വെങ്കല മെഡൽ വിജയിച്ചിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും മഹാരാഷ്ട്ര സർക്കാർ ആകെ രണ്ടു കോടി രൂപയാണു നൽകിയതെന്നും, ഹരിയാന സർക്കാർ
Results 1-10 of 535